2016 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരകടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം,ഫോട്ടോകോപ്പി, സ്‌ക്രൂട്ടിണി എന്നിവയക്കുള്ള അപേക്ഷകള്‍ 28/04/2016 മുതല്‍ 03/05/2016 ഉച്ചയ്‌ക്ക് ഒരു മണിവരെപരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാവുനിനതാണ്.വെബ്‌സൈറ്റിന്റെ ലിങ്ക്, സര്‍ക്കുലര്‍ ചുവടെ നല്‍കിയിരുക്കുന്നു**
SSLC 2016 - Revaluation,Scrutiny and Photocopy SSLC RESULT 2016


DOWNLOAD AND INSTALL SHENI SCHOOL BLOG APP FOR ANDROID PHONES

Wednesday, 19 February 2014

ദേശീയ പെന്‍ഷന്‍ പദ്ധതി : രജിസ്‌ട്രേഷന്‍ അവസാന തീയതി നാളെ(20-02-2014)

ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും ദേശീയ പെന്‍ഷന്‍ പദ്ധതി വിഹിതം കുറവ് ചെയ്യേണ്ടതിനാല്‍ 2013 ഏപ്രില്‍ ഒന്നിന് ശേഷം സര്‍വ്വിസില്‍ വന്നതും ഇതുവരെ പ്രാണ്‍ രജിസ്‌ട്രേഷന്‍ നടത്താത്തതുമായ ജീവനക്കാര്‍ നാളെ(ഫെബ്രുവരി 20 ന്) അതത് ജില്ലാ ട്രഷറിയിലെത്തി പ്രാണ്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ആവശ്യത്തിനായി എത്തുന്ന ജീവനക്കാര്‍ നിയമന ഉത്തരവിന്റെ പകര്‍പ്പ്, എസ്.എസ്.എല്‍.സി. ബുക്കിന്റെ ഒറിജിനല്‍, 3.5 സെ.മി. X 2.5 സെ.മി. വലിപ്പത്തിലുളള രണ്ട് കളര്‍ ഫോട്ടോകള്‍, ഡി.ഡി.ഒ ഒപ്പിട്ട് നല്‍കുന്ന ഉദ്യോഗവിവരം സംബന്ധിച്ച ഡേറ്റാഷീറ്റ് എന്നിവ കരുതണം. ഫെബ്രുവരി മാസത്തെ ശമ്പള വിതരണ നടപടികള്‍ പെന്‍ഷന്‍ അടവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ പ്രാണ്‍ രജിസ്‌ട്രേഷന്‍ നടത്തുന്ന ജീവനക്കാരുടെ ശമ്പളബില്ലുകള്‍ മാത്രമേ സ്പാര്‍ക്ക് വഴി ട്രഷറിയില്‍ എത്തുകയുളളൂ എന്ന് ട്രഷറി അധികൃതര്‍ അറിയിച്ചു.

No comments:

Post a Comment