കെ.എസ്.ആര്.ടി.സി
യുടെ ജന്റം ഉള്‍പ്പെടെയുളള എല്ലാ ബസുകളിലും യാത്രക്കാര്‍ക്കുളള അപകട സമൂഹ
ഇന്‍ഷ്വറന്‍സ്, മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങള്‍, ജീവനക്കാരുടെ സാമൂഹ്യ
സുരക്ഷ എന്നിവയെല്ലാം കണക്കിലെടുത്ത് ഏപ്രില്‍ മുതല്‍
യാത്രാടിക്കറ്റിന്മേലുളള സാമൂഹ്യ സുരക്ഷ സെസ്സ് ഏര്‍പ്പെടുത്തി.
നിലവില്‍ പതിനാല് രൂപ വരെയുളള ടിക്കറ്റുകള്‍ക്ക് സെസ്സ്
ഏര്‍പ്പെടുത്തിയിരുന്നില്ല. 15 രൂപ മുതല്‍ 24 രൂപ വരെയുളള ടിക്കറ്റിന് ഒരു
രൂപയും 25 രൂപ മുതല്‍ 49 രൂപ വരെയുളള ടിക്കറ്റിന് രണ്ട് രൂപയും 50 രൂപ
മുതല്‍ 74 രൂപ വരെയുളള ടിക്കറ്റിന് മൂന്ന് രൂപയും 75 രൂപ മുതല്‍ 99 രൂപ
വരെയുളള ടിക്കറ്റിന് നാല് രൂപയും 100 രൂപയ്ക്കും അതിന മുകളിലുളള
ടിക്കറ്റിന് 10 രൂപയുമാണ് സെസ്സ് ഏര്‍പ്പെടുത്തിയിട്ടുളളത്. കുട്ടികള്‍
ഉള്‍പ്പെടെയുളള ബസിലെ എല്ലാ വിഭാഗം യാത്രക്കാരെയും ഈ പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വകയില്‍ ലഭിക്കുന്ന തുക പ്രത്യേക അക്കൗണ്ടില്‍
നിക്ഷേപിക്കുകയും, യാത്രക്കാര്‍ക്ക് യാത്രാവേളയില്‍ ഉണ്ടാകുന്ന
അപകടങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ പൂര്‍ണ്ണമായും ഉറപ്പു വരുത്തുകയും
ചെയ്യുന്നു.
No comments:
Post a Comment