എസ്.എസ്.എല്‍ സി ഐ.ടി പരീക്ഷ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 2 വരെ നടത്തണം .സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍ **SSLC Provisional A List HM Loginല്‍ ലഭ്യമാണ് തിരുത്തലുകള്‍ 24ന് വൈകുട്ട് അഞ്ച് മണിക്കകം വരുത്തണം ..സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍ **.

please send study materials to shreeshaedneer@gmail.com

Sunday, 5 April 2015

എസ്എസ്എല്‍സി മൂല്യനിര്‍ണയ ക്യാംപുകളിലെ അപാകതകള്‍ പരിഹരിക്കും:ഡിപിഐ - Manorama News

എസ്എസ്എല്‍സി മൂല്യനിര്‍ണയ ക്യാംപുകളിലെ അപാകതകള്‍ പരിഹരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണ ഭട്ട്. 14 ജില്ലകളിലെയും ഡിഡിഇമാരോട് നാളെത്തന്നെ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മലപ്പുറത്തെ ക്യാംപില്‍ അധ്യാപകര്‍ കുറവാണെന്ന മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് ഡി.പി.ഐയുടെ ഇടപെടല്‍.
അധ്യാപക ക്ഷാമം മൂലം എസ്.എസ്.എല്‍ .സി മൂല്യനിര്‍ണയം നീതീബോധത്തോടെ നിര്‍വഹിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു മലപ്പുറത്തെ ക്യാംപിലെ അധ്യാപകരുടെ പരാതി. കോട്ടക്കല്‍ ഗവണ്‍മെന്‍റ് രാജാസ് സ്കൂളിലെ അസൗകര്യങ്ങളും മൂല്യനിര്‍ണയത്തെ ബാധിച്ചു.
രസതന്ത്രം ഉത്തരപ്പേപ്പറിന്‍റെ മൂല്യനിര്‍ണയത്തിന് നാനൂറ് അധ്യാപകരേയാണ് ആവശ്യമുളളത്. എന്നാല്‍ ജോലിക്കെത്തിയത് മുന്നൂറു പേര്‍ മാത്രം. ദിവസവും ഒാരോ അധ്യാപകനും 36 ഉത്തരപ്പേപ്പറുകള്‍ പരിശോധിക്കണം. നൂറ് പേരുടെ അധികജോലി കൂടി ചെയ്ത് തീര്‍ക്കേണ്ടത് അധ്യാപകര്‍ക്ക് അധികഭാരമാവും. ഇത് കൃത്യതയോടെ ഉത്തരപ്പേപ്പറുകള്‍ പരിശോധിക്കുന്നതിന് തടസമാകുന്നൂവെന്നാണ് അധ്യാപകരുടെ വാദം.
കൊടുംവേനലില്‍ ജോലി ചെയ്യുന്നവര്‍ക്ക് ക്ലാസ് മുറികളില്‍ ഫാനില്ല. സ്കൂളില്‍ അടിസ്ഥാന സൗകര്യങ്ങളും കുറവാണ്. കഴിഞ്ഞ വര്‍ഷവും ഇതേ പരാതി ഉയര്‍ന്നിരുന്നു. പരിഹരിക്കാമെന്ന ഉറപ്പ് മാത്രം ഇപ്രാവശ്യവും പാലിച്ചില്ല.

No comments: