Payment of Dearness Allowance to State Government Employees - Revised rates effective from 01/01/2018 and 01/07/2018 - Payment of Arrears - Orders issued. - GO(P) No.57/2019/Fin Dated 13-05-2019..see downloads**PTA Award Circular and proforma, Joseph Mundassery Award- Notifications ..see downloads**അംഗീകരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനംസാധ്യമാകുന്നതിനായിഅംഗീകാരമുള്ള സ്കൂളുകളിലെ 2 മുതൽ 10 വരെ ക്ലാസ്സുകളിൽ പ്രവേശനം സാധ്യമാകുന്നതിനുള്ള അനുമതി നൽകി ഉത്തരവ് dtd 30-4-2019 see downloads**SSLC SAY Exam Notification 2019 and SSLC Revaluation/Photocopy/scrutiny - Circular ..see downloads** **

Send study materials to shreeshaedneer@gmail.com

Saturday, 30 May 2015

വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്ര : മോട്ടോര്‍ വാഹന വകുപ്പ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും

പുതിയ അധ്യയനവര്‍ഷത്തില്‍ സ്‌കൂള്‍ കുട്ടികളുടെ സുരക്ഷിതയാത്ര ഉറപ്പുവരുത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ ജൂണ്‍ ഒന്ന് മുതല്‍ പ്രാവര്‍ത്തികമാക്കും. അമിതമായി കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനം ഓടിക്കുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയും പരിചയവും ഉള്ള ഡ്രൈവര്‍മാരെ നിയോഗിക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനമായി ഉപയോഗിക്കുന്നില്ലെന്ന് പരിശോധന നടത്തി ഉറപ്പ് വരുത്തും. വാഹനങ്ങളില്‍ ഫിറ്റ്‌നസ് ടെസ്റ്റിനു ശേഷം അഗ്നിശമന ഉപകരണം, സ്പീഡ് ഗവേണര്‍, എമര്‍ജന്‍സി എക്‌സിറ്റ് എന്നിവ ഏര്‍പ്പെടുത്തിയിട്ടുള്ളതും പരിശോധിക്കും. വാഹനങ്ങളില്‍ ഡോര്‍ അറ്റന്‍ഡര്‍ ഉണ്ടായിരിക്കണം. റോഡ് മുറിച്ചു കടക്കുന്നതിന് കുട്ടികളെ ഇവര്‍ സഹായിക്കണം. വാഹനങ്ങളുടെ പുറകിലും വശങ്ങളിലും സ്‌കൂള്‍ ഫോണ്‍ നമ്പര്‍, ചൈല്‍ഡ് ലൈന്‍ നമ്പരായ 1098 എന്നിവ എഴുതി പ്രദര്‍ശിപ്പിക്കണം. ബസില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ പട്ടികയും അവരുടെ രക്ഷിതാക്കളുടെ ഫോണ്‍ നമ്പരും ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Friday, 29 May 2015

ഹയര്‍ സെക്കണ്ടറി : മെയ് 30 വരെ അപേക്ഷിക്കാം

മേയ് 30 -ന് വൈകിട്ട് അഞ്ച് മണിവരെ ഹയര്‍ സെക്കണ്ടറി പ്ലസ്‌വണ്‍ പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കാം. ഓഫ് ലൈനായി പൂരിപ്പിച്ച അപേക്ഷകള്‍ എന്‍ട്രിക്കും വെരിഫിക്കേഷനും സമര്‍പ്പിക്കുവാനും ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷകളുടെ പ്രിന്റൗട്ട് അനുബന്ധ രേഖകള്‍ സഹിതം സ്‌കൂളില്‍ വെരിഫിക്കേഷനായും മേയ് 30 വരെ സമര്‍പ്പിക്കാം.

Thursday, 28 May 2015

REVISED TEXT BOOKS AND REVISED SCHOOL TIME TABLE

 TEXT BOOKS FOR  CLASS II, IV. VI, VIII PUBLISHED
TEXT BOOKS FOR PLUS TWO (ALL SUBJECTS)PUBLISHED 
TEACHERS TEXT (DRAFT)CLASS II, IV. VI, VIII PUBLISHED 
 REVISED SCHOOL TIME TABLE CLASS I TO X

CBSE CLASS X RESULTS ANNOUNCED

സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 13 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 97.32 % പേര്‍ വിജയിച്ചു. വിജയശതമാനത്തില്‍ മുന്നില്‍ കേരളം ഉള്‍പ്പെടുന്ന തിരുവനന്തപുരം മേഖലയാണ്. 99.77 ശതമാനമാണ് തിരുവനന്തപുരം മേഖലയിലെ വിജയശതമാനം.
ഫലം അറിയുവാന്‍ ചുവടെയുള്ള ലിങ്കുില്‍ ക്ലിക് ചെയ്യുക.
CBSE - Class X Examination -  Announced on 28th May 2015
    School Wise Results   

CBSE - Class X Examination - Announced on 28th May 2015
   (Private Candidates)


Wednesday, 27 May 2015

വിദ്യാര്‍ത്ഥികള്‍ക്കായി നിയമസഭാ പഠന സന്ദര്‍ശന പരിപാടി

കേരള നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാട്ടാക്കട നിയോജക മണ്ഡലത്തിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും ഇക്കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കായി ജൂണ്‍ നാല് വ്യാഴാഴ്ച്ച രാവിലെ 10.30 മുതല്‍ വൈകുന്നേരം നാല് മണിവരെ നിയമസഭാ പഠന സന്ദര്‍ശന പരിപാടി സംഘടിപ്പിക്കും. നിയമസഭാ സ്പീക്കര്‍ എന്‍.ശക്തന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ ചീഫ് സെക്രട്ടറി ഡോ.ഡി.ബാബുപോള്‍ മുഖ്യാതിഥിയായിരിക്കും.

Tuesday, 26 May 2015

സ്‌കൂളുകളില്‍ 112 തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതിപ്രകാരം 2011-12 അധ്യയന വര്‍ഷം ഹൈസ്‌കൂളുകളായി ഉയര്‍ത്തിയ 16 സ്‌കൂളുകളില്‍ 112 തസ്തികകള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു. 16 ഹെഡ്മാസ്റ്റര്‍ തസ്തികകളും സയന്‍സ്, ഗണിതം, സോഷ്യല്‍ സയന്‍സ്, ഹിന്ദി, മലയാളം, ഇംഗ്ലിഷ് വിഷയങ്ങളില്‍ ഓരോ എച്ച്.എസ്.എ.വീതം ഒരു സ്‌കൂളില്‍ ആറ് അധ്യാപകര്‍ എന്ന ക്രമത്തില്‍ 16 സ്‌കൂളുകളിലായി 96 തസ്തികകളും ഉള്‍പ്പെടെ 112 തസ്തികകളാണ് പുതുതായി സൃഷ്ടിക്കുന്നത്. ഹെഡ്മാസ്റ്റര്‍ തസ്തിക നിലവിലുള്ള ജീവനക്കാരില്‍ നിന്നും പ്രൊമോഷന്‍ മുഖേന നികത്തേണ്ടതും എച്ച്.എസ്.എ.തസ്തിക പുനര്‍വിന്യാസം മുഖേന അധ്യാപക ബാങ്കില്‍ നിന്നും നികത്തേണ്ടതാണെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വി.എച്ച്.എസ്.ഇ ഏകജാലകം ജൂണ്‍ ഒന്ന് വരെ

വി.എച്ച്.എസ്.ഇ ഏകജാലക സംവിധാന പ്രകാരമുള്ള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ജൂണ്‍ ഒന്ന് വരെ നീട്ടി. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ പരീക്ഷ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും വി.എച്ച്.എസ്.ഇ സ്‌കൂളില്‍ നിന്ന് 25 രൂപ നല്‍കി അപേക്ഷാഫോറം വാങ്ങി പൂരിപ്പിച്ച് അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ചേര്‍ത്ത് ജൂണ്‍ ഒന്നിന് വൈകിട്ട് നാല് മണിവരെ സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും അപേക്ഷാഫോറത്തിന്റെ വിലയായ 25 രൂപയും ചേര്‍ത്ത് ഏതെങ്കിലും വി.എച്ച്.എസ്.ഇ സ്‌കൂളില്‍ നിശ്ചിത തീയതിക്കു മുമ്പ് നല്‍കണം.

ഏകജാലക പ്രവേശന പ്രക്രിയയിലൂടെ വി.എച്ച്.എസ്.ഇ. പ്രവേശനത്തിന് അപേക്ഷിച്ചവരില്‍ സ്‌പോര്‍ട്‌സ് സ്‌കൂളുകള്‍ ഓപ്ഷനില്‍ നല്‍കിയിട്ടുള്ളവര്‍ ജൂണ്‍ രണ്ടിന് രാവിലെ 10 ന് അതതു സ്‌കൂളുകളില്‍ നടക്കുന്ന കായിക പരിശോധനാ ക്യാമ്പില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം പങ്കെടുക്കണം. പരിശോധനയില്‍ പങ്കെടുക്കാത്ത അപേക്ഷകരുടെ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ഓപ്ഷനുകള്‍ റദ്ദാക്കും.

Monday, 25 May 2015

ഹയര്‍സെക്കന്‍ഡറി പ്രവേശനം : മെയ് 30 വരെ അപേക്ഷിക്കാം

ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 30ന് വൈകിട്ട് അഞ്ച് മണി വരെ നീട്ടി. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കായി അപേക്ഷാഫോറം ജില്ലാ കേന്ദ്രങ്ങളില്‍ ലഭിക്കും. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും സ്‌കൂളുകളില്‍ നിന്നും വിതരണം ചെയ്യാനുള്ള ക്രമീകരണം അതത് പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിക്കും. ജില്ലാകേന്ദ്രങ്ങളില്‍ നിന്നും നേരിട്ടും അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ലഭിക്കും. ജില്ലാ വിതരണകേന്ദ്രങ്ങളെ സംബന്ധിച്ച വിശദാംശം www.hscap.kerala.gov.in ല്‍ ലഭിക്കും. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധരേഖകള്‍ സഹിതം സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കാനുള്ള അവസാന തീയതിയും മെയ് 30 വൈകിട്ട് അഞ്ച് മണിവരെയാണെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടറി അറിയിച്ചു.

എല്‍.പി., യു.പി. സ്‌കൂള്‍ ഘടനയില്‍ മാറ്റമില്ല

5-ാം ക്ലാസ്സ് എല്‍.പി. സ്‌കൂളിന്റെയും 8-ാം ക്ലാസ്സ് യു.പി. സ്‌കൂളിന്റെയും ഭാഗമാക്കി പ്രവര്‍ത്തിപ്പിക്കുവാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പല എല്‍.പി/യു.പി സ്‌കൂളുകളിലും കുട്ടികള്‍ക്ക് 'ടി.സി നല്‍കുന്നില്ല എന്ന പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. രണ്ട് സ്വകാര്യ സ്‌കൂള്‍ മാനേജര്‍മാര്‍ ഫയല്‍ ചെയ്ത കേസ്സിലാണ് ഹൈക്കോടതിയുടെ സംഗിള്‍ ബഞ്ച് അപ്രകാരം വിധി പ്രസ്താവിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട കുറേ ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലാണ് . ഡിവിഷന്‍ ബഞ്ച് അന്തിമ വിധി പുറപ്പെടുവിക്കുന്നതുവരെ തല്‍സ്ഥിതി തുടരും. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ അപ്രകാരം മാറ്റി പ്രവര്‍ത്തിപ്പിക്കുക പ്രായോഗികമല്ലെന്നതിനാല്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി 5-ാം ക്ലാസ് യു.പി. സ്‌കൂളിന്റെ ഭാഗമായും 8-ാം ക്ലാസ് ഹൈസ്‌ക്കൂളിന്റെ ഭാഗമായും തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആയതിനാല്‍ നിലവിലെ സ്ഥിതിയില്‍ തന്നെയായിരിക്കും സംസ്ഥാനത്ത് എല്‍.പി/യു.പി/ഹൈസ്‌കൂളുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

CBSE-HIGHER SECONDARY RESULTS PUBLISHED

സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 87.56 ശതമാനമാണ് വിജയം.
വിജയശതമാനം ഏറ്റവും കൂടുതല്‍ തിരുവനന്തപുരം റീജിയനാണ്. 95.41. ആണ്‍കുട്ടികളുടെ വിജയശതമാനം 77.77 ഉം പെണ്‍കുട്ടികളുടേത് 87.56 ഉം ആണ്. 1,040,368 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഫലം ചുവടെ കൊടുത്തിട്ടുള്ള വെബ് സൈറ്റുകളില്‍ ലഭ്യമാണ്.

www.results.nic.in
www.cbseresults.nic.in 
www.cbse.nic.in.

Saturday, 23 May 2015

അധ്യാപക അനധ്യാപക വിദ്യാര്‍ത്ഥി അനുപാതം പുതുക്കി നിശ്ചയിച്ചു

സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളുകളുടെ തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട് നിലവിലുള്ള വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് നിലവില്‍ നിയമനാംഗീകാരം ലഭിച്ചിട്ടുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകരെ സംരക്ഷിക്കുന്നതിനു വേണ്ടി മാത്രം അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:5, 2:15, 3:25 എന്നതില്‍ നിന്നും യഥാക്രമം 1:5, 2:11, 3:16 എന്നാക്കി കുറവ് ചെയ്തു. പുതിയതായി നിയമനം ലഭിക്കുന്നവര്‍ക്ക് 1:5, 2:15, 3:25 എന്ന മുന്‍ അനുപാതം കണക്കിലെടുത്ത് മാത്രമേ അംഗീകാരം നല്‍കുന്നതിന് പരിഗണിക്കുകയുള്ളൂ. സ്‌പെഷ്യല്‍ സ്‌കൂളുകളിലെ മേട്രണ്‍-വിദ്യാര്‍ത്ഥി അനുപാതം 1:40 ആയും കുക്ക്-വിദ്യാര്‍ത്ഥി അനുപാതം 1:30 ആയും നിശ്ചയിച്ച് ഉത്തരവായി. പൊതുവിദ്യാലയങ്ങളില്‍ ഒരു കുട്ടിയെങ്കിലും ഉണ്ടെങ്കില്‍ ആ ഡിവിഷന്‍ നിലനിര്‍ത്തുന്നതിന് നല്‍കിയ അനുമതി സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കും ബാധകമാക്കിയും മിനിമം ഒരു കുട്ടി എങ്കിലും ഉണ്ടെങ്കില്‍ ആ ഡിവിഷന്‍ നിലനിര്‍ത്താനുള്ള അംഗീകാരം നല്‍കിയും ഭേദഗതി വരുത്തിയുമാണ് ഉത്തരവായിട്ടുള്ളത്.

Friday, 22 May 2015

ഹയര്‍ സെക്കന്‍ഡറി: ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാം

ഗ്രേസ് മാര്‍ക്കിനായി ഡയറക്ടറേറ്റില്‍ ലഭിച്ച എല്ലാ അപേക്ഷകളും പരിഗണിച്ചാണ് ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുള്ളവരും അതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഡയറക്ടറേറ്റില്‍ ലഭ്യമാക്കാത്തവരുമായ വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുമായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുഖാന്തിരം അപേക്ഷ ഡയറക്ടറേറ്റില്‍ അടിയന്തരമായി സമര്‍പ്പിക്കണമെന്ന് പരീക്ഷാ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.

രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ

2015 ലെ ഹയര്‍ സെകണ്ടറി രണ്ടാം വര്‍ഷ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ എട്ട് മുതല്‍ 12 വരെ നടത്തുന്നു. പ്രായോഗിക പരീക്ഷകള്‍ ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ നടത്തും. സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുവാനുളള അവസാന തീയതി മെയ് 25 ആണ്. അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും സ്‌കൂളുകളിലും ഡിപ്പാര്‍ട്ട്‌മെന്റ് പോര്‍ട്ടലിലും ലഭ്യമാണ്. 2015 മാര്‍ച്ചിലെ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം/ പകര്‍പ്പ്/ സൂക്ഷ്മ പരിശോധന എന്നിവയ്ക്കുളള അപേക്ഷകള്‍ ജൂണ്‍ ആറിനകം പരീക്ഷ എഴുതിയ കേന്ദ്രങ്ങളില്‍/ മാതൃസ്ഥാപനങ്ങളില്‍ സമര്‍പ്പിക്കേണ്ടതാണ്.

Thursday, 21 May 2015

HIGHER SECONDARY +2 RESULTS PUBLISHED

  • ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 83.96 ശതമാനം പേര്‍ ഉന്നതപഠനത്തിന് യോഗ്യതനേടിയതായി വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് അറിയിച്ചു. കോഴിക്കോട് ജില്ലയാണ് 87.05 വിജയശതമാനവുമായി ഒന്നാം സ്ഥാനത്ത്. 76.17 ശതമാനവുമായി പത്തനംതിട്ടജില്ലയാണ് ഏറ്റവും പിന്നിലുള്ളത്.
    10839 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. 59 സ്‌കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ വിദ്യാര്‍ഥിനികളില്‍ 83.34 ശതമാനം പേരും വിദ്യാര്‍ഥികളില്‍ 77.78 ശതമാനം പേരും ഉന്നതപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്.ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ യോഗ്യതനേടിയത് പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്. ഇവിടെ പരീക്ഷയെഴുതിയ കുട്ടികളില്‍ 94.8 ശതമാനം പേരും വിജയിച്ചു.
പരീക്ഷാഫലം ലഭിക്കുന്ന വെബ്‌സൈറ്റുകള്‍
  • 2015 ലെ രണ്ടാം വര്‍ഷ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ എട്ട് മുതല്‍ 12 വരെ നടത്തുന്നു. പ്രായോഗിക പരീക്ഷകള്‍ ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ നടത്തും. സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുവാനുളള അവസാന തീയതി മെയ് 25 ആണ്. അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും സ്‌കൂളുകളിലും ഡിപ്പാര്‍ട്ട്‌മെന്റ് പോര്‍ട്ടലിലും ലഭ്യമാണ്. 2015 മാര്‍ച്ചിലെ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം/പകര്‍പ്പ്/ സൂക്ഷ്മ പരിശോധന എന്നിവയ്ക്കുളള അപേക്ഷകള്‍ ജൂണ്‍ ആറിനകം പരീക്ഷ എഴുതിയ കേന്ദ്രങ്ങളില്‍/ മാതൃസ്ഥാപനങ്ങളില്‍ സമര്‍പ്പിക്കേണ്ടതാണ്. 

Wednesday, 20 May 2015

സ്‌കൂളുകള്‍ക്കുവേണ്ട പാഠപുസ്തകം

ഈ അധ്യയനവര്‍ഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങള്‍ ഇന്‍ഡന്റ് ചെയ്തിട്ടുള്ള അംഗീകൃത/അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് പാഠപുസ്തകത്തിന്റെ വില ഡിമാന്റ് ഡ്രാഫ്റ്റായി സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടതുണ്ട്. പ്രസ്തുത വിവരങ്ങളടങ്ങിയ ഇ-മെയില്‍ അതാത് സ്‌കൂള്‍ ഇ-മെയില്‍ ഐഡിയിലേക്ക് അയച്ചിട്ടുണ്ട്. സ്‌കൂളുകള്‍ പാഠപുസ്തക ഓഫീസറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാത്തക്കവിധത്തില്‍ ഡിമാന്റ് ഡ്രാഫ്റ്റ് എടുക്കേണ്ടതും ഡി.ഡി വിവരങ്ങള്‍ it@school.gov.in എന്ന വെബ്‌സൈറ്റ് മുഖേന രേഖപ്പെടുത്തിയശേഷം പാഠപുസ്തക ഓഫീസ്, പത്മവിലാസം, ഫോര്‍ട്ട് പി.ഒ, തിരുവനന്തപുരം - 695 023 എന്ന വിലാസത്തില്‍ മെയ് 23 ന് മുമ്പ് ലഭിക്കത്തക്കവിധത്തില്‍ അയയ്‌ക്കേണ്ടതുമാണ്. തുടര്‍ന്ന് പാഠപുസ്തകങ്ങള്‍ അതാത് ജില്ലാ ഹബ്ബുകളില്‍ നിന്ന് കൈപ്പറ്റുന്നതിനുവേണ്ട റിലീസ് ഓര്‍ഡര്‍ സ്‌കൂളുകള്‍ക്ക് നല്‍കുന്നതായിരിക്കുമെന്ന് പാഠപുസ്തക ഓഫീസര്‍ അറിയിച്ചു.  
TEXT BOOKS AND PRICE 2015-16

Monday, 18 May 2015

SETIGam Exam Series - Std VIII - BIOLOGY and MATHS

SETIGam Exam Series are taken from Maths blog and SITC Forum.Our blog tried to bring all Posts related to  SETIGam Exam Series under one roof.We are highly indebted to the above mentioned blogs. We do not forget to  extend our sincere gratitude to the teachers who suffered hardships to prepare these materials.....
 പുതുക്കിയ എട്ടാം ക്ലാസ് പാഠപുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന Self Evaluation Tools-ല്‍ ആദ്യത്തേത് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.  ജീവശാസ്ത്രത്തിലെ ഒന്നാമത്തെ അധ്യായമായ 'കുഞ്ഞറക്കുള്ളിലെ ജീവരഹസ്യങ്ങള്‍' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി TSNM HS കുണ്ടൂര്‍കുന്നിലെ ജീവശാസ്ത്രം ക്ലബ് തയ്യാറാക്കിയ SETIGAM  ഒരു പക്ഷെ  പുതിയ പാഠപുസ്തകവുമായി ബന്ധപ്പെടുത്തി തയ്യാറാക്കിയ ആദ്യ പഠനവിഭവമായിരിക്കും ഇത്. അതോടൊപ്പം തന്നെ മണ്ണാര്‍ക്കാട് നടക്കുന്ന അവധിക്കാല അധ്യാപക പരിശീലനത്തില്‍ തയ്യാറാക്കിയ ഗണിതത്തിലെ ആദ്യ അധ്യായവുമായി ബന്ധപ്പെട്ട ഒരു ICT Tool. 
            പാഠപുസ്തകത്തിലെ വിവിധ ഭാഗങ്ങളെ കുട്ടികള്‍ക്ക് സ്വയം പരിശോധിക്കുന്നതിനും അവ പരിചയപ്പെടുന്നതിനും രണ്ട് പ്രവര്‍ത്തനങ്ങളും  ഏറെ സഹായകരമാകും എന്നതില്‍ തര്‍ക്കമില്ല. ഉബുണ്ടു 10.04-ല്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയറുകള്‍  താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. Extract ചെയ്തെടുക്കുന്ന ഫയലില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. 
      ബയാളജിയുടെ സോഫ്റ്റ്‌വെയറില്‍ സമയം ക്രമീകരിക്കുക എന്ന ജാലകത്തില്‍ നിന്നും സമയം തിരഞ്ഞെടുത്ത് OK ബട്ടണ്‍ അമര്‍ത്തുന്നതോടെ പ്രവര്‍ത്തനം ആരംഭിക്കുകയായി. ഇടത് വശത്തുള്ള Main Menu എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ബട്ടണിലെ പരീക്ഷക്ക് മുമ്പ് എന്നതില്‍ ക്ലിക്ക് ചെയ്ത് പരീക്ഷ എഴുതുന്ന കുട്ടിയെ രജിസ്റ്റര്‍ ചെയ്യുക.തുടര്‍ന്ന് പരീക്ഷ തുടങ്ങുന്നതോടെ ചോദ്യങ്ങള്‍ ദൃശ്യമാകും .ഈ ജാലകത്തിന്റെ ഇടത് വശത്തുള്ള പരീക്ഷ എന്നതില്‍ ക്ലിക്ക് ചെയ്ത് ഉത്തരങ്ങള്‍ കണ്ടെത്താവുന്നതാണ്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതി മതിയാക്കാം എന്നതില്‍ ക്ലിക്ക് ചെയ്യുന്നതോടെ അടുത്ത ചോദ്യം തിരഞ്ഞെടുക്കുന്നതിനുള്ള ജാലകം ലഭിക്കും. ഇത്തരത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതി കഴിഞ്ഞാല്‍ പരീക്ഷക്ക് ശേഷം എന്നതിലെ സ്കോര്‍ഷീറ്റ് വഴി സ്കോറുകളും തെറ്റിയവയുടെ ശരിയുത്തരങ്ങളും കണ്ടത്താന്‍ കഴിയും. സോഫ്റ്റ്‌വെയര്‍ തയായറാക്കിയ ജീവശാസ്ത്രം ക്ലബിനും നമുക്കയച്ചു തന്ന പ്രമോദ് സാറിനും ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
                   ഗണിതത്തിലെ പ്രവര്‍ത്തനം ആദ്യ അധ്യായവുമായി ബന്ധപ്പെട്ടതാണ്. തുല്യത്രികോണങ്ങള്‍ എന്ന ഈ അധ്യായത്തിലെ പ്രവര്‍ത്തനങ്ങള്‍ പാഠപുസ്തകത്തിലെ ഇരുപതോളം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതാണ്. അതിലെ ത്രികോണത്തിലെ കോണുകളും വശങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആശയം ഊട്ടിയുറപ്പിക്കാന്‍ സഹായകരമാകും എന്നതില്‍ സംശയമില്ല. ഈ രണ്ട് സോഫ്റ്റ്‌വെയറുകളും ഫോറം ബ്ലോഗിനയച്ചുതന്ന കുണ്ടൂര്‍കുന്ന് സ്കൂളിലെ എസ് ഐ ടി സി കൂടിയായ പ്രമോദ് സാറിന് നന്ദി.
രണ്ട് സോഫ്റ്റ്‌വെയറുകളും  ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്കുകള്‍ ചുവടെ. 
ഗണിതം-തുല്യത്രികോണങ്ങള്‍
സമവാക്യങ്ങള്‍ അധ്യായം 2
ൗതശാസ്ത്രം - അളവുകളും യൂനിറ്റുകളും 

എല്ലാ വിദ്യാലയങ്ങളിലും സഹായപ്പെട്ടികള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളില്‍ നിന്ന് പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിന് സഹായപ്പെട്ടി (ഡ്രോപ് ബോക്‌സ്) സ്ഥാപിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി. സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയിലുള്ള എല്ലാ പ്രൈമറി, സെക്കന്ററി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ക്കും നിര്‍ദ്ദേശം ബാധകമാണ്. പ്രധാന അധ്യാപനോ അദ്ദേഹം ചുമതലപ്പെടുത്തുന്നയാളോ മറ്റ് രണ്ട് അധ്യാപകരുടെ സാന്നിധ്യത്തില്‍ എല്ലാ ദിവസം സഹായപ്പെട്ടി തുറന്ന് പരിശോധിക്കണം. രണ്ട് അധ്യാപകരില്‍ ഒരാള്‍ വനിതയായിരിക്കണം. കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. ലൈംഗിക കുറ്റകൃത്യങ്ങള്‍ യഥാസമയം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് ഒരുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം സംബന്ധിച്ച് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ഹയര്‍ സെക്കന്ററി ഡയറക്ടര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ എന്നിവര്‍ ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്

Sunday, 17 May 2015

SETIGam Exam Series 3

അധ്യാപകന്റെ സഹായം കൂടാതെ തന്നെ താന്‍ പഠിച്ച ഓരോ യൂണിറ്റിന്റേയും പരീക്ഷയെഴുതാന്‍ സാധിക്കുമെന്ന അവസ്ഥ വന്നതോടെ SETIGam പരീക്ഷാ സോഫ്റ്റ്​വെയറിനെ ആശ്രയിക്കുന്ന കുട്ടികളുടെ എണ്ണം ദിവസങ്ങള്‍ കഴിയുന്തോറും വര്‍ദ്ധിച്ചു വരികയാണ്. പല വിദ്യാലയങ്ങളില്‍ നിന്നും അധ്യാപകര്‍ തന്നെ SETIGam പരീക്ഷയെഴുതാന്‍ കുട്ടികളോട് നിര്‍ദ്ദേശിക്കുന്നുവെന്ന അറിവ് മാത്​സ് ബ്ലോഗിന് ഏറെ സന്തോഷമുണ്ടാക്കുന്നു. ഗണിതത്തിനു മാത്രമല്ല, മറ്റു വിഷയങ്ങളിലുള്ള SETIGam പരീക്ഷയ്ക്ക് ആവശ്യക്കാരേറിയതോടെ പ്രമോദ് മൂര്‍ത്തി സാറും ഇപ്പോള്‍ വല്ലാത്ത തിരക്കിലാണ്. എന്നാല്‍ GAMBAS എന്ന പ്രോഗ്രാമിനെ ഉപയോഗപ്പെടുത്തുന്നതിനോ അതുവഴി പരീക്ഷകള്‍ തയ്യാറാക്കുന്നതിനോ ആരും ശ്രമിക്കുന്നില്ലെന്നൊരു പരാതിയും അദ്ദേഹത്തിനുള്ളതായി മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. Open Source ആയതിനാല്‍ ഈ പ്രോഗ്രാമിനെ ആര്‍ക്കു വേണമെങ്കിലും ഉപയോഗപ്പെടുത്താനും മെച്ചപ്പെടുത്താനുമൊക്കെ പരിശ്രമിക്കാവുന്നതാണല്ലോ. പക്ഷേ നേരത്തേ അദ്ദേഹം തയ്യാറാക്കിയ SETIGam പരീക്ഷകളെല്ലാം നിങ്ങള്‍ ചെയ്തു നോക്കിക്കാണുമെന്നു കരുതുന്നു.ഇത്തവണ പ്രമോദ് സാര്‍ തയ്യാറാക്കി മാത്​സ് ബ്ലോഗിന് അയച്ചു തന്നിരിക്കുന്നത് പത്താം ക്ലാസ് ഗണിതശാസ്ത്രത്തിലെ നാലാം യൂണിറ്റായ ത്രികോണമിതി, ഫിസിക്‌സിലെ രണ്ടാം യൂണിറ്റായ വൈദ്യുത കാന്തിക പ്രേരണം, രസതന്ത്രത്തിലെ രണ്ടാം യൂണിറ്റായ രാസപ്രവര്‍ത്തനങ്ങളും മോള്‍ സങ്കല്‍പ്പനവും, ബയോളജിയിലെ ആദ്യ രണ്ടു യൂണിറ്റുകളായ ഇന്ദ്രിയങ്ങള്‍ക്കുമപ്പുറം, പ്രതികരണങ്ങള്‍ ഇങ്ങനെയും, ഇംഗ്ലീഷിലെ ആദ്യ രണ്ടു യൂണിറ്റുകളായ Generations, The world of mystry എന്നിവയുടെ പരീക്ഷാ സോഫ്റ്റ്‍വെയറുകളാണ്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
ഇന്‍സ്റ്റലേഷന്‍
  • ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് സോഫ്റ്റ്​വെയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
  • ചുവടെ നിന്നും ഓരോ വിഷയങ്ങളുടേയും SETIGam പരീക്ഷാ സോഫ്‌റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുക.
  • ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ ലഭിച്ച .deb എക്സ്റ്റന്‍ഷനായി വരുന്ന file ഡബിള്‍ ക്ലിക്ക് ചെയ്ത് Gdebi package installer വഴി administrator password നല്‍കി ഇന്‍സ്റ്റാള്‍ ചെയ്യുക.
  • ഇന്‍സ്റ്റലേഷനു ശേഷം ഫയലുകള്‍ Application-Education, Application - Other, Application- Universal access തുടങ്ങിയ മെനുവില്‍ കാണാന്‍ സാധിക്കും.
  • വിവിധ വിഷയങ്ങളുടെ പരീക്ഷകള്‍
    എന്താ പരീക്ഷകളെഴുതാന്‍ തയ്യാറാണോ? എങ്കില്‍ ഏതെങ്കിലുമൊരു പരീക്ഷ ഡൗണ്‍ലോഡ് ചെയ്തെടുത്ത് മുകളില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേപ്രകാരം ഇന്‍സ്റ്റലേഷന്‍ നടത്തി നോക്കുമല്ലോ. അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ അറിയിക്കുമല്ലോ.
    Physics Unit - 2 Prepared by MN Narayanan, TSNMHS Kundurkunnu
    Chemistry Unit 2 Prepared by Ebrahim Master HS Mudickal
    Biology Unit 1 | Unit 2 Prepared by V.M.Vasumathi, TSNMHS Kundurkunnu
    Mathematics Unit 4 Prepared by Pramod Moorthy
    English Unit 1 | Unit 2

    Friday, 15 May 2015

    308 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം

    2009-ലെ കുട്ടികളുടെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പാഠ്യപദ്ധതി പിന്തുടരുന്ന 308 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് (മെയ് 14 ലെ സ.ഉ (കൈ) നം. 114/2015/പൊവി പ്രകാരം) അംഗീകാരം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവിന്റെയും അനുബന്ധത്തിന്റെയും പൂര്‍ണ്ണരൂപം www.education.kerala.gov.in എന്ന വെബ് വിലാസത്തില്‍ ലഭിക്കും.

    Thursday, 14 May 2015

    ശമ്പളപരിഷ്‌കരണം : പട്ടിക പ്രസിദ്ധപ്പെടുത്തി

    പത്താം ശമ്പള പരിഷ്‌കരണ കമ്മീഷന്‍, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ നിലവിലെ തസ്തികകളുടെയും, ശമ്പള സ്‌കെയിലുകളുടെയും വകുപ്പ് തലത്തിലുള്ള പട്ടിക കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. പട്ടിക അതത് വകുപ്പ് അദ്ധ്യക്ഷന്മാര്‍ പരിശോധിച്ചു പട്ടികയില്‍ പിഴവുകള്‍ ഉള്ളപക്ഷം ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് സഹിതം മെയ് 27-നകം കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തണം. പട്ടികയില്‍ പിഴവുകള്‍ സര്‍വ്വീസ് സംഘടനകള്‍ക്കും ജീവനക്കാര്‍ക്കും തെളിവ് സഹിതം ചൂണ്ടിക്കാണിക്കാം. മെയ് 27-നകം ഒരു അറിയിപ്പും ലഭിക്കാത്ത പക്ഷം പട്ടികയിലെ വിവരം അന്തിമമായി കണക്കാക്കും. അവസാന തീയതി കഴിഞ്ഞ് ലഭിക്കുന്ന പരാതികള്‍ സ്വീകരിക്കുന്നതല്ലന്നും കമ്മീഷന്‍ വ്യക്തമാക്കി. ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.
      Various types of allowances existing among the different categories of employees are published.

    Wednesday, 13 May 2015

    Basic Skill Test for SSLC-2016(Updated with SETIGAM's)

    പത്താം ക്ലാസിലേക്ക് പ്രവേശിച്ച വിദ്യാര്‍ഥികളുടെ ഗണിതാഭിരുചിയും അറിവും പരിശോധിക്കുന്നതിനും അവരുടെ നിലവാരം അറിയുന്നതിനുമായി ഒരു Basic Skill Test-ന് ഉതകുന്ന ഒരു ചോദ്യാവലി തയ്യാറാക്കി നല്‍കിയത് ഫോറം അംഗവും കല്ലിങ്ങല്‍പാടം ഗവ ഹൈസ്കൂള്‍ ഗണിതാധ്യാപകനും ജെ എസ് ഐ ടി സിയുമായ ശ്രീ വി കെ ഗോപീകൃഷ്ണന്‍ സാര്‍ . അവധിക്കാല ക്ലാസുകളുടെ ആരംഭദിവസം നടത്താവുന്ന ഈ അഭിരുചി പരീക്ഷയ്ക്കായി ഗണിതത്തിലെ അടിസ്ഥാനാശങ്ങള്‍ ഉള്‍പ്പെട്ട 30 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളം , ഈംഗ്ലീഷ് മീഡിയം വിഭാഗങ്ങള്‍ക്കായി ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആശയം ബ്ലോഗുമായി പങ്ക് വെച്ചതിന് അഭിനന്ദനങ്ങള്‍
    Basic-Skill Test for SSLC 2016 Students
    ശ്രീ ഗോപീകൃഷ്ണന്‍ സാര്‍ തയ്യാറാക്കിയ Basic Skill Test വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ മാതൃകയില്‍ പരീക്ഷിക്കുന്നതിനും പരിശീലിക്കുന്നതിനുമായി ഇതിനനുയോജ്യമായ SETIGAM എസ് ഐ ടി സി ഫോറത്തിന് തയ്യാറാക്കി ലഭിച്ചിട്ടുണ്ട്. മുമ്പ് പരിശീലിച്ച പല SETIGAM-കളെപ്പോലെ ഇവിടെയും താഴെത്തന്നിരിക്കുന്ന ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്യുക. കമ്പ്യൂട്ടറില്‍ സേവ് ചെയ്ത ഫയലില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് Install ചെയ്യുന്നതോടെ ഇത് പ്രവര്‍ത്തനസജ്ജമാകും. Application -> Education -> MathsBasicSkillTest എന്ന മെനു വഴി ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. Ubuntu-വിന്റെ 10.04-ലും 12.04-ലും പ്രവര്‍ത്തിക്കുന്ന രണ്ട് വേര്‍ഷനുകള്‍ ഉണ്ട്. ഇംഗ്ലീഷ്, മലയാളം മീഡിയം തിരഞ്ഞെടുക്കാവുന്നതുമാണ്.
    SETIGAM for Basic Skill Test for UBUNTU10.04 Version
    SETIGAM for Basic Skill Test for UBUNTU12.04 Version

    SETIGAM for CLASS IX MATHS

    ഒമ്പതാം ക്ലാസിലെ പതിമൂന്ന് അധ്യായങ്ങളിലെയും ഗണിത പാഠങ്ങളെ ഉള്‍ക്കൊള്ളിച്ച് SITC ഫോറത്തിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETIGAM സോഫ്റ്റ്‌വെയറുകളുടെ സംഗ്രഹമാണ് ഇവിടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. Edu-ubuntu 10.04, 11.04, 12.04 എന്നിവയിലെല്ലാം പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയറുകള്‍  ഓരോ യൂണിറ്റിനും പ്രത്യേകം പ്രത്യേകം തയ്യാറാക്കിയതാണ്. പാഠഭാഗങ്ങള്‍ പരിശീലിക്കുന്നതിനും അറിവുകള്‍ സ്വയം വിലയിരുത്തുന്നതിനും സഹായകമായ Self Test മാതൃകയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. താഴെത്തന്നിരിക്കുന്ന ലിങ്കുകളില്‍ നിന്നും അവ ഓരോന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുക.ഫയലുകളെ Extract ചെയ്ത് കമ്പയൂട്ടറില്‍ സേവ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫോള്‍ഡറുകളില്‍ ഡബിള്‍ക്ലിക്ക് ചെയ്താല്‍ പരീക്ഷയുടെ സമയം ക്രമീകരിക്കുന്നതിനുള്ള ജാലകം ലഭിക്കും. 10 ,15  20,25,30,45 മിനിട്ടുകള്‍ വീതമുള്ളവയില്‍ നിന്നും അനുയോജ്യമായ സമയം തിരഞ്ഞെടുത്ത് OK ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്ന് വരുന്ന ജാലകത്തിലെ ഇടത് ഭാഗത്ത് കാണുന്ന Main Menu എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ പരീക്ഷക്ക് മുമ്പ്, ചോദ്യങ്ങള്‍, പരീക്ഷക്ക് ശേഷം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ കാണാം. ഇവയില്‍ ആദ്യമെനു പരീക്ഷക്ക് മുമ്പ് എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പുതിയ മെനുവിലെ പേര് രജിസ്റ്റര്‍ ചെയ്യാം എന്നതില്‍ ക്ലിക്ക് ചെയ്യുക.തുറന്ന് വരുന്ന ജാലകത്തിലെ Register Your Details എന്നതില്‍ ക്ലിക്ക് ചെയ്യുക. വിദ്യാര്‍ഥിയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്തതിന് ശേഷം മെയിന്‍ മെനുവിന് താഴയുള്ള പരീക്ഷ തുടങ്ങാം എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഇതിന് താഴെ ചോദ്യങ്ങള്‍ എന്ന മെനു ലഭ്യമാകും. ഇതില്‍ ഡബില്‍ക്ലിക്ക് ചെയ്താല്‍ ചോദ്യങ്ങളുടെ ലിസ്റ്റ് കാണാവുന്നതാണ്. ഓരോ ചോദ്യനമ്പറിലും ഡബിള്‍ ക്ലിക്ക് ചെയ്ത് ചോദ്യത്തിന്റെ പേജ് തുറക്കുക. ചോദ്യം വായിച്ചതിന് ശേഷം ഇതിന്റെ ഇടത് മുകളിലായി കാണുന്ന 'പരീക്ഷ' എന്ന ബട്ടണില്‍ അമര്‍ത്തിയാല്‍  തുടങ്ങാം, മതിയാക്കാം എന്നിങ്ങനെ 2 Options കാണാം പരീക്ഷ എഴുതുന്നതിന് തുടങ്ങാം എന്ന ബട്ടണ്‍ അമര്‍ത്തുക. ചോദ്യത്തല്‍ കാണുന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ അതിന്റെ ഉത്തരം എഴുതുന്നതിനുള്ള നിര്‍ദ്ദേശം ലഭിക്കും ഉത്തരം തിരഞ്ഞെടുത്ത് എന്റര്‍ ബട്ടണ്‍ നല്‍കിയാല്‍ അടുത്ത ഭാഗത്തേക്ക് കടക്കാം. ഇപ്രകാരം എല്ലാ ഭാഗങ്ങളും പൂര്‍ത്തിയാക്കിയതിന് ശേഷം മതിയാക്കാം എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ അടുത്ത ചോദ്യത്തിലേക്ക് പോകുന്നതിനുള്ള ജാലകം ലഭിക്കും. ഇപ്രകാരം എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതിക്കഴിഞ്ഞാല്‍ വിലയിരുത്തലിനുള്ള അവസരമാണ്. പരീക്ഷക്ക് ശേഷം എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ സ്കോര്‍ഷീറ്റ് , കുട്ടിയുടെ ഉത്തരം , പുറത്ത് കടക്കാം എന്നിങ്ങനെ മൂന്ന് ബട്ടണുകള്‍ കാണാം. ഉത്തരങ്ങള്‍ പരിശോധിച്ച് പുറത്ത് കടക്കാം എന്ന ബട്ടണ്‍ അമര്‍ത്തി പരീക്ഷ പൂര്‍ത്തിയാക്കാം. ഈ സോഫ്റ്റ്‌വെയര്‍ SITC ഫോറത്തിന് തയ്യാറാക്കി തന്ന പ്രമോദ് മൂര്‍ത്തി സാറിന് ഫോറത്തിന്റെ നന്ദി. അടുത്ത് നടക്കാന്‍ പോകുന്ന അധ്യാപക പരിശീലനത്തില്‍ ഇത് ചര്‍ച്ച ചെയ്യണമെന്നും ഏവരിലേക്കും ഈ സോഫ്റ്റ്‌വെയര്‍ എത്തിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.
    1 ബഹുഭുജങ്ങള്‍
    2 ഭിന്നകസംഖ്യകള്‍
    3. വൃത്തങ്ങള്‍
    4.അഭിന്നകങ്ങള്‍
    5.പരപ്പളവ്
    6.സമവാക്യജോഡികള്‍
    7.സ്ഥിതിവിവരക്കണക്ക്
    8 ജ്യാമിതീയ അംശബന്ധങ്ങള്‍
    9 സദൃശത്രികോണങ്ങള്‍
    10 ബഹുപദങ്ങള്‍
    11 വൃത്തത്തിലെ അളവുകള്‍
    12 രേഖീയസംഖ്യകള്‍
    13 സ്തംഭങ്ങള്‍

    Monday, 11 May 2015

    REVISED HAND BOOKS FOR 2,4,6,8 CLASSES(DRAFT) FOR TRAINING PURPOSE

    Teacher Text 2015
    Std II
    Std IV
    Mathematics
    Std VI
    Std VIII
    Mathematics

    അവധിക്കാല ക്ലാസുകള്‍ നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിര്‍ദ്ദേശം

    സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാലയങ്ങളും (സി.ബി.എസ്.ഇ., ഐ.സി.എസ്.സി. വ്യത്യാസമില്ലാതെ) മധ്യവേനല്‍ അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ പൊതുവിദ്യഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ നിലവിലുണ്ടെങ്കിലും പല സ്‌കൂളുകളും ഇത് പാലിക്കുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണിത്.

    Friday, 8 May 2015

    Prospectus for Single Window Admission 2015-2016 Published

    GO(Rt)No.1679/15/G.Edn Dated:06/05/2015

    (Only for Viewing)


       Prospectus
       Appendix 1
       Appendix 2
       Appendix 3
       Appendix 4
       Appendix 5
       Appendix 6
       Appendix 7

    Select respective District to view Appendix 8 and 9

    Select Distict


       Appendix 10 (Application Form)

    Thursday, 7 May 2015

    എസ്എസ്എൽസി: അടുത്ത വർഷം മുതൽ മാർക്കുകൾ സ്കാൻ ചെയ്യും - മനോരമ വാര്‍ത്ത

    തിരുവനന്തപുരം:എസ്എൽസി പരീക്ഷയുടെ മാർക്കുകൾ മൂല്യനിർണയ ക്യാംപുകളിൽനിന്ന് അപ്ലോഡ് ചെയ്തതിൽ പിഴവു സംഭവിക്കുന്ന സാഹചര്യത്തിൽ അടുത്ത വർഷം മുതൽമാർക്ക് അടങ്ങുന്ന പട്ടിക അതേപടി സ്കാൻ ചെയ്തു കംപ്യൂട്ടറിൽ കയറ്റും. മൂല്യനിർണയ ക്യാംപുകളിൽ മാർക്കുകൾ ടൈപ്പ് ചെയ്തു ചേർക്കുമ്പോൾ തെറ്റാനും ചില മാർക്കുകൾ വിട്ടുപോകാനും സാധ്യതയുണ്ട്. ഈ പ്രശ്നമാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷാഫലം അവതാളത്തിലാക്കിയതിന്റെ മുഖ്യ കാരണം. ഈ സാഹചര്യത്തിൽ അടുത്ത വർഷം മുതൽ മാർക്കുകൾ രേഖപ്പെടുത്തിയ കടലാസുകൾ മൂല്യനിർണയ ക്യാംപുകളിൽനിന്നു സ്കാൻ ചെയ്തു കയറ്റാനാണു തീരുമാനം.
    ഐടി പരീക്ഷയിൽ പല വിദ്യാർഥികൾക്കും ഉയർന്ന ഗ്രേഡ് നൽകിയെന്നു പരാതിയുള്ള സാഹചര്യത്തിൽ ഐടിയുടെ മാർക്കുകളും ഇങ്ങനെ സ്കാൻ ചെയ്തു കയറ്റുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ഗോപാലകൃഷ്ണ ഭട്ട് അറിയിച്ചു. ഐടി പരീക്ഷയിൽ വ്യാപകമായി മാർക്ക് കൂട്ടി നൽകിയെന്ന പരാതിയെക്കുറിച്ച് അദ്ദേഹം പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഗ്രേസ് മാർക്ക് കൂട്ടിച്ചേർത്തപ്പോൾ മാർക്ക് അധികമായെന്നാണ് ഇതിനു പരീക്ഷാഭവൻ നൽകിയ വിശദീകരണം. എന്നാൽ ഗ്രേസ് മാർക്കിന് അർഹതയില്ലാത്ത വിദ്യാർഥികൾക്കും ഐടി പരീക്ഷയ്ക്കു യഥാർഥത്തിൽ ലഭിച്ചതിനെക്കാൾ കൂടിയ ഗ്രേഡ് കിട്ടിയിട്ടുണ്ട്. എസ്എസ്എൽസി പരീക്ഷാഫലത്തിലെ അപാμμളെക്കുറിച്ച് അന്വേഷണം നടത്തുന്നതിനായി സർക്കാരിനു ഡിപിഐ ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല. അന്വേഷണത്തിൽ ഐടി പരീക്ഷയുടെ മാർക്ക് പ്രശ്നവും ഉൾപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

    Wednesday, 6 May 2015

    TEXT BOOK INDENT 2015-16 - LIST SCHOOLS NOT PLACED TEXT BOOK INDENT PUBLISHED

    2015-16 അദ്ധ്യയന വര്‍ഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങള്‍ യഥാസമയം ഇന്‍ഡന്റ് ചെയ്യാതിരുന്ന 194 സ്‌കൂളുകളുടെ പേരുവിവരങ്ങള്‍ itschool.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. ലിസ്റ്റിലുള്ള സ്‌കൂളുകള്‍ക്ക് ഈ മാസം 15-ാം തീയതിക്കുള്ളില്‍ ഇന്‍ഡന്റ് നല്‍കുന്നതിനുള്ള അവസരം വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. അംഗീകാരമുള്ള അണ്‍-എയിഡഡ്/സി.ബി.എസ്.ഇ. സ്‌കൂളുകള്‍, രേഖപ്പെടുത്തിയ ഇന്‍ഡന്റ് പ്രകാരമുള്ള പാഠപുസ്തകങ്ങളുടെ വില അടയ്ക്കുന്നതിനുള്ള വിശദവിവരം ഇ-മെയില്‍ മുഖേന ഉടന്‍ അറിയിക്കും. 
     Text Book Indent 2015-16 -List of Schools not placed Text Book Indent

    സെറ്റ് 2015 : തീയതി നീട്ടി

    ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിനുള്ള (സെറ്റ് ജൂണ്‍ 2015) അപേക്ഷാഫോറം ലഭിക്കുന്നതിനും സമര്‍പ്പിക്കുന്നതിനുമുള്ള അവസാന ദിവസം മെയ് ഒന്‍പത് വരെ നീട്ടി.

    Tuesday, 5 May 2015

    പ്ലസ് വണ്‍ : അപേക്ഷാ സമര്‍പ്പണം മെയ് 12 മുതല്‍

    പ്ലസ് വണ്‍ പ്രവേശനത്തിനുളള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം മെയ് 12 മുതല്‍ ആരംഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 25. വിവരങ്ങള്‍ ചുവടെ: അപേക്ഷ വിതരണം ചെയ്യുന്ന തീയതി: മെയ് 12, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ് 25, ട്രയല്‍ അലോട്ട്‌മെന്റ്: ജൂണ്‍ മൂന്ന്, ആദ്യ അലോട്ട്‌മെന്റ്: ജൂണ്‍ 10, മുഖ്യ അലോട്ട്‌മെന്റുകള്‍ അവസാനിക്കുന്ന തീയതി: ജൂണ്‍ 25, ക്ലാസുകള്‍ തുടങ്ങുന്ന തീയതി: ജൂലൈ ഒന്ന്, അഡ്മിഷന്‍ അവസാനിക്കുന്ന തീയതി: ജൂലൈ 31. 
    Online Submission of Applications For Plus One Admission in Merit Quota(Single Window System) commences on 12th May 2015.
    Closing of Online Submission of Application : 25/5/2015
    Publication of Trial Allotment: 03/06/2015
    Publication of First Allotment : 10/6/2015
    Commencement of Classes : 01/07/2015


    Saturday, 2 May 2015

    SSLC SAY EXAM 2015 NOTIFICATION

    2015 മാര്‍ച്ചിലെ എസ്.എല്‍.എല്‍.സി പരീക്ഷയില്‍ റഗുലര്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ പരമാവധി രണ്ട്  പേപ്പറുകള്‍ക്ക്  കുറഞ്ഞത് D+ ഗ്രേഡ് എങ്കിലും ലഭിക്കാത്തതിനാല്‍ ഉന്നത വിദ്യാഭ്യാസത്തിന് അവസരം നഷ്ടപ്പെട്ടവര്‍ക്ക് മാത്രമായി സേവ് എ ഇയര്‍  (സേ -SAY) പരീക്ഷ നടത്തുന്നതാണ്. 2015 മേയ് മാസം 18 മുതല്‍ 22 വരെയുള്ള തിയതികളില്‍ സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിലാണ് സേ പരീക്ഷ നടത്തുൂന്നത്.

    Friday, 1 May 2015

    SETIGam Series - Maths, Physics and Chemistry

    പ്രമോദ് സാറിന്റെ SETIGam പരീക്ഷാ സോഫ്റ്റ്​വെയര്‍ ഒരു വിപ്ലവം തന്നെയാണ് കേരളത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഓരോ യൂണിറ്റ് കഴിയുമ്പോഴും അധ്യാപകന്‍ കമ്പ്യൂട്ടറിലൂടെ കുട്ടിയെ പരീക്ഷയെഴുതിക്കുന്നു. കമ്പ്യൂട്ടര്‍ തന്നെ മൂല്യനിര്‍ണ്ണയം നടത്തി കുട്ടി എത്രത്തോളം പാഠഭാഗങ്ങള്‍ മനസ്സിലാക്കി എന്നു തിരിച്ചറിയുന്നു. കുട്ടിക്ക് പരീക്ഷ വീട്ടിലിരുന്നോ സ്ക്കൂള്‍ ലാബിലിരുന്നോ ചെയ്യാം. പത്താം ഗണിതശാസ്ത്രത്തില്‍ ഒന്നാം യൂണിറ്റിന്റെ പരീക്ഷ SETIGamലാക്കി അവതരിപ്പിച്ചത് ഉപകാരപ്രദമായി എന്ന് ഏറെപ്പേര്‍ അറിയിച്ചിരുന്നു. പല കുട്ടികളുടേയും പേടിസ്വപ്നമായ കണക്കു പരീക്ഷയെ പേടികൂടാതെ സമീപിക്കുവാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന വിവരവിനിമയസാങ്കേതികവിദ്യയുടെ ഒരു സാധ്യത എന്ന നിലക്കാണ് അദ്ദേഹം ഇത് തയ്യാറാക്കിത്തുടങ്ങിയത്. അധ്യാപകരുടെ ആവശ്യപ്രകാരം കള്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റിനുള്ള സൗകര്യവും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. CSV ഫയലുകളായി ഇത് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. മാത്രമല്ല ഗണിതശാസ്ത്രത്തിലെ മൂന്നാം അധ്യായം ഇന്‍സ്റ്റാള്‍ ചെയ്തുകഴിയുമ്പോള്‍, പരീക്ഷയെഴുതുന്ന ഓരോ കുട്ടിയുടേയും ഉത്തരങ്ങള്‍ Home ഡയറക്ടറിയില്‍ ചിത്രഫയലുകളായി സേവ് ആകന്ന രീതിയില്‍ പ്രോഗ്രാം അദ്ദേഹം വികസിപ്പിച്ചിട്ടുണ്ടത്രേ. മറ്റു വിഷയങ്ങളുടേയും പരീക്ഷാ പ്രോഗ്രാമുകള്‍ വേണമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് പത്താം ക്ലാസിലെ ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെ ആദ്യ യൂണിറ്റുകള്‍ അദ്ദേഹം തയ്യാറാക്കി മാത്​സ് ബ്ലോഗിന് അയച്ചു തന്നിട്ടുണ്ട്. കൂട്ടത്തില്‍ ഗണിതശാസ്ത്രം രണ്ടും മൂന്നും യൂണിറ്റുകളായ വൃത്തങ്ങള്‍, രണ്ടാം കൃതി സമവാക്യങ്ങള്‍ എന്നിവയുടെ പരീക്ഷാ പ്രോഗ്രാമുകളും ചുവടെ നല്‍കിയിട്ടുണ്ട്. പരീക്ഷിച്ചു നോക്കി അഭിപ്രായങ്ങളെഴുതുമല്ലോ. ഒപ്പം സംശയങ്ങളും.
    ഫിസിക്സ് ഒന്നാം യൂണിറ്റ് പരീക്ഷ
    കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍. എം. എച്ച്. എസിലെ ഭൗതികശാസ്ത്രാധ്യാപകനായ നാരായണന്‍ സാറിന്റെ സഹായത്തോടെയാണ് SETIGam Physics തയ്യാറാക്കിയിരിക്കുന്നത്. വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന യൂണിറ്റിന്റെ പരീക്ഷ ചുവടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം. Application-Others-Setigamphysicschapter1 എന്ന ക്രമത്തിലായിരിക്കും ഇന്‍സ്റ്റലേഷനു ശേഷം സോഫ്റ്റ്​വെയര്‍ തുറക്കാന്‍ കഴിയുക.

    Click here for SETIGam Physics
    കെമിസ്ട്രി ഒന്നാം യൂണിറ്റ് പരീക്ഷ
    വാതകാവസ്ഥ എന്ന പത്താം ക്ലാസ് കെമിസ്ട്രിയിലെ ആദ്യ യൂണിറ്റുമായി ബന്ധപ്പെട്ട പരീക്ഷയുടെ ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ സഹായിച്ചിട്ടുള്ളത് പ്രമോദ് സാറിന്റെ സുഹൃത്തും അധ്യാപകനുമായ കെ.സജീഷ് സാറാണ്. ചുവടെ നിന്നും കെമിസ്ട്രി പരീക്ഷാ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
    Click here to download X Chemistry Unit-II
    ഗണിതശാസ്ത്രം രണ്ട്, മൂന്ന് യൂണിറ്റ് പരീക്ഷ
    പത്താം ക്ലാസ് ഗണിതശാസ്ത്രത്തിലെ രണ്ടാം അധ്യായമായ വൃത്തങ്ങള്‍, മൂന്നാം അധ്യായമായ രണ്ടാം കൃതി സമവാക്യങ്ങള്‍ എന്നിവയെ അധിഷ്ഠിതമാക്കി തയ്യാറാക്കിയ പരീക്ഷ ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
    Click here to download X Maths Unit-II
    Click here to download X Maths Unit-III
    SSLC 2015- REVALUATION/PHOTO COPY/SCRUTINY അപേക്ഷ ക്ഷണിച്ചു 
    ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന എസ് എസ് എല്‍ സി പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് Revaluation,Photocopy , Scrutiny എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി ഏപ്രില്‍ 30 മുതല്‍ മെയ് 8-ന് ഉച്ചക്ക് ഒരുമണി വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് ഫീസ് എന്നിവ സഹിതം എട്ടിന് ഉച്ചക്ക് രണ്ട് മണിക്കകം പരീക്ഷ എഴുതിയ കേന്ദ്രത്തിലെ പ്രധാനാധ്യാപകന് സമര്‍പ്പിക്കണം. Revaluationന് പേപ്പര്‍ ഒന്നിന് 400 രൂപ Photocopyക്ക് 200 രൂപ Scrutinyക്ക് 50 രൂപ എന്ന നിരക്കിലാണ് ഫീസ് നല്‍കേണ്ടത്. ഐ ടി പരീക്ഷക്ക്Revaluation,Photocopy , Scrutiny എന്നിവ ഉണ്ടായിരിക്കുന്നതല്ല. വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ പ്രധാനാധ്യാകര്‍ ഓണ്‍ലൈനായി വേരിഫൈ ചെയ്യണം. ഫീസ് അടച്ചതിന് രസീത് നല്‍കുകയും വേണം. വേരിഫൈ ചെയ്തതിന് ശേഷം ലഭിക്കുന്ന മൂന്ന് പ്രിന്റൗട്ടുകള്‍ അന്ന് തന്നെ പ്രധാനാധ്യാപകര്‍ കൗണ്ടര്‍സൈന്‍ ചെയ്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

     സ്കൂള്‍ തലത്തില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍
    1. വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളുടെ പ്രിന്റൗട്ട് , ഫീസ് എന്നിവ മെയ് എട്ടിന് രണ്ട് മണി വരെ സ്വീകരിക്കാവുന്നതാണ്. ഫീസ് സ്വീകരിച്ചതിന് രസീത് നല്‍കണം
    2. ലഭിച്ച പ്രിന്റൗട്ടുകള്‍ ഓണ്‍ലൈനായി വേരിഫൈ ചെയ്യണം.
    3. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുന്ന അന്നു തന്നെ(മെയ് എട്ട്) വേരിഫിക്കേഷനും പൂര്‍ത്തീകരിച്ച് ലഭിക്കുന്ന മൂന്ന് പ്രിന്റൗട്ടുകള്‍ കൗണ്ടര്‍സൈന്‍ ചെയ്ത് വെകുന്നേരം അഞ്ച് മണിക്കകം DEO-യില്‍ സമര്‍പ്പിക്കണം.പ്രിന്റൗട്ടുകള്‍ സ്കൂളുകളില്‍ സൂക്ഷിച്ചാല്‍ മതി
    4. ഗ്രേഡുകളില്‍ മാറ്റം വന്നാല്‍ തുക തിരികെ നല്‍കേണ്ടതാണ്. ലഭിച്ച ഫീസിന്റെയും തിരികെ നല്‍കിയതിന്റെയും വിശദാംശങ്ങള്‍ രജിസ്റ്ററിലാക്കി സൂക്ഷിക്കണം
    5. തിരികെ നല്‍കിയതിന് ശേഷമുള്ള തുക പ്രധാനാധ്യാപകര്‍ 0202-01-102-99 other receipts എന്ന Head of Account-ല്‍ ജൂണ്‍ 30-നകം  ചെല്ലാന്‍ സഹിതം ട്രഷറിയില്‍അടക്കണം. ചെല്ലാന്റെ ഫോട്ടോകോപ്പിയും സര്‍ക്കുലറില്‍ തന്നിരിക്കുന്ന സ്റ്റേറ്റ്മെന്റും സഹിതം രജിസ്റ്റേര്‍ഡ് പോസ്റ്റായി ' സൂപ്രണ്ട്, എ സെക്ഷന്‍, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം 12' എന്ന വിലാസത്തില്‍ അയച്ച് നല്‍കണം