നാളെ സംസ്ഥാനത്ത് ബി ജെ പി ഹര്‍ത്താല്‍ ..സംസ്ഥാനത്ത് നാളെ നടത്താനിരുന്ന ഹൈസ്കൂള്‍ പരീക്ഷകള്‍ 21ലേക്ക് മാറ്റി വെച്ചു. ഹയര്‍ സെക്കണ്ടറി/VHSE പരീക്ഷകളും മാറ്റിയിട്ടുണ്ട്**
SSLC EXAM MARCH 2019 - OBC Pre-Metric Scholarship
Please send study materials to shreeshaedneer@gmail.com

Saturday, 23 May 2015

അധ്യാപക അനധ്യാപക വിദ്യാര്‍ത്ഥി അനുപാതം പുതുക്കി നിശ്ചയിച്ചു

സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളുകളുടെ തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട് നിലവിലുള്ള വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് നിലവില്‍ നിയമനാംഗീകാരം ലഭിച്ചിട്ടുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകരെ സംരക്ഷിക്കുന്നതിനു വേണ്ടി മാത്രം അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:5, 2:15, 3:25 എന്നതില്‍ നിന്നും യഥാക്രമം 1:5, 2:11, 3:16 എന്നാക്കി കുറവ് ചെയ്തു. പുതിയതായി നിയമനം ലഭിക്കുന്നവര്‍ക്ക് 1:5, 2:15, 3:25 എന്ന മുന്‍ അനുപാതം കണക്കിലെടുത്ത് മാത്രമേ അംഗീകാരം നല്‍കുന്നതിന് പരിഗണിക്കുകയുള്ളൂ. സ്‌പെഷ്യല്‍ സ്‌കൂളുകളിലെ മേട്രണ്‍-വിദ്യാര്‍ത്ഥി അനുപാതം 1:40 ആയും കുക്ക്-വിദ്യാര്‍ത്ഥി അനുപാതം 1:30 ആയും നിശ്ചയിച്ച് ഉത്തരവായി. പൊതുവിദ്യാലയങ്ങളില്‍ ഒരു കുട്ടിയെങ്കിലും ഉണ്ടെങ്കില്‍ ആ ഡിവിഷന്‍ നിലനിര്‍ത്തുന്നതിന് നല്‍കിയ അനുമതി സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കും ബാധകമാക്കിയും മിനിമം ഒരു കുട്ടി എങ്കിലും ഉണ്ടെങ്കില്‍ ആ ഡിവിഷന്‍ നിലനിര്‍ത്താനുള്ള അംഗീകാരം നല്‍കിയും ഭേദഗതി വരുത്തിയുമാണ് ഉത്തരവായിട്ടുള്ളത്.

No comments: