പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Thursday, 4 June 2015

ലോക പരിസ്ഥിതി ദിനം : പ്രതിജ്ഞ നാളെ(05-06-2015)

ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 11 മണിക്ക് സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പരിസ്ഥിതിദിന പ്രതിജ്ഞയെടുക്കണം.
 പ്രതിജ്ഞ 

"ഭൂമി എനിക്ക് അമ്മയാണ്. ശ്വസിക്കുവാന്‍ പ്രാണവായുവും കുടിക്കുവാന്‍ വെള്ളവും കഴിക്കുവാന്‍ ഭക്ഷണവും നല്‍കുന്ന അമ്മയാണ് പ്രകൃതി എന്നു ഞാന്‍ മനസ്സിലാക്കുന്നു. വരും തലമുറയ്ക്കും സര്‍വ്വചരാചരങ്ങള്‍ക്കും വേണ്ടി ഞാന്‍ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തും. പ്രകൃതിയെ മാലിന്യമുക്തമാക്കുക എന്നത് ജീവിതചര്യയാക്കും. പ്രകൃതി വിഭവങ്ങളുടെ ഉപഭോഗത്തില്‍ ഞാന്‍ മിതത്വം പാലിക്കും. സര്‍വ്വജീവജാലങ്ങളുടേയും ഏക ആവാസഗേഹമായ ഭൂമിയുടെ സുരക്ഷ എന്റെ ധര്‍മ്മമാണെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു."
  •  പ്രതിജ്ഞ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
  •  ലോക പരിസ്ഥിതിദിനത്തോടനുബന്ധിച് ച്ചെയ്യാവുന്ന പ്രവര്‍ത്തനങ്ങള്‍ ഇവിടെNo comments: