സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പാർട്ട് ടൈം കണ്ടിജന്റ് എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2017 ലെ ഓണം അഡ്വാൻസ് അനുവദിച്ചു ഉത്തരമായി. GO(P)No 108/2017/Fin dtd 16/08/2017** സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും2016 -17 ലെ ബോണസ് /പ്രത്യേക ഉത്സവ ബത്ത അനുവദിച്ചു ഉത്തരവാകുന്നു GO(P)No 107/2017/Fin dtd 16/08/2017.see downloads***Last Date for Data entry for Incentives to girls extended upto 22nd Aug, 2017**Noon meal scheme - distribution of 5 kg rice to school children in connection with Onam -Guidelines..See downloads**


please send study materials to shreeshaedneer@gmail.com

Monday, 29 June 2015

കലാപ്രതിഭകള്‍ക്ക് അപേക്ഷിക്കാം

2014-15 അദ്ധ്യയന വര്‍ഷത്തില്‍ കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാപ്രതിഭകള്‍ക്ക് പ്രോത്സാഹനമായി 10,000 രൂപ ക്യാഷ് അവാര്‍ഡ് അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കലോത്സവത്തില്‍ എ ഗ്രേഡ് നേടിയവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ആറുമാസത്തിനകമുള്ള ജാതി സര്‍ട്ടിഫിക്കറ്റ്, എ ഗ്രേഡ് നേടിയ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ആഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, നിശ്ചിത മാതൃകയിലുള്ള വിദ്യാര്‍ത്ഥിയുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ അപേക്ഷകന്‍ പഠനം നടത്തിയിരുന്ന സ്ഥാപനമേധാവിയുടെ ശുപാര്‍ശ രേഖപ്പെടുത്തി ജൂലൈ 10-ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ചീഫ് പബ്ലിസിറ്റി ആഫീസര്‍, പട്ടികജാതി വികസന വകുപ്പ്, അയ്യന്‍കാളി ഭവന്‍, കനകനഗര്‍, കവടിയാര്‍ പി.ഒ., തിരുവനന്തപുരം - 695 003 ഫോണ്‍ നമ്പര്‍ - 0471-2737218, 2315375 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷകരെ നേരിട്ട് ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പര്‍, പിന്‍കോഡ് സഹിതമുള്ള വിലാസം എന്നിവ അപേക്ഷയില്‍ രേഖപ്പെടുത്തണം. അപേക്ഷയുടെ മാതൃക ജില്ലാ പട്ടികജാതി വികസന ആഫീസുകളിലും ഉത്തര/ദക്ഷിണ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ കാര്യാലയത്തിലും നിന്നും, വകുപ്പിന്റെ വെബ്‌സൈറ്റായwww.scdd.kerala.gov.in മുഖേനയും ലഭിക്കും.

No comments:

Post a Comment