**വിദ്യാഭ്യാസ അവകാശനിയമം - 2009 ഫലപ്രദമായി നടപ്പാക്കുന്നതിനും പ്രീ സ്കൂൾ മുതൽ 12 ക്ലാസ്സുവരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു.. see downloads**സ്കൂൾ സുരക്ഷാ പദ്ധതി - ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിർദേശങ്ങൾ - സാങ്കല്പിക കേഡർ -(Virtual Cadre) - ഓഫീസർമാരുടെ നിയമനം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു**മാനസികമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2018 -2019 സാമ്പത്തികവർഷം സംസ്ഥാന സർക്കാരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള വിശദംശങ്ങൾ സമർപ്പിക്കുന്നത് സംബന്ധിച്ച് നിദേശങ്ങൾ -ഡൗണ്‍ലോഡ്സ് കാണുക**Finance Department—Pay Revision arrears—Third installment—Directions to process the same in SPARK.see downloads**

Please send study materials to shreeshaedneer@gmail.com

Saturday, 6 June 2015

പ്ലസ് വണ്‍ ഏകജാലകം : ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂണ്‍ എട്ടിന്

ഏകജാലകരീതിയിലുളള പ്ലസ് വണ്‍ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂണ്‍ എട്ടിന് പ്രസിദ്ധീകരിക്കും. സ്‌കൂളുകളില്‍ നിന്നും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ അപേക്ഷകളും അവയുടെ സാധുതയുളള ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുളളത്. ംംം.വരെമു.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ അപേക്ഷാനമ്പരും ജനനത്തീയതിയും നല്‍കി ട്രയല്‍ ലിസ്റ്റ് പരിശോധിക്കാം. അപേക്ഷകര്‍ക്കുളള നിര്‍ദ്ദേശങ്ങളും ഇതേ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ട്രയല്‍ ലിസ്റ്റ് ജൂണ്‍ ഒന്‍പത് വരെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധിക്കാം. അപേക്ഷാ വിവരങ്ങള്‍ പരിശോധിക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനുമായി ജൂണ്‍ രണ്ടു വരെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കിയിരുന്നു. ട്രയല്‍ അലോട്ട്‌മെന്റിനുശേഷവും ഓപ്ഷനുകള്‍ ഉള്‍പ്പെടെയുളള തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ വരുത്താവുന്നതാണ്. തിരുത്തലിനുളള അപേക്ഷകള്‍ ജൂണ്‍ ഒന്‍പതിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ആദ്യം അപേക്ഷ സമര്‍പ്പിച്ച സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കും. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുളള അവസാന അവസരമാണിത്. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍മാര്‍ക്കുളള വിശദ നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും. ഇനിയും കൗണ്‍സലിങിന് ഹാജരാകാത്ത വിഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ജില്ലാതല കൗണ്‍സലിങ് സമിതിക്ക് മുന്നില്‍ ജൂണ്‍ 25 നകം പരിശോധനക്ക് ഹാജരാക്കി റഫറന്‍സ് നമ്പര്‍ വാങ്ങി അപേക്ഷയിലുള്‍പ്പെടുത്തണം. ഓണ്‍ലൈന്‍ അപേക്ഷ അന്തിമമായി സമര്‍പ്പിച്ച ശേഷം വെരിഫിക്കേഷനായി അപേക്ഷകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ആയവ ഏതെങ്കിലും സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കുന്നതിന് അവസാന അവസരം നല്‍കുന്നു. ജൂണ്‍ ഒന്‍പതിന് വൈകിട്ട് അഞ്ച് മണിക്കുളളില്‍ അത്തരം അപേക്ഷകര്‍ അനുബന്ധരേഖകള്‍ സഹിതം അപേക്ഷകള്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കേണ്ടതാണ്. എല്ലാ അപേക്ഷകരും ട്രയല്‍ ലിസ്റ്റ് പരിശോധിക്കേണ്ടതാണെന്നും ഇതിനായി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കാവുന്നതാണെന്നും ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.

No comments: