സർക്കാർ ജീവനക്കാരുടേയും പെന്ഷന്കാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - ഗുണഭോക്താക്കളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് തുടർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്. circular 117/2018/Fin dt 12/12/2018 ..see downloads**KTET Result October 2018 Published see Pareekshabhavan Site**കെ-ടെറ്റ് പരീക്ഷ - അപേക്ഷകർക്കുള്ള യോഗ്യതകൾ പരിഷ്കരിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു ..ഉത്തരവ് ഡൗണ്‍ലോഡ്സില്‍**
SSLC EXAM MARCH 2019 - OBC Pre-Metric Scholarship
Please send study materials to shreeshaedneer@gmail.com

Friday, 5 June 2015

VOTERS LIST( DRAFT)PUBLISHED

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഒക്ടോബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഈ വര്‍ഷം ജനവരി ഒന്ന് അടിസ്ഥാന യോഗ്യതാ തിയതിയാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിയിലെ മുഴുവന്‍ വോട്ടര്‍മാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിലവിലുള്ള വാര്‍ഡ് അടിസ്ഥാനത്തുില്‍ പുനഃക്രമീകരിച്ചാണ് പട്ടിക തയാറാക്കിട്ടുള്ളത്.
തദ്ദേശഭരണ തിരഞ്ഞെടുപ്പിലും ഈ വര്‍ഷം ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് വോട്ടവകാശം.ഇതേ യോഗ്യതാ തിയതിയായി േന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടര്‍ പട്ടിയില്‍ ചേര്‍ത്ത മുഴുവന്‍ വോട്ടര്‍മാരെയും കരട് പട്ടികയില്‍ ഉള്‍പ്പെടുത്തിറ്റുണ്ട്. പേര് ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്കും തിരുത്തലുകള്‍, സ്ഥലമാറ്റം എന്നിവ ആഗ്രഹിക്കുന്നവര്‍ക്കും ജൂണ്‍ 10ന് ശേഷം കമ്മീഷന്‍ പ്രസിദ്ധീകരിക്കുന്ന സമയക്രമം അനുസരിച്ച് അതിനുള്ള അവസരം ലഭിക്കും.
പേര് ചേര്‍ക്കാനും, തിരുത്തലുകള്‍ക്കും ,സ്ഥലമാറ്റത്തിനുമുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന നല്‍കാവുന്നതാണ്.എന്നാല്‍ പേര് നീക്കം ചെയ്യുന്നതിനുള്ള അപേക്ഷ നേരിട്ട് സമര്‍പ്പിക്കണം.
ഗ്രാമ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സെക്രട്ടറിമാരും, കോര്‍പ്പറേഷനുകളില്‍ അഡിഷണല്‍ െക്രട്ടറിമാരുമാണ് തിരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഉദ്യോഗസ്ഥര്‍..

No comments: