പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Monday, 28 September 2015

പാഠപുസ്തക വിതരണം

2015-16 വര്‍ഷത്തെ രണ്ടാം Volume പാഠപുസ്തകം ഒക്ടോബര്‍ 1മുതല്‍ KBPS നേരിട്ട് സ്കൂളുകളില്‍ എത്തിക്കുന്നതാണെന്നും പരമാവധി ഒമ്പതിനും അഞ്ചിനും ഇടക്കുള്ള സമയങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതാണെന്നും KBPS-ന്റെ അറിയിപ്പ്. സ്കൂള്‍ അധികാരികള്‍ പുസ്‌തകം ഏറ്റുവാങ്ങുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യണമെന്നും നിര്‍ദ്ദേശം.  
ആദ്യഘട്ടത്തില്‍ ഏഴ് മുതല്‍ പത്ത് വരെ ക്ലാസിലെ പുസ്തകങ്ങളാണ് എത്തുന്നതെന്നും സ്കൂളുകളില്‍ എത്തുന്ന വിവരം മുന്‍കൂട്ടി അറിയിക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. 
ജില്ല തിരിച്ചുള്ള ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ ഇവിടെ

No comments: