Friday, September 4, 2015

PYTHON PRACTICE SOFTWARE BY M. PRAMOD MOORTHY


SSLC IT പ്രാക്റ്റിക്കല്‍ പരീക്ഷക്ക് ചോദിച്ചിരിക്കുന്ന പൈത്തണ്‍ പ്രോഗ്രാമുകള്‍ ചെയ്ത് പരിശീലിക്കുന്നതനായി തയ്യാറാക്കിയിരിക്കുന്ന സോഫ്റ്റ് വെയര്‍ അണ് ഇത്. ഈ സോഫ്റ്റ്‌വെയര്‍ അയച്ചു തന്ന  കുണ്ടൂര്‍ക്കുന്ന് TSNMHS-ലെ ശ്രീ പ്രമോദ്  മൂര്‍ത്തി സാറിന്  ഷേണി സ്കൂള്‍ ബ്ലോഗിന്റെ ഒരായിരം നന്ദി. 
ആദ്യം ഉബുണ്ടു 10.04 ലും 14.04-ലും പ്രവര്‍ത്തിക്കുന്ന രണ്ട് വ്യത്യസ്ഥ ഫയലുകള്‍ ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം . 
Download and extract 10.04.tar.gz for Edubuntu 10.04
Download and extract 14.04.tar.gz for Edubuntu 14.04 


ഡൗണ്‍ലോഡ്  ചെയ്ത ഫയലിനെ Extract ചെയ്തപ്പോള്‍ ലഭിക്കുന്ന deb file നെ ഡബിള്‍ ക്ലിക്ക് ചെയ്ത്  install ചെയ്യുക.ഇത്തരത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഈ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി  Application -> Education -> python practice എന്ന ക്രമത്തില്‍ തുറക്കുക. File - Enter your register number എന്ന ക്രമത്തില്‍ ലഭിക്കുന്ന ജാലകത്തില്‍ ഏതെങ്കിലും ഒരു സംഖ്യ ടൈപ്പ് ചെയ്ത് ENTER അമര്‍ത്തുക.
തുടര്‍ന്ന് File - ചോദ്യങ്ങള്‍ എന്ന മെനുവില്‍ നിന്ന് ചോദ്യങ്ങള്‍ തിരഞ്ഞെടുക്കുക.ആകെ 11 ചോദ്യങ്ങളാണുള്ളത്.
Start to write your code എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് പ്രോഗ്രാം ടൈപ്പ് ചെയ്യുക. ചെയ്ത് കഴിഞ്ഞാല്‍ Save File എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് /home/username/Exam10 എന്ന ഫോള്‍ഡറില്‍ Reg No_QnNo എന്ന പേരില്‍ സേവ് ചെയ്യുക.
അതിനുശേഷം "വിലയിരുത്താം" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ ടൈപ്പ് ചെയ്ത പ്രോഗ്രാമില്‍ തെറ്റുകളുണ്ടെങ്കില്‍ ആ വരി ചുവന്ന അക്ഷരത്തില്‍ തെളിയും.
തെറ്റു തിരുത്താന്‍ ആവശ്യമെങ്കില്‍ "സഹായം" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.
നിങ്ങളുടെ പ്രോഗ്രാം റണ്‍ ചെയ്യിക്കുവാന്‍ "Run your Program" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ IDLE (Using Python 2.6) or IDLE (Using Python 2.7 in 14.04) തുറന്നു വരും.

No comments:

Post a Comment