സര്‍ക്കാര്‍ അനുമതിയില്ലാതെ5, 8 ക്ലാസുകള്‍ ആരംഭിച്ച സ്കൂളുകള്‍ക്ക് ചോദ്യപേപ്പര്‍ അനുവദിക്കുന്നത് സംബന്ധിച്ച് .QIP(1)/44849/2017 DPI dt.19.08.2017..ഡൗണ്‍ലോഡ്സ് കാണുക**സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പാർട്ട് ടൈം കണ്ടിജന്റ് എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2017 ലെ ഓണം അഡ്വാൻസ് അനുവദിച്ചു ഉത്തരമായി. GO(P)No 108/2017/Fin dtd 16/08/2017** സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും2016 -17 ലെ ബോണസ് /പ്രത്യേക ഉത്സവ ബത്ത അനുവദിച്ചു ഉത്തരവാകുന്നു GO(P)No 107/2017/Fin dtd 16/08/2017.see downloads***Last Date for Data entry for Incentives to girls extended upto 22nd Aug, 2017**


please send study materials to shreeshaedneer@gmail.com

Tuesday, 20 October 2015

പുതുതായി ഇല്ലക്ഷന്‍ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ടവരാര്.. അറിയാം ഇ - ഡ്രോപ്പിലൂടെ


ഇലക്ഷന്‍ ഡ്യൂട്ടിയില്‍നിന്ന് കോ ഓപ്പറേറ്റിവ് ബാങ്ക് ജീവനക്കാരെ ഒഴിവാക്കാന്‍ തുടങ്ങിയതോടെ 
 ഇലക്ഷന്‍ ഡ്യൂട്ടിയിലെ ആദ്യ ലിസ്റ്റില്‍ ഇടം നേടാന്‍ കഴിയാത്ത മിക്ക അധ്യാപകര്‍ക്കും ഇടം ലഭിച്ചു. പോസ്റ്റിംഗ് ഓര്‍ഡര്‍ കൈയില്‍ കിട്ടിയില്ലെങ്കിലും അത് ഉടന്‍ തന്നെ അവരെ  തേടിയെത്തും.രണ്ടാം ലിസ്റിറില്‍  ഹയര്‍ ഗ്രേഡ് സ്കെയിലുള്ള അധ്യാപകര്‍ക്കും പ്രിസൈഡിംഗ് ഓഫീസര്‍ ആകാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. പോസ്റ്റിംഗ് ഓര്‍ഡര്‍ കൈപറ്റുന്നതിന് മുമ്പേ നിങ്ങളെ എവിടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്, ഇലക്ഷന്‍ ക്ലാസ് എവിടെ, എപ്പോള്‍ എന്നീ കാര്യങ്ങള്‍ ഇ ഡ്രോപ്പിലൂടെ അറിയാം ,ആശംക അകറ്റാം. ആദ്യം ഇ -ഡ്രോപ്പ് സൈറ്റ് തുറന്ന്  ഏറ്റവും മുകളിലുള്ള Know Your Posting എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് institution id- employee serial No കൊടുത്ത് അതിന് താഴെയുള്ള ഇമേജ് ടൈപ്പ ചെയ്ത് സബ്‌മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളെ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് പോസ്റ്റ് ചെയ്തിട്ടുണ്ടോ എന്നറിയാം.

institution id എന്നത് ഇ ഡ്രോപ്പില്‍ ജീവനക്കാരുടെ വിവരങ്ങള്‍ നല്കാന്‍ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള നമ്പരാണ്.employee serial No: എന്നത് ഇ ഡ്രോപ്പില്‍ സീനിയോറിറ്റി പ്രകാരം എന്‍ട്രി ചെയ്യുംബോള്‍  ലഭിച്ച സീരിയല്‍ നമ്പരാണ്.ഇതിന്റെ പ്രിന്‍റ് ഔട്ട് സ്ഖൂളില്‍ കാണും. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് നമ്പര്‍ ഊഹിച്ചെടുക്കാം. ഉദാഹരണത്തിന് ഹെഡ്‌മാസ്റ്റരുടെ സീരിയല്‍ നമ്പര്‍ 1. സീനിയര്‍ അസ്സിസ്റ്റന്റ് 2. എന്നിങ്ങനെ.


ചുവടെ കൊടുത്ത ലിസ്റ്റ് ശ്രദ്ധിക്കൂ..ഇതാണ് സ്കൂളില്‍നിന്ന് ഇ - ഡ്രോപ്പിലൂടെ നല്‍കിയ വിവരങ്ങളുടെ പ്രിന്‍റ് ഔട്ട്.ഇതില്‍ SHREESHA KUMAR M.P എന്നയാള്‍ക്ക് ഡ്യൂട്ടി ഉണ്ടോ എന്ന് പരിശോധിക്കാം.അദ്ദേഹത്തിന്റെ institution id G140141158 ആണ്. employee serial No 9 ആണ്

ഇപോേള്‍ നാം ചുവടെ കാണിച്ചിരിക്കുന്ന പോലെ വിവരങ്ങള്‍ നല്‍കി സബ്‌മിറ്റ് ചെയ്യാം. കണ്ടില്ലേ.മാഷ് ഭാഗ്യവാനാണ്. ഡ്യൂട്ടി ഉണ്ട്.ഇത് പോലെ നിങ്ങളെ എവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് മുന്‍കൂട്ടി  അറിയുവാന്‍ സാധിക്കും.അത് പോലെ തന്നെ നിങ്ങള്‍ക്ക് എവിടെ എപ്പോള്‍ ഇലക്ഷന്‍ ക്സാസ് എന്നറിയുവാന്‍ ഇ ഡ്രോപ്പ് സൈറ്റ് തുറന്ന്
ഏറ്റവും മുകളിലുള്ള Know your Training Venue and date എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നേരത്തെ ചെയ്ത പോലെ വിവരങ്ങള്‍ നല്കുക.(ചുവടെയുള്ള സ്ക്കീന്‍ ഷോട്ട് ശ്രദ്ധിക്കൂ)നിങ്ങളുടെ Training Venue ,  date അറിയുവാന്‍ സാധിക്കും.ഇനി വൈകിപ്പിക്കരുതെ..തുടങ്ങിക്കോളൂ......1 comment:

  1. Sir... Your updates are very useful.
    e DROP site now shows a link " Know your Group/PS"...

    But this does not give the name of posted polling station..

    ReplyDelete