സര്‍ക്കാര്‍ അനുമതിയില്ലാതെ5, 8 ക്ലാസുകള്‍ ആരംഭിച്ച സ്കൂളുകള്‍ക്ക് ചോദ്യപേപ്പര്‍ അനുവദിക്കുന്നത് സംബന്ധിച്ച് .QIP(1)/44849/2017 DPI dt.19.08.2017..ഡൗണ്‍ലോഡ്സ് കാണുക**സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പാർട്ട് ടൈം കണ്ടിജന്റ് എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2017 ലെ ഓണം അഡ്വാൻസ് അനുവദിച്ചു ഉത്തരമായി. GO(P)No 108/2017/Fin dtd 16/08/2017** സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും2016 -17 ലെ ബോണസ് /പ്രത്യേക ഉത്സവ ബത്ത അനുവദിച്ചു ഉത്തരവാകുന്നു GO(P)No 107/2017/Fin dtd 16/08/2017.see downloads***Last Date for Data entry for Incentives to girls extended upto 22nd Aug, 2017**


please send study materials to shreeshaedneer@gmail.com

Tuesday, 17 November 2015

വിദ്യാസമുന്നതി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാനത്തെ സംവരണേതര സമുദായങ്ങളില്‍പ്പെട്ടവരും സാമ്പത്തികമായി പിന്നാക്കം നില്‍കുന്നതുമായ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും 2015-16വര്‍ഷത്തിലെ വിദ്യാസമുന്നതി പരിശീലന സഹായത്തിനും വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പിനും അപേക്ഷകള്‍ ഓണ്‍ലൈനായി ക്ഷണിച്ചു. മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്കും, സിവില്‍ സര്‍വീസ്, ബാങ്ക്, പി.എസ്.സി, യു.പി.എസ്.സി തുടങ്ങിയ മത്സര പരീക്ഷകള്‍ക്കു തയ്യാറെടുക്കുന്നവര്‍ക്കും പരിശീലനത്തിനുള്ള ധനസഹയത്തിന് അപേക്ഷിക്കാം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ബിരുദം/ബിരുദാനന്തര ബിരുദം, ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദം/ ബിരുദാനന്തര ബിരുദം, സി.എ/ഐ.സി.ഡബ്ല്യു.എ/സി.എസ് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് എന്നീ കോഴ്‌സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം. ഓണ്‍ ലൈന്‍ അപേക്ഷ നവംബര്‍ 18 മുതല്‍ ഡിസംബര്‍ 18 വരെ സ്വീകരിക്കും. 
ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള വിശദാശംശങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍ക്കുലര്‍ ഇവിടെ
വെബ്‌സൈറ്റ് :www.kswcfc.org
ഓണ്‍ലൈന്‍ ലിങ്ക് നവമ്പര്‍ 18 മുതല്‍ ഇവിടെ 

No comments:

Post a Comment