12/2018 വരെ നിയമനം ലഭിച്ച അധ്യാപകരുടെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് കമ്പ്യൂട്ടര്‍ കോഴ്സ് പാസ്സാകുന്നതില്‍ഇളവ് അനുവദിച്ച് ഉത്തരവായി..ഉത്തരവ് ഡൗണ്‍ലോഡ്സില്‍.** **Medical Insurance Scheme to State Government Employees and Pensioners - MEDISEP - Implementation through Reliance General Insurance Company Ltd. - Approved - Orders Issued. - GO(P) No.87/2019/Fin Dated 15-07-2019..see downloads for details**സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിച്ചു 2019 മാർച്ചിലെ എസ് എസ് എൽ സി / ഹയർ സെക്കന്ററി /വൊക്കേഷണൽ ഹയർ സെക്കന്ററി സ്റ്റേറ്റ് സിലബസിൽ പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും എ + നേടുകയും ചെയ്ത അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡും /സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നത് -സംബന്ധിച്ച്..see downloads**2019 -20 -അധ്യയന വർഷം അധ്യാപകരുടെ അന്തർജില്ലാ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നു ..see downloads**

Send study materials to shreeshaedneer@gmail.com

Wednesday, 18 November 2015

ഹയര്‍ സെക്കന്‍ഡറി : ഒന്നും രണ്ടും വര്‍ഷ പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചു

2016 മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് ഒമ്പതിന് ആരംഭിച്ച് 29 ന് അവസാനിക്കത്തക്കവിധമാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്. പരീക്ഷാ സമയപ്പട്ടിക ചുവടെ. ഒന്നാംവര്‍ഷ പരീക്ഷ : മാര്‍ച്ച് ഒമ്പത് ബുധന്‍ :പാര്‍ട്ട് രണ്ട് -ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മാര്‍ച്ച് 10 വ്യാഴം : പാര്‍ട്ട് ഒന്ന്-ഇംഗ്ലീഷ്, മാര്‍ച്ച് 14 തിങ്കള്‍ : കമ്പ്യൂട്ടര്‍ സയന്‍സ്, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ഇലക്ട്രോണിക്‌സ്, മാര്‍ച്ച് 15 ചൊവ്വ: ബയോളജി, അക്കൗണ്ടന്‍സി, ഗാന്ധിയന്‍ സ്റ്റഡീസ്, മാര്‍ച്ച് 16 ബുധന്‍ : സ്റ്റാറ്റിസ്റ്റിക്‌സ്, ജിയോളജി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മാര്‍ച്ച് 17 വ്യാഴം : കെമിസ്ട്രി, പാര്‍ട്ട്-മൂന്ന് ലാംഗ്വേജസ്, സോഷ്യല്‍ വര്‍ക്ക്, മ്യൂസിക്, മാര്‍ച്ച് 21 തിങ്കള്‍ : ഇക്‌ണോമിക്‌സ്,
ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ഹോംസയന്‍സ്, മാര്‍ച്ച് 22 ചൊവ്വ : ഫിസിക്‌സ്, സംസ്‌കൃത ശാസ്ത്ര, ജ്യോഗ്രഫി, ജേര്‍ണലിസം, മാര്‍ച്ച് 23 ബുധന്‍ : ബിസിനസ് സ്റ്റഡീസ്, ഇലക്ട്രോണിക്‌സ് സര്‍വീസ് ടെക്‌നോളജി, ഫിലോസഫി, സൈക്കോളജി, മാര്‍ച്ച് 28 തിങ്കള്‍ : കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം സാഹിത്യ, മാര്‍ച്ച് 29 ചൊവ്വ : മാത്തമറ്റിക്‌സ്, ആന്ത്രോപ്പോളജി, സോഷ്യോളജി. രണ്ടാംവര്‍ഷ പരീക്ഷ : മാര്‍ച്ച് ഒമ്പത് ബുധന്‍ :കമ്പ്യൂട്ടര്‍ സയന്‍സ്, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ഇലക്ട്രോണിക്‌സ്, മാര്‍ച്ച് 10 വ്യാഴം : ബയോളജി, അക്കൗണ്ടന്‍സി, ഗാന്ധിയന്‍ സ്റ്റഡീസ്, മാര്‍ച്ച് 14 തിങ്കള്‍ : പാര്‍ട്ട് ഒന്ന്- ഇംഗ്ലീഷ്, മാര്‍ച്ച് 15 ചൊവ്വ: പാര്‍ട്ട് രണ്ട്-ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മാര്‍ച്ച് 16 ബുധന്‍ : കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃത സാഹിത്യം, മാര്‍ച്ച് 17 വ്യാഴം : മാത്തമറ്റിക്‌സ്, ആന്ത്രോപ്പോളജി, സോഷ്യോളജി, മാര്‍ച്ച് 21 തിങ്കള്‍ : ബിസിനസ് സ്റ്റഡീസ്, ഫിലോസഫി, ഇലക്ട്രോണിക്‌സ് സര്‍വീസ് ടെക്‌നോളജി, സൈക്കോളജി, മാര്‍ച്ച് 22 ചൊവ്വ : കെമിസ്ട്രി, പാര്‍ട്ട് മൂന്ന്-ലാംഗ്വേജസ്, സോഷ്യല്‍ വര്‍ക്ക്, മ്യൂസിക്, മാര്‍ച്ച് 23 ബുധന്‍ : ഇക്കണോമിക്‌സ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ഹോംസയന്‍സ്, മാര്‍ച്ച് 28 തിങ്കള്‍ : ഫിസിക്‌സ്, ജേര്‍ണലിസം, ജ്യോഗ്രഫി, സംസ്‌കൃതം ശാസ്ത്ര, മാര്‍ച്ച് 29 ചൊവ്വ : കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ്, ജിയോളജി. രണ്ടാംവര്‍ഷ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് പിഴ കൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 30. ഒന്നാംവര്‍ഷ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് പിഴ കൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ ഏഴ്. രണ്ടാംവര്‍ഷ പരീക്ഷയെഴുതുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ ഉപരിപഠനത്തിന് യോഗ്യരാകുന്ന മുറയ്ക്ക് പരീക്ഷാ സര്‍ട്ടിഫിക്കറ്റിനോടൊപ്പം മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. ഇതിനായി പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ല. അപേക്ഷഫോറം ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലിലും എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ലഭിക്കും. ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവര്‍ക്കനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളിലും, കമ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ത്ഥികള്‍ അവര്‍ മുന്‍പ് പരീക്ഷയെഴുതിയ പരീക്ഷാകേന്ദ്രങ്ങളിലും അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ യാതൊരു കാരണവശാലും ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. വിശദാംശംwww.dhsekerala.gov.in ല്‍ ലഭിക്കും.

No comments: