12/2018 വരെ നിയമനം ലഭിച്ച അധ്യാപകരുടെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് കമ്പ്യൂട്ടര്‍ കോഴ്സ് പാസ്സാകുന്നതില്‍ഇളവ് അനുവദിച്ച് ഉത്തരവായി..ഉത്തരവ് ഡൗണ്‍ലോഡ്സില്‍.** **Medical Insurance Scheme to State Government Employees and Pensioners - MEDISEP - Implementation through Reliance General Insurance Company Ltd. - Approved - Orders Issued. - GO(P) No.87/2019/Fin Dated 15-07-2019..see downloads for details**സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിച്ചു 2019 മാർച്ചിലെ എസ് എസ് എൽ സി / ഹയർ സെക്കന്ററി /വൊക്കേഷണൽ ഹയർ സെക്കന്ററി സ്റ്റേറ്റ് സിലബസിൽ പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും എ + നേടുകയും ചെയ്ത അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡും /സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നത് -സംബന്ധിച്ച്..see downloads**2019 -20 -അധ്യയന വർഷം അധ്യാപകരുടെ അന്തർജില്ലാ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നു ..see downloads**

Send study materials to shreeshaedneer@gmail.com

Saturday, 21 November 2015

മനുഷ്യാവകാശദിനം : പ്രതിജ്ഞ ഡിസംബര്‍ 10 ന്

മനുഷ്യാവകാശദിനം ഡിസംബര്‍ 10 ന് സംസ്ഥാനത്ത് സമുചിതമായി ആചരിക്കും. സര്‍ക്കാര്‍ വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, എയ്ഡഡ് സ്ഥാപനങ്ങളിലും തദ്ദേശസ്വയംഭരണ-പൊതുമേഖല-സ്വയംഭരണ സ്ഥാപനങ്ങളിലും ദിനാചരണം സംഘടിപ്പിക്കും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും മനുഷ്യാവകാശ സാക്ഷരത ആര്‍ജിക്കുന്നതിനും മനുഷ്യാവകാശ സംരക്ഷണത്തിന് നിലവിലുള്ള സംരക്ഷണ കവചങ്ങളെക്കുറിച്ച് സമൂഹത്തിന് അവബോധം നല്‍കുന്നതിന്റെയും ഭാഗമായി എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഡിസംബര്‍ 10 ന് രാവിലെ 11 മണിക്ക് മനുഷ്യാവകാശ പ്രതിജ്ഞ എടുക്കും. ജില്ലാ കളക്ടര്‍മാരും എല്ലാ സ്ഥാപന മേധാവികളും ദിനാചരണത്തിനും പ്രതിജ്ഞ എടുക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പൊതുഭരണ വകുപ്പ് സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചു. പ്രതിജ്ഞയുടെ പൂര്‍ണരൂപം ചുവടെ.
"ഞാന്‍ ഭാരതത്തിന്റെ ഭരണഘടനയിലും ഭാരതത്തില്‍ നടപ്പിലാക്കാവുന്ന അന്താരാഷ്ട്ര ഉടമ്പടികളിലൂടെയും സംരക്ഷിക്കപ്പെട്ടിട്ടുള്ള മനുഷ്യാവകാശങ്ങളോട്, നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും, ഈ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി എന്റെ കര്‍ത്തവ്യം നിറവേറ്റുമെന്നും, എല്ലാവരുടെയും മനുഷ്യാവകാശത്തെയും ആത്മാഭിമാനത്തെയും യാതൊരു വിവേചനവും കൂടാതെ ബഹുമാനിക്കുമെന്നും, മറ്റുള്ളവരുടെ മനുഷ്യാവകാശത്തെ നേരിട്ടോ അല്ലാതെയോ പ്രവൃത്തികൊണ്ടോ, വാക്കുകൊണ്ടോ എന്റെ ചിന്തയിലൂടെയോ ഹനിക്കുകയില്ലെന്നും, മനുഷ്യാവകാശങ്ങളുടെ അഭിവൃദ്ധിയ്ക്കുവേണ്ടി സദാ പ്രതിബദ്ധതയുള്ളവനായിരിക്കുമെന്നും സഗൗരവം പ്രതിജ്ഞ ചെയ്യുന്നു"

No comments: