12/2018 വരെ നിയമനം ലഭിച്ച അധ്യാപകരുടെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് കമ്പ്യൂട്ടര്‍ കോഴ്സ് പാസ്സാകുന്നതില്‍ഇളവ് അനുവദിച്ച് ഉത്തരവായി..ഉത്തരവ് ഡൗണ്‍ലോഡ്സില്‍.** **Medical Insurance Scheme to State Government Employees and Pensioners - MEDISEP - Implementation through Reliance General Insurance Company Ltd. - Approved - Orders Issued. - GO(P) No.87/2019/Fin Dated 15-07-2019..see downloads for details**സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിച്ചു 2019 മാർച്ചിലെ എസ് എസ് എൽ സി / ഹയർ സെക്കന്ററി /വൊക്കേഷണൽ ഹയർ സെക്കന്ററി സ്റ്റേറ്റ് സിലബസിൽ പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും എ + നേടുകയും ചെയ്ത അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡും /സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നത് -സംബന്ധിച്ച്..see downloads**2019 -20 -അധ്യയന വർഷം അധ്യാപകരുടെ അന്തർജില്ലാ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നു ..see downloads**

Send study materials to shreeshaedneer@gmail.com

Tuesday, 5 January 2016

പാഠപുസ്തകങ്ങള്‍ തിരുത്താം; ആവര്‍ത്തന പട്ടികയിലേക്ക്‌ നാല് മൂലകങ്ങള്‍ കൂടി---- Mathrubhumi article

ഭാരമേറിയ നാല് പുതിയ രാസമൂലകങ്ങള്‍ കൂടി ആവര്‍ത്തന പട്ടികയില്‍ ഇടംനേടി. ജപ്പാന്‍, റഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ ഗവേഷകര്‍ കണ്ടെത്തിയ മൂലകം 113, 115, 117 118 എന്നിവ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ലോകമെങ്ങുമുള്ള പാഠപുസ്തകങ്ങള്‍ തിരുത്തിയെഴുതേണ്ട സ്ഥതിയായി. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യൂവര്‍ ആന്‍ഡ് അപ്ലൈഡ് കെമിസ്ട്രി' ( IUPAC ) ആണ് പുതിയ മൂലകങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മൂലകങ്ങളുടെ കണ്ടെത്തല്‍ പരിശോധിച്ച് സ്ഥിരീകരിച്ച് അവയെ ആവര്‍ത്തന പട്ടികയില്‍ ( periodic table ) ഉള്‍പ്പെടുത്താന്‍ ചുമതലപ്പെട്ട സംഘടനയാണിത് . 2011ല്‍ രണ്ട് ഭാരമേറിയ മൂലകങ്ങളെ (മൂലകം 114, മൂലകം 116 ) ആവര്‍ത്തന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിന് ശേഷം ആദ്യമായാണ് പുതിയ രാസമൂലകങ്ങള്‍ പട്ടികയിലേക്ക് എത്തുന്നത്. കഴിഞ്ഞ ഡിസംബര്‍ 30 നാണ് പുതിയ മൂലകങ്ങള്‍ കണ്ടെത്തിയ കാര്യം IUPAC സ്ഥിരീകരിച്ചത്. ഇതോടെ ആവര്‍ത്തന പട്ടികയിലെ ഏഴാമത്തെ നിര പൂര്‍ത്തിയായി. റഷ്യയിലെ ഡ്യുബ്‌നയില്‍ പ്രവര്‍ത്തിക്കുന്ന 'ജോയന്റ് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചി'ലെയും, അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ 'ലോറന്‍സ് ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറി'യിലെയും ഗവേഷകര്‍, മൂലകം 115, 117, 118 എന്നിവയുടെ അസ്തിത്വം തെളിയിക്കാന്‍ മതിയായ വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞതായി IUPAC സ്ഥിരീകരിച്ചു.

അതേസമയം, മൂലകം 113 കണ്ടുപിടിച്ചതിന്റെ അംഗീകാരം ജപ്പാനില്‍ 'റികെന്‍ ഇന്‍സ്റ്റിട്ട്യൂട്ടി'ലെ ഗവേഷകര്‍ക്ക് IUPAC നല്‍കി. അമേരിക്കന്‍, റഷ്യന്‍ ഗവേഷകരുടെ അവകാശവാദങ്ങള്‍ മറികടന്നാണ് ഈ നടപടി. ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ഒളിംപിക്‌സ് സ്വര്‍ണമെഡലിനെക്കാളും മൂല്യമുള്ളതാണിത്' -റികെന്‍ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ മുന്‍പ്രസിഡന്റും രസതന്ത്ര നൊബേല്‍ ജേതാവുമായ റിയോജി നൊയോറി പറഞ്ഞു. 'മൂലകം 119 ഉം അതിനപ്പുറവും പരിശോധിക്കാനാണ് ഞങ്ങളുടെ ഇനിയുള്ള പദ്ധതി' - റികെനില്‍ ഗവേഷണത്തിന് നേതൃത്വം വഹിക്കുന്ന കൊസുകെ മോറിറ്റ പറഞ്ഞു. പുതിയ മൂലകങ്ങള്‍ വെറും നമ്പറുകളായാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. വരും മാസങ്ങളില്‍ അവയ്ക്ക് ഉചിതമായ പേരുകള്‍ നിശ്ചയിക്കപ്പെടും. ഏഷ്യയില്‍ പേര് നല്‍കപ്പെടുന്ന ആദ്യ രാസമൂലകമാകും മൂലകം 113. പുതിയ മൂലകങ്ങള്‍ക്ക് സ്ഥിരമായ പേരും രാസചിഹ്നങ്ങളും നിശ്ചയിക്കാനുള്ള പ്രക്രിയ ആരംഭിച്ചു കഴിഞ്ഞതായി IUPAC യിലെ പ്രൊഫസര്‍ ജാന്‍ റീഡിജ്ക് അറിയിച്ചു. താത്ക്കാലികമായി 'യുനന്‍ട്രിയം' ( element 113 - ununtrium, Uut ), 'യുനന്‍പെന്റിയം' ( element 115 - ununpentium, Uup ), 'യുനന്‍സെപ്റ്റിയം'( element 117 - ununseptium, Uus ), 'യുനന്‍ഒക്ടിയം' ( element 118 - ununoctium, Uuo ) എന്നാണ് നാല് മൂലകങ്ങള്‍ക്കും പേരിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടതോ, ഏതെങ്കിലും ധാതുവിന്റെയോ, സ്ഥലത്തിന്റേയോ, രാജ്യത്തിന്റേയോ, വസ്തുവകയുടെയോ, ശാസ്ത്രജ്ഞന്റെയോ ഒക്കെ പേരാണ് സാധാരണഗതിയില്‍ രാസമൂലകങ്ങള്‍ക്ക് നല്‍കുക. പുതിയ നാല് മൂലകങ്ങളും ഗവേഷകര്‍ പരീക്ഷണശാലയില്‍ കൃത്രിമമായി സൃഷ്ടിച്ചവയാണ്.

No comments: