Wednesday, June 29, 2016

ഗണിതാശയങ്ങള്‍ പഠിക്കാം ജിഫ് ചിത്രങ്ങളിലൂടെ.......

9ാം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ പരപ്പളവ് എന്ന പാഠഭാഗത്തിലുെള്ള ആശയങ്ങളെ   ജിഫ് ചിത്രങ്ങളിലൂടെ എളുപ്പത്തിലും രസകരമായും എങ്ങനെ ബോധ്യപ്പെടുത്താം എന്ന് കുണ്ടൂര്‍കുന്ന് സ്കൂളിലെ അദ്ധ്യാപകനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭ്യുദയകാംക്ഷിയുമായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ വീണ്ടും തെളിയിച്ചിരിക്കുന്നു.പരപ്പളവ് എന്ന പാഠഭാഗത്ത് നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ,അവ നിര്‍മ്മിക്കുന്ന രീതി, അവയുടെ പിന്നിലെ തത്വങ്ങള്‍  എന്നിവയാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്.പാഠപുസ്തകത്തിലെ 17 പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.ജിഫ് ഫയലുകള്‍  ഡൗണ്‍ലോഡ് ചെയ്ത ശേഷം extract ചെയ്ത്  പ്രവര്‍ത്തിപ്പിച്ച് അഭിപ്രായം പങ്കുവെയ്ക്കുമല്ലോ.. ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ ഈ പ്രയത്നം പ്രസംശനീയം തന്നെയാണ് .പ്രമോദ് മൂര്‍ത്തി സാറിന്  ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ  അഭിനന്ദനങ്ങള്‍.
ജിഫ് ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Saturday, June 25, 2016

SECOND DEGREE EQUATIONS - AN ICT APPLICATION

സര്‍വ്വസമവാക്യങ്ങളുടെ ജ്യാമിതീയ പത്താം ക്ലാസിലെ രണ്ടാം കൃതി സമവാക്യങ്ങൾ എന്ന അധ്യായവുമായി ബന്ധപ്പെട്ട് കുട്ടികൾക്കും ഗണിതത്തെ സ്നേഹിക്കുന്നവർക്കും ഒരു പോലെ ഉപകാരപ്രദായ ഒരു അപ്ലികേഷന്‍ അവതരിപ്പിക്കുകയാണ് സുപരിചിതനായ പ്രമോദ് മൂർത്തി സർ .ഭാഷാ വാക്യങ്ങളെ ഗണിത വാക്യങ്ങളാക്കാനും സമവാക്യങ്ങളുടെ  പൊതു രൂപം കാണാനുമൊക്കെ ഈ അപ്പലികേഷനില്‍ ഉൾപ്പെട്ടിരിക്കുന്നു. വർഗത്തികവു പോലെയുള്ള ഭാഗങ്ങൾ അനായാസേന മനസ്സിലാക്കാൻ ഈ ചോദ്യങ്ങൾ കുട്ടികൾക്ക് ഉപകരിക്കും. കളികളിലൂടെ ഗണിതത്തെ കൂട്ടുകാരനാക്കാൻ പ്രമോദ് മൂർത്തി സർ നടത്തുന്ന ഇത്തരം സംരംഭങ്ങളെ ഷേണി ബ്ലോഗ് ടീം അഭിനന്ദിക്കുന്നു.
ഉബുണ്ടു 10.04 version ഉപയോഗിക്കുന്നവര്‍ ഇവിടെ നിന്ന് അപ്ലികേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് extract ചെയ്ത ശേഷം ഡബിള്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കുക. ഉബുണ്ടു 14.04 version ഉപയോഗിക്കുന്നവര്‍ ഇവിടെ നിന്ന് അപ്ലികേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത് ശേഷം Application-->universal access-->maths_games_quadratic എന്ന ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക.

Wednesday, June 22, 2016

GAINPF - A COMPLETE GUIDE

GAINPFമായി ബന്ധപ്പെട്ട് ശ്രീ പ്രകാശ്‍ മണികണ്ടന്‍ സാര്‍ അയച്ച്കൊടുത്ത ചില ഹെല്‍പ്പ് ഫയലുകളാണ് ഇന്നിവിടെ അവതരിപ്പിക്കുന്നത്.ഐഡഡ് സ്കൂള്‍ ജീവനക്കാരുടെ KASEPF ലോണ്‍ അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖാംതിരം സമര്‍പ്പിക്കണമെന്ന് ഉത്തരവ് ഇറങ്ങി മാസങ്ങള്‍ മൂന്ന് പിന്നിട്ടിട്ടും ഇതുവരെയും അഡ്മിന്‍ സെറ്റ് ചെയ്യാത്ത ചില സ്കൂളുകളുണ്ട് എന്നത് വാസ്തവമാണ്.പ്രയാസപ്പെട്ട് കാര്യങ്ങളെല്ലാം പഠിച്ച് ലോണ്‍ ബില്‍  ട്രഷറിക്ക് സബ്മിറ്റ് ചെയ്താലോ ,പല കാരണങ്ങള്‍ കണ്ടെത്തി ബില്ലുകള്‍ മടക്കുന്നുണ്ടത്രെ.ബില്‍ മടക്കാനുള്ള  പ്രധാന കാരണം KASEPF ബില്ലിന്റെ കൂടെ സമര്‍പ്പിക്കേണ്ട ഡോക്യമെന്റുകളെ സംബന്ധിച്ച് സ്കൂള്‍ അധികൃതര്‍ക്ക് വ്യക്തമായ ധാരണ ഇല്ലാത്തതാണെങ്കില്‍ ചില സാങ്കേതിക പ്രശ്നങ്ങളാണ് ചില സ്കൂളുകള്‍നേരിടുന്നത്.DPI ഇറക്കിയ ഏറ്റവും പുതിയ സര്‍ക്കുലറില്‍  ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍  ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തമാക്കിട്ടുണ്ട്.ഈ സര്‍ക്കുലര്‍ വായിക്കുക.
ഇതുവരെ GAINPFല്‍ ലോണ്‍ അപേക്ഷ സമര്‍പ്പികാത്തവര്‍, GAINPFല്‍ തെറ്റായി opening Balance - OB loan എന്നിവ എന്റര്‍ ചെയ്ത് വിഷമിക്കുന്നവര്‍ പ്രകാശ്‍ സാര്‍ അയച്ച് തന്ന ഹെല്‍പ്പ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത്  ഉപയോഗപ്പെടുത്താവുന്നതാണ്.
1.GAINPF USER MANUAL
2.GAINPF QUICK REFERENCE GUIDE BY DEO OFFICE KOTHAMANGALAM
3.HOW TO RESET WRONGLY ENTERED OPENING BALANCE - OB LOAN - A HELP FILE
4.CIRCULAR 1(21-06-2016). CIRCULAR 2(04-06-2016). 3. G.O Dtd 16-03-2016

Sunday, June 19, 2016

ICT TEXT BOOKS, VIDEO TUTORIALS AND MODEL WORK SHEETS STD 8,9,10

8,9,10 ക്ലാസ്സുകളിലെ പരിഷ്കൃത പാഠപുസ്തകങ്ങള്‍, മോഡല്‍ വര്‍ക്ക് ഷീറ്റുകള്‍  വിഡിയോ ട്യട്ടോറിയല്‍ എന്നിവയെയാണ് ഷേണി സ്കൂള്‍ ബ്ലോഗ് ഇന്നിവിടെ അവതരിപ്പിക്കുന്നത്.10ാം ക്ലാസിലെ ഒന്നാം അധ്യായത്തിലെ വര്‍ക്ക് ഷീറ്റ്  മെന്റര്‍സ് കേരള ബ്ലോഗിന് വേണ്ടി തയ്യാറാക്കിയത് CKHS MANIMOOLY സ്കൂളിലെ  ഹൗതത്ത് ടീച്ചറാണ്.8,9 ക്ലാസുകളിലെ മാതൃകാ വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കിയത് ഐ.ടി @ സ്കൂള്‍ ആണ്.8,9,10 ക്ലാസുകള്‍ക്ക് വേണ്ടിയുള്ള വീഡിയോ ട്യട്ടോറിയല്‍
തയ്യാറാക്കിയതും ഐ.ടി @ സ്കൂള്‍ തന്നെയാണ്.ഈ വീഡിയോ ട്യട്ടോറിയല്‍ ഐ.ടി പരിശീനത്തില്‍ പങ്കെടുത്ത മിക്ക  അധ്യാപകര്‍ക്കും ലഭിച്ചിട്ടുണ്ടെങ്കിലും ലഭിക്കാത്ത വിരലിലെണ്ണാവുന്ന ചില അധ്യാപകരുണ്ടാകാം.അവര്‍ക്കും എല്ലാം കുട്ടികള്‍ക്കും ഇവ ഉപയോഗപ്രദമാകും എന്ന് പ്രത്യാശിക്കുന്നു.
10ാം ക്ലാസിലെ ഒന്നാം അധ്യായത്തിലെ വര്‍ക്ക്ഷീറ്റ് വളരെ ഭംഗിയായി തയ്യാറാക്കിയ ഹൗലത്ത് ടീച്ചര്‍ക്കും അത് പ്രസിദ്ധീകരിച്ച് മെന്റര്‍സ് കേരള ബ്ലോഗിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ICT TEXT BOOK STD IX(MALAYALAM MEDIUM)
ICT TEXT BOOK STD X (MALAYALAM MEDIUM)
ICT TEXT BOOK STD VIII(MALAYALAM MEDIUM)
ICT SCHEME OF WORK VIII, IX AND X
WORK SHEET STD X CHAPTER 1 BY HOWLATH CKHSS MANIMOOLY
MODEL WORK SHEET STD VIII  CHAPTER 1 BY IT@SCHOOL
MODEL WORK SHEET STD IX BY IT@SCHOOL
VIDEO TUTORIALS FOR CLASS VIII, IX AND X BY IT@SCHOOL PROJECT
INKSCAPE
QGIS
DATABASE
GEOEGEBRA
SYNFIG STUDIO
SUNCLOCK
GPLATES
OPENSHOT VIDEO EDITOR
SCRATCH
SPREADSHEET
PRESENTATION

Monday, June 13, 2016

വായനാ ദിനം ക്വിസ് - ചോദ്യങ്ങള്‍

വായനാ ദിനം ക്വിസ് ചോദ്യങ്ങള്‍ അയച്ച് തന്നിരിക്കുന്നത് കക്കോടി M.I.L.P Schoolലെ ശ്രീ ഷാജല്‍ സാറാണ്. പ്രസന്റേഷന്‍ രൂപത്തിലുള്ള ചോദ്യങ്ങളില്‍ രണ്ട് ഭാഗങ്ങളുണ്ട്.ഡൗണ്‍ലോഡ് ചെയ്ത് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..
ശ്രീ ഷാജല്‍സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി.. അഭിനന്ദനങ്ങള്‍..
വായനാ ദിനം ക്വിസ് ഭാഗം 1  ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വായനാ ദിനം ക്വിസ് ഭാഗം 2  ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Sunday, June 12, 2016

ICT Teaching Aid for Algebraic Identities

സര്‍വ്വസമവാക്യങ്ങളുടെ ജ്യാമിതീയ തെളിവുകള്‍ വിശദീകരിക്കാന്‍ സഹായിച്ചേക്കാവുന്ന ഒരു അപ്ലിക്കേഷന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ ഇൗ പോസ്റ്റിലൂടെ പരിചയപ്പെടുത്തുകയാണ്.ഉബുണ്ടു 10.04 versionലും 14.04 versionലും പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത അപ്പികേഷനുകളുണ്ട്. 10.04  version ന്ല്‍ പ്രവര്‍ത്തിക്കുന്ന അപ്ലിക്കേഷന്‍  .exe ഫയല്‍ രൂപത്തിലായത്കൊണ്ട്  ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല.ചുവടെയുള്ള ലിങ്കില്‍നിന്ന് ഡൗണ്‍ലോ‍ഡ് ചെയ്ത് ഡസ്ക്ക്ടോപ്പിലേയ്ക്ക് extract ചെയ്ത ശേഷം ഡബിള്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം.14.04  version deb ഫയല്‍ രൂപത്തിലാണുള്ളത്. ആയതിനാല്‍ ഫയലിന്റെ മുകളില്‍ dbl click--> install package എന്ന ക്രമത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം  application-->universal access--->maths_teaching_identities എന്ന ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാം. ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ‍ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി..അഭിനന്ദനങ്ങള്‍.....
To downoad  maths_teaching_identities Application for ubuntu 10.04 click here
To downoad  maths_teaching_identities Application for ubuntu 14.04.04 click here

Sunday, June 5, 2016

ICT TOOL FOR PRACTICING TEXT BOOK QUESTIONS FROM 10 MATHS CHAPTER - CIRCLES

​പത്താം ക്ലാസിലെ പരിഷ്കരിച്ച പാഠപുസ്തകത്തിലെ വൃത്തങ്ങള്‍ എന്ന പാഠഭാഗത്തെ ചോദ്യങ്ങളെുടെ ഉത്തരങ്ങള്‍  പരിശീലിക്കാന്‍ കുണ്ടൂര്‍കുന്ന് സ്കൂളിലെ ശ്രീ പ്രമോദ് മൂര്‍ത്തി തയ്യാറാക്കിയ  ICT Tool ആണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്.ഉബുണ്ടു 10.04 versionലും 14.04 versionലും പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത ടൂളുകളാണ് നല്‍കിയിരിക്കുന്നത്. 10.04  version, .exe ഫയല്‍ ആയത്കൊണ്ട് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല.ചുവടെയുള്ള ലിങ്കില്‍നിന്ന് ഡൗണ്‍ലോ‍ഡ് ചെയ്ത് ഡസ്ക്ക്ടോപ്പിലേയ്ക്ക് extract ചെയ്ത ശേഷം ഡബിള്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം.14.04  version, deb ഫയല്‍ ആണ്. അത്കൊണ്ട് ഇന്‍സ്റ്റാള്‍  ചെയ്ത് application-->universal access--->maths_games_circles എന്ന ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണം. ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ‍ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
To download maths_games_circles version 14.04 click here
To download maths_games_circles version 10.04 click here

Saturday, June 4, 2016

SOCIAL STD X - CHAPTER 1 - STUDY MATERIAL IN KANNADA

ಹತ್ತನೆಯ ತರಗತಿಯ ಸಮಾಜ ವಿಜ್ಞಾನದ ಪರಿಷ್ಕೃತ ಪಠ್ಯಪುಸ್ತಕವನ್ನು ಆಧಾರವಾಗಿರಿಸಿ ಬೇಕೂರು ಸರಕಾರಿ ಪ್ರೌಢಶಾಲೆಯ ಸಮಾಜ ವಿಜ್ಞಾನ ಅಧ್ಯಾಪಕರಾದ ಶ್ರೀ ಸುರೇಶ ಸರ್ ಅವರು ತಯಾರಿಸಿದ ಕಲಿಕಾ ಸಂಪನ್ಮೂಲವನ್ನು ಶೇಣಿ ಸ್ಕೂಲ್ ಬ್ಲೋಗ್ ನಿಮ್ಮ ಮುಂದೆ ಪ್ರಸ್ತುತಪಡಿಸುತ್ತಿದೆ.ಸುರೇಶ ಸರ್ ಅವರು SRG ಸದಸ್ಯರೂ ಹಲವಾರು ಸಂಪನ್ಮೂಲಗಳನ್ನು ಈಗಾಗಲೇ ತಯಾರಿಸಿದ ಅನುಭವ ಇರುವವರೂ ಆದ ಕಾರಣ ಅವರು ತಯಾರಿಸುವ ಸಂಪನ್ಮೂಲಗಳು ಮಕ್ಕಳಿಗೂ ಅಧ್ಯಾಪಕರಿಗೂ ಹೆಚ್ಚು ಪ್ರಯೋಜನಕಾರಿಯಾಗಬಹುದು ಎಂಬುವುದರಲ್ಲಿ ಸಂಶಯವಿಲ್ಲ.ಇದೇ ರೀತಿ ಕನ್ನಡದ ಸಂಪನ್ಮೂಲಗಳನ್ನು ತಯಾರಿಸಲು ಇತರ ವಿಷಯಗಳ ಅಧ್ಯಾಪಕರೂ ತಮ್ಮ ಕೈಲಾದ ಸೇವೆಯನ್ನು ಮಾಡಿದರೆ ಅದು ಕನ್ನಡ ಮಾಧ್ಯಮದಲ್ಲಿ ಕಲಿಯುವ ಮಕ್ಕಳಿಗೆ ನೀಡುವ ಅತ್ಯುತ್ತಮ ಕೊಡುಗೆಯಾಗಬಹುದು.
ಶ್ರೀ ಸುರೇಶ ಸರ್ ಅವರಿಗೆ ಶೇಣಿ ಶಾಲಾ ಬ್ಲೋಗ್ ತಂಡದ ಹೃತ್ಪೂರ್ವಕ ಅಭಿನಂದನೆಗಳು.
ಕಲಿಕಾ ಸಂಪನ್ಮೂಲವನ್ನು ಡೌನ್ಲೋಡ್ ಮಾಡಲು ಇಲ್ಲಿ ಕ್ಲಿಕ್ಕಿಸಿರಿ.