**വിദ്യാഭ്യാസ അവകാശനിയമം - 2009 ഫലപ്രദമായി നടപ്പാക്കുന്നതിനും പ്രീ സ്കൂൾ മുതൽ 12 ക്ലാസ്സുവരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു.. see downloads**സ്കൂൾ സുരക്ഷാ പദ്ധതി - ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിർദേശങ്ങൾ - സാങ്കല്പിക കേഡർ -(Virtual Cadre) - ഓഫീസർമാരുടെ നിയമനം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു**മാനസികമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2018 -2019 സാമ്പത്തികവർഷം സംസ്ഥാന സർക്കാരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള വിശദംശങ്ങൾ സമർപ്പിക്കുന്നത് സംബന്ധിച്ച് നിദേശങ്ങൾ -ഡൗണ്‍ലോഡ്സ് കാണുക**Finance Department—Pay Revision arrears—Third installment—Directions to process the same in SPARK.see downloads**

Please send study materials to shreeshaedneer@gmail.com

Wednesday, 3 August 2016

ICT WORKSHEETS BASED ON THE REVISED TEXT BOOKS OF STD VIII, IX AND X - CHAPTERS 1 AND 2

പരിഷ്കരിച്ച ഐ.ടി പാഠപുസ്തകത്തില്‍ വര്‍ക്ക്ഷീറ്റുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.ഐ.ടി പ്രാക്ടിക്കല്‍ വര്‍ക്കുകള്‍ ഫലപ്രദമായി ചെയ്യുന്നതിന് വര്‍ക്ക് ഷീറ്റുകള്‍ വളരെ പ്രധാനപ്പെട്ട  ഘടകമാണ്.തിയറി ക്ലാസുകളില്‍ കുട്ടികളെകൊണ്ട് വര്‍ക്ക്ഷീറ്റുകള്‍ ചെയ്യിപ്പിച്ചാല്‍ മാത്രമേ അതനുസരിച്ച്  ലാബില്‍ പ്രാക്ടികല്‍ ചെയ്യാന്‍ സാധിക്കികയുള്ളു. വര്‍ക്ക്ഷീറ്റുകള്‍ പുറമെനിന്ന് കുട്ടികള്‍ക്ക് ലഭ്യമാകാനുള്ള സാഹചര്യവുമില്ല. വര്‍ക്ക്ഷീറ്റ് തയ്യാറാക്കാന്‍ കുട്ടികളെ സഹായിക്കണമെങ്കില്‍ അധ്യാപകന്  നന്നായി ഹോം വര്‍ക്ക് ചെയ്യേണ്ടി വരും. ഇതാ അധ്യാപകരുടെയും കുട്ടികളുടെയും ജോലി ലഘൂകരിക്കുവാന്‍ 8,9,10 ഐ.ടി പാഠപുസ്തകങ്ങളിലെ ഒന്ന്, റണ്ട് അധ്യായങ്ങളിലെ വര്‍ക്ക്ഷീറ്റുകള്‍  അവതരിപ്പിക്കുകയാണ്  മാത്സ് ബ്ലോഗിലൂടെ നിങ്ങളേവര്‍ക്കും പരിചിതയായ  മലപ്പുറം ജില്ലയിലെ ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപിക ഹൗലത്ത് ടീച്ചര്‍. ഹൗലത്ത് ടീച്ചറെ പോലുള്ളവരുടെ സേവനം ലഭിച്ചതിന് ഷേണി ബ്ലോഗ് അഭിമാനിക്കുന്നു. ടീച്ചര്‍ക്ക് ഷേണി  ബ്ലോഗിന്റെ നന്ദിയും കൃതജ്ഞതയും അറിയിക്കുന്നു.
8ാം ക്ലാസ്സ്  -രണ്ടാം അധ്യായം -ചിത്രലോകത്തെ വിസ്മയങ്ങള്‍  - പോസ്റ്റര്‍ നിര്‍മ്മാണം 
9ാം ക്ലാസ്സ്  -രണ്ടാം അധ്യായം -  അക്ഷര നിവേഷനത്തിന് ശേഷം - പ്രബന്ധം തയ്യാറാക്കി വിവിധ സ്റ്റൈലുകളില്‍   ഫോര്‍മേറ്റ് ചെയ്യല്‍ 

പത്താം ക്ലാസ്സ് -  ഒന്നാം അധ്യായം -ഡിസൈനിംഗ് ലോകത്ത്  - കപ്പ് & സോസര്‍ നിര്‍മ്മാണം
പത്താം ക്ലാസ്സ് - രണ്ടാം അധ്യായം - പ്രസിദ്ധീകരണത്തിലേയ്ക്ക് - 1 .റിപ്പോര്‍ട്ടിലെ ശീര്‍ഷകങ്ങള്‍ ആകര്‍ഷകമാക്കല്‍
പത്താം ക്ലാസ്സ് - രണ്ടാം അധ്യായം - 2. പങ്കാളിത്ത കാര്‍ഡ് തയ്യാറാക്കി  മൈല്‍ മര്‍ജ്ജ് ചെയ്യല്‍,
കലോത്സവമായി ബന്ധപ്പെട്ട കത്ത് തയ്യാറാക്കല്‍

2 comments:

Ashok Kumar said...

good...
thank you Houlath tr.

nilatheeram said...

very good attempt thank u
Dinesh ,GSVHSS BATHERY,WAYANAD