പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Thursday, 1 September 2016

FIRST TERM EXAM 2016 SAMPLE QUESTION PAPERS SET 2 - ENGLISH & MALAYALAM MEDIUM WITH ANSWER KEY

എല്ലാവരും പരീക്ഷാ ചൂടിലായിരിക്കുമല്ലേ? തുടർച്ചയായ പരീക്ഷകൾക്കു ശേഷം ഒരിടവേളയാണ് ഇനിയുള്ള ദിവസങ്ങളെങ്കിലും വരാനിരിക്കുന്ന പരീക്ഷകൾ കൂട്ടുകാരെ വിശ്രമിക്കാൻ സമയമായില്ല എന്ന ഓർമ്മപ്പെടുത്തലും നൽകുന്നു . മാതൃകാ ചോദ്യപേപ്പറുകൾ ഷേണി ബ്ലോഗ് കൂട്ടുകാർക്ക് ധാരാളം നൽകിയിട്ടുണ്ടെന്നറിയാം. അതിൽ കൃതി പബ്ലിക്കേഷൻസിന്റെ ചോദ്യ ശേഖരങ്ങൾ പത്താം ക്ലാസ് ഹിന്ദി , ഗണിത പരീക്ഷകളിൽ ആവർത്തിച്ചതായി കൂട്ടുകാർ കണ്ടുകാണുമല്ലോ? പരിഷ്കരിച്ച പാഠപുസ്തകങ്ങളിലെ ആശയങ്ങളെ പൂർണ്ണമായും ഉൾക്കൊണ്ടു കൊണ്ട് തയ്യാറാക്കിയ ചോദ്യശേഖരം കൃതി പബ്ലിക്കേഷൻ സിന്റെ മികവിന്റെ ഒരു ഉദാഹരണം മാത്രം . പ്രചോദിത വീര്യത്തോടെ അവർ തയ്യാറാക്കിയ ഒരു കൂട്ടം പുതിയ ചോദ്യശേഖരം ഇതാ നമുക്കായി അയച്ചു തന്നിരിക്കുന്നു . വരാനിരിക്കുന്ന സാമൂഹ്യ ശാസ്ത്രം , ഫിസിക്സ്, കെമിസ്ട്രി , ബയോളജി പരീക്ഷകളുടെ പ്രതീക്ഷിത ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഈ രണ്ടാമൂഴത്തിൽ കൃതി പബ്ലിക്കേഷൻസ് അവതരിപ്പിക്കുന്നത് . തെളിമയാർന്ന വിജയം നേടാനായി ശ്രമിക്കുന്ന
 കൂട്ടുകാർക്ക് ഈ ചോദ്യങ്ങൾ തീർച്ചയായും സഹായകരമാകും . ഈ ചോദ്യങ്ങളെ കുറിച്ചും കൃതി പബ്ലിക്കേഷൻസിനെ കുറിച്ചുമുള്ള വസ്തുനിഷ്ഠമായ ഒരു Feedback Blog വായനക്കാരിൽ നിന്നും കൃതിയുടെ അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നുണ്ട് . അതിനാൽ എല്ലാ ഷേണി blog മിത്രങ്ങളും അവരവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുമല്ലോ?
FIRST TERM EXAM 2016  SAMPLE QUESTION PAPERS AND ANSWER KEYS
1.STD  10 - PHYSICS  - MALAYALAM AND ENGLISH MEDIUM
2. STD 10 - CHEMISTRY - MALAYALAM AND ENGLISH MEDIUM
3. STD 10 - BIOLOGY - MALAYALAM AND ENGLISH MEDIUM
4. STD 10 - SOCIAL SCIENCE - MALAYALAM AND ENGLISH MEDIUM
5.STD 10 -  MALAYALAM II - MALAYALAM AND ENGLISH MEDIUM
ANSWER KEY OFALL  QUESTIONS PAPERS IN A SINGLE FILE

RELATED POSTS
FIRST TERM EXAM 2016 - SAMPLE QUESTION PAPERS SET 1 BY KRITHI PUBLICATIONS

2 comments:

Raveendranatha Nayak Sheni said...

കൃതി പബ്ലികേഷന്‍സിന്റെ ചോദ്യപേപറുകളെ കുറിച്ചുള്ള പ്രേക്ഷകരുടെ ആത്മാര്‍ത്ഥമായ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുക.കൃതിയുടെ അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നുണ്ട് . അതിനാൽ എല്ലാ ഷേണി blog മിത്രങ്ങളും അവരവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കു

Ashok Kumar said...
This comment has been removed by the author.