കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലെ 14 ജില്ലകളിലും നാളെ (16-08-2018)ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു..**AD-HOC BONUS AND SPECIAL FESTIVAL ALLOWANCE 2017-18 TO STATE GOVERNMENT EMPLOYEES AND PENSIONERS ..see downloads**സംസ്ഥാന സർക്കാർ ജീവനക്കാർക്കും പാർട്ട് ടൈം കണ്ടിജന്റ്, എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2018 ലെ ഓണം അഡ്വാൻസ് അനുവദിച്ചു ഉത്തരവാകുന്നു ..see downloads** Special 5 Kg Rice to the students who are members in NMP in connection with Onam - directions..see downloads**

Please send study materials to shreeshaedneer@gmail.com

Wednesday, 30 November 2016

STANDARD 10 - MATHEMATICS - GEOGEBRA APPLICATION CONTAINING 450+ QUESTIONS FROM ALL CHAPTERS

ജിയോജിബ്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഒരു ചോദ്യശേഖരം.
പത്താം ക്ലാസ്സ് ഗണിതത്തിലെ 11 അദ്ധ്യായങ്ങളിലെയും ചോദ്യങ്ങള്‍ ചിത്രരൂപത്തില്‍
സ്ലൈഡറുകളുപയോഗിച്ച് മാറി മാറി കാണാവുന്ന ഒരു ജിയോജിബ്രാ അപ്ലിക്കേഷന്‍.
ഏതാണ്ട് 450 ല്‍ അധികം ചോദ്യങ്ങളുടെ സമാഹാരം. ഇവ മുഴുവനും ശേഖരിച്ചത് ഒരുക്കം, ദിശ, വിജയസോപാനം, തിളക്കം, നിറകതിര്‍,പാഠപുസ്തകം തുടങ്ങിയ പഠനസഹായികളില്‍ നിന്നും P.A.ജോണ്‍ സാര്‍, M.സതീശന്‍ സാര്‍ തുടങ്ങിയ പ്രഗത്ഭരായ അദ്ധ്യാപകര്‍ LaTex ല്‍ അതീവ ഭംഗിയോടെ കൃത്യതയോടെ തയ്യാറാക്കിയ ഫയലുകളില്‍ നിന്നുമാണ് .
കുണ്ടൂകുന്ന് ടി.എസ്.എന്‍.എം.എച്ച്. സ്കൂളിലെ ഗണിതക്ലബ്ബ് , ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഈ  അപ്ലിക്കേഷനില്‍  മുകളില്‍ പറഞ്ഞ  സ്രോതസ്സുകളില്‍നിന്ന് സമാഹരിച്ച ചോദ്യങ്ങളാണ്  ഉള്‍പ്പെടുത്തിയിരിക്കുന്നത്.ചോദ്യങ്ങള്‍ തയ്യാറാക്കിയ  അധ്യാപകര്‍ക്കും കഠിനാധ്വാനം ചെയ്ത് ഈ അപ്ലികേഷന്‍ രൂപകല്പന ചെയ്ത കുണ്ടൂകുന്ന്  ടി.എസ്.എന്‍.എം.എച്ച്.എസ്സിലെ ഗണിത ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കള്‍ ബ്ലോഗ് ടീം ഇതോടൊപ്പം നന്ദി അറിയിക്കുന്നു.
ഈ  അപ്ലിക്കേഷനില്‍  ഉപയോഗിക്കുവാന്‍
Question Bank.ggb എന്ന ഫയല്‍ തുറക്കുക.
അപ്പോള്‍ ദൃശ്യമാകുന്ന Chapter എന്ന വിലങ്ങനെയുള്ള Slider ചലിപ്പിച്ചാല്‍ ആവശ്യാനുസരണം അദ്ധ്യായങ്ങള്‍ തിരഞ്ഞെടുക്കാം.
Chapter Slider ന്റെ വില ‍> 1 ആകുമ്പോള്‍ ജാലകത്തിന്റെ ഇടതുവശത്ത് കുത്തനെയുള്ള ഒരു സ്ലൈഡര്‍ ദൃശ്യമാകും. ഇത് ചലിപ്പിച്ച് ചോദ്യങ്ങള്‍ കാണാവുന്നതാണ്.
Close ചെയ്യുമ്പോള്‍ Don't Save എന്ന ഓപ്ഷന്‍ സ്വീകരിക്കുക.
400 ലധികം ചിത്രങ്ങളുള്ളതിനാല്‍ ഫയല്‍ open ആവാന്‍ ചിലപ്പോള്‍ പതിവിലധികം സമയമെടുത്തേക്കാം....
അപ്ലികേഷന്‍ ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യാം
അഭിപ്രായങ്ങള്‍ കമന്റിലൂടെ അറിയിക്കുമല്ലോ...

2 comments:

Jini Antony said...

Sir,
Windows version Geogebra യിൽ ഫയൽ ഓപ്പൺ ആകുന്നില്ല

Raveendranatha Nayak Sheni said...

Jini Antony@ Sir, there was a problem in the link. Now it is rectified.