Wednesday, March 4, 2020

SSLC PHYSICS 2020- EXAM PRACTICE - VIDEO LESSONS (UPDATED WITH PRACTICE QUESTION 11)

പത്താം ക്ലാസ് ഫിസിക്സ് പരീക്ഷയ്ക്ക്‌ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും  വീഡിയോ രൂപത്തില്‍ തയ്യാറാക്കി ഷേ ണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് എറണാകുളം ജില്ലയിലെ ഏഴിപ്പുറം സൗത്ത്  ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍   ശ്രീ വി എ ഇബ്രാഹിം സാര്‍.  ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
VIDEO CLASSES
11.Long sightedness പരിഹരിക്കാന്‍ കോണ്‍വെക്സ് ലെന്‍സാണ് ഉപയോഗിക്കുന്നത്. നിയര്‍പോയിന്റ് 75 cm ആയ ഒരാള്‍ക്ക് അനുയോജ്യമായ കണ്ണടയുടെ പവര്‍ കണക്കാക്കിയതുമായി ബന്ധപ്പെട്ട് ഒരു കുട്ടി ഉന്നയിച്ച ചോദ്യത്തിനൊരു വിശദീകരണമാണ് ഈ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.
11 .SSLC പരിശീലനം.Question 11 - Video Click Here
10. കാന്തിക മണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന വൈദ്യുതവാഹിയായ ആര്‍മേച്ചറിന്റെ ഭ്രമണദിശ,ഭ്രമണം ചെയ്യുന്ന ആര്‍മേച്ചറില്‍ പ്രേരിതമാകുന്ന വൈദ്യുതിയുടെ ദിശ എന്നിവ യഥാക്രമം ഫ്ലമിങ്ങിന്റെ ഇടതുകൈനിയമവും വലതുകൈനിയമവും ഉപയോഗിച്ച് എങ്ങനെ കണ്ടെത്താമെന്നുള്ള സുവ്യക്തമായ വിവരണം.
10. SSLC പരീക്ഷാപരിശീലനം.Qn.10 - VIDEO -CLICK HERE
9. ഫ്ലമിങ്ങിന്റെ വലതുകൈനിയമവും ഫ്ലമിങ്ങിന്റെ ഇടതുകൈനിയമവും ഉപയോഗിച്ച് ഉത്തരം കണ്ടെത്തേണ്ട ആപ്ലിക്കേഷന്‍ ലെവലിലുള്ള ചോദ്യങ്ങള്‍ SSLC പരീക്ഷക്ക് ചോദിക്കുവാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഇത്തരത്തിലുള്ള ചോദ്യങ്ങളെ സധൈര്യം നേരിടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ ഉപകരിക്കുന്ന 5 വ്യത്യസ്ഥ ചോദ്യങ്ങളും അവയുടെ പരിഹാരവും വീഡിയോ രൂപത്തില്‍ ....
9.SSLC പരീക്ഷാ പരിശീലനം.Qn 9-  VIDEO CLASS CLICK HERE
RELATED POSTS 

 8.ഒരു വൂത്തവലയത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്ന ചിത്രത്തെ നിരീക്ഷിച്ച് അതിന്റെ കാന്തികധ്രുവത കണ്ടെത്തുക എന്ന ലളിതമായ ചോദ്യത്തിന്റെ ഉത്തരവും അതില്‍ ഒളിഞ്ഞിരിക്കുുന്ന വസ്തുതകളും ലളിതമായി വെളിപ്പെടുത്തുന്നു.
8. പരീക്ഷാ പരിശീലനം.QN 8 - VIDEO CLASS- CLICK HERE
7.ഒരു സര്‍ക്യൂട്ടിലെ ഉപകരണങ്ങളില്‍ സമാന്തരമായി റെസിസ്റ്റന്‍സ് ബന്ധിപ്പിക്കുമ്പോള്‍ അതിന്റെ പവറിലുണ്ടാകുന്ന മാറ്റം എന്തെന്ന് പരിശോധിക്കുന്നു. ഓം നിയമം, റെസിസ്റ്ററുകളുടെ ക്രമീകരണം,വൈദ്യുതോപകരണത്തിന്റെ പവര്‍ എന്നിങ്ങനെ വിവിധഘടകങ്ങളെ പരിഗണിച്ചുകൊണ്ടുള്ള സര്‍ക്യൂട്ട് വിശകലനം
7.SSLC പരീക്ഷാപരിശീലനം.Qn 7 VIDEO CLASS- CLICK HERE
6. ഒരു വൂത്തവലയത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്ന ചിത്രത്തെ നിരീക്ഷിച്ച് അതിന്റെ കാന്തികധ്രുവത കണ്ടെത്തുക എന്ന ലളിതമായ ചോദ്യത്തിന്റെ ഉത്തരവും അതില്‍ ഒളിഞ്ഞിരിക്കുുന്ന വസ്തുതകളും ലളിതമായി വെളിപ്പെടുത്തുന്നു.
 6 .SSLC പരീക്ഷാ പരിശീലനം.Qn 6 VIDEO CLASS - CLICK HERE


5. പരീക്ഷക്ക് ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ കുട്ടികളും, അത് അവര്‍ക്ക് ലഭ്യമാക്കാന്‍ അധ്യാപകരും ആവനാഴിയിലെ മുഴുവന്‍ അമ്പുകളും, എല്ലാ അടവുകളും പയറ്റും. ഇതിന്റെ ഭാഗമായി ചില റെഡിമേഡ് ഉത്തരങ്ങളും അവര്‍ക്ക് കൊടുക്കാറുണ്ട്/ഓര്‍ത്ത് വയ്ക്കാറുണ്ട്. ചിലപ്പോഴൊക്കെ ഈ സൂത്രപ്പണി അപകടം വിളിച്ചുവരുത്തും. അതിനാല്‍ യഥാര്‍ത്ഥആശയം മനസ്സിലാക്കിയതിന് ശേഷം മാത്രമേ എളുപ്പവഴികള്‍ ഓര്‍ത്തുവയ്ക്കാവൂ. ഇന്ന് ഒരു ഗ്രൂപ്പില്‍ ഒരു ടീച്ചര്‍ ഉന്നയിച്ച ചോദ്യത്തെ ആസ്പദമാക്കിയാണ് ഈ വിഷയം ഒരു ഉദാഹരണത്തിലൂടെ  
5. പരീക്ഷാ പരിശീലനം.Qn No 5 - VIDEO CLASS - CLICK HERE
4.
1000W പവറുള്ള ഒരു ഹീറ്ററിന്റെ കോയില്‍ രണ്ട് തുല്യഭാഗങ്ങളായി മുറിച്ച് അതില്‍ ഒന്ന് ഹീറ്ററില്‍ കണക്റ്റ് ചെയ്ത് പ്രവര്‍ത്തിപ്പിച്ചാല്‍ അതിന്റെ പവര്‍ എത്രയാകും?
4.SSLC ഫിസിക്സ്.പരീക്ഷാപരിശീലനം.Qn.No.4- VIDEO CLASS - CLICK HERE
3.മിറര്‍, ലെന്‍സ് എന്നിവയിലെ ഇമേജ് രൂപീകരണവുമായി ബന്ധപ്പെട്ട ന്യൂമെറിക്കല്‍ പ്രോബ്ളം SSLC പരീക്ഷക്ക് ചോദിക്കുവാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഇത്തരത്തില്‍ ചോദിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു ചോദ്യവും ആ ചോദ്യത്തില്‍ ചെറിയമാറ്റം വരുത്തി വ്യത്യസ്തങ്ങളായ മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയിരിക്കുന്നു.
3.Image formation FOUR in ONE QN: 3 VIDEO CLASS CLICK HERE
2.
റെസിസ്റ്ററുകളെ വ്യത്യസ്തരീതിയില്‍ ബന്ധിപ്പിച്ച് , അതില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന താപം താരതമ്യം ചെയ്യുന്നു.
2. Qn 2. HEAT GENERATED IN RESISTORS- VIDEO CLASS - CLICK HERE
ഒരു സര്‍ക്യൂട്ടില്‍ റെസിസ്റ്റിവിറ്റിയില്‍ വ്യത്യാസമുള്ളതും ഒരേ റെസിസ്റ്റന്‍സുള്ളതുമായ രണ്ട് റെസിസ്റ്ററുകള്‍ സീരീസായി ക്രമീകരിച്ചാല്‍ ഏതിലാണ് കൂടുതല്‍ താപം ജനറേറ്റ് ചെയ്യുന്നത്? ഏതാണ് കൂടുതല്‍ ചൂടാകുന്നത്?
Qn 1: പരീക്ഷാ പരിശീലനം QN : 1  VIDEO CLASS CLICK HERE
VIDEOS WITH PLAY LIST(11 VIDEOS)


No comments:

Post a Comment