Showing posts with label SETIGam Series. Show all posts
Showing posts with label SETIGam Series. Show all posts

Wednesday, November 23, 2016

STANDARD 10 - MATHEMATICS - CHAPTER 9 - ANSWERS TO TEXT BOOK QUESTIONS FROM PAGE NO: 216 AND PAGE NO 220 IN GIF, GEOGEBRA AND VIDEO FORMATS

 ജ്യാമിതിയും ബീജഗണിതവും എന്ന പാഠത്തിലെ പേജ് 216, പേജ് 220 എന്നിവയിലെ എല്ലാ ചോദ്യങ്ങളുടെയും ജിഫ്, ജിയോജിബ്ര, വീഡിയോ രൂപത്തിലുള്ള ഉത്തരങ്ങള്‍  ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് TSNMH സ്കൂളിലെ ഗണിത ക്ലബ്ബ്.ഇതോടെ ആ അദ്ധ്യായത്തിലെ മുഴുവന്‍ ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ തയ്യാറാക്കി കഴിഞ്ഞിരിക്കുന്നു.വളരെ ശ്രമകരമായ പ്രവര്‍ത്തനങ്ങളിലൂടെ ഒരു അധ്യാത്തിലെ മുഴുവന്‍ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ ജിഫ്, ജിയോജിബ്ര വീഡിയോ  ഫോര്‍മേറ്റുകളില്‍ തയ്യാറാക്കി കുട്ടികള്‍ക്ക് ഗണിതം അനായാസമാക്കിയ   കുണ്ടൂര്‍കുന്ന്  സ്കൂളിലെ ഗണിത ക്ലബ്ബ് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. ക്ലബ്ബിനും അതിന്  നേതൃത്വം നൽകുന്ന ശ്രീ പ്രമോദ് മൂർത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..... ഫയലുകൾ ചുവടെ നന്‍കിയിരിക്കുന്ന ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
ജിയോജിബ്ര രൂപത്തിലുള്ള ഉത്തരങ്ങള്‍
പേജ്  216 ചോദ്യം 1
പേജ്  216 ചോദ്യം 2
പേജ്  216 ചോദ്യം 3
പേജ് 220  ചോദ്യം 1
പേജ് 220  ചോദ്യം 2
പേജ് 220  ചോദ്യം 3
പേജ് 220  ചോദ്യം 4
പേജ് 220  ചോദ്യം 5
പേജ് 220  ചോദ്യം 6
പേജ് 220  ചോദ്യം 7
പേജ് 220  ചോദ്യം 8
പേജ് 220  ചോദ്യം 9
ജിഫ് രൂപത്തിലുള്ള  ഉത്തരങ്ങള്‍
പേജ്  216 ചോദ്യം 1
പേജ്  216 ചോദ്യം 2
പേജ്  216 ചോദ്യം 3
പേജ് 220  ചോദ്യം 1
പേജ് 220  ചോദ്യം 2
പേജ് 220  ചോദ്യം 3
പേജ് 220  ചോദ്യം 4
പേജ് 220  ചോദ്യം 5
പേജ് 220  ചോദ്യം 6
പേജ് 220  ചോദ്യം 7
പേജ് 220  ചോദ്യം 8
പേജ് 220  ചോദ്യം 9
വീഡിയോ രൂപത്തിലുള്ള ഉത്തരങ്ങള്‍
പേജ്  216 ചോദ്യം 1
പേജ്  216 ചോദ്യം 2
പേജ്  216 ചോദ്യം 3
പേജ് 220  ചോദ്യം 1
പേജ് 220  ചോദ്യം 2
പേജ് 220  ചോദ്യം 3
പേജ് 220  ചോദ്യം 4
പേജ് 220  ചോദ്യം 5
പേജ് 220  ചോദ്യം 6
പേജ് 220 ചോദ്യം 7 
പേജ് 220 ചോദ്യം 8
പേജ് 220 ചോദ്യം 9 

Friday, November 18, 2016

STANDARD 10 - MATHEMATICS - CHAPTER 9 ANWSERS TO THE TEXT BOOK QUESTIONS FROM PAGE NO 210 -IN GIF, GEOGEBRA AND VIDEO FORMAT

10ാം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ ജ്യാമിതിയും ബീജഗണിതവും എന്ന 9ാം അധ്യായത്തിലെ 210ാം പേജിലെ ചോദ്യങ്ങള്‍ക്കു് ജിഫ് ,  ജിയോജിബ്ര, വീഡിയോ ,എന്നീ  ഫോര്‍മേറ്റിലുള്ള ഉത്തരങ്ങള്‍ ഷേണി ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ് TSNMHസ്കൂളിലെ ഗണിത ക്ലബ്ബ്.ഗണിത ക്ലബ്ബിനും അതിന്  നേതൃത്വം നൽകുന്ന ശ്രീ പ്രമോദ് മൂർത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..... ഫയലുകൾ ചുവടെ നന്‍കിയിരിക്കുന്ന ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ജിഫ്‍ ഫോര്‍മേറ്റിലുള്ള ഉത്തരങ്ങള്‍
Page_210.Q1.gif
Page_210.Q2.gif
Page_210.Q3.gif
Page_210.Q4.gif
Page_210.Q5.gif
Page_210.Q6.gif
ജിയോജിബ്ര ഫോര്‍മേറ്റിലുള്ള ഉത്തരങ്ങള്‍
Page210_Q1.ggb
Page_210.Q2.ggb
Page_210.Q3.ggb
Page_210.Q4.ggb
Page_210.Q5.ggb
Page_210.Q6.ggb
വീഡിയോ ഫോര്‍മേറ്റിലുള്ള ഉത്തരങ്ങള്‍
Page_210.Q1.mpeg
Page_210.Q2.mpeg
Page_210.Q3.mpeg
Page_210.Q4.mpeg
Page_210.Q5.mpeg
Page_210.Q6.mpeg

Thursday, November 10, 2016

STANDARD IX - MATHEMATICS - RADICAL SIMPLIFIER APPLICATION - TEACHING/LEARNING AID

9ാം ക്സാസിലെ കുട്ടികള്‍ക്ക് റാഡിക്കല്‍ രൂപത്തിലുള്ള സംഖ്യകളുടെ ലഘൂകരണം പഠിപ്പിക്കുവാനും പരിശീലിപ്പിക്കുവാനുമായി തയ്യാറാക്കിയ ഒരു ഐ.സി.റ്റി  അധ്യാപന , പരിശീലന സഹായിയെ കുണ്ടൂര്‍ക്കുന്ന് ടി എസ് എന്‍ എം ഹൈസ്കൂളിലെ ഐ സി റ്റി ക്ലബ് . ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലേയ്ക്ക് അയച്ചു തന്നുിരിക്കുന്നു. കുണ്ടൂര്‍ക്കുന്ന് ഹൈസ്കൂളിലെ ഐ സി റ്റി ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന   ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍നിന്ന് ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Double Click ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
Application ->> Education->> Radical Simplifier എന്ന ക്രമത്തിൽ തുറന്ന് പ്രവർത്തിപ്പിക്കുക.
അഭിപ്രായങ്ങള്‍ കമന്റിലൂടെ അറിയിക്കുമല്ലോ...
CLICK HERE TO DOWNLOAD RADICAL SIMPLIFIER -  STD IX- MATHEMATICS

Sunday, October 23, 2016

STANDARD 10 - MATHEMATICS - CHAPTER 7 - INSTALLABLE MATHEGIFS FOR EXPLAINING MATHEGIFS FROM TANGENTS PAGE 156

പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ 7ാം അധ്യായമായ തൊടുവരകള്‍ എന്ന പാഠഭാഗത്തിലെ പേജിലെ പ്രവര്‍ത്തനങ്ങളെ ജിഫ് ഫയലുകളിലൂടെ ചെയ്യുന്ന രീതി വിശദീകരിക്കുന്ന   ഒരു സോഫ്ട്‌വെയര്‍ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍ .എം.എച്ച്. സ്കൂളിലെ ഗണിത ക്ലബ്ബ്. ഇതില്‍ 156ാം പേജിലെ അവസാനത്തെ ചോദ്യവും ഉള്‍പ്പെടുത്തിട്ടുണ്ട്. ഗണിത അധ്യാപകര്‍ ഇതിനെ ഒരു ടീച്ചിംഗ് ഏയ്ഡ് ആയി ഉപയോഗിക്കാവുന്നതാണ് . സോഫ്‍ട് ‌വെയറിനെ കുറിച്ചുള്ള അഭിപ്രായങ്ങല്‍ കമന്റിലൂടെ അറിയിക്കുമല്ലോ.കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു. സോഫ്ട്‌വെയറിനെ പ്രവര്‍ത്തിപ്പിക്കുന്ന രീതി..
1.Download .deb file from the link given below and install it.
2.Run by Application - Education - mygi 

4.This software runs in ubuntu 14.04 or above
3.A geogebra file of the last question in page 156 is also attached...It is also there in the installed file  
note : while viewing the geogebra file dnt scroll with the mouse....... better save as the file and view it.....
1. To download software click here
2. To download solution of the last question of page No:156 in geogebra click here 

Related Posts
1.പത്താം ക്ലാസ് - 7ാം അധ്യായം - തൊടുവരയും വ്യാസവും - ജിഫ് ഫയല്‍‌
2.പത്താം ക്ലാസ് - 7ാം അധ്യായം - തൊടുവരയും വ്യാസവും - ജിയോജിബ്ര ഫയല്‍‌
3.പത്താം ക്ലാസ് - 7ാം അധ്യായം - തൊടുവരയും വ്യാസവും - വീഡിയോ ഫയല്‍

Tuesday, October 11, 2016

STANDARD 10 - MATHEMATICS - CHAPTER6 - COORDINATES - SELF PRACTICE SOFTWARE

പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ 6ാം അധ്യായമായ സൂചക സംഖ്യകള്‍ എന്ന പാഠഭാഗത്തിലെ പഠന പ്രവര്‍ത്തനങ്ങള്‍ സ്വയം പരിശീലിക്കുന്നതിനുളള  ഒരു സോഫ്ട്‌വെയര്‍ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍ .എം.എച്ച്. സ്കൂളിലെ ഗണിത ക്ലബ്ബ്. കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.
സോഫ്ട്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി
1.ചുവടെയുള്ള ലിങ്കില്‍നിന്ന്  സോഫ്ട്‌വെയര്‍  ഡസ്ക്ക്ടോപ്പിലേക്ക്  ഡൗണ്‍ലോഡ് ചെയ്ത ശേഷം അതിന്റെ മുകളില്‍ ഡബിള്‍ ക്ലിക്ക് ചെയ്ക്  ഇന്‍സ്റ്റാള്‍ ചെയ്യുക.അഥവാ റൈറ്റ് ക്ലിക്ക് ചെയ്ത് open with Gdebi package installer -install package  എന്ന ക്രമത്തിലും ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.
2.Application -->Eduction--> soochaka samkhyagal_10 എന്ന ക്രമത്തില്‍ തുറന്ന് സോഫ്ട്‌വെയറിനെ പ്രവര്‍ത്തിപ്പിക്കാം.
3.ഈ സോഫ്ട്‌വെയര്‍ ഉബുണ്ടു 14.04 ല്‍ പ്രവര്‍ത്തിക്കും.
സോഫ്ട‌് ‌വെയര്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക.
അഭിപ്രായങ്ങള്‍ കമന്റിലൂടെ അറിയിക്കുമല്ലോ...

Wednesday, September 28, 2016

FOLDER LOCKING SOFTWARE - FOR UBUNTU 14.04 BY PRAMOD MOORTHI

നമ്മുടെ വിലപ്പെട്ട ഫയലുകള്‍ ഉള്‍പ്പെട്ട  ഫോള്‍ഡറുകളെ  മറ്റുള്ളവരില്‍നിന്ന്  സംരക്ഷിക്കുവാന്‍  ഇതാ പുതിയൊരു  പൂട്ടുമായി ഷേണി ബ്ലോഗ് വായനക്കാരുടെ മുന്നിലെത്തിരിക്കുകയാണ് ഷേണി ബ്ലോഗിന്റെ അഭ്യുദയാകാംക്ഷിയും ഉറ്റ സുഹൃത്തുമായ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍.ubuntulock എന്ന് അദ്ദേഹത്താല്‍ നാമകരണ ചെയ്യപ്പെട്ട ഈ സോഫ്ട് വെയര്‍ ഉബുണ്ടു 14.04 ല്‍ പ്രവര്‍ത്തിക്കും.ഈ സോഫ്ട് വെയറിനെ ഇന്‍സ്റ്റാള്‍ ചെയ്യുവാന്‍  സോഫ്ട് വെയറിനെ ഡൗണ്‍ലോഡ് ചെയ്ത ശേഷം  അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് open with Gdebi Package Installer വഴി ഇന്‍സ്റ്റാള്‍ ചെയ്യുക.തുടര്‍ന്ന് Application -> Other -> UbuntuLock എന്ന ക്രമത്തില്‍  തുറന്ന് സോഫ്ട് വെയറിനെ പ്രവര്‍ത്തനസജ്ജമാക്കുക.ജാലകത്തിീലെ  Lock എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ലോക്ക് ചെയ്യേണ്ട ഫോള്‍ഡര്‍ സെലക്ട് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം വരും. ഫോള്‍ഡര്‍ സെലക്ട് ചെയ്യുമ്പോള്‍  സിസ്റ്റം പാസ്‌വേഡ് ആവശ്യപ്പെടും.സിസ്റ്റം പാസ്‌വേഡ് നല്കി കഴിഞ്ഞാല്‍ ആ ഫോല്‍ഡറിനെ സംരക്ഷിക്കാന്‍ നാലക്ക പാസ്‌വേഡ്  നല്‍കുക.തുടര്‍ന്ന് പാസ്‌വേര്‍ഡ് Re-confirm ചെയ്യുന്നതോടെ ഫോള്‍ഡര്‍ ലോക്കാവുകയും അവിടെ നിന്നും അപ്രത്യക്ഷമാവുകയും ചെയ്യും.ഈ ഫോള്‍ഡറിനെ വീണ്ടും തുറക്കണമെങ്കില്‍ Application -> Other -> UbuntuLock എന്ന ക്രമത്തില്‍ വീണ്ടും പ്രവേശിച്ച് UbuntuLock സോഫ്റ്റ്‌വെയറിലെ Unlock എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ ലോക്ക് ചെയ്തിട്ടുള്ള  ഫോള്‍ഡറുകളുടെ ലിസ്റ്റ് ലഭിക്കും. ഇവയില്‍ നിന്നു് Unlock ചെയ്യേണ്ട ഫോള്‍ഡര്‍ തിരഞ്ഞെടുത്ത് നാലക്ക പാസ്‌വേര്‍ഡ് നല്‍കുന്നതോടെ ഈ ഫോള്‍ഡര്‍ Unlocked എന്ന പേരില്‍ ഡെസ്ക്‌ടോപ്പില്‍ തയ്യാറാവുന്ന പുതിയ ഫോള്‍ഡറിനുള്ളില്‍ ലഭിക്കും. വളരെ  ഉപകാരപ്രദമായ ഒരു പൂട്ട് സോഫ്ട് വെയറിനെ തയ്യാറാക്കി  ഷേണി ബ്ലോഗിലൂടെ പങ്ക് വെക്കാന്‍ സന്‍മനസ്സ് കാട്ടിയ ശ്രീ  പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ പ്രണാമം.
സോഫ്ട്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്കുക

Wednesday, September 7, 2016

STD 10- MATHS SINGLE CLICK RANDOM WORKSHEET GENERATOR SOFTWARE FOR MATHS

 പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ സമാന്തര ശ്രേണി, വൃതങ്ങള്‍, സാധ്യത, രണ്ടാംകൃതി സമവാക്യം - വര്‍ഗ്ഗത്തികവ് , രണ്ടാംകൃതി സമവാക്യം -ഘടക ക്രിയ എന്നീ പാഠഭാഗങ്ങളില്‍നിന്നുള്ള വ‍ര്‍ക്ക്ഷീറ്റുകള്‍ Generate ചെയ്യുന്ന ഒരു സോഫ്റ്റ് വെയര്‍ ത്യായറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ്  കുണ്ടൂര്‍ക്കുന്ന് TSNMHS ലെ ഗണിത ക്ലബ്ബ് .ഈ വര്‍ക്ക് ഷീറ്റുകള്‍ കുട്ടികള്‍ക്ക് ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കിയ കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിനും അതിന് നേത‌ൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
സോഫ്ട് വെയര്‍ പ്രവര്‍ത്തിപ്പിക്കുന്ന വിധം
1. ഇവിടെനിന്ന് സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ്  ചെയ്ത്  ഡസ്ക്ക്ടോപ്പിലേയ്ക്ക്  Extract ചെയ്യുക.
Download One Click Worksheets Software
2.Extract ചെയ്ത  ഫോള്‍ഡറില്‍ Right click ചെയ്ത് properties തുറന്ന് permission നല്‍കിയിട്ടുണ്ടെന്ന് ഉറപ്പുു വരുത്തുക.
3.mnp.sh ഫയലില്‍ ഡബിള്‍ ക്ലിക്ക്  ചെയ്യുക.തുറന്ന് വരുന്ന ജാലകത്തില്‍ run in terminal ക്ലിക്ക് ചെയ്യുക..
4. System password നല്‍കി installation പൂര്‍ത്തിയാക്കുക.
5. Applications -> Education -> One_click_Worksheets എന്ന ക്രമത്തില്‍ ഓപ്പണ്‍ ചെയ്യുക.
6.തുറന്ന് വന്ന ജാലകത്തില്‍ Try it ക്ലിക്ക് ചെയ്യുക. അപ്പോള്‍ Maths worksheet generator window തുറന്ന് വരും. അതില്‍ന്നിന്ന്  select ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ആവശ്യമുള്ള പാഠഭാഗത്തിന്റെ പേരിന്റെ മുകളില്‍  ക്ലിക്ക് ചെയ്യുക. ആ പാഠഭാഗത്തിന് സംബന്ധിച്ച വര്‍ക്ക് ഷീറ്റ്  പി.ഡി എഫ് രൂപത്തില്‍ പ്രത്യക്ഷപ്പെടും.

Sunday, August 28, 2016

CERTIFICATE MANAGER SOFTWARE BY PRAMOD MOORTHI UPDATED WITH CERTIFICATE PREVIEW)

സ്കൂള്‍മേളകളുടെ വിജയികള്‍ക്ക് നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കംപ്യൂട്ടര്‍ വഴി പ്രിന്റ് എടുക്കാവുന്ന PrintCertഎന്ന ഒരു സോഫ്റ്റ്‌വെയര്‍ അയച്ചു തന്നിരിക്കുന്നത് TSNMHS Kundurkunnu പ്രമോദ് മൂര്‍ത്തി സര്‍ .ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഈ സോഫ്റ്റ്‌വെയറില്‍  നമുക്കാവശ്യമായ രീതിയില്‍ സര്‍ഫിക്കറ്റുകള്‍ pagesetup, top and left margins, gap between lines എന്നിവ ക്രമീകരിച്ച് കസ്റ്റമൈസ് ചെയ്ത് പ്രിന്റെടുക്കാന്‍ സാധിക്കുമെന്ന് തോന്നുന്നു.

Monday, August 22, 2016

STD IX - MATHEMATICS TEACHING AID BY PRAMOD MOORTHY

9ാം ക്ലാസ്  ഗണിത പാഠപുസ്തകത്തിലെ 4 ാം അധ്യായമായ അഭിന്നക സംഖ്യകള്‍ എന്ന പാഠഭാഗത്തിലെ പഠനപ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി ഒരു ടീച്ചിംഗ് എയ്ഡ് (ജിഫ് ഫയല്‍)തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ്  TSNMHS kundoorkunnu ലെ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍‌.  ശ്രീ പ്രമോദ് മൂര്‌ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ടീച്ചിംഗ് എയ്ഡ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുൂക

Saturday, August 6, 2016

9ാം ക്ലാസ് -ഗണിതം - ഭിന്ന സംഖ്യകള്‍ -ടീച്ചിംഗ് എയ്ഡ്

9ാം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ ഭിന്നസംഖ്യകള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഒരു Teaching Aid ആണ് കുണ്ടൂര്‍കുന്ന് TSNMHS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍ ഇന്നിവിടെ പരിചയപ്പെടുത്തുന്നത്.കുട്ടികള്‍ക്കും ഗണിത അധ്യാപകര്‍ക്കും  ഉപകാരപ്രദമായ Teaching Aid അയച്ചു തന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
ഫയല്‍ ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാല്‍ ചെയ്ത ശേഷം Application --> Universal acess --->bhinnasankhyakal9 എന്ന ക്രമത്തില്‍ തുറക്കണം.

Sunday, July 31, 2016

ENGLISH TEACHING AID FOR TEACHING GRAMMER BY ENGLISH CLUB TSNMHS KUNDOORKUNNU

ജിയോജിബ്ര ഉപയോഗിച്ച് ഇംഗ്ലീഷ് വ്യാകരണം എങ്ങനെ പഠിപ്പിക്കാം  എന്ന് പരിചയപ്പെടുത്തുകയാണ് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ്. ഈ ഫയല്‍ അയച്ചു തന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഇംഗ്ലീഷ ക്ലബ്ബിനും  ഷേനി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അകംനിറഞ്ഞ നന്ദി
Teaching Aid ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

NB: Eng Teaching Aid  എന്ന ഫയല്‍ തുറന്ന് Save As [ഇഷ്ടമുള്ള പേരില്‍‍ .ggb] ചെയ്ത്   ഉപയോഗിക്കുന്നതാവും അഭികാമ്യം......... അല്ലെങ്കില്‍ ചിലപ്പോള്‍ പിന്നീട് തുറക്കുമ്പോള്‍ കുഴപ്പം കാണിച്ചേയ്ക്കും....

Wednesday, July 27, 2016

STD 10 - MATHS GEOGEBRA ANSWERS TO THE QUESTIONS FROM PAGE 51, 52

പത്താം ക്ലാസ്സിലെ ഗണിത പാഠപുസ്തകത്തിലെ 51 ,52 പേജുകളിലെ പഠനപ്രവര്‍ത്തനങ്ങളിലെ ചോദ്യങ്ങള്‍ക്ക് ജിയോജിബ്രയിലൂടെ ഉത്തരം കണ്ടെത്തുന്നതെങ്ങനെ എന്ന് പരിചയപ്പെടുത്തുകയാണ് കുണ്ടൂര്‍കുന്ന്  സ്കൂളിലെ ഗണിത അധ്യാപകനുമായ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍.അദ്ദേഹത്തിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
ജിയോജിബ്ര  ഫയലുകള്‍ ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യുക.
**ഫയലുകള്‍ തുറന്ന് close  ചെയ്യുമ്പോള്‍ don't save   എന്ന ഓപ്ഷന്‍ ഉപയോഗിക്കുക

Saturday, July 16, 2016

STD 10 -MATHEMATICS -TEXT BOOK ACTIVITIES FROM PAGE 40 TO 42 AND A VIDEO TEACHING AID

പത്താം ക്ലാസിൽ പഠിക്കുന്ന കൂട്ടുകാർ ഇപ്പോൾ വൃത്തങ്ങൾ എന്ന അധ്യായമല്ലേ പഠിച്ചു കൊണ്ടിരിക്കുന്നത്?  വൃത്തങ്ങളിലെ എല്ലാ ചോദ്യങ്ങളും വൈവിധ്യമേറിയതാണല്ലേ? പ്രത്യേകിച്ചും 40 ,41,42 പേജുകളിലെ ചോദ്യങ്ങൾ? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ഷേണി ബ്ലോഗിലൂടെ അവതരിപ്പിക്കുകയാണ് പ്രമോദ് മൂർത്തി സർ . gif രൂപത്തിലും Geogebra രൂപത്തിലുമാണ് പ്രമോദ് മൂർത്തി സർ തയ്യാറാക്കിയിരിക്കുന്നത് . അധ്യാപകർക്കും ഇത് ഏറെ സഹായകരമാണ് .ഇവയെ Teaching Aid ആയി  ഉപയോഗിക്കാം . മൂർത്തി സാറിന്റെ ഈ പരിശ്രമങ്ങളെ കൂടുതൽ പേരിൽ എത്തിക്കാൻ സാധിച്ചതിൽ ഷേണി ബ്ലോഗിന് ചാരിതാർഥ്യം ഉണ്ട്.
I.ചുവടെയുള്ള ലിങ്കുകളില്‍നിന്ന് 2 deb fileകളെയും  ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ബ്രൗസര്‍ തുറന്ന് /isbella.html എന്ന് ടൈപ്പ് ചെയ്ത്  പ്രവര്‍ത്തിപ്പിക്കാം.
1.click here to download mathemagifs-x-02_1-2_all.deb
2.click here to download  isabella.html_1-2_all.deb
3.ജിയോജിബ്ര ഫയലുകളാണ്  വേണ്ടതെങ്കില്‍  ഇവിടെ ക്ലിക്ക് ചെയ്ത് geo.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് extract ചെയ്ത ശേഷം geoebra file ന്റെ മുകളില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം.

  • ഇതേ അധ്യായത്തിലെ 51ാം പേജില്‍ ഒരു ക്ലോക്കിലെ 1,4,8 സംഖ്യകള്‍യോജിപ്പിച്ച് ഒരു ത്രികോണം വരയ്ക്കുന്ന ഒരു teaching aid video ചുവടെ നല്‍കിയിരിക്കുന്നു.ഇതുപയോഗിച്ച്  1,4,8 ബിന്ദുക്കളിലെ ത്രികോണത്തിന്റെ മാത്രമല്ല, സമഭുജത്രികോണങ്ങളാകാവുന്ന ബിന്ദുക്കളും കണ്ടെത്താനാകും
 
  • ഈ പ്രവര്‍ത്തനത്തിന്റെ Geogebra ഫയല്‍  ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Wednesday, June 29, 2016

ഗണിതാശയങ്ങള്‍ പഠിക്കാം ജിഫ് ചിത്രങ്ങളിലൂടെ.......

9ാം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ പരപ്പളവ് എന്ന പാഠഭാഗത്തിലുെള്ള ആശയങ്ങളെ   ജിഫ് ചിത്രങ്ങളിലൂടെ എളുപ്പത്തിലും രസകരമായും എങ്ങനെ ബോധ്യപ്പെടുത്താം എന്ന് കുണ്ടൂര്‍കുന്ന് സ്കൂളിലെ അദ്ധ്യാപകനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭ്യുദയകാംക്ഷിയുമായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ വീണ്ടും തെളിയിച്ചിരിക്കുന്നു.പരപ്പളവ് എന്ന പാഠഭാഗത്ത് നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ,അവ നിര്‍മ്മിക്കുന്ന രീതി, അവയുടെ പിന്നിലെ തത്വങ്ങള്‍  എന്നിവയാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്.പാഠപുസ്തകത്തിലെ 17 പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.ജിഫ് ഫയലുകള്‍  ഡൗണ്‍ലോഡ് ചെയ്ത ശേഷം extract ചെയ്ത്  പ്രവര്‍ത്തിപ്പിച്ച് അഭിപ്രായം പങ്കുവെയ്ക്കുമല്ലോ.. ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ ഈ പ്രയത്നം പ്രസംശനീയം തന്നെയാണ് .പ്രമോദ് മൂര്‍ത്തി സാറിന്  ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ  അഭിനന്ദനങ്ങള്‍.
ജിഫ് ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Saturday, June 25, 2016

SECOND DEGREE EQUATIONS - AN ICT APPLICATION

സര്‍വ്വസമവാക്യങ്ങളുടെ ജ്യാമിതീയ പത്താം ക്ലാസിലെ രണ്ടാം കൃതി സമവാക്യങ്ങൾ എന്ന അധ്യായവുമായി ബന്ധപ്പെട്ട് കുട്ടികൾക്കും ഗണിതത്തെ സ്നേഹിക്കുന്നവർക്കും ഒരു പോലെ ഉപകാരപ്രദായ ഒരു അപ്ലികേഷന്‍ അവതരിപ്പിക്കുകയാണ് സുപരിചിതനായ പ്രമോദ് മൂർത്തി സർ .ഭാഷാ വാക്യങ്ങളെ ഗണിത വാക്യങ്ങളാക്കാനും സമവാക്യങ്ങളുടെ  പൊതു രൂപം കാണാനുമൊക്കെ ഈ അപ്പലികേഷനില്‍ ഉൾപ്പെട്ടിരിക്കുന്നു. വർഗത്തികവു പോലെയുള്ള ഭാഗങ്ങൾ അനായാസേന മനസ്സിലാക്കാൻ ഈ ചോദ്യങ്ങൾ കുട്ടികൾക്ക് ഉപകരിക്കും. കളികളിലൂടെ ഗണിതത്തെ കൂട്ടുകാരനാക്കാൻ പ്രമോദ് മൂർത്തി സർ നടത്തുന്ന ഇത്തരം സംരംഭങ്ങളെ ഷേണി ബ്ലോഗ് ടീം അഭിനന്ദിക്കുന്നു.
ഉബുണ്ടു 10.04 version ഉപയോഗിക്കുന്നവര്‍ ഇവിടെ നിന്ന് അപ്ലികേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് extract ചെയ്ത ശേഷം ഡബിള്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കുക. ഉബുണ്ടു 14.04 version ഉപയോഗിക്കുന്നവര്‍ ഇവിടെ നിന്ന് അപ്ലികേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത് ശേഷം Application-->universal access-->maths_games_quadratic എന്ന ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക.

Sunday, June 12, 2016

ICT Teaching Aid for Algebraic Identities

സര്‍വ്വസമവാക്യങ്ങളുടെ ജ്യാമിതീയ തെളിവുകള്‍ വിശദീകരിക്കാന്‍ സഹായിച്ചേക്കാവുന്ന ഒരു അപ്ലിക്കേഷന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ ഇൗ പോസ്റ്റിലൂടെ പരിചയപ്പെടുത്തുകയാണ്.ഉബുണ്ടു 10.04 versionലും 14.04 versionലും പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത അപ്പികേഷനുകളുണ്ട്. 10.04  version ന്ല്‍ പ്രവര്‍ത്തിക്കുന്ന അപ്ലിക്കേഷന്‍  .exe ഫയല്‍ രൂപത്തിലായത്കൊണ്ട്  ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല.ചുവടെയുള്ള ലിങ്കില്‍നിന്ന് ഡൗണ്‍ലോ‍ഡ് ചെയ്ത് ഡസ്ക്ക്ടോപ്പിലേയ്ക്ക് extract ചെയ്ത ശേഷം ഡബിള്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം.14.04  version deb ഫയല്‍ രൂപത്തിലാണുള്ളത്. ആയതിനാല്‍ ഫയലിന്റെ മുകളില്‍ dbl click--> install package എന്ന ക്രമത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം  application-->universal access--->maths_teaching_identities എന്ന ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാം. ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ‍ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി..അഭിനന്ദനങ്ങള്‍.....
To downoad  maths_teaching_identities Application for ubuntu 10.04 click here
To downoad  maths_teaching_identities Application for ubuntu 14.04.04 click here

Sunday, June 5, 2016

ICT TOOL FOR PRACTICING TEXT BOOK QUESTIONS FROM 10 MATHS CHAPTER - CIRCLES

​പത്താം ക്ലാസിലെ പരിഷ്കരിച്ച പാഠപുസ്തകത്തിലെ വൃത്തങ്ങള്‍ എന്ന പാഠഭാഗത്തെ ചോദ്യങ്ങളെുടെ ഉത്തരങ്ങള്‍  പരിശീലിക്കാന്‍ കുണ്ടൂര്‍കുന്ന് സ്കൂളിലെ ശ്രീ പ്രമോദ് മൂര്‍ത്തി തയ്യാറാക്കിയ  ICT Tool ആണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്.ഉബുണ്ടു 10.04 versionലും 14.04 versionലും പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത ടൂളുകളാണ് നല്‍കിയിരിക്കുന്നത്. 10.04  version, .exe ഫയല്‍ ആയത്കൊണ്ട് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല.ചുവടെയുള്ള ലിങ്കില്‍നിന്ന് ഡൗണ്‍ലോ‍ഡ് ചെയ്ത് ഡസ്ക്ക്ടോപ്പിലേയ്ക്ക് extract ചെയ്ത ശേഷം ഡബിള്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം.14.04  version, deb ഫയല്‍ ആണ്. അത്കൊണ്ട് ഇന്‍സ്റ്റാള്‍  ചെയ്ത് application-->universal access--->maths_games_circles എന്ന ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണം. ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ‍ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
To download maths_games_circles version 14.04 click here
To download maths_games_circles version 10.04 click here

Sunday, May 29, 2016

GAME OF CHANCE - ICT GAMES BASED ON MATHEMATICS STD X

കുണ്ടൂര്‍കുന്ന് TSNMHS ലെ ശ്രീ പ്രമോദ് മൂര്‍ത്തി  സാര്‍ ഇന്നിവിടെ അവതരിപ്പിക്കുന്നത്  പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ സാധ്യതകളുടെ ഗണിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു അപ്പ്ലിക്കേഷനാണ്.ഇതില്‍  ആകെ 7 കളികളാണുള്ളത്.എല്ലാം ഇന്ററാക്റീവ് ഗെയിമുകളാണ്. ഓരോന്നും കളിക്കുവാന്‍ പരമാവധി 5 ചാന്‍സു ലഭിക്കും.കളി ജയിച്ചാല്‍ ആ കളിയെ അടിസ്ഥാനമാക്കി   ഒരു ചോദ്യം ലഭിക്കും.ആദ്യത്തെ കളി കറങ്ങുന്ന ചക്രം ..ഈ കളിയില്‍  PLAY ബട്ടണില്‍ ക്ലിക്കുമ്പോള്‍ ചിത്രത്തിലെ ചക്രം തിരിയാന്‍ തുടങ്ങും. STOP ബട്ടണില്‍ ക്ലിക്കുമ്പോള്‍ കറക്കം നിലക്കും. ചിത്രത്തിനു മുകളിലുള്ള അടയാളത്തിനു നേരെ ചക്രത്തിന്റെ അതേ നിറമുള്ള ഭാഗമാണ് വന്നതെങ്കില്‍ നിങ്ങള്‍ ജയിച്ചു. കളി ജയിച്ചാല്‍ ഈ കളിയില്‍ വട്ടത്തിന്നുള്ളിലെ ഏത് നിറവും അടയാളത്തിനു നേരെ വരുവാനുള്ള സാധ്യതയെന്ത്  എന്ന ചോദ്യം ലഭിക്കും. ശരിയുത്തരം നല്‍കിയാല്‍ അടുത്ത കളിക്ക് കടക്കാം.
രണ്ടാമത്തെ കളി ചെപ്പും പന്തും(ഒരേ സംഖ്യ), 3. സ്വാതന്ത്ര്യ ദിനം 4.ചെപ്പും പന്തും(തുക)5.പേടകത്തിനുള്ളിലെ സംഖ്യ 6.പകിടകളി 7. ചീട്ട് കളി എന്നിങ്ങനെയാണ്.. ഉബുണ്ടു 10.04, 14.04കളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലികേഷന്‍ സോഫ്ട്‌വെയറുകളെ ചുവടെയുള്ള ലിങ്കുകളുില്‍നിന്ന്ഡൗണ്‍ലോഡ് ചെയ്യാം.
പരിശോധിച്ചു നോക്കൂ.. 10.04 ന്റേത്  .exe file ആണ്  (dbl clk ചെയ്ത് റണ്‍ ചെയ്താല്‍ മതി )
14.04 ന്റേത് .deb file ആണ് അത്  install ചെയ്ത്  Application - Universal Access എന്നക്രമത്തില്‍ റണ്‍ ചെയ്യുക.
To download 'Game of Chance' - for Ubuntu 10.04  Click here
To download   'Game of Chance' - for Ubuntu 14.04  Click here
ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദി...അഭിനന്ദനങ്ങള്‍.

Sunday, May 22, 2016

ARITHMETIC PROGRESSION - FUN AND LEARN - ICT GAMES

പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായമായ സമാന്തരശ്രേണിയുമായി ബന്ധപ്പെടുത്തി കഴിഞ്ഞ പോസ്റ്റില്‍  ഒരു ICT ഗെയിമിനെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍  പരിചയപ്പെടുത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട മറ്റ് മൂന്ന് ഗെയിമുകളെയാണ് അദ്ദേഹം ഇന്നിവിടെ പരിചയപ്പെടുത്തുന്നത്.ആദ്യത്തെ സോഫ്ട്‌വെയറില്‍ 2 ഗെയിമുകള്‍, രണ്ടാമത്തെ സോഫ്ട്‌വെയറില്‍ ഒരു ഗെയിം ആണ്  ഉള്‍പ്പെടുത്തിട്ടുള്ളത്. ഈ ഗെയിമുകള്‍ ഉബുണ്ടുവിന്റെ 10.04,14.04 വേര്‍ഷനുകളില്‍  പ്രവര്‍ത്തിക്കും.ചുവടെയുള്ള ലിങ്കുകളില്‍നിന്നും ഗെയിം സോഫ്ട്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ഫയലിന്റെ മുകളില്‍  right click ചെയ്ത് Extract ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫയലിനെ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ ഗെയിം ആരംഭിക്കുന്നതിനുള്ള ജാലകം ലഭിക്കും .ഗെയിം കളിച്ച് നോക്കി അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..ഈ ഗെയിമകളെ അയച്ച് തന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി...അഭിനന്ദനങ്ങള്‍.
ഗെയിം കളിക്കുന്നതെങ്ങനെ എന്ന് അറിയണ്ടേ ?
1.സമാന്തരശ്രേണികള്‍. - ശ്രേണി രൂപീകരണം - Game
ഒരു സമാന്തരശ്രേണിയിലെ 5 പദങ്ങള്‍ ക്രമം തെറ്റി തന്നിരിക്കുന്നു.... അവയെ അനുയോജ്യമായ കള്ളികളിലേക്ക് drag ചെയ്തിടുക.
2.സമാന്തരശ്രേണികള്‍....Racing Game
RACE START എന്ന ബട്ടണില്‍ ക്ലിക്കുക. അപ്പോള്‍ ദൃശ്യമാകുന്ന Input Box ല്‍ തന്നിരിക്കുന്ന ബീജഗണിതരൂപത്തിലെ പൊതുവ്യത്യാസം എത്രയെന്നു ടൈപ്പ് ചെയ്ത് OK അടിക്കുക. ശരിയാണെങ്കില്‍ മാത്രമേ ഗെയിം കളിക്കുവാന്‍ സാധിക്കുകയുള്ളൂ.
ബീജഗണിതരൂപത്തിന്റെ ലേബലുള്ള റെയിസിങ്ങ് കാര്‍ പാതയിലൂടെ നീങ്ങുന്നു. പാതയോരത്തെ ബോര്‍ടുകളില്‍ ചില സംഖ്യകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇവയില്‍ ചിലത് ഈശ്രേണിയിലെ പദങ്ങളായി വരുന്ന സംഖ്യകളാണ്. ഇവയെ RACE END നു മുമ്പായി കണ്ടെത്തിയാല്‍ വിജയിക്കുന്നു.
സംഖ്യക്കു മുന്നിലുള്ള വരയെ റെയിസിങ്ങ്കാര്‍ ക്രോസ്സ് ചെയ്യുന്നസമയത്ത്, പദമായിവരാവുന്ന സംഖ്യയില്‍ ക്ലിക്കുക. പദമാണെങ്കില്‍ സംഖ്യയുടെ നിറം നീലനിറമായി മാറും. പദമല്ലെങ്കില്‍ ചുവപ്പ് നിറമാകും.
RACE END നു മുമ്പായി എല്ലാപദങ്ങളും കണ്ടെത്തിയാല്‍ കളി ജയിക്കും....
ബീജഗണിതരൂപത്തില്‍ നിന്ന് ശ്രേണിയുടെ പൊതുവ്യത്യാസം കാണുക
ഒരു സംഖ്യ ഒരു പ്രത്യേകശ്രേണിയിലെ പദമാണോ എന്നു കണ്ടെത്തുക
എന്നീ ഗണിത ശേഷികളെയാണ് ഈ ഗെയിമിലൂടെ പരീക്ഷിക്കുന്നത്.
സമാന്തരശ്രേണികള്‍....1.ശ്രേണി രൂപീകരണം Game  2. Racing Game-ഈ രണ്ട് ഗെയിമുകള്‍ ഉള്‍പെട്ട സോഫ്ട്‌വെയര്‍  ഡൗണ്‍ലോഡ് ചെയ്യുവാനുള്ള  ലിങ്ക് ഇവിടെ  Ubuntu 10.4    Ubuntu 14.04
3.സമാന്തരശ്രേണികള്‍. - LADDER GAME
ഇത് സമാന്തരശ്രേണികളുമായി ബന്ധപ്പെട്ട മറ്റൊരു  കളിയാണ്.
ഒരു ഭിത്തിയില്‍ ചാരിവച്ചിരിക്കുന്ന കോണി. താഴെ അതിനരികിലായി ഒരാള്‍ നില്ക്കുന്നു. ഓരോ കോണിപ്പടികള്‍ കയറ്റി ഇയാളെ  നിശ്ചിത സമയത്ത്തിതിനുള്ളില്‍ ഭിത്തിക്ക് മുകളിലെത്തിക്കണം.
ഇതിനായി വലതുവശത്തുകാണുന്ന മരത്തിലെ പഴങ്ങളിലുള്ള , സമാന്തരശ്രണിയിലെ 10 പദങ്ങളെ അനുക്രമമായി ക്ലിക്ക് ചെയ്യണം.
സമാന്തരശ്രേണികള്‍ -Ladder Game  ഡൗണ്‍ലോഡ് ചെയ്യുവാനുള്ള  ലിങ്ക് ഇവിടെ
Ladder game - Ubuntu 10.04    Ladder game - Ubuntu 14.04  

Thursday, April 28, 2016

സമാന്തര ശ്രേണികള്‍ - ഐ.സി. ടി ഗെയിം

പത്താം തരത്തിലെ ടെക്സ്റ്റ് ബുക്കിലെ ഗണിതത്തിലെ സമാന്തരശ്രേണികള്‍ എന്ന അദ്ധ്യായത്തിലെ ആദ്യ പേജില്‍   "ഒരു കളി" എന്ന ഗെയിം കൊടുത്തിട്ടുണ്ട്.
ഗെയിം  എന്താണെന്ന് അറിയാമോ..നമുക്കൊന്ന് നോക്കാം.
രണ്ട് പേര്‍ തമ്മിലുള്ള ഒരു കളി.ആദ്യത്തെയാള്‍ പത്തോ പത്തിനെക്കാള്‍ കുറവോ ആയ ഒരു സംഖ്യ പറയുന്നു.രണ്ടാമന്‍ ഇതിനോട് പത്തോ അതിനെക്കാള്‍ കുറവോ ആയ ഒരു സംഖ്യ കൂട്ടി പറയുന്നു.ആദ്യത്തെയാള്‍ വീണ്ടും പത്തോ അതിനെക്കാള്‍ കുറവോ ആയ സംഖ്യ കൂട്ടി വലുത്താക്കുന്നു.ആദ്യം നൂറിലെത്തുന്നയാളാണ് വിജയിക്കുന്നത്.
ഉദാഹരണമായി, ആദ്യത്തെയാള്‍ 6 ആണ് പറയുന്നതെങ്കില്‍ രണ്ടാമത്തെയാള്‍ക്ക് അതിനെ 16 വരെയാക്കാം.അയാള്‍ പറഞ്ഞത് 16 തന്നെയാണെങ്കില്‍, ആദ്യത്തെയാക്ക് അതിനെ 26 വരെയാക്കാം.
ഈ ഗെയിമിന്റെ ICT version നുമായി കൂട്ടുക്കാരുടെ മുന്നിലെത്തുന്നത് നിങ്ങളേവര്‍ക്കും സുപരിചിതനായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തന്നെയാണ്.മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ  നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചുകൊള്ളട്ടെ..