Showing posts with label SOFTWARE. Show all posts
Showing posts with label SOFTWARE. Show all posts

Friday, December 18, 2020

MagicGam -IMAGE RESIZER SOFTWARE FOR SAMPOORNA

SSLC, Sampoorna Upload എന്നീ ആവശ്യങ്ങള്‍ക്കുമായി വിദ്യാര്‍ത്ഥികളുടെ ഫോട്ടോകള്‍ 150x200 Pixel ആയും ഫയല്‍ സൈസ് 20kb ക്കും 30kb ഇടയില്‍  ആയി ക്രമീകരിക്കുന്നതിന് സഹായിക്കുന്ന സോഫ്ട്‍വെയര്‍  Image Resizer തയ്യാറാക്കി ഷേണി ബ്ലോഗുമായി ഷെയര്‍ ചെയ്യുകയാണ്  പാലക്കാട് കുണ്ടൂര്‍ക്കുന്ന്  TSNMHSSലെ അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍.
ഈ സോഫ്റ്റ് വെയറിന്റെ  ഇന്‍സ്റ്റലേഷന്‍ ഹെല്‍പ്പ് ഫയല്‍ പി.ഡി. എഫ് രൂപത്തിലും വീഡിയോ രൂപത്തിലും ചുവടെ നല്‍കിയിരിക്കുന്നു.
പ്രമോദ് സാറിന് ഞങ്ങളുടെ മനന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD RESIZER 1.1
CLICK HERE TO DOWNLOAD THE INSTALLATION HELP FILE(PDF)
CLICK HERE TO DOWNLOAD THE INSTALLATION HELP FILE(VIDEO)

Tuesday, November 21, 2017

QMAGE_COLLECTOR 2.0 - A SOFTWARE TO PREPARE QUESTION BANK FROM SCREENSHOTS OF QUESTIONS IN A SINGLE CLICK

IT Practical exam ന്റെ ചോദ്യജാലകങ്ങളുടെ സ്ക്രീന്‍ ഷോട്ടുകളില്‍ നിന്ന്  ചോദ്യശേഖരം Single Click ല്‍ തയ്യാറാക്കുവാനുള്ള സോഫ്റ്റ്‌വെയര്‍.........
CLICK HERE TO DOWNLOAD  Qmage_Collector2.0
Step : 1
തന്നിരിക്കുന്ന .deb ഫയല്‍ install ചെയ്യുക
Step 2
Application-Education-Qmage_Collector2.0 എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കുക.
Step 3:
തുറന്നുവരുന്നജാലകത്തിലെ close icon ല്‍ ക്ലിക്ക് ചെയ്ത് ജാലകം close ചെയ്യുക. ചിത്രങ്ങള്‍ സേവ് ചെയ്യാനായുള്ള ഫോള്‍‍ഡറുകള്‍ ഇതോടെ തയ്യാറാക്കപ്പെടുന്നു.
Step 4:
IT EXAM പ്രവര്‍ത്തിപ്പിച്ച് ഏതെങ്കിലും റജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് ചോദ്യജാലകം തുറക്കുക.
Multiple Choice ലെ 10 ചോദ്യങ്ങള്‍ ഓരോന്നായി പ്രദര്‍ശിപ്പിച്ച് PrintScreen എന്ന keyboard ലെ ബട്ടണ്‍ അമര്‍ത്തി screenshot എടുത്ത് /home /Pictures/source_imgs/mc എന്ന ഫോള്‍ഡറില്‍ ഇഷ്ടമുള്ള പേരില്‍ save ചെയ്യുക.
ഇതു പോലെ VeryShort ലെ 5 ചോദ്യങ്ങള്‍ ഓരോന്നായി
പ്രദര്‍ശിപ്പിച്ച് PrintScreen എന്ന keyboard ലെ ബട്ടണ്‍ അമര്‍ത്തി screenshot എടുത്ത് /home /Pictures/source_imgs/short എന്ന ഫോള്‍ഡറില്‍ ഇഷ്ടമുള്ള പേരില്‍ save ചെയ്യുക.
ഇതു പോലെ practical ലെ 8 ചോദ്യങ്ങള്‍ ഓരോന്നായി
പ്രദര്‍ശിപ്പിച്ച് PrintScreen എന്ന keyboard ലെ ബട്ടണ്‍ അമര്‍ത്തി screenshot എടുത്ത് /home /Pictures/source_imgs/practical എന്ന ഫോള്‍ഡറില്‍ ഇഷ്ടമുള്ള പേരില്‍ save ചെയ്യുക.
ഒരു രജിസ്റ്ററ്‍ നമ്പര്‍ ഉപയോഗിച്ച് 10+5+8 എണ്ണം ചോദ്യങ്ങളുടെ ചിത്രങ്ങള്‍ save ചെയ്യാം.
ഇങ്ങിനെ വ്യത്യസ്തമായ രജിസ്റ്ററ്‍ നമ്പറുകള്‍  ഉപയോഗിച്ച് ആവശ്യമായ അത്രയും ചിത്രങ്ങള്‍ save ചെയ്യുക
Step 5:
എനി, ചോദ്യശേഖരം തയ്യാറാക്കുവാന്‍ വീണ്ടും Application-Education-Qmage_Collector2.0 എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കുക.

Start ല്‍ ക്ലിക്കുക.
തുടര്‍ന്ന് ലങിക്കുന്ന ജാലകത്തില്‍ 3 options കാണാം

ആദ്യത്തേതില്‍ ക്ലിക്ക് ചെയ്താല്‍ നേരത്തെ നാം save ചെയ്ത practical ചോദ്യങ്ങളുടെ ശേഖരം തയ്യാറാക്കാം.
രണ്ടാമത്തേതില്‍ ക്ലിക്ക് ചെയ്താല്‍ നേരത്തെ നാം save ചെയ്ത Multiple ചോദ്യങ്ങളുടെ ശേഖരം തയ്യാറാക്കാം.
​മൂന്നാമത്തേതില്‍ ക്ലിക്ക് ചെയ്താല്‍ നേരത്തെ നാം save ചെയ്ത Very Short ചോദ്യങ്ങളുടെ ശേഖരം തയ്യാറാക്കാം.
ക്ലിക്ക് ചെയ്ത് അല്‍പ്പ നേരങ്ങള്‍ക്കുള്ളില്‍ എത്ര ചോദ്യങ്ങളാണ് ശേഖരത്തിലുള്ളത് എന്ന മെസ്സേജ് ലഭിക്കും..... തുടര്‍ന്ന് അത് ഒരു HTML പേജായി തുറന്നുവരും.....
ഇത് പ്രിന്റ ചെയ്യാവുന്നതാണ് .
ഇതിനെ PDF ആക്കണമെങ്കില്‍
File - Print_Print to File - PDF  എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക..