Showing posts with label SOFTWARES. Show all posts
Showing posts with label SOFTWARES. Show all posts

Tuesday, February 19, 2019

TIMUS9 -MUTILIPURPOSE UTILITY FOR INCOME TAX STATEMENT, FORM NO 16B GENERATION AND PENSION REVISION CALCUALTION

Sri Saji V Kuriakose District Coordinator,District Treasury Idukki is introducing herewith, The all new TIMUS 9 sotware that can be used for Income Tax Statement Preparation, Form 16 B Generation and Pension Revision Calculation
 Unique Features of  Timus 9 
INCOME TAX STATEMENT PREPARATION FOR YEARS 2018-19.
 1. TOO EASY:  SPARK  Salary Drawn  Statement -PDF  ഫയലിൽനിന്നു  നേരിട്ട് , ഡേറ്റാ എൻട്രി ഇല്ലാതെ തന്നെ  Income Tax Statement  തയ്യാറാക്കുന്നതിന് സഹായിക്കുന്നു. (ട്യൂട്ടോറിയൽ അറ്റാച്ച് ചെയ്തിരിക്കുന്നു.)
  SPARK > INCOME TAX > SALARY_DRAWN STATEMENT എന്ന മെനുവില്‍ നിന്ന് ലഭിക്കുന്ന SALARY_DRAWN STATEMENT – PDF File കമ്പ്യൂട്ട്റില്‍ എവിടെയെങ്കിലും സേവ്  ചെയ്തിന് ശേഷം,  Timus> Income Tax Statement for  Years  എന്ന option  വഴി സെലക്ട് ചെയ്താല്‍ മതിയാകും.  2009-2010  സാമ്പത്തിക വര്‍ഷം മുതല്‍ 2018-2019  വരെയുള്ള ഏത് വര്ഷത്തെയും  IT STATEMENT   തയ്യാറാക്കാം. എത്ര ജീവനക്കാരുടെയും ഏത് സാമ്പത്തിക വര്‍ഷത്തെയും , ഡേറ്റാ PDF File ല് നിന്ന് നേരിട്ട് fetch ചെയ്ത്,   സേവ് ചെയ്യാനും ആവശ്യാനുസരണം  Retrieve ചെയ്യുന്നതിനുമുള്ള സൌകര്യം. ഒരു ഓഫീസിലെ എല്ലാ ജീവനക്കാരുടെയും, സാലറി ഡ്രോണ്‍ സ്റ്റേറ്റ്മെന്‍റ്,  ചുരുങ്ങിയ സമയം കൊണ്ട് TIMUS  ല്‍ capture ചെയ്ത് സേവ് ചെയ്യാവുന്നതും  പിന്നീട് ആവശ്യമായ Deductions  മാത്രം വരുത്തി  Income Tax Statement  തയ്യാറാക്കാം. വളരെ ലളിതമായി ഉപയോഗിക്കാ വുന്ന 10E കാല്‍ക്കുലേറ്ററും ഉള്‍പ്പെടുത്തിയിരിക്കുന്നു.
2.ജീവനക്കാരുടെയും,പെൻഷൻകരുടെയും നികുതി, കാറ്റഗറിപരിഗണനകളക്കനുസൃതമായി തയ്യാറാക്കു ന്നതിനുള്ള സൗകര്യം.
3. Instant Help on Important Sections: TIMUS ന്റെ ഭാഗമായി തന്നെ ആവശ്യമായ സെക്ഷനുകളുടെ ഹെല്പ് കൊടുത്തിരിരിക്കുന്നു.
4.Form 16 B Generation: വാലിഡേഷന്റെ ഭാഗമായി ലഭിക്കുന്ന ടെക്സ്റ്റ് ഫയലില് നിന്ന് നേരിട്ട് ഡേറ്റ സ്വീകരിച്ച് TDS Quarterly Statementലെ annexure2 വില്ഉള്പ്പെടുത്തപ്പെട്ടിരിക്കുന്ന നികുതിദായ കരുടെ Form 16 B , Generate ചെയ്യുന്നതിനുള്ള സൌകര്യം.
5.Pension Revision Arrear Calculator – Pension Revision 2014 ന്റെ ഭാഗമായി  Pension Revision Arrear കൃത്യമായി കണക്കാക്കുന്നതിനുള്ള സൗകര്യം
Features & download link also furnished. Help file on capturing data is attached.
1. timus9-06022019.exe : CLICK HERE TO DOWNLOAD
2. TIMUS9-06022019.zip : CLICK HERE TO DOWNLOAD
3. General Help on settings and Income Tax Preparation
RELATED SOFTWARES 
1.HONEST TAX PREMIUM VERSION 1.0   BY ANSON FRANCIS
2. IT19_calcnprint with 10E(ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ്)Includes IT Statement with 10E, form 16B,Form 12BB fill manually -- print using 4 A4 sheets BY KRISHNADAS N.P
3. EASY TAX 2019 - Prepared by Sudheer Kumar T K. (Windows based.  For Tax and Relief Calculation)
4.   EASY TAX by Alrahman 
5. RELIEF CALCULATOR by Alrahman 
6.TAX CONSULTANT UNLIMITED by Saffeeq M P
New Circular on Tax Deduction at Source from Income Tax Department 
GUIDELINES prepared by Sudheer Kumar T K   

Sunday, February 17, 2019

PDF SOFTWARES CREATED BY LITTLE KITES UNIT TSNMHS KUNDURKUNNU

രണ്ട് PDFകളുമായി ബന്ധപ്പെട്ട 2 സോഫ്റ്റ്‌വെയറുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് TSNMHSന ലെ Little Kites യൂണിറ്റ്.
1. SAMETHAM_DATA
സമേതം (https://sametham.kite.kerala.gov.in/)എന്ന വിദ്യാഭ്യാസ പോര്‍ട്ടലില്‍ നിന്ന് ഒരു വിദ്യാലയം ENTER ചെയ്തിരിക്കുന്ന വിവരങ്ങള്‍ PDF രൂപത്തില്‍ ലഭിക്കുവാനുള്ളത്.
ഇതിനായി ആദ്യം
sametham_pdf.deb എന്ന ഫയലും തുടര്‍ന്ന് sametham_data.deb എന്ന ഫയലും install ചെയ്യുക.
തുടര്‍ന്ന്
Application-UniversalAccess എന്ന ക്രത്തില്‍ RUN ചെയ്യുക
2.GamPDFCompressor
ഒരു PDF ഫയലിന്റെ സൈസ് കംപ്രസ്സ് ചെയ്യുവാനുള്ളത്.
ഇതിനായി gampdf-compressor.deb എന്ന ഫയല്‍ install ചെയ്ത്
Application-UniversalAccess എന്ന ക്രമത്തില്‍ RUN ചെയ്യുക
NOTE : കംപ്രസ്സ് ചെയ്യേണ്ട PDF ന്റെ filename ല്‍ blank space ഉണ്ടെങ്കില്‍ അത്  delete ചെയ്യണം.

ഈ സോഫ്റ്റ്‌വെയറുകള്‍ തയ്യാറാക്കിയ  കുണ്ടൂര്‍കുന്ന് TSNMHSലെ Little Kites യൂണിറ്റിനും അതിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനം ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Click Here to download samaetham-data_0.0-1_all.deb
Click Here to download sametham_pdf.deb
Click Here to download gampdf-compressor_0.0-1_all.deb

Sunday, January 27, 2019

INCOME TAX CALCULATOR 2019 - HONEST TAX PREMIUM VERSION 1.0 BY ANSON FRANCIS (UPDATED)

ഈ വർഷത്തെ ഇൻകം ടാക്സ് സ്റ്റേറ്റ് മെന്റ് (FY2018-19) തയ്യാറാക്കി ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം സമർപ്പിക്കേണ്ട സമയമാകുന്നു.ഈ  വർഷം പുതിയതായി സ്റ്റാൻഡേർഡ് ഡിഡക്ഷൻ 40000/-എല്ലാവർക്കും ഗ്രോസ് ഇൻകത്തിൽ നിന്ന്  കുറവ് ചെയ്യാവുന്നതാണ്.  ഹെൽത്ത് &എഡ്യൂക്കേഷണൽ  സെസ് 4% ആയി ഉയർത്തി .    സ്പാർക്കിൽ നിന്നും  ലഭിക്കുന്ന  Income Tax statement വഴി  ഡാറ്റ എൻട്രി നടത്താതെ തന്നെ വളരെ വേഗത്തിലും  കൃത്യതയിലും ഇൻകം ടാക്സ് സ്റ്റേറ്റ് മെന്റ്  തയ്യാറാക്കാവുന്ന വിധത്തിലാണ് ഈ വർഷം Honest Tax Premium ver 01നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്..   അധികം ജീവനക്കാരുള്ള ഓഫീസുകളിൽ വളരെയധികം സമയലാഭവും കൃത്യതയും ഉറപ്പു വരുത്താം .കൂടാതെ PDF ആയി സ്റ്റേറ്റ് മെന്റ് സേവ്  ചെയ്യാം. ഓട്ടോ സേവ് ചെയ്യാനുള്ള സൗകര്യം  ഉള്ളതിനാൽ വ്യക്തിപരമായി ഫയൽ സേവ്  ചെയ്യപ്പെടുന്നു.സങ്കീർണതകളില്ലാത്ത സോഫ്റ്റ്‌വെയർ ഡിസൈനിങ് ആയതിനാൽ മൈക്രോ സോഫ്റ്റ് എക്സലിൽ അടിസ്ഥാന ജ്ഞാനമുള്ള ആർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യുവാൻ സാധിക്കുന്നു കൂടാതെ സഹായത്തിനു വീഡിയോ ഹെൽപ് ഫയൽ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.
ശ്രീ Anson സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD HONEST TAX PREMIUM VERSION 1.0  

RELATED POSTS
INCOME TAX SOFTWARE 2019 BY SUDHEER KUMAR T.K
INCOME TAX CALCULATOR 2019 BY GIGI VARUGHESE

Wednesday, January 23, 2019

MOBILE APPS BASED ON SSLC ENGLISH LANGUAGE ELEMENTS FROM SAMAGRA AND EXCELLENCE " ENGLISH REVISION MODULE PUBLISHED BY DIET WAYANAD

In this Post, The Teachers of English Club , TSNMHS Kundukunnu , Palakkad comprising of Meera P M , Divya K C, Indira Priyadarshini and Chandni T are sharing with us a pdf file of Language Elements Questions from SAMAGRA Question Bank and its Mob App version compiled and designed by them.
They are sharing another Mob App version based on EXCELLENCE Eng Revision Module published by DIET Wayanad. Sheni Blog Team express our sincere gratitude to the entire crew who took pain to design these apps.
PDF FILE OF LANGUAGE ELEMENTS FROM SAMAGRA
MOBILE APP VERSION OF LANGUAGE ELEMENTS 
MOBILE APP VERSION BASED ON "EXCELLENCE " ENGLISH REVISION  MODULE PUBLISHED BY DIET WAYANAD 

Sunday, January 20, 2019

INCOME TAX SOFTWARE 2019 BY SUDHEER KUMAR T.K

ആദായ നികുതി കണക്കാക്കുന്നതിനും Anticipatory Statement, Final Statement, Form 10 E, Form 12 BB, Form 16 Part എന്നിവ എളുപ്പത്തിൽ തയ്യാറാക്കുന്നതിനും ഉതകുന്ന സോഫ്റ്റ്‌വെയർ ഷേണി ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്  നിങ്ങളേവര്‍ക്കും സുപരിചിതനായ ശ്രീ ടി.കെ സുധീര്‍ കുമാര്‍ സാര്‍.   ശ്രീ സുധീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ആദായ നികുതി  സർക്കുലർ, നോട്ടുകൾ എന്നിവ ചുവടെ നിന്നും ഡൌൺലോഡ് ചെയ്യാം.

Monday, January 14, 2019

INCOME TAX CALCULATOR 2019 BY GIGI VARUGHESE

2018-19 വർഷത്തെ ആദായനികുതി കണക്കാക്കുന്ന ഒരു Excel പ്രോഗ്രാം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് സെന്റ് മേരീസ്  ഹൈസ്കൂള്‍  അനിക്കാട്, തിരുവല്ലയിലെ അധ്യാപകന്‍ ശ്രീ ജിജി വര്‍ഗ്ഗീസ് സാര്‍. Anticipatory Statement, Final Statement, Form 10 E എന്നിവ തയ്യാറാക്കുന്നതിനുള്ള സൗകര്യങ്ങളും ഇതിലുണ്ട്. ഈ പ്രോഗ്രാം Windows OS മാത്രമേ പ്രവര്‍ത്തിക്കുകയുളുളു.
ശ്രീ ജിജി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD Income Tax Software for 2018-19 FY
CLICK HERE TO DOWNLOAD Income Tax Calculator Help File

Friday, June 15, 2018

SAMAGRA OFFLINE VERSION CREATOR BY PRAMOD MOORTHY

സ്വന്തമായി സമഗ്രയുടെ ഓഫ് ലൈന്‍ പതിപ്പ് തയ്യാറാക്കുവാനുള്ള ഗാംബാസ് അപ്ലിക്കേഷനുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കവെക്കുകയായാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍ക്കുന്ന് TSNMHSS ലെ ശ്രീ പ്രമോദ് ‌മൂര്‍ത്തി സാർ.
ഗണിതം, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലെ ഓഫ് ലൈന്‍ പതിപ്പ് തയ്യാറാക്കുവാനുള്ള അപ്ലികേഷന്‍ സോഫ്ട്‌വെയറുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്വന്തമായി സമഗ്രയുടെ ഓഫ് ലൈന്‍ പതിപ്പ് തയ്യാറാക്കുവാനുള്ള ഗാംബാസ് അപ്ലിക്കേഷന്‍
സമഗ്രയുടെ ഓഫ് ലൈന്‍ പതിപ്പ് തയ്യാറാക്കാം..
step 1:
SAMAGRA_OFFLINE_MATHS.deb എന്ന ഫയല്‍ ഡൗണ്‍ലോ‍ഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
Step 2:
SAMAGRA_OFFLINE_MATHSഎന്ന ക്രമത്തില്‍ ഇത് തുറന്ന് close ചെയ്യുക.
ഇതോടെ സിസ്റ്റത്തില്‍ ഈ പ്രോഗ്രാം പര്‍വര്‍ത്തിപ്പിക്കുവാനുള്ള ആവശ്യമായ ഫോള്‍ഡറുകള്‍ തയ്യാറാക്കപ്പെട്ടിരിക്കും.
step 3:
online ആയി സമഗ്രയില്‍ അക്കൗണ്ട് ഉപയോഗിച്ച് കയറി ഓരോ ചാപ്റ്ററിന്റെയുെം എല്ലാ LO കളും DownloadOffline എന്ന option ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യുക.
step 4:
ഈ .zip ഫയലുകളെ rght clk ചെയ്ത് Rename ചെയ്യുക.
ഒന്നാമത്തെ പാഠത്തിലെ ഒന്നാമത്തെ LO യുടെ .zip ഫയലിനെ 1.1.zip
ഒന്നാമത്തെ പാഠത്തിലെ രണ്ടാമത്തെ LO യുടെ .zip ഫയലിനെ 2.2.zip ..... എന്ന ക്രമത്തിലാണ് Rename ചെയ്യേണ്ടത്.
Step 5:
Rename ചെയ്ത .zip ഫയലുകളെ  /home/samagra-maths-2018/OFFLine_SAMAGRA എന്ന ഫോള്‍ഡറിനുള്ളിലെ 8,9,10 എന്ന ഫോള്‍ഡറുകളില്‍ അനുയോജ്യമായവയിലേക്ക് copy & paste ചെയ്യുക.
Step 6:
ആവശ്യമായ പ്രവര്‍ത്തനങ്ങളെല്ലാം ചെയ്തുകഴിഞ്ഞാല്‍ വീണ്ടും ,
Application-Education-SAMAGRA_OFFLINE_MATHS എന്ന ക്രമത്തില്‍ Offline Software പ്രവര്‍ത്തിപ്പിക്കുക.
ഇപ്പോള്‍ ആവശ്യമായ അദ്ധ്യായത്തിലെ ആവശ്യമായ LO യെസൂചിപ്പിക്കുന്ന നമ്പര്‍ സെലക്റ്റ് ചെയ്താല്‍ Offline ആയി ഇത് പ്രവര്‍ത്തിക്കുന്നതാണ്.
ഇതുപോലെ SAMAGRA_OFFLINE_PHYSICS.deb എന്ന ഫയല്‍ ഉപയോഗിച്ച് Physics ന്റേയും SAMAGRA_OFFLINE_CHEMISTRY.deb എന്ന ഫയല്‍ ഉപയോഗിച്ച് Chemistry യുടേയും തയ്യാറാക്കാവുന്നതാണ്.
NB :ഇതില്‍ പറഞ്ഞിരിക്കുന്ന പ്രകാരം തന്നെ zip ഫയലുകളെയും Rename  ചെയ്താലേ ഇത് പ്രവര്‍ത്തിക്കുകയുള്ളു.
.zip ഫയലുകളെ unzip ചെയ്യരുത്...
CLICK HERE TO DOWNLOAD  SAMAGRA OFFLINE CREATOR APPLICATION - PHYSICS
CLICK HERE TO DOWNLOAD  SAMAGRA OFFLINE CREATOR APPLICATION - CHEMISTRY
CLICK HERE TO DOWNLOAD  SAMAGRA OFFLINE CREATOR APPLICATION - MATHS
CLICK HERE TO DOWNLOAD  SAMAGRA OFFLINE CREATOR - HELP FILE 

Monday, May 7, 2018

DIGITAL IT STOCK REGISTER

KITE ന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങള്‍ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ധാരാളം ICT ഉപകരണങ്ങള്‍ വിദ്യാലയങ്ങള്‍ക്ക് വിതരണം ചെയ്തു കൊണ്ടിരിക്കുകയാണല്ലോ. ഇവയുടെ സ്റ്റോക്ക് രെജിസ്റ്റര്‍ എല്ലാ HM/SITC/JSITC മാരും വൃത്തിയായും കൃത്യമായും തയ്യാറാക്കി സൂക്ഷിക്കുന്നുമുണ്ടാകും. ഇതിനെ ഡിജിറ്റലൈസ് ചെയ്ത് ഒരു ‍ഡാറ്റബേസ് ആക്കി സൂക്ഷിക്കുവാനുള്ള ഗാംബാസ് ഡാറ്റാബേസ് അപ്ലികേഷനാണ് ഇത്.
Manual ആയി തയ്യാറാക്കിയിരിക്കുന്ന എല്ലാ വിവരങ്ങളും ഇതിലേക്ക് പകര്‍ത്തി ഡിജിറ്റല്‍ ഡാറ്റയായി സൂക്ഷിക്കുവാനും ആവശ്യമായ ഇടപാടുകള്‍ രേഖപ്പെടുത്തുവാനും റിപ്പോര്‍ട്ടുകള്‍ പ്രിന്റെടുക്കുവാനും ഇതുപയോഗിക്കാം.
NB : Install ചെയ്യുമ്പോള്‍ net connection ഉണ്ടായിരിക്കുന്നതാണ് അഭികാമ്യം
ഈ ആപ്ലിക്കേഷന്‍ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗ് ടീമിലേയ്ക്ക് അയച്ചു തന്ന
കുണ്ടൂര്‍ക്കുന്ന് TSNMHS ലെ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പരിശോധിച്ച് നോക്കി തെറ്റുകുറ്റങ്ങളില്ലെങ്കില്‍ പങ്കുവക്കുമല്ലോ......
Click Here to download the Help File
Click Here to Download IT StockRegister.tar.gz

Sunday, April 29, 2018

GAMFgallery - USER FRIENDLY GUI FOR fgallery(updated on 02-05-2018 with new features)


(തിരുവനന്തപുരത്തുള്ള ഒരു അദ്ധ്വാപക സുഹൃത്തിന്റെ നിർദ്ദേശ പ്രകാരം ചിത്രങ്ങളുടെ പ്രീ വ്യൂ ഓപ്ഷൻ കൂടി ഉൾപ്പെടുത്തി UPDATE ചെയ്തിരിക്കുന്നു)
GamFgallery
(GUI for fgallery)
 

ഇത്തവണത്തെ ICT trg ന്റെ ഭാഗമായി fgallery എന്ന command line tool ഉപയോഗിച്ച് സമഗ്രയിലേക്ക് അപ്‌ലോഡ് ചെയ്യുവാനുള്ള ഫോട്ടോഗാലറി തയ്യാറാക്കുവാന്‍ പരിശീലനം ലഭിച്ചിരുന്നു. വളരെ സൗകര്യപ്രദമായ ഒരു സോഫ്റ്റ്‌വെയറാണ് fgallery. പക്ഷെ command line ആയതുകൊണ്ട് സാധാരണക്കാര്‍ക്ക് ഉപയോഗിക്കുവാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടു. കൂടാതെ ചിത്രങ്ങളുടെ തലക്കെട്ട് (വിവരണം) ഉള്‍പ്പെടുത്താന്‍ ഓരോ txt file കള്‍ പ്രത്യേകം തയ്യാറാക്കേണ്ടതായും വരുന്നു. അങ്ങിനെ തയ്യാറാക്കിയതാണ് ഈ സോഫ്റ്റ്‌വെയര്‍. fgamgallery_0.0-1_all.deb എന്ന deb ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് right click-Open with GdebiPackage Installer ഉപയോഗിച്ച് install ചെയ്യുക. (system ത്തില്‍ fgallery നേരത്തെ തന്നെ install ചെയ്തിട്ടുണ്ടായിരിക്കണം. Trg ന് ലഭിക്കുന്ന Updation file ഇന്‍സ്റ്റാള്‍ ചെയ്താല്‍ fgallery യും ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും) CLICK HERE TO DOWNLOAD GamFgallery 
GamFgallery  തുറക്കുവാന്‍
Application - Graphics - fgamgallery
എന്ന ക്രമത്തില്‍ ക്ലിക്കുക.

Saturday, February 24, 2018

INCOME TAX RELIEF CALCULATOR 3.0 BY GIGI VARUGHESE

2014 ലെ പേ റിവിഷന്‍ ആറിയര്‍  ഈ വര്‍ഷമാണല്ലോ ലഭിച്ചത്. ഇത് 2014-2015 സാമ്പത്തിക വര്‍ഷത്തിലും 2015-2016 സാമ്പത്തിക വര്‍ഷത്തിലും ലഭിക്കേണ്ടതായിരുന്നു. അതുകൊണ്ട് Income Tax നിയമം 89(1) പ്രകാരം റിലീഫ് ലഭിക്കുമോ എന്ന പരിശോധിക്കാനുള്ള ഒരു പ്രോഗ്രാമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഇതിനായി 2014-15, 2015-16 സാമ്പത്തിക വര്‍ഷത്തിലെ Income Tax Statement , 2017 - 18 ല്‍  pay revision arrear ഉള്‍പ്പെടുത്തി തയ്യാറാക്കിയ  Income Tax Statement, pay revision arrear ലഭിച്ച ബില്ലിന്റെ  Inner Bill (Spark ല്‍നിന്ന ലഭിച്ചത് )ഇവ കരുതിയിരിക്കണം ഇവ ഉണ്ടൊങ്കില്‍ മാത്രമേ ഈ പ്രോഗ്രാം ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ള.
Taxable income എന്നാല്‍  Gross Income ല്‍ നിന്ന് അനുവദനീയമായ കിഴിവുകള്‍ കഴിച്ച ശേഷം 250000 കുറക്കാത്ത തുകയാണ്
1. ഈ പ്രോഗ്രാം ഉബുണ്ടു 14.04 ല്‍ പ്രവര്‍ത്തിക്കും
2.Arrear  കണ്ടുപിടിക്കാനുള്ള സൗകര്യം ഇതില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്.
3.റിലീഫ് ലഭിക്കുയാണെങ്കില്‍ ഈ വര്‍ഷത്തെ സ്റ്റേറ്റ്മെന്റില്‍ 20ാം സീറിയല്‍ നമബറില്‍ Relief of arrear എന്ന കോളത്തില്‍ നിങ്ങളുടെ നികുതി ഇളവ് കുറഞ്ഞ് കിട്ടും
4..പ്രിന്റ് എടുക്കാനുള്ള അനുബന്ധ രേഖകള്‍  - 10E, Annexure 1 , Table ഇവയുടെ പ്രിന്റ് എടുക്കാവുന്നതാണ്
CLICK HERE TO DOWNLOAD INCOME TAX RELIEF CALCULATOR 3.0  BY GIGI VARUGHESE 

** പ്രോഗ്രാം ഷേണി ബ്ലോഗുമായി പങ്കുവെച്ച  എരുവെള്ളിപ്ര സ്കൂളിലെ  ശ്രീ  ജിജി വര്‍ഗ്ഗീസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Sunday, November 5, 2017

MAGICKGAM - A SOFTWARE CONVERT BULK COLOR PHOTOS INTO BLACK (updated)AND WHITE IMAGES AND TO RESIZE PHOTOS FOR SAMPOORNA , KALOLSAVAM (updated)....

സംപൂര്‍ണ്ണ, കലോത്സവം, ശാസ്ത്രമേളകള്‍.... തുടങ്ങിയവയുടെ ഫോട്ടോ അപ്ലോഡിങ്ങിനായി തയ്യാറാക്കിയ ഒരു സോഫ്റ്റ്‌വെയര്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ ടി.എസ്.എന്‍ .എം.എച്ച്.എസ് സ്കൂളിലെ ഗണിതാധ്യാപകന്‍ ശ്രീ  പ്രമോദ് മൂര്‍ത്തി സര്‍.
ഒരു ഫോള്‍ഡറിലുള്ള സൈസ് കൂടിയ കളര്‍ ഫോട്ടോകളെ മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ക്കായി ഒരൊറ്റ ക്ലിക്കില്‍ 30 kb യില്‍ താഴെ 150x200 or 200x150 ലുള്ള black&white ഫോട്ടോസ് ആക്കി മാറ്റുവാന്‍ എന്നതാണ് ഈ അപ്ലികേഷനിലൂടെ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. അധ്യാപകര്‍ക്ക് വളരെ ഉപകാരപ്രദമായ  ഈ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയ  ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു....
പരിശോധിച്ചു അഭിപ്രായങ്ങള്‍ അറിയിക്കുക.......

UPDATIONS

1. Option for removing the blank space from the file names ( multiple files just by a single click).
2.Showing the progress of image conversionAfter installation
Run the Application by clicking ,
Application - Graphics - MagickGam

Click on try it.
Give required width and Height in the window that apears and hit enter key.
Now select the folder of images
Open the converted images.
CLICK HERE TO DOWNLOAD magicGam 
To verify the width and size of images ,right click on one image --open with gimp image editor --image scale image
To Know the file aize of the images -- right click on the image-- properties

Sunday, October 8, 2017

UBUNTU BASED PDF TO LIBRE OFFICE WRITER FILE CONVERTER SOFTWARE

 കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍ എം.എച്ച്.എസ്.എസ്സിലെ ഗണിത അധ്യാപകന്‍  ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ  HTML ഫയലിനെ pdf ഫയലാക്കി  മാറ്റുന്ന  സോഫ്റ്റ്‌വെയര്‍ ഈ ബ്ലോഗില്‍ മുമ്പ് അവതരിപ്പിച്ചത് പ്രേക്ഷകര്‍ കണ്ടുകാണുമല്ലോ.ഇപ്പോഴിതാ English ഭാഷയിലുള്ള  pdf ഫയലിനെ ഒറ്റ ക്ലിക്കില്‍ libre office File ആയി മാറ്റുന്ന  ഒരു ലളിതമായ സോഫ്റ്റ്‌വെയര്‍  തയ്യാറാക്കി  വീണ്ടും ഷേണി  ബ്ലോഗിലെ പ്രേക്ഷകരുടെ മുന്നിലെത്തിയിരുക്കുകയാണ് പ്രമോദ് സാര്‍.ഈ സോഫ്ട്‌വെയര്‍ ഉപയോഗിച്ച്
Image അല്ലാത്ത,scanned copy അല്ലാത്ത, English ഭാഷയിലുള്ള pdf ഫയലുകളെ ഒറ്റ ക്ലിക്കിലൂടെ ലിബര്‍ ഓഫീസ് ഫയലായി മാറ്റുവാന്‍ സാധിക്കും.അധ്യാപകര്‍ക്ക് ഏറെ ഉപകാരപ്രദമായ ഈ സോഫ്ട്‌ട്‌വെയര്‍ തയ്യാറാക്കിയ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
To Install This Software
 Download the softwares by clicking on the links given below..
CLICK HERE TO DOWNLOAD pramodspoppler.deb
CLICK HERE TO DOWNLOAD gampdf2text_0.0-1_all.deb
 Try to install the pramodspoppler.deb file at first. if you get an error message like this,

Then no need of installing this file. close the error message window.. because Your  OS has been already installed with those library files.
Now install gampdf2text_0.0-1_all.deb file .
Run the Software by clicking
Application - Office - GAMPDF2Text

Click on the image that appears.
click on browse the pdf  button and open the pdf file that you wish to convert.

Thursday, September 21, 2017

MOBILE NUMBER MAGIC SQUARE - AN APPLICATION SOFTWARE CREATED IN Gambas

സ്കൂളിലെ ഗണിതപ്രവര്‍ത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഒരു പ്രത്യേക മാന്ത്രിക ചതുരം. 10 അക്കങ്ങളുള്ള മൊബൈല്‍ നമ്പറിലെ 2 അക്കങ്ങള്‍ വീതം ജോഡിയാക്കി
ഈ 5 ജോഡികള്‍ ഉപയോഗിച്ച്  തയ്യാറാക്കാവുന്ന മാന്ത്രിക ചതുരം !!!!!
 ***വളരെ രസകരമായ ഈ അപ്ലികേഷന്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെച്ച പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് സ്കൂളിലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പ്രവര്‍ത്തിപ്പിക്കുന്ന രീതി:
സോഫ്ട്‌വെയര്‍  ഇവിടെനിന്ന്  ഡൗണ്‍ലോഡ് ചെയ്ത്  ഡബിള്‍ ക്ലിക്ക ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്കുക
Application - Education - Mobile Number MagicSquare  
എന്ന ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക 
CLICK HERE TO DOWNLOAD THE  Mobile Number Magic Square Application

Thursday, September 14, 2017

PROGRESS REPORT GENERATOR 2017 (WINDOWS BASED PROGRAMME)

ഓണം പരീക്ഷ കഴിഞ്ഞ് അധ്യാപകര്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന തിറക്കിലാണല്ലോ..അധ്യാപകരുടെ ജോലി ഭാരം കുറക്കാനായി  ജിജി വര്‍ഗ്ഗീസ് സര്‍ തയ്യാറാക്കിയ ഒരു എക്സല്‍ പ്രോഗ്രാം ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു.പ്രേക്ഷകര്‍ കണ്ട് കാണുമല്ലോ. കുട്ടികള്‍ക്ക് 40 മാര്‍ക്കിന്റെയും 80 മാര്‍ക്കിന്റെയും പേപ്പറുകളില്‍ ലഭിച്ച സ്കോര്‍ രേഖപ്പെടുത്തിയാല്‍  അതത് വിഷയങ്ങളില്‍ ലഭിച്ച ഗ്രേഡ് , ഗ്രേഡ് വിശകലനം എന്നിവ ലഭ്യമാക്കുന്നതിനുള്ള പ്രോഗ്രാമായിരുന്നു അത്.
അത് ശ്രദ്ധിക്കാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.....
എന്നാല്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ജനറേറ്റ് ചെയ്യുന്ന ഒരു പ്രോഗ്രാം കൂടി  തയ്യാറാക്കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെടുകയുണായി. അതനുസരിച്ചാണ് ജിജി സര്‍  ഈ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ജനറേറ്റര്‍ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത് .  പ്രോഗ്രാമിലൂടെ
1. Class wise Marklist ജനറേറ്റ് ചെയ്യാം.
2.Individual progress report പ്രിന്റ് ചെയ്യാം
3.Grade, remark എന്നിവ  ജനറേറ്റ് ചെയ്യാം.
A4 ഷീറ്റില്‍ പ്രിന്റ് എടുക്കണമെന്ന്  ഓര്‍ക്മികുമല്ലോ..
തിറക്കിനിടയിലും സമയം കണ്ടെത്തി ഈ പ്രോഗ്രാം തയ്യാറാക്കി അധ്യാപകരെ സഹായിക്കാന്‍ സന്മനസ്സ് കാണിച്ച  St.Thomas HSS, Eruvellipra സ്കൂളിലെ ശ്രീ ജിജി വര്‍ഗ്ഗീസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

PROGRESS CARD GENERATOR 2017 ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

Wednesday, September 13, 2017

GamWebPdf - WEB PAGE TO PDF CONVERTER APPLICATION IN A SINGLE CLICK

In this Post Sri Pramod Moorthy, HSA(Mathematics), TSNMHS Kundurkunnu ,Palakkad is sharing with us an open source library GUI application to convert a web page into PDF format in just a single click.
It is a front-end GUI for the web kit library which is open and free....
Sheni School Blog team extend our heartfelt gratitude to Sri Pramod Moorthy Sir for sharing such a useful application with our blog viewers
*Download the .tar.gz file to your desktop and extract to the /Desktop folder.
*Open the extracted folder , give the execution permission to the mnp.sh file.
Double click and install.
To run
1.Application - Internet-GamWebPdf
How it works :
2.Copy the URL address of the webpage from the address bar of your browser and paste it in the yellow text box of the application window.
3.Then the application window will be expanded and the terminal process will be displayed beneath it.
4.After the process click on the Oen PDF button to view the pdf.
5.Since the library file has to be downloaded from net, you should have net connectivity while the installation process... (It may take time...according to the speed of connection)
OS : edubuntu (>=14.04)
**If u have any doubts about the application don't hesitate to contact us ..
CLICK HERE TO DOWNLOAD GamWebPdf.tar.gz

GRADE GENERATING EXCEL PROGRAMME - PREPARED BY GIGI VARUGHESE(REVISED)

8,9,10 ക്ലാസുകളിലെ പരീക്ഷകളില്‍ കുട്ടികള്‍ക്ക് ലഭിച്ച സ്കോര്‍ രേഖപ്പെടുത്തിക്കഴിയുമ്പോള്‍ അതത് വിഷയങ്ങളുടെ ഗ്രേഡുകള്‍ കൂടാതെ ഗ്രേഡ് വിശകലനവും  ലഭ്യമാക്കുന്ന ഒരു  എക്സല്‍  പ്രോഗ്രാം ഫയല്‍  ഷേണി ബ്ലോഗിലൂടെ  പങ്ക്‌വെയ്ക്കുകയാണ് St.Thomas HSS, Eruvellipra, Thiruvalla യിലെ അധ്യാപകന്‍ Gigi Varughese സര്‍. 40 Mark, 80 Marks ന്റെ പേപ്പറുകളുടെ സ്കോറുകള്‍ രേഖപ്പെടുത്തുവാനുള്ള രണ്ട് എക്സല്‍ ഷീറ്റുകള്‍ ഇതിലുണ്ട്. Windows Os ല്‍ പ്രവര്‍ത്തിക്കുന്ന വളരെ ലളിതമായ ഈ പ്രോഗ്രാം തയ്യാറാക്കി ഷേണി ബ്ലോഗിന് അയച്ചു തന്ന ജിജി സാറിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുന്ന രീതി
1.എക്സല്‍ ഫയല്‍   ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്ത്  തുറക്കുക
2.CLASS, SUBJECT സെലക്ട് ചെയ്യുക.
3.കുട്ടികളുടെ പേര്, സ്കോര്‍ അതത് കോളങ്ങളില്‍ എന്റര്‍ ചെയ്യക.ഗ്രേഡും, ഗ്രേഡ് വിശകലനവും ലഭിക്കും.
4.Absentees ഉണ്ടെങ്കില്‍ രേഖപ്പെടുത്തുക
5.കുട്ടികള്‍ 55 നെക്കാള്‍ കുറവാണെങ്കില്‍ പേരിന്റെ കോളത്തില്‍ NA എന്ന് രേഖപ്പെടുത്തുക.
6.ഗ്രേഡ്, ഗ്രേഡ് വിശകലനം അടങ്ങിയ A4 ഷീറ്റ്  പ്രിന്റ്  എടുക്കുക.

Sunday, September 3, 2017

gamFF VIDEO EDITOR SOFTWARE : CREATED BY PRAMOD MOORTHY

gamFF Video Editor
A front end application for FFMPEG library
Gambas3 എന്ന പ്രോഗ്രാമിങ്ങ് ലാങ്ഗ്വേജില്‍ തയ്യാറാക്കിയ ,ഓപ്പന്‍ സോഴ്സ് ലൈബ്രറിയായ FFMPEG കമാന്റുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന gamFF Video Editor എന്ന ഒരു വീഡിയോ എഡിറ്റിങ്ങ് സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ് പാലക്കാട് ജില്ലയിലെ ടി.എസ്.എന്‍ .എം.എച്ച്.എസ് സ്കൂളിലെ ഗണിതാധ്യാപകന്‍ ശ്രീ  പ്രമോദ് മൂര്‍ത്തി സര്‍. ശ്രീ പ്രമോദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ചിത്രത്തില്‍ കാണിച്ചിരിക്കുന്ന 10 തരം വീഡിയോ/ഓഡിയോ എഡിറ്റിങ്ങുകള്‍ ഇതില്‍ ഉപയോഗിക്കാം.

Monday, April 3, 2017

SSLC RESULT ANALYSER 2017 - A SOFTWARE CREATED IN GAMBAS BY IT CLUB, TSNMHS KUNDURKUNNU

SSLC പരീക്ഷയുടെ മൂല്യനിര്‍ണ്ണയം 6ാം തിയതി മുതല്‍ തുടങ്ങുകയാണല്ലോ.. മൂല്യനിര്‍ണ്ണയം കഴിഞ്ഞാല്‍ പിന്നീട് റിസല്‍ട്ടിന് വേണ്ടിയുള്ള കാത്തിരിപ്പ്. റിസല്‍ട്ട് വന്നാലുടന്‍ അതിന്റെ സമഗ്രമായ വിശകലനവും വേണം.എസ്.എസ്.എല്‍ സി റിസല്ട്ടിനെ സഹഗ്രമായി വിശകലനം ചെയ്യുവാന്‍ സഹായകമായ ഒരു സോഫ്ട്‌വെയര്‍ സമഗ്ര വിശകലനം നടത്താന്‍ സഹായിക്കുന്ന ഒരു സോഫ്ട്‌വെയറിനെ കഴിഞ്ഞ വര്‍ഷം കുണ്ടൂര്‍കുന്ന് സ്കൂളിലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയിരുന്നു.അത് അധ്യാപകര്‍ക്ക് വളരെ ഉപകാരപ്രദമായ ഒരു open office അധി‍ഷ്ടിത സോഫ്ട്‌വെയര്‍ ആയിരുന്നു.അതില്‍നിന്ന് വ്യത്യസ്ഥമായി ഇത്തവണ GAMBAS3 അധി‍ഷ്ടിതമായ ഒരു അപ്ലികേഷന്‍ സോഫ്ട്‌വെയര്‍ രൂപകല്പനചെയ്തിരിക്കുന്നു.ഈ സോഫ്ട്‌വെയര്‍ പരിശോധിച്ച് തെറ്റുകുറ്റങ്ങളും കുറവുകെളല്ലാം  ഇനി ഇതില്‍ ആവശ്യമായ മാറ്റങ്ങളും മറ്റും അറിയിക്കുമല്ലോ......
കഠിനാധ്വാനത്തിലൂടെ  ഈ സോഫ്ട‌്‌വെയര്‍ രൂപകല്പന ചെയ്ത് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിനും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച് ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്ും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.SSLC RESULT ANALYSER 2017ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
2. സോഫ്ട്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെ കുറിച്ചുള്ള വിശദമായ ഹെല്‍പ്പ്  ഫയല്‍ ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
3. എസ്.എസ്.എല്‍.സി sample data ഇവിടെ ക്ലിക്ക് ചെയ്ത്  ഡൗണ്‍ലോഡ് ചെയ്യാം.

Thursday, February 23, 2017

Qimage_Collector -A software to convert image files to pdf files in a single click

ഐ.ടി പ്രാക്ടിക്കല്‍ / തിയറി  പരീക്ഷാ സോഫ്ട്‌വെയറിലെ ചോദ്യങ്ങളുടെ ചിത്രങ്ങള്‍ ശേഖരിച്ച് അവയെ ഒറ്റ ക്ലിക്കിലൂടെ പി.ഡി.എഫ്. രൂപത്തിലുള്ള  ചോദ്യശേഖരമായി മാറ്റുവാനുള്ള ഒരു സോഫ്ട്‌വെയര്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍.ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് കുട്ടികള്‍ക്ക് വളരെയേറെ സഹായിച്ച  ഐ.ടി  മോഡല്‍ പരീക്ഷയിലെ തിയറി ,പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ ഈ സോഫ്ട്‌വെയര്‍ ഉപയോഗിച്ചാണ് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിലെ കുട്ടികള്‍  നമുക്ക് ലഭ്യമാക്കിയത്.ഈ സോഫ്‍വെയര്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയല്‍ ചുവടെ നല്‍കിയിരിക്കുന്നു.
ദിവസങ്ങളോളം അധ്വാനിച്ച് എല്ലാവര്‍ക്കും ഉപകാരപ്രദമായ ഈ സോഫ്ട‍്‍വെയര്‍ തയ്യാറാക്കി ഐ.ടി പരീക്ഷയെ ആത്മവിശാസത്തോടെ നേരിടാന്‍ കുട്ടികളെ പ്രാപ്തറാക്കിയ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി ബ്ലോഗ് ടീം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു. Hats off to you Sir..
CLICK HERE TO DOWNLOAD Qimage_Collector
CLICK HERE TO DOWNLOAD HELP FILE

Friday, January 6, 2017

ജ്യാമിതിയും ബീജ ഗണിതവും - സൂചകങ്ങള്‍ കാണുവാനുള്ള ചിത്ര ചോദ്യങ്ങളുടെ ഐ.സി.ടി പരിശീലന സഹായി

10ാം  ക്ലാസ്സ് ഗണിതത്തിലെ ജ്യാമിതിയും ബീജഗണിതവും എന്ന പാഠത്തിലെ മൂലകളുടെ സൂചകങ്ങള്‍ കാണുവാനുള്ള ചോദ്യങ്ങള്‍ ചെയ്തു പരിശീലിക്കുവാനുള്ള ഒരു ആപ്പ് തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍. എം  ഹൈസ്കൂളിലെ ഗണിത ക്ലബ്ബ്.പിന്നാക്കക്കാരായ കുട്ടികള്‍ക്കും ഇതുഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.ഈ അപ്ലികേഷന്‍ തയ്യാറാക്കിയ ഗണിത ക്ലബ്ബിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു
ഈ  അപ്ലികേഷന്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി
1.അപ്ലികേഷന്‍ ‍ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്‍റ്റാള്‍ ചെയ്ത ശേഷം
Application-  Education - Soochakangal_Chitrangal എന്ന് ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക
2.തുറന്ന് വരുന്ന ജാലകത്തിലെ Try It എന്ന പച്ച ബട്ടണില്‍ ക്ലിക്ക് ചെയ്ത് Main Window യിലെത്തുക.