The Kerala Disaster and Public Health Emergency (special Provisions) Ordinance 2020..See downloads**എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവുകളില്‍ ബില്ല് മാറി നല്‍കുന്ന ക്രമീകരണം സംബന്ധിച്ച് DPI ltr dated 29-04-2020..See downloads**Processing of salary bills in SPARK for the months 04/2020 to 08/2020 - Instructions - Issued.Circular dtd 25-04-2020..See downloads**


Send study materials to shreeshaedneer@gmail.com
Showing posts with label malayalam TYping. Show all posts
Showing posts with label malayalam TYping. Show all posts

Tuesday, October 6, 2015

TYPING SPEED PRACTICE SOFTWARE FOR IT COMPETITIONS

TYPING SPEED SOFTWARE BY PRAMOD MOORTHY
 IT മേളകകളില്‍  മലയാളം ടൈപ്പിങ്ങ് മത്സരത്തില്‍  പങ്കെടുക്കുന്ന കുട്ടികള്‍ക്ക് സ്വയം പരിശീലിക്കുന്നതും  പ്രവര്‍ത്തനം വിലയിരുത്തുന്നതിനുമായി ഒരു സോഫ്റ്റ്‌വെയര്‍ കുണ്ടൂര്‍ക്കുന്ന് സ്കൂള്‍ അധ്യാപകനുമായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അയച്ച് തന്നിരിക്കുന്നു. ഉബുണ്ടു 10.04-ലും 14.04-ലും പ്രവര്‍ത്തിക്കുന്ന രണ്ട് വ്യത്യസ്ഥ പാക്കേജുകള്‍ ഇതിലുണ്ട്. ഇവയില്‍ അനുയോജ്യമായത് സിസ്റ്റത്തില്‍ സേവ് ചെയ്ത് Extract ചെയ്യേണ്ടതാണ്. പ്രവര്‍ത്തനത്തിന്റെ ഘട്ടങ്ങള്‍ ചുവടെ...
ആദ്യമായി അനുയോജ്യമായ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്യുക.
ലഭ്യമാകുന്ന ജാലകത്തിലെ File മെനുവില്‍ നിന്നും സമയം തിരഞ്ഞെടുക്കുന്നതിന് അവസരം ലഭിക്കും
സമയം തിരഞ്ഞടുത്ത് കഴിഞ്ഞാല്‍ വീണ്ടും ഫയല്‍ മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അവിടെ നിന്നും ടൈപ്പ് ചെയ്യുന്നതിനുള്ള ഖണ്ഡിക തിരഞ്ഞെടുക്കാം. Default ആയ ഖണ്ഡിക തിരഞ്ഞെടുക്കാം അഥവാ പുതുതായി മറ്റൊരു ഖണ്ഡിക ഉള്‍പ്പെടുത്താം.
ഖണ്ഡിക തിരഞ്ഞെടുത്തതിന് ശേഷം ഫയല്‍ മെനുവില്‍ത്തന്നെയുള്ള തുടങ്ങാം എന്ന ബട്ടണ്‍ അമര്‍ത്തുന്നതോടെ ഒരു ചതുരത്തില്‍ ഖണ്ഡികയും അതിന് താഴെ ടൈപ്പ് ചെയ്യുന്നതിനുള്ള രണ്ട് ചതുരങ്ങള്‍ ദൃഷ്യമാകും.അവയില്‍ ചുവടെയുള്ള ചതുരത്തിലാണ് ഖണ്ഡിക ടൈപ്പ് ചെയ്യേണ്ടത്.
പൂര്‍ണ്ണമായും ടൈപ്പ് ചെയ്ത ശേഷം അഥവാ സമയം അവസാനിച്ചാല്‍ ഫയല്‍ മെനുവില്‍ മതിയാക്കാം എന്നതില്‍ ക്ലിക്ക് ചെയ്യണം.
അപ്പോള്‍ പുതിയൊരു ജാലകം ലഭിക്കും ഇതില്‍ നിലവിലുള്ള വാക്കുകളും നമ്മള്‍ ടൈപ്പ് ചെയ്തതും രണ്ട് ബോക്സുകളിലായി കാണാം. ഏതൊക്കെ വാക്കുകളാണ് തെറ്റിയതെന്നും എന്താണ് തെറ്റെന്നും തിരിച്ചറിയാന്‍ ഇത് സഹായിക്കും.
 ഈ സോഫ്റ്റ്‌വെയര്‍ അയച്ച് തന്ന  പ്രമോദ് മൂര്‍ത്തി സാറിന് ശേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
FOR UBUNTU 10.04 USERS
Click Here for TypeSpeedGam(10.04).tar.gz

Click Here for Malayalam typespeed_Source(10.04) .tar.gz
FOR UBUNTU 14.04 USERS
Click Here For TypeSpeedGam(14.04).tar.gz
Click Here For malayalamtypespeed_Source(14.04) .tar.gz