Tuesday, March 18, 2014

KALOLSAVAM 2.0 software for conducting school kalolsavam

  സംസ്ഥാന സ്കൂള്‍ കലോല്‍സവം സെപ്തംബര്‍ മാസം ആരംഭക്കാനിരിക്കെ സുഗമമായ കലോല്‍സവം നടത്തിപ്പിനായി വിവിധ സോഫ്റ്റ്‌വെയറുകള്‍ നിലവിലുണ്ടെങ്കലും ഇവയില്‍ ഭൂരഭാഗവും വിന്‍ഡോസ് അധിഷ്ഠിതമാണ് എന്നതിന് പരിഹാരമായി നമ്മുടെ ഫോറം അംഗവും കുണ്ടൂര്‍കുന്ന് TSNMHS സ്കൂളിലെ അധ്യാപകനുമായ ശ്രീ പ്രമോദ് എം മൂര്‍ത്തി സാര്‍ തയ്യാറാക്കിയ ഉബുണ്ടുവില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ ഇവിടെ പരിചയപ്പെടുത്തുന്നു.


Operating System    : Edubuntu 10.04
Recqirements           : MySql 5.1.73
                                 : GAMBAS2
                                 : Openoffice
  • Edubuntu10.04 ആണ് ഇതിന്റെ പ്രവര്‍ത്തനത്തിന് അനുയോജ്യം.
  • MySql Server 5.1.73 ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്തവര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.(ഇന്റര്‍നെറ്റ് ഉള്ള കമ്പ്യൂട്ടറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക. System->Administration->Synaptic Package Manager തുറക്കുക. തുറക്കുമ്പോള്‍ പാസ്‌വേഡ് ആവശ്യപ്പെടും ഇവിടെ സിസ്റ്റം പാസ്‌വേര്‍ഡ് നല്‍കുക. തുറന്ന് വരുന്ന പേജില്‍ Edit->Reload Package Information(Ctrl+R) ക്ലിക്ക് ചെയ്യുക. Search Box-ല്‍ Mysql എന്ന് സേര്‍ച്ച് ചെയ്യുക. Mysql-Server എന്നതില്‍ Right Click ചെയ്ത് Mark For Installation നല്‍കുക. തുടര്‍ന്ന് Aplly Button അമര്‍ത്തുന്നതോടെ Mysql-Server-5.1.73 ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകും. Mysql-Server-5.1.73 ആണെന്ന് ഉറപ്പാക്കണം).While installation you will be asked to enter a password for MySql database please give “root” as password .
  അടുത്ത ഘട്ടം സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷനാണ്. ഇത് ചെയ്യുന്നതിന് മുമ്പായി ഡേറ്റാബേസിന് ആവശ്യമായ കുട്ടികളുടെ വിശദാംശങ്ങള്‍ തയ്യാറാക്കണം. ഇതിനായി സമ്പൂര്‍ണ്ണ സോഫ്റ്റ്‌വെയറില്‍ നിന്നും ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി വെക്കാം.
 മൂന്നാം ഘട്ടത്തില്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷനാണ് ഇതിനായി ഇവിടെ നിന്നും ലഭിക്കുന്ന  “kalolsavam2-0_0.0-1_all.deb” എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത്  Gdebipackage installer വഴി ഇന്‍സ്റ്റാള്‍ ചെയ്യുക.(Right Click on the Downloaded File ->Install with Gdebi Package Installer).
തുടര്‍ന്ന് Kalolsavam.tar.gz എന്ന ഫയലിനെ ഡെസ്ക്ടോപ്പിലേക്ക് സേവ് ചെയ്ത് Extract ചെയ്യുക.(Right Click on the zipped File->Extract Here). ഇപ്പോള്‍ KALOLSAVAM എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ ഡെസ്ക്ടോപ്പില്‍ കാണാവുന്നതാണ്. ഈ ഫയല്‍ തുറന്ന് ഇതിലെ students.csv എന്ന ഫയലിലേക്ക് നാം നേരത്തെ തയ്യാറാക്കി വെച്ചിരുന്ന കുട്ടികളുടെ പേരുകള്‍ ഉള്ള ഫയലിലെ വിശദാംശങ്ങള്‍ പേസ്റ്റ് ചെയ്യുക. ഇതോടെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ടാവും
സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി Applications--> Other --> Kalolsavam2.0 എന്നതില്‍ ക്ലിക്ക് ചെയ്യുക. സ്കൂള്‍ കോഡ് തിരഞ്ഞെടുത്ത് സ്കൂളിന്റെ പേര് നല്‍കി രജിസ്റ്റര്‍ ചെയ്യുക.താഴെക്കാണുന്ന മാതൃകയിലുള്ള ജാലകം ദൃശ്യമാകും



ഈ ജാലകത്തിന് മുകളിലെ "ഡേറ്റാബേസ്" എന്ന മെനുവിലെ "Import Database" എന്നതില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഡേറ്റാബേസ് തയ്യാറായിട്ടുണ്ടാവും.
ആദ്യമെനുവായ "എന്‍ട്രിഫോമുകള്‍" എന്നതില്‍ ക്ലിക്ക് ചെയ്താല്‍ data entry നടത്തുന്നതിനുള്ള പേജ് ദൃശ്യമാകും. കുട്ടികളുടെ അഡ്‌മുഷന്‍ നമ്പര്‍ നല്‍കി Enter Button അമര്‍ത്തുന്നതോടെ കുട്ടികളുടെ വിശദാംശങ്ങള്‍ കാണാവുന്നതാണ്. ഇതില്‍ നിന്നും മല്‍സരിക്കുന്ന ഇനങ്ങള്‍ തിരഞ്ഞെടുത്ത് സേവ് ചെയ്യുക. മറ്റ് പ്രവര്‍ത്തനങ്ങള്‍ സ്വയം മനസിലാക്കി പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

KALOLSAVAM2-0_0.0-1_all.deb
KALOLSAVAM.tar.gz
Help

Saturday, March 1, 2014

SSLC 2014 - Maths - Video Tutorials


  1. തന്നിരിക്കുന്ന ആരമുള്ള വൃത്തത്തിന്റെ തൊടുവരകള്‍ വശങ്ങളായുള്ള ത്രികോണം നിര്‍മ്മിക്കുന്നത്(തന്നിരിക്കുന്ന ആരമുള്ള വൃത്തം അന്തര്‍വൃത്തമായി വരുന്ന ത്രികോണം നിര്‍മ്മിക്കുന്നത്)
  2. തന്നിരിക്കുന്ന ആരമുള്ള വൃത്തത്തില്‍ തന്നിരിക്കുന്ന കോണുകളുള്ള ത്രികോണം നിര്‍മ്മിക്കുന്നത്(തന്നിരിക്കുന്ന ആരമുള്ള വൃത്തം പരിവൃത്തമായി വരുന്ന ത്രികോണം നിര്‍മ്മിക്കുന്നത്)
  3. തന്നിരിക്കുന്ന അളവിലുള്ള ത്രികോണത്തിന്റെ തുല്ല്യ പരപ്പളവുള്ള സമചതുരം നിര്‍മ്മിക്കുന്നത്
  4. തന്നിരിക്കുന്ന അളവിലുള്ള ത്രികോണത്തിന്റെ അന്തര്‍ വൃത്തം വരയ്ക്കുന്നത്
  5. ബാഹ്യ ബിന്ദുവില്‍നിന്നും വൃത്തത്തിലേക്ക് തൊടുവരകള്‍ വരയ്ക്കു്ന്നത്

Saturday, November 2, 2013

ONAM CELEBRATION OF OUR SCHOOL ON 13-9-2013

HOW TO FIND OUT YOUR AADHAR CARD IS LINKED TO LPG OR BANK OR NOT?
JUST FOLLOW THE STEPS TO KNOW YOUR LPG SUBSIDY ELIGIBILITY
 1.Go to transparency portal
For Indane Gas Click here
2. After opening the portal, enter State, District and Distributor Name , select consumer type and then click proceed.
3.In the consumer No Box enter your consumer number from your gas book and click search
4. In the aadhar linking column ,if

Available  appears,  your aadhar number is linked with LPG.

5. In the aadhar linking status in bank column if
Not available or

Not Known appears,then you must visit the bank or disributor to link your aadhar number in bank.
  • To download  request form for linking aadharwith bank account click here

E Tds Return തയ്യാറാക്കുന്ന വിധം in RPU 3.5

(courtesy Head Teachers blog)

 
INCOME TAX   
PREPARATION  OF QUARTERLY  E  TDS Return

(ത്രൈമാസ ഇ ടി. ഡി.എസ്  റിട്ടേണ്‍ തയ്യാറാക്കല്‍ ) 





ഓരോ DDO യും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും അടക്കേണ്ടാതായ ഒരു വര്‍ഷത്തെ നികുതി കണക്കാക്കി അവശേഷിക്കുന്ന മാസങ്ങള്‍ കൊണ്ട് ഹരിച്ചു നികുതിവിഹിതം ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും കുറയ്ക്കാന്‍ ബാധ്യസ്ഥനാണെന്ന് അറിയാമല്ലോ.  ഇങ്ങനെ കുറയ്ക്കുന്ന നികുതിയുടെ കണക്ക് 3 മാസം കൂടുമ്പോള്‍ അപ്‌ലോഡ്‌ ചെയ്യണമെന്നും നമുക്കറിയാം.

K TET SAMPLE QUESTIONS

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കാന്‍

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കാന്‍

              അഞ്ച് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള ശമ്പളക്കാര്‍ ഈ വര്‍ഷം മുതല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് ധനമന്ത്രാലയം. SAHAJ Form Online ആയി പൂരിപ്പിക്കുന്നതിന് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ആവശ്യമാണ്. ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇല്ലാത്തവര്‍ വെരിഫിക്കേഷന്‍കേന്ദ്രത്തിലേക്ക് അയച്ചാലും മതി. ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കാന്‍ എന്തു ചെയ്യണമെന്നാണ് ഈ പോസ്റ്റിലൂടെ പരയാന്‍ ഉദ്ദേശിക്കുന്നത്.
           ഡിജിറ്റല്‍ സിഗ്നേച്ചര്‍  പ്രധാനമായും  ക്ലാസ്സ്‌ 2 എന്നും ക്ലാസ്സ്‌ 3 എന്നും രണ്ടായി തരം തിരിക്കാം. സാധാരണ ആവശ്യങ്ങള്‍ക്ക് ക്ലാസ്സ്‌ 2 എന്ന തരവും, കൂടുതല്‍ സുരക്ഷിതമായ ആവശ്യങ്ങള്‍ക്ക് ക്ലാസ്സ്‌ 3 യും ഉപയോഗിക്കാം. ഡാറ്റ സൈന്‍ ചെയ്യുന്നതിനായി ക്ലാസ്സ്‌ 2 തരത്തിലുള്ള സിഗ്നേച്ചര്‍ മതിയാകും
ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കാന്‍ ..
ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കുന്നതിനുള്ള അപേക്ഷ  https://nicca.nic.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. 

ರಿಜಿಸ್ಟರ್ ಮಾಡಿಯೂ ಆಧಾರ್ ಕಾರ್ಡ್ ಲಭಿಸದವರಿಗೆ ಇ- ಆಧಾರ್

ರಿಜಿಸ್ಟರ್ ಮಾಡಿಯೂ ಆಧಾರ್ ಕಾರ್ಡ್ ಲಭಿಸದವರಿಗೆ ಇ- ಆಧಾರ್
ಅಕ್ಷಯ ಕೇಂದ್ರದಲ್ಲಿ ಆಧಾರ್ ರಿಜಿಸ್ಟರ್ ಮಾಡಿಯೂ ತಿಂಗಳುಗಟ್ಟಳೆ ಕಳೆದರೂ ಆಧಾರ್ ಕಾರ್ಡ್ ಲಭಿಸದವರಿಗೆ ಇ- ಆಧಾರ್ ವೆಬ್ ಸೈಟಿನಿಂದ ನೇರವಾಗಿ ಆಧಾರ್ ಕಾರ್ಡ್ ಡೌನ್ಲೋಡ್ ಮಾಡಬಹುದು.ಅದಕ್ಕಾಗಿ ಈ ಲಿಂಕಿನಲ್ಲಿ http://eaadhaar.uidai.gov.in/eDetails.aspx ಕ್ಲಿಕ್ ಮಾಡಿರಿ.ತೆರೆದು ಬರುವ ವಿಂಡೋದಲ್ಲಿ Enrolment No. and Date time ಎಂಬಭಾಗದಲ್ಲಿ ನೀವು ಆಧಾರ್ ರಿಜಿಸ್ಟರ್ ಮಾಡಿಸಿದಾಗ ಲಭಿಸಿದ ಸ್ಲಿಪ್ಪಿನಲ್ಲಿರುವ 28 ಅಂಕೆಗಳ ಅಥವಾ 14 ಅಂಕೆಗಳ enrolment id ನಂಬರನ್ನು ಟೈಪು ಮಾಡಿರಿ.

ബയോളജി പഠിക്കാം -- പാട്ടിലൂടെ...!


AKAS Payyanur ല്‍ നടന്ന ഈ വര്‍ഷത്തെ biology valuation camp ല്‍ വെച്ചാണ് G.V.H.S.S Cheruvannur ,kolathara  സ്കൂളിലെ സുനന്ദ ടീച്ചറെ ആകസ്മികമായി പരിചയപ്പെട്ടത്. ബയോളജി പാഠഭാഗങ്ങളെ കവിതാ രൂപത്തില്‍ അവതരിപ്പിച്ചത് കേട്ടപ്പോള്‍ തോന്നിയ കൗതുകം ടീച്ചറെകൊണ്ട് വീണ്ടും പാടിപ്പിക്കാന്‍ പ്രേരിപ്പിച്ചു.അങ്ങനെ കിട്ടിയ നുറുങ്ങുകളെ മൊബൈലില്‍ പിടിച്ചു് വീട്ടിലെത്തിയപ്പോഴാണ് പാട്ടിന് കീ ബോര്‍ഡ് സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ നന്നായിരുന്നു എന്നു തോന്നിയത്. കീബോര്‍ഡ് അറിയാവുന്ന ആളെ
അന്വേഷിച്ചപ്പോളാണ് കാസറഗോഡ് മംഗല്‍പാടി ജി.എച്ച്.എസ്.എസ് ലെ
ചിത്ര കലാ അദ്ധ്യാപകനായ സത്യനാരായണ ഐലിനെ കുറിച്ച് അറിയുവാന്‍ സാധിച്ചത്.അദ്ദേഹത്തോട് ഫോണില്‍ സംസാരിച്ചപ്പോള്‍ സന്തോഷത്തോടെയാണ് ഈ ദൗത്യം ഏറ്റെടുത്തത്.അദ്ദേഹത്തിന് ഒരായിരം നന്ദി. സുനന്ദ ടീച്ചറിനോട് നമ്മുടെ ബ്ലോഗ് അങ്ങേയറ്റം കടപ്പെട്ടിരിക്കന്നു.ടീച്ചറില്‍നിന്ന് ഇനിയും ഇതു പോലുള്ള സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു.
1. രക്ത ഗ്രൂപ് നാലു തരം - blood group by sunanda GVHSS cheruvannur,kozhikode, kolathara post
2.വൈ ദിസ്  കൊക്കില്‍ പല്ല് ..ആര്‍കിയോപ്ടെറിക്സ് - archeopteryx
5.പ്രൈമേറ്റ്കളുടെ പൊതു സ്വഭാവങ്ങള്‍--primates general features ***ഈ പാട്ടുകളെ  video download helper ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യാം... shreeshaedneer@gmail.com

BIOLOGY ORUKKAM PREPARED BY RASHEED ODAKKAL (updated)

SSLC ORUKKAM 2013-BIOLOGY  (MALAYALAM) SSLC ORUKKAM 2013-BIOLOGY (ENGLISH)
BIOLOGY EXPLANATION THROGH PICTURES   chapter       1     2     3     4     5     6

SCERT QUESTION POOL