Tuesday, September 29, 2015

KOMPOZER TRAINING SOFTWARE FOR SSLC STUDENTS


1.Download and extract Kompozer_Images.tar.gz file to your Home folder
2.Extract kompozer_trainer(10.04).tar.gz for Edubuntu 10.04  OR
Extract kompozer_trainer(>=14.04).tar.gz for Edubuntu 14.04

3.Double click on kompozer_trainer.gambas file - click ok
4. Give ur Register No.
5. follow the instructions
CLICK HERE TO DOWNLOAD Images.tar.gz file
CLICK HERE TO DOWNLOAD KOMPOZER TRAINER FOR UBUNTU 10.04 
CLICK HERE TO DOWNLOAD KOMPOZER TRAINER FOR UBUNTU 14.04

Monday, September 28, 2015

FLASH NEWS

 എസ്. എസ്. എല്‍ .സി കുട്ടികളുടെ വിശദാംശങ്ങള്‍ sampoornaയില്‍ അപ്ഡേറ്റ് ചെയ്യുവാനുള്ള അവസാന തിയതി ഒക്ടോബര്‍ 10 വരെ നീട്ടി..ഉത്തരവ് ഡൗണ്‍ലോഡ്സില്‍
ഉച്ചഭക്ഷണ പദ്ധതിയുടെ contingency charge വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ ക്യൂ. ഐ .പി മീറ്റിംഗില്‍ തീര്‍മ്മാനമായി.

ഈ വര്‍ഷത്തെ രണ്ടാം പാദവാര്‍ഷിക പരീക്ഷകള്‍ ഡിസംബര്‍ 10 ന് തുടങ്ങി ഡിസംബര്‍18 ന് അവസാനിക്കും.
ക്സസ്റ്റര്‍ മീറ്റിംഗ്  തിയതികള്‍- ഒക്ടോബര്‍31, നവംബര്‍ 28, ജനവരി 30, ഫെബ്രവരി 20.


പാഠപുസ്തക വിതരണം

2015-16 വര്‍ഷത്തെ രണ്ടാം Volume പാഠപുസ്തകം ഒക്ടോബര്‍ 1മുതല്‍ KBPS നേരിട്ട് സ്കൂളുകളില്‍ എത്തിക്കുന്നതാണെന്നും പരമാവധി ഒമ്പതിനും അഞ്ചിനും ഇടക്കുള്ള സമയങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതാണെന്നും KBPS-ന്റെ അറിയിപ്പ്. സ്കൂള്‍ അധികാരികള്‍ പുസ്‌തകം ഏറ്റുവാങ്ങുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യണമെന്നും നിര്‍ദ്ദേശം.  
ആദ്യഘട്ടത്തില്‍ ഏഴ് മുതല്‍ പത്ത് വരെ ക്ലാസിലെ പുസ്തകങ്ങളാണ് എത്തുന്നതെന്നും സ്കൂളുകളില്‍ എത്തുന്ന വിവരം മുന്‍കൂട്ടി അറിയിക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. 
ജില്ല തിരിച്ചുള്ള ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ ഇവിടെ

Friday, September 25, 2015

SAMPOORNA - UPDATION OF STUDENTS DETAILS - STD X

Uploading photos and correction of details X standard students from schools in SAMPOORNA online software should be completed before 28-09-2015. after this date students data is forwarded to Pareeksha Bhavan. All the school Heads are requested to verify the students data including name of candidate,date of Birth, Religion, Parents name, Address, Photos etc. (150px (width) and 200px (height) within 30kb) further details pls see the circular given below
click here to download the circular

KUMBLA SUB DISTRICT - BHASKARACHARYA SEMINAR AND RAMANUJAN PAPER PRESENTATION

KUMBLA SUB DISTRICT LEVEL (KASARAGOD)  BHASKARACHARYA SEMINAR FOR UP, HS HSS AND RAMANUJAN  PAPER PRESENTATION FOR HS WILL BE HELD ON  30-09-2015 WEDNESDAY  10 AM AT BRC KUMBLA@BADIADKA
 

Thursday, September 24, 2015

പ്രീ- മെട്രിക് സ്‌കോളര്‍ഷിപ്പ് - തിയതി നീട്ടി

2015-16 പ്രീ- മെട്രിക് സ്‌കോളര്‍ഷിപ്പ് സ്കീമില്‍ 1 മുതല്‍ 8 വരെ ക്ലാസുകളില്‍ ഫ്രഷ് വിഭാഗത്തിന്(Fresh Category) അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.അതില്‍ പ്രകാരം ഫ്രഷ് വിഭാഗത്തില്‍ കുട്ടികളില് നിന്ന് അപേക്ഷ സ്വീകരിക്കാവുന്ന പുതുക്കിയ അവസാന തിയതി 15-10-2015 ആയിരിക്കും.
HM/AEO/DEO തലത്തിലുള്ള uploading/updating Verification തുടങ്ങിയവയെല്ലാം
15-10-2015 ന് തന്നെ പൂര്‍ത്തിയാക്കേണ്ടതാണ്. ഡി.പി.ഐ ലെറ്റര്‍ ഡൗണ്‍ലോഡ്സില്‍..

Tuesday, September 22, 2015

സെപ്തംബര്‍ 26 വിദ്യാലയങ്ങള്‍ക്ക് അവധി

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍ വരുന്ന ഗവണ്‍മെന്റ്/എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് സെപ്തംബര്‍ 26 ശനിയാഴ്ച അവധിയായിരിക്കും. പകരം ഒക്ടോബര്‍ മൂന്ന് പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു

ന്യൂമാറ്റ്‌സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം

സ്‌കൂള്‍ കുട്ടികളുടെ ഗണിതശാസ്ത്രത്തിലുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് എസ്.ഇ.ആര്‍.ടി. നടപ്പിലാക്കുന്ന ന്യൂമാറ്റ്‌സ് പദ്ധതിയിലേക്ക് സബ് ജില്ലാതലത്തില്‍ ഒക്ടോബര്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് ഈ പദ്ധതി. ഓരോ സ്‌കൂളില്‍ നിന്നും തെരഞ്ഞെടുക്കുന്ന അഞ്ച് കുട്ടികളുടെ വിശദാംശം ഹെഡ്മാസ്റ്റര്‍ മുഖാന്തിരമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പരീക്ഷാ തീയതികളും മറ്റു വിശദാംശവും ഡൗണ്‍ലോഡ്സില്‍ ലഭിക്കും.

Saturday, September 19, 2015

SIXTH WORKING DAY STATEMENT 2015 - INSTRUCTIONS

1.  സമ്പൂർണ യുസെർനയിം പാസ്സ്‌വേർഡ്‌ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
2.6th working day യിലുള്ള class wise strength-ന്റെ അടിസ്ഥാനത്തില്‍ class wise printഎന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് classഉം divisionഉം select ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്.
3. കുട്ടികളുടെ എണ്ണം 6thworking dayയുടെ എണ്ണത്തേക്കാള്‍ കൂടുതലാണെങ്കില്‍ printout viewല്‍ നിന്നും remove button ഉപയോഗിച്ച് താത്ക്കാലികമായി വിദ്യാര്‍ത്ഥികളെ ഒഴിവാക്കാവുന്നതാണ്.
4.താത്ക്കാലികമായി ഒഴിവാക്കുന്ന വിദ്യാര്‍ത്ഥികളെ കുട്ടികളെ വീണ്ടും ഉള്‍പ്പെടുത്താനായി reset student എന്ന link click ചെയ്യുക.
5. Print viewല്‍ കുട്ടികളുടെ എണ്ണം 6th working dayയുടെ എണ്ണത്തേക്കാള്‍ കുറവാണെങ്കില്‍ printoutഎടുത്ത് അവസാനഭാഗത്ത് 6th working dayയ്ക്കുശേഷം TC നല്‍കിയ കുട്ടികളുടെ വിവരങ്ങള്‍ എഴുതിച്ചേര്‍ക്കേണ്ടതാണ്.
6. UID ഇല്ലാത്തവര്‍ Entry form EID എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് EID എന്റര്‍ ചെയ്യേണ്ടതാണ്.
7. സമ്പൂര്‍ണ്ണയില്‍ UID ഉള്‍പ്പെടുത്താത്ത കുട്ടികളുടെ UID, Entry form EID/UID link click ചെയ്ത് രേഖപ്പെടുത്താവുന്നതാണ്.

6th WORKING DAY - WEBSITE
Contact Address
Email: sixthworkday@gmail.com
ഔദ്യോഗികം (ഡി.പി.ഐ. ഓഫീസ്) - 0471-2580515
സാങ്കേതികം (ഐ.ടി.@സ്കൂള്‍ പ്രോജക്ട്) - 0471-2529800

Friday, September 18, 2015

ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്

പുതുതായി സര്‍വ്വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് (സെപ്തംബര്‍ 2015 ല്‍ 50 വയസ് പൂര്‍ത്തിയാകാത്ത) ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിനും നിലവില്‍ അംഗങ്ങളായവര്‍ക്ക് വരിസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനും സെപ്തംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും വരിസംഖ്യ കിഴിവ് വരുത്തേണ്ടതാണെന്ന് ഇന്‍ഷ്വറന്‍സ് വകുപ്പ് അറിയിച്ചു. ഡ്രായിങ് ഓഫീസര്‍മാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അര്‍ഹരായ എല്ലാ ജീവനക്കാരും പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. 2015 സെപ്തംബര്‍ ഒന്നാം തീയതി 45 വയസ് കഴിയാത്തവര്‍ക്ക് നിര്‍ബന്ധമായും ഒടുക്കേണ്ട ചുരുങ്ങിയ പ്രതിമാസ വരിസംഖ്യയുടെ ഇരട്ടിവരെ ആവശ്യപ്രകാരം ഈടാക്കാം. 45 വയസ് കഴിഞ്ഞവര്‍ക്ക് ഒടുക്കേണ്ട നിര്‍ബന്ധിത വരിസംഖ്യ മാത്രമേ ശമ്പളത്തില്‍ നിന്നും കിഴിവ് വരുത്തുവാന്‍ അനുവാദമുളളു. പുതുതായി ചേരുന്ന ജീവനക്കാര്‍ക്ക് അംഗത്വ നമ്പര്‍ ലഭിക്കുന്നതിനായി 2015 സെപ്തംബര്‍ മാസത്തെ ശമ്പളം മാറിയതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫാറം സി ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തി ഒക്ടോബര്‍ മാസത്തില്‍ തന്നെ ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസുകളില്‍ നല്‍കണം.

സയന്‍സ് സെമിനാര്‍ മത്സരം

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്ഥാന സയന്‍സ് സെമിനാര്‍ മത്സരം സെപ്തംബര്‍ 19-ന് എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. റവന്യൂ ജില്ലാതല മത്സരങ്ങളില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളാണ് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നത്. രജിസ്‌ട്രേഷന്‍ രാവിലെ ഒന്‍പത് മണിക്ക് 10.30-ന് മത്സരം ആരംഭിക്കും. സംസ്ഥാനതല മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന വിദ്യാര്‍ത്ഥിക്ക് ഒക്ടോബര്‍ എട്ടിന് ന്യൂഡല്‍ഹിയിലെ സയന്‍സ് സെന്ററില്‍ നടക്കുന്ന നാഷണല്‍ സയന്‍സ് സെമിനാര്‍ മത്സരത്തില്‍ പങ്കെടുക്കാം.പ്രോഗ്രാം നോ‍ട്ടീസ് ഡൗണ്‍ലോഡ്സില്‍

Saturday, September 12, 2015

TUPI 2 D MAGIC PRACTICE SOFTWARE


TUPI : 2D Magic animation പ്രാക്ടീസ് ചെയ്യുവാനുള്ള ഒരു പ്രോഗ്രാം  ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അയച്ചു തന്നിരിക്കുന്നു.10ാം ക്സാസിലെ കുട്ടികള്‍ക്ക് Tupi 2D Magic സ്വയം പ്രാക്ടീസ് ചെയ്യുവാന്‍ ഉതകുന്ന രീതിയിലാണ് ഈ സോഫ്റ്റ് വെയര്‍ രൂപകല്പന ചെയ്തിരിക്കുന്നത്.ഇത് കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്നതില്‍ സംശയമില്ല. ഈ സോഫ്റ്റ് വെയര്‍ അയച്ചു തന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
ഈ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി ചുവടെ..
ആദ്യം  ചിത്രങ്ങളടങ്ങിയ TUPI_Images.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് /Home ലേക്ക്  extract ചെയ്യുക.
പിന്നീട്  TUPI_Practice.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത്  Desktop ലേക്ക്  extract ചെയ്യുക.
double ക്ലിക്ക് ചെയ്ത് run ചെയ്യുക
Edubuntu 10.04 ,  14.04  രണ്ടിലും പ്രവര്‍ത്തിക്കും.
സോഫ്റ്റ് വെയര്‍  ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
TUPI_Practice (10.04).tar.gz for Edubuntu 10.04
TUPI_Practice(14.04).tar.gz for Edubuntu 14.

Images for TUPI Practice
പ്രവര്‍ത്തനം :


മുകളില്‍ കാണുന്ന പശ്ചാത്തലത്തിലെ തടാകത്തിലൂടെ താഴെക്കാണുന്ന fishing boat കരയിലേക്ക് നീങ്ങിയെത്തുന്നതിന്റെ 5 frame കളിലായുള്ള animation നിര്‍മ്മാണം.
ഓരോ ക്ലിക്കിലും അടുത്ത ഘട്ടത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ msgbox ആയി ദൃശ്യമാകും.


Thursday, September 10, 2015

പത്താംതരം തുല്യതാ പരീക്ഷയുടെ സമയമാറ്റം

പത്താംതരം തുല്യതാ പരീക്ഷയുടെ സെപ്തംബര്‍ 11, 18 തീയതികളിലെ ഹിന്ദി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പരീക്ഷ ഉച്ചയ്ക്ക് 2.15 ന് മാത്രമേ ആരംഭിക്കുകയുള്ളൂ എന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു. മറ്റ് ദിവസങ്ങളിലെ പരീക്ഷാ സമയക്രമത്തില്‍ മാറ്റമില്ല.

Wednesday, September 9, 2015

QGIS പരിശീലന സഹായി

പൈത്തണ്‍ പരിശീലത്തിനായി  പഠനസഹായി തയ്യാറാക്കിയ  തൊട്ടുപിന്നാലെ പത്താം ക്ലാസ് ഐ ടി പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ Quantum Gis (QGis) ലെ റോഡ് ബഫറിങ്ങ് പരിശീലനത്തിനുതകുന്ന ഒരു സോഫ്റ്റ് വെയര്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അയച്ചു തന്നിരിക്കുന്നു.റോഡ് ബഫര്‍ ചെയ്താല്‍ ബാധിക്കപ്പെടുന്ന വീടുകളുടെ ലിസ്റ്റ് Attribute table ഉപയോഗിച്ച് കണ്ടെത്തല്‍ എന്നതാണുദ്ദേശിക്കുന്നത്. പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
ചുവടെ നല്‍കിയിരിക്കുന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്താല്‍ പരിശീലനസഹായി പ്രവര്‍ത്തന സജ്ജമാകും.
ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ :
1. Download & extract and run the .gambas file by double click.
2. Application - Science _ QuantumGIS
3. File - Open Project - QGisproject - QGISproject.qgs
4.Vector - GeoprocessingTools - Buffer (5m)
5. .Vector -Intersect (house - new
layer എന്ന ക്രമത്തില്‍ )

Click here to Download QGIS_Practice Software

Tuesday, September 8, 2015

കേരളത്തിലെ സ്‌കൂള്‍ കുട്ടികള്‍ ഉയര്‍ന്ന പഠന നിലവാരം പുലര്‍ത്തുന്നു : എസ്.സി.ഇ.ആര്‍.ടി

കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരവും, ശേഷികളും സംബന്ധിച്ച് എസ്.സി.ഇ.ആര്‍.ടി നടത്തിയ നിലവാര പരിശോധനയില്‍ കുട്ടികള്‍ ഉയര്‍ന്ന പഠന നിലവാരം പുലര്‍ത്തുന്നതായി കണ്ടെത്തിയതായി ഡയറക്ടര്‍ അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളിലെ നാല്, ഏഴ് ക്ലാസുകളിലെ കുട്ടികളെയാണ് പഠന വിധേയമാക്കിയത്. ഓരോ വിഷയത്തിലും 600 കുട്ടികള്‍ വീതം പഠന വിധേയരായി.

ഒരു ഓഫീസ് ഒരു ഡ്രോയിംഗ് ഓഫീസര്‍ സംവിധാനം സെപ്തംബര്‍ 15 ന് നിലവില്‍ വരും

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍ സംവിധാനം ഘട്ടം ഘട്ടമായി നിര്‍ത്തലാക്കി ഒരു ഓഫീസ് ഒരു ഡ്രോയിംഗ് ഓഫീസര്‍ സംവിധാനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. ഇതോടെ ഗസറ്റഡ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരുടെയും ശമ്പളവും ബത്തകളും ട്രഷറിയില്‍ നിന്നും കൈപ്പറ്റി വിതരണം ചെയ്യുന്നത് അതത് ഓഫീസിലെ ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസറായിരിക്കും. ആദ്യഘട്ടമായി സെപ്തംബര്‍ 15 ന് സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പില്‍ സംവിധാനം നിലവില്‍ വരും.

Sunday, September 6, 2015

റേഷന്‍ കാര്‍ഡ് പുതുക്കല്‍ - തിരുത്തല്‍ റേഷന്‍ കടകള്‍ വഴിയും നടത്താം

റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് കാര്‍ഡുടമകള്‍ നല്‍കിയ വിവരങ്ങളുടെ പകര്‍പ്പ് ബന്ധപ്പെട്ട റേഷന്‍ കടകള്‍ വഴി കാര്‍ഡുടമകള്‍ക്ക് ലഭ്യമാക്കുന്നതിനും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അവ തിരുത്തി നല്‍കുന്നതിനും കാര്‍ഡുടമകള്‍ക്ക് അവസരം ഉണ്ടാക്കുമെന്ന് ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് നല്‍കിയ വിവരങ്ങള്‍ സംബന്ധിച്ച പകര്‍പ്പ് അതത് റേഷന്‍ കടകള്‍ വഴി ഒക്ടോബര്‍ അഞ്ചിന് കാര്‍ഡുടമകള്‍ക്ക് ലഭിക്കും.

Friday, September 4, 2015

PYTHON PRACTICE SOFTWARE BY M. PRAMOD MOORTHY


SSLC IT പ്രാക്റ്റിക്കല്‍ പരീക്ഷക്ക് ചോദിച്ചിരിക്കുന്ന പൈത്തണ്‍ പ്രോഗ്രാമുകള്‍ ചെയ്ത് പരിശീലിക്കുന്നതനായി തയ്യാറാക്കിയിരിക്കുന്ന സോഫ്റ്റ് വെയര്‍ അണ് ഇത്. ഈ സോഫ്റ്റ്‌വെയര്‍ അയച്ചു തന്ന  കുണ്ടൂര്‍ക്കുന്ന് TSNMHS-ലെ ശ്രീ പ്രമോദ്  മൂര്‍ത്തി സാറിന്  ഷേണി സ്കൂള്‍ ബ്ലോഗിന്റെ ഒരായിരം നന്ദി. 
ആദ്യം ഉബുണ്ടു 10.04 ലും 14.04-ലും പ്രവര്‍ത്തിക്കുന്ന രണ്ട് വ്യത്യസ്ഥ ഫയലുകള്‍ ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം . 
Download and extract 10.04.tar.gz for Edubuntu 10.04
Download and extract 14.04.tar.gz for Edubuntu 14.04 

Thursday, September 3, 2015

ദാമ്പത്യത്തര്‍ക്കങ്ങളുള്ളവരുടെ കുട്ടികള്‍ക്ക് ടി.സി.അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ ദാമ്പത്യപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന കേസുകളില്‍ കുട്ടികളുടെ ടി.സി അനുവദിക്കുന്നതിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ടി.സി. നല്‍കുന്നത് വിലക്കിക്കൊണ്ടുള്ള കോടതി വിധികളൊന്നും നിലവിലില്ലെങ്കില്‍ ഏത് രക്ഷിതാവിന്റെ കരുതലിലും സംരക്ഷണയിലുമാണോ കുട്ടി കഴിയുന്നത് ആ രക്ഷിതാവിന്റെ അപേക്ഷയില്‍ കുട്ടിക്ക് ടി.സി. അനുവദിക്കാവുന്നതാണ്. മാതാവ്/പിതാവ് ഉപേക്ഷിച്ചുപോയ കേസുകളിലും വിവാഹ മോചനം ചെയ്യപ്പെട്ട കേസുകളിലും കുട്ടി യഥാര്‍ത്ഥത്തില്‍ ആരുടെകൂടെയാണോ ജീവിക്കുന്നത് ആ രക്ഷിതാവിന്റെ അപേക്ഷയില്‍ കുട്ടിക്ക് ടി.സി അനുവദിക്കാവുന്നതാണ്.

തീയതി നീട്ടി

ന്യൂനപക്ഷ വിഭാഗം പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് സ്‌കീം 2015-16, ഒന്‍പത്, പത്ത് ക്ലാസുകളില്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (എന്‍.എസ്.പി.) വഴി ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതിയും സെപ്റ്റംബര്‍ 11 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്..ഉത്തരവ് ഡൗണ്‍ലോഡ്സില്‍

Tuesday, September 1, 2015

സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി : മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവായി

മാനസിക വൈകല്യമുളള 100 വിദ്യാര്‍ത്ഥികളില്‍ കൂടുതലുളള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതിനുളള മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് സ്‌പെഷ്യല്‍ സ്‌കൂളിലെ അധ്യാപക അനധ്യാപക നിയമനങ്ങള്‍ പി.എസ്.സി./നോട്ടിഫിക്കേഷന്‍ മുഖേന ആയിരിക്കും എന്നതിന് പകരം സെലക്ഷന്‍ കമ്മിറ്റി മുഖേന എന്നാക്കി ഭേദഗതി വരുത്തി. അധ്യാപക - അനധ്യാപകരെ തെരഞ്ഞെടുക്കുന്നതിനുളള സെലക്ഷന്‍ കമ്മിറ്റിയില്‍ ചുവടെ പറയുന്നവര്‍ അംഗങ്ങളായിരിക്കും.