Sunday, May 29, 2016

GAME OF CHANCE - ICT GAMES BASED ON MATHEMATICS STD X

കുണ്ടൂര്‍കുന്ന് TSNMHS ലെ ശ്രീ പ്രമോദ് മൂര്‍ത്തി  സാര്‍ ഇന്നിവിടെ അവതരിപ്പിക്കുന്നത്  പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ സാധ്യതകളുടെ ഗണിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു അപ്പ്ലിക്കേഷനാണ്.ഇതില്‍  ആകെ 7 കളികളാണുള്ളത്.എല്ലാം ഇന്ററാക്റീവ് ഗെയിമുകളാണ്. ഓരോന്നും കളിക്കുവാന്‍ പരമാവധി 5 ചാന്‍സു ലഭിക്കും.കളി ജയിച്ചാല്‍ ആ കളിയെ അടിസ്ഥാനമാക്കി   ഒരു ചോദ്യം ലഭിക്കും.ആദ്യത്തെ കളി കറങ്ങുന്ന ചക്രം ..ഈ കളിയില്‍  PLAY ബട്ടണില്‍ ക്ലിക്കുമ്പോള്‍ ചിത്രത്തിലെ ചക്രം തിരിയാന്‍ തുടങ്ങും. STOP ബട്ടണില്‍ ക്ലിക്കുമ്പോള്‍ കറക്കം നിലക്കും. ചിത്രത്തിനു മുകളിലുള്ള അടയാളത്തിനു നേരെ ചക്രത്തിന്റെ അതേ നിറമുള്ള ഭാഗമാണ് വന്നതെങ്കില്‍ നിങ്ങള്‍ ജയിച്ചു. കളി ജയിച്ചാല്‍ ഈ കളിയില്‍ വട്ടത്തിന്നുള്ളിലെ ഏത് നിറവും അടയാളത്തിനു നേരെ വരുവാനുള്ള സാധ്യതയെന്ത്  എന്ന ചോദ്യം ലഭിക്കും. ശരിയുത്തരം നല്‍കിയാല്‍ അടുത്ത കളിക്ക് കടക്കാം.
രണ്ടാമത്തെ കളി ചെപ്പും പന്തും(ഒരേ സംഖ്യ), 3. സ്വാതന്ത്ര്യ ദിനം 4.ചെപ്പും പന്തും(തുക)5.പേടകത്തിനുള്ളിലെ സംഖ്യ 6.പകിടകളി 7. ചീട്ട് കളി എന്നിങ്ങനെയാണ്.. ഉബുണ്ടു 10.04, 14.04കളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലികേഷന്‍ സോഫ്ട്‌വെയറുകളെ ചുവടെയുള്ള ലിങ്കുകളുില്‍നിന്ന്ഡൗണ്‍ലോഡ് ചെയ്യാം.
പരിശോധിച്ചു നോക്കൂ.. 10.04 ന്റേത്  .exe file ആണ്  (dbl clk ചെയ്ത് റണ്‍ ചെയ്താല്‍ മതി )
14.04 ന്റേത് .deb file ആണ് അത്  install ചെയ്ത്  Application - Universal Access എന്നക്രമത്തില്‍ റണ്‍ ചെയ്യുക.
To download 'Game of Chance' - for Ubuntu 10.04  Click here
To download   'Game of Chance' - for Ubuntu 14.04  Click here
ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദി...അഭിനന്ദനങ്ങള്‍.

Wednesday, May 25, 2016

MINISTERS OF KERALA LEGISLATIVE ASSEMBLY

1.പിണറായി വിജയന്‍ - പൊതുഭരണം, അഭ്യന്തരം-വിജിലന്‍സ്, ഐ.ടി, ശാസ്ത്രസാങ്കേതികം, പേഴ്‌സണ്‍ വകുപ്പ്, സിവില്‍സര്‍വ്വീസ്, തിരഞ്ഞെടുപ്പ്, സൈനികക്ഷേമം,ദുരിതാശ്വാസം,അന്തര്‍സംസ്ഥാനജലകരാറുകള്‍
2.തോമസ് ഐസക്  - ധനവകുപ്പ്
3.ഇ.പി.ജയരാജന്‍ - വ്യവസായം, കായികം
4.കടകംപള്ളി സുരേന്ദ്രന്‍ - വൈദ്യുതി,ദേവസ്വം
5.എ.കെ.ബാലന്‍ - നിയമം, സാംസ്‌കാരികം, പിന്നാക്കക്ഷേമം
6.കെ.ടി.ജലീല്‍ - തദ്ദേശസ്വയംഭരണം, ന്യൂനപക്ഷക്ഷേമം
7.പ്രൊഫ.സി.രവീന്ദ്രനാഥ് - വിദ്യാഭ്യാസം
8.ജി.സുധാകരന്‍ - പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍
9.എ.സി മൊയ്തീന്‍ - സഹകരണം, ടൂറിസം
10.ജെ.മെഴ്‌സിക്കുട്ടിയമ്മ - ഫിഷറീസ്, പരമ്പരാഗത വ്യവസായം
11.ടി.പി.രാമകൃഷ്ണന്‍ - എക്‌സൈസ്, തൊഴില്‍
12.കെ.കെ.ശൈലജ - ആരോഗ്യം,സാമൂഹികനീതി
13.മാത്യൂ ടി തോമസ് - ജലവിഭവം
14.എ.കെ.ശശീന്ദ്രന്‍ - ഗതാഗതം, ജലഗതാഗതം
15.കടന്നപ്പള്ളി രാമചന്ദ്രന്‍ - തുറമുഖം, മ്യൂസിയം,മൃഗശാല
16.ഇ.ചന്ദ്രശേഖരന്‍ - റവന്യൂ
17.വി.എസ്.സുനില്‍ കുമാര്‍ - കൃഷി
18.കെ.രാജു - വനം വകുപ്പ്, മൃഗസംരക്ഷണം
19.പി.തിലോത്തമന്‍ - ഭക്ഷ്യ-സിവില്‍ സപ്ലൈസ്

Sunday, May 22, 2016

ARITHMETIC PROGRESSION - FUN AND LEARN - ICT GAMES

പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായമായ സമാന്തരശ്രേണിയുമായി ബന്ധപ്പെടുത്തി കഴിഞ്ഞ പോസ്റ്റില്‍  ഒരു ICT ഗെയിമിനെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍  പരിചയപ്പെടുത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട മറ്റ് മൂന്ന് ഗെയിമുകളെയാണ് അദ്ദേഹം ഇന്നിവിടെ പരിചയപ്പെടുത്തുന്നത്.ആദ്യത്തെ സോഫ്ട്‌വെയറില്‍ 2 ഗെയിമുകള്‍, രണ്ടാമത്തെ സോഫ്ട്‌വെയറില്‍ ഒരു ഗെയിം ആണ്  ഉള്‍പ്പെടുത്തിട്ടുള്ളത്. ഈ ഗെയിമുകള്‍ ഉബുണ്ടുവിന്റെ 10.04,14.04 വേര്‍ഷനുകളില്‍  പ്രവര്‍ത്തിക്കും.ചുവടെയുള്ള ലിങ്കുകളില്‍നിന്നും ഗെയിം സോഫ്ട്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ഫയലിന്റെ മുകളില്‍  right click ചെയ്ത് Extract ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫയലിനെ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ ഗെയിം ആരംഭിക്കുന്നതിനുള്ള ജാലകം ലഭിക്കും .ഗെയിം കളിച്ച് നോക്കി അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..ഈ ഗെയിമകളെ അയച്ച് തന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി...അഭിനന്ദനങ്ങള്‍.
ഗെയിം കളിക്കുന്നതെങ്ങനെ എന്ന് അറിയണ്ടേ ?
1.സമാന്തരശ്രേണികള്‍. - ശ്രേണി രൂപീകരണം - Game
ഒരു സമാന്തരശ്രേണിയിലെ 5 പദങ്ങള്‍ ക്രമം തെറ്റി തന്നിരിക്കുന്നു.... അവയെ അനുയോജ്യമായ കള്ളികളിലേക്ക് drag ചെയ്തിടുക.
2.സമാന്തരശ്രേണികള്‍....Racing Game
RACE START എന്ന ബട്ടണില്‍ ക്ലിക്കുക. അപ്പോള്‍ ദൃശ്യമാകുന്ന Input Box ല്‍ തന്നിരിക്കുന്ന ബീജഗണിതരൂപത്തിലെ പൊതുവ്യത്യാസം എത്രയെന്നു ടൈപ്പ് ചെയ്ത് OK അടിക്കുക. ശരിയാണെങ്കില്‍ മാത്രമേ ഗെയിം കളിക്കുവാന്‍ സാധിക്കുകയുള്ളൂ.
ബീജഗണിതരൂപത്തിന്റെ ലേബലുള്ള റെയിസിങ്ങ് കാര്‍ പാതയിലൂടെ നീങ്ങുന്നു. പാതയോരത്തെ ബോര്‍ടുകളില്‍ ചില സംഖ്യകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇവയില്‍ ചിലത് ഈശ്രേണിയിലെ പദങ്ങളായി വരുന്ന സംഖ്യകളാണ്. ഇവയെ RACE END നു മുമ്പായി കണ്ടെത്തിയാല്‍ വിജയിക്കുന്നു.
സംഖ്യക്കു മുന്നിലുള്ള വരയെ റെയിസിങ്ങ്കാര്‍ ക്രോസ്സ് ചെയ്യുന്നസമയത്ത്, പദമായിവരാവുന്ന സംഖ്യയില്‍ ക്ലിക്കുക. പദമാണെങ്കില്‍ സംഖ്യയുടെ നിറം നീലനിറമായി മാറും. പദമല്ലെങ്കില്‍ ചുവപ്പ് നിറമാകും.
RACE END നു മുമ്പായി എല്ലാപദങ്ങളും കണ്ടെത്തിയാല്‍ കളി ജയിക്കും....
ബീജഗണിതരൂപത്തില്‍ നിന്ന് ശ്രേണിയുടെ പൊതുവ്യത്യാസം കാണുക
ഒരു സംഖ്യ ഒരു പ്രത്യേകശ്രേണിയിലെ പദമാണോ എന്നു കണ്ടെത്തുക
എന്നീ ഗണിത ശേഷികളെയാണ് ഈ ഗെയിമിലൂടെ പരീക്ഷിക്കുന്നത്.
സമാന്തരശ്രേണികള്‍....1.ശ്രേണി രൂപീകരണം Game  2. Racing Game-ഈ രണ്ട് ഗെയിമുകള്‍ ഉള്‍പെട്ട സോഫ്ട്‌വെയര്‍  ഡൗണ്‍ലോഡ് ചെയ്യുവാനുള്ള  ലിങ്ക് ഇവിടെ  Ubuntu 10.4    Ubuntu 14.04
3.സമാന്തരശ്രേണികള്‍. - LADDER GAME
ഇത് സമാന്തരശ്രേണികളുമായി ബന്ധപ്പെട്ട മറ്റൊരു  കളിയാണ്.
ഒരു ഭിത്തിയില്‍ ചാരിവച്ചിരിക്കുന്ന കോണി. താഴെ അതിനരികിലായി ഒരാള്‍ നില്ക്കുന്നു. ഓരോ കോണിപ്പടികള്‍ കയറ്റി ഇയാളെ  നിശ്ചിത സമയത്ത്തിതിനുള്ളില്‍ ഭിത്തിക്ക് മുകളിലെത്തിക്കണം.
ഇതിനായി വലതുവശത്തുകാണുന്ന മരത്തിലെ പഴങ്ങളിലുള്ള , സമാന്തരശ്രണിയിലെ 10 പദങ്ങളെ അനുക്രമമായി ക്ലിക്ക് ചെയ്യണം.
സമാന്തരശ്രേണികള്‍ -Ladder Game  ഡൗണ്‍ലോഡ് ചെയ്യുവാനുള്ള  ലിങ്ക് ഇവിടെ
Ladder game - Ubuntu 10.04    Ladder game - Ubuntu 14.04  

Saturday, May 21, 2016

Guidelines to prepare TDS Correction Statement

     TDS statement തയ്യാറാക്കിയപ്പോൾ വരുന്ന തെറ്റുകൾ തിരുത്താൻ  TDS Correction Statement ഫയൽ ചെയ്യുകയാണ് വേണ്ടത്.  TDS Correction Statement ഫയൽ ചെയ്യാൻ പ്രധാനമായും 6 ഘട്ടങ്ങളുണ്ട്.
1. TRACES ൽ TAN രജിസ്റ്റർ ചെയ്യുക.  (നേരത്തെ TAN രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ വീണ്ടും രജിസ്റ്റർചെയ്യേണ്ടതില്ല.)
2. TRACES ൽ login ചെയ്ത് Conso File ഡൌണ്‍ലോഡ് ചെയ്യുക. (Justification Report കൂടി ഡൌണ്‍ലോഡ് ചെയ്തു പരിശോധിക്കുന്നത് തെറ്റ് എന്തെന്ന് കൃത്യമായി മനസ്സിലാക്കാൻ സഹായകമാണ്.)
3. RPU ഓപ്പണ്‍ ചെയ്ത് ഡൌണ്‍ലോഡ് ചെയ്ത Conso File RPU വിലേക്ക് കൊണ്ടുവരിക.
4. RPU വിൽ വേണ്ട തിരുത്തലുകൾ നടത്തുക.
5. File സേവ് ചെയ്യുക.
6. Validate ചെയ്യുക.
7. Fvu ഫയൽ കോപ്പി ചെയ്തു അപ്‌ലോഡ്‌ ചെയ്യാനായി TIN Facilitation Center ൽ നൽകുക. 
     ഇനി ഓരോ ഘട്ടങ്ങളും വിശദമായി പരിശോധിക്കാം.
1.TRACES ൽ TAN രജിസ്റ്റർ ചെയ്യൽ 
         TRACES ൽ TAN രജിസ്റ്റർ ചെയ്യുന്നതെങ്ങിനെ എന്ന് വിവരിക്കുന്ന പോസ്റ്റ്‌ നേരത്തെ തയ്യാറാക്കിയിരുന്നു.  അതിനായി ഈ ലിങ്കിൽ ക്ളിക്ക് ചെയ്യുക.  Click here for Guideline to Register TAN in TRACES.
2. TRACES ൽ login ചെയ്ത് Conso File ഡൌണ്‍ലോഡ് ചെയ്യൽ 
       Traces ൽ ലോഗിൻ ചെയ്യുന്നതിനായി TRACES ന്റെ ഹോംപേജിൽ ഉള്ള 'Login' ക്ളിക്ക് ചെയ്യുക.
  TAN രജിസ്റ്റർ ചെയ്തു ലഭിച്ച User ID, Password, Tan നമ്പർ എന്നിവ നൽകിയ ശേഷം അതിനു ചുവടെയുള്ള verification code താഴെ അടിച്ചു കൊടുത്ത് OK ക്ളിക്ക് ചെയ്യുക.   അപ്പോൾ തുറക്കുന്ന പേജിലെ "Quick Links" നു ചുവടെയുള്ള "Request for Conso File" ൽ ക്ളിക്ക് ചെയ്യുക. (അല്ലെങ്കിൽ Statements/Payments ക്ളിക്ക് ചെയ്യുമ്പോൾ വരുന്ന dropdown list ൽ "Request for Conso File ക്ളിക്ക് ചെയ്യുക).  അപ്പോൾ വരുന്ന പേജിൽ  നമുക്ക് തിരുത്തൽ വരുത്തേണ്ടത് ഏത് ക്വാർട്ടറിലെ സ്റ്റെറ്റ്മെന്റ്റ്‌ ആണോ അത് ഇതിൽ ചേർത്ത് കൊടുക്കുക.  


Click on the image to enlarge it.
Financial Year, Quarter എന്നിവ ചേർക്കുക.  Form Type  "24Q" സെലക്ട്‌ ചെയ്യുക. എന്നിട്ട് "GO " ക്ളിക്ക് ചെയ്യുക.
അപ്പോൾ തുറക്കുന്ന പേജിൽ 'Token Number/Provisional Receipt Number (PRN)' എന്നതിന് നേരെ ഉള്ള കള്ളിയിൽ Conso file വേണ്ട ക്വാർട്ടറിന്റെ TDS ഫയൽ ചെയ്ത 15 അക്ക Token Number അടിച്ചു കൊടുക്കുക.
Click on the image to enlarge it.
പിന്നീട് അതിനു താഴെ 'Please select if the payment was done by Book Adjustment' എന്ന വരിയുടെ തുടക്കത്തിലുള്ള ബോക്സിൽ ക്ളിക്ക് ചെയ്യുക.  ഇനി ആ ക്വാർട്ടറിൽ  ഏതെങ്കിലും ഒരു മാസത്തിൽ ആകെ അടച്ച ടാക്സും ആ മാസം ടാക്സ് കുറയ്ക്കപ്പെട്ട മൂന്നു പേരുടെ PAN നമ്പരും അവരുടെ ആ മാസത്തെ ആകെ ടാക്സും ചേർക്കാനുണ്ട്.  മൂന്നിൽ കുറവ് ആളിൽ നിന്നെ ടാക്സ് കുറച്ചിട്ടുള്ളൂ എങ്കിൽ അവരുടെ വിവരം മാത്രം ചേർത്തിയാൽ മതി.  


Click on the image to enlarge it 

'Date on which tax deposited' എന്നതിന് നേരെ ടാക്സ് ട്രഷറിയിൽ ലഭിച്ച മാസത്തിന്റെ അവസാന ദിവസം ചേർക്കുക.(നവംബർ മാസത്തെ ബില്ല് ഡിസംബർ മാസത്തിൽ കാഷ് ചെയ്യുന്നതിനാൽ ആ ബില്ലിലെ വിവരം ചേർക്കുമ്പോൾ "31-Dec-2013" എന്ന വിധത്തിലാണ് ചേർക്കേണ്ടത്.)
'Challan Amount/Transfer Voucher Amount' എന്നതിന് നേരെ ആ മാസത്തിൽ ആകെ കുറച്ച ടാക്സും ചേർക്കുക  സംഖ്യ ചേർക്കുമ്പോൾ 1200 രൂപയ്ക്ക് 1200.00 എന്ന് കാണിക്കണം.  അതിനു ശേഷം ടാക്സ് കുറച്ചവരുടെ PAN ഉം ടാക്സും ഇത് പോലെ ചേര്ത ശേഷം താഴെയുള്ള 'proceed' ക്ളിക്ക് ചെയ്യുക.  അപ്പോൾ പുതിയ ഒരു പേജ് തുറക്കും.


Click on the image to enlarge it.
ഇതിൽ നമുക്കുള്ള "Authentication Code" ഉണ്ടാവും.  ഇത് എഴുതി എടുക്കുക. അല്ലെങ്കിൽ കോപ്പി ചെയ്യുക. (ഇനി ഒരു ദിവസം ഈ ക്വാർട്ടറിന്റെ മറ്റു ഫയലുകൾ ഡൌണ്‍ലോഡ് ചെയ്യാനും ഇതേ Authentication Code മതി)  എന്നിട്ട് "proceed with transaction' എന്ന ബട്ടണിൽ ക്ളിക്ക് ചെയ്യുക.


Click on the image to enlarge it.
ഇപ്പോൾ തുറക്കുന്ന 'Download Request Confirmation' പേജിൽ നിന്നും "Request Number" എഴുതി സൂക്ഷിക്കുക.  ഇപ്പോൾ നാം Conso File നു അപേക്ഷിച്ചു കഴിഞ്ഞു.  ഇനി 'Conso File" ലഭിക്കുന്നതിനു മിനിട്ടുകളോ മണിക്കൂറുകളോ താമസം ഉണ്ടാവാം. 
"Conso File" ഡൌണ്‍ലോഡ് ചെയ്യുന്നതിനായി "Downloads" ബട്ടണിൽ ക്ളിക്ക് ചെയ്യുമ്പോൾ വരുന്ന dropdown ലിസ്റ്റിൽ "Requested Downloads" ക്ളിക്ക് ചെയ്യുക.
Click on the image to enlarge it.
"Request Number" ന് നേരെ മുമ്പ് എഴുതി വച്ച Request Number ചേര്ത ശേഷം "GO" ക്ളിക്ക് ചെയ്യുക.  അപ്പോൾ താഴെ ഒരു വരിയിൽ Request ന്റെ വിവരങ്ങൾ കാണാം.  അതിൽ status കോളത്തിൽ Available എന്നാണോ എന്ന് നോക്കുക.  Available ആണെങ്കിൽ ആ വരിയിൽ ക്ളിക്ക് ചെയ്തു താഴെയുള്ള "HTTP Download" എന്ന ബട്ടണിൽ click ചെയ്യുക.
Click on the image to enlarge it.
അപ്പോൾ Conso File കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യപ്പെടും.  ഈ ഫയൽ zipped file ആയി ആണ് ഡൌണ്‍ലോഡ് ചെയ്യപ്പെടുക.  ഇത് unzip ചെയ്യുക.  അപ്പോൾ പാസ്സ്‌വേർഡ്‌  "TAN Number _ Request  Number" ആണ് നൽകേണ്ടത്.
(ഇതിന്റെ കൂടെ Justification റിപ്പോർട്ട്‌ കൂടി ഡൌണ്‍ലോഡ് ചെയ്തു പരിശോധിക്കുന്നത് തെറ്റ് എന്താണ് എന്ന് കൃത്യമായി മനസ്സിലാക്കാൻ സഹായിക്കും.  അത് മറ്റൊരു പോസ്റ്റിലൂടെ വിശദമാക്കാം.)
3. RPU ഓപ്പണ്‍ ചെയ്ത് ഡൌണ്‍ലോഡ് ചെയ്ത Conso File RPU വിലേക്ക് കൊണ്ടുവരിക
RPU എന്ന ഫോൾഡർ തുറന്ന് RPU എന്ന application file  ക്ളിക്ക് ചെയ്തു വീണ്ടും റൈറ്റ്ക്ളിക്ക് ചെയ്യുക.  'Run as administrator' ക്ളിക്ക് ചെയ്ത് RPU ഓപ്പണ്‍ ചെയ്യുക.  അതിൽ "Form No" 24Q സെലക്ട്‌ ചെയ്യുക.  എന്നിട്ട് 'Correction' നു നേരെയുള്ള ബട്ടണിൽ ക്ളിക്ക് ചെയ്യുക.  അപ്പോൾ  'Please import latest Consolidated TDS -TCS file to prepare correction statement' എന്ന് കാണുന്ന dialogue box ൽ "OK' ക്ളിക്ക് ചെയ്യുക.  
"Import Consolidated TDS - TCS File' എന്ന ബട്ടണിൽ ക്ളിക്ക് ചെയ്യുക.  അപ്പോൾ തുറക്കുന്ന വിൻഡോയിൽ നേരത്തെ നമ്മൾ TRACES ൽ നിന്നും ഡൌണ്‍ലോഡ് ചെയ്ത "Conso File" കണ്ടെത്തി ആ pdf ഫയൽ സെലക്ട്‌ ചെയ്തു 'open' ക്ളിക്ക് ചെയ്യുക.  അപ്പോൾ 'Ensure that the  latest Consolidated TDS TCS is used for preparation of correction statement" എന്ന dialogue box ൽ "OK" ക്ളിക്ക് ചെയ്യുക.  അപ്പോൾ "file imported successfully " എന്ന ബോക്സിൽ OK ക്ളിക്ക് ചെയ്യുക.  നേരത്തെ ഫയൽ ചെയ്ത ആ ക്വാർട്ടറിന്റെ എല്ലാ വിവരങ്ങളും RPU വിൽ ലോഡ് ചെയ്യപ്പെടും.
'Form' ഷീറ്റിൽ മാറ്റങ്ങൾ വരുത്താൻ "Update deductor details" നു നേരെ "Other deducter details" എന്ന് സെലക്ട്‌ ചെയ്യുക.


Click ൦ന് the image to enlarge it.
അതിനു ശേഷം ആവശ്യമായ വിവരങ്ങൾ മാറ്റിക്കൊടുക്കാം.  
"Challan' ഷീറ്റിൽ മാറ്റങ്ങൾ വരുത്താൻ ആ ഷീറ്റ് എടുക്കുക.  അതിലെ "Updation mode for challan" (രണ്ടാം കോളം) എന്ന കോളത്തിൽ മാറ്റം വരുത്തേണ്ട ചലാനിൽ "Update" സെലക്ട്‌ ചെയ്യുക.  തുടർന്നു ആ ചലാനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താം.  Section Code,  24G Receipt No,  Date on which tax deposited,  DDO/Transfer voucher Serial No, Interest amount, Other amount എന്നീ കോളങ്ങളിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്.  TAN, Form No, Financial Year, Quarter എന്നിവയിൽ മാറ്റങ്ങൾ വരുത്താൻ കഴിയില്ല.  പുതിയൊരു ചലാൻ വിവരങ്ങൾ ചേർക്കാൻ "Insert Rows" ൽ  ആവശ്യമായ എണ്ണം നൽകി "OK" ക്ളിക്ക്  ചെയ്യുക.  തുടർന്നു "Updation mode for challan" കോളത്തിൽ "Add" സെലക്ട്‌ ചെയ്യുക.
തുടർന്നു  ആവശ്യമായ എല്ലാ കോളങ്ങളും പൂരിപ്പിക്കുക.
ടാക്സ് അടച്ചവരെ കുറിച്ചുള്ള മാറ്റങ്ങൾ "Annexure 1" ലാണ് വരുത്തുന്നത്.  ഇതിന്നായി ആ ഷീറ്റ് എടുക്കുക.  PAN നമ്പറിൽ മാറ്റം വരുത്താൻ  രണ്ടാം കോളമായ  "Updation mode for Deductee" യിൽ മാറ്റം വരുത്തേണ്ട വരികളിൽ  "PAN Update" സെലക്ട്‌ ചെയ്യുക. "PAN of the employee" എന്ന കോളത്തിൽ ശരിയായ PAN നമ്പർ അടിച്ചു കൊടുക്കുക.  ഒന്നിൽ കൂടുതൽ തവണ ഒരാളുടെ PAN Number ൽ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞേക്കില്ല.  ജീവനക്കാരനെ കുറിച്ചുള്ള മറ്റു വിവരങ്ങൾ മാറ്റുന്നതിനായി "Update" സെലക്ട്‌ ചെയ്ത് ആവശ്യമായ തിരുത്തലുകൾ നടത്തുക.  പുതിയ ആളുകളെ ഉൾപ്പെടുത്തുന്നതിനായി "Insert Row" ക്ളിക്ക് ചെയ്ത് വേണ്ടത്ര വരികളുടെ എണ്ണം ചേർത്ത് "OK" ക്ളിക്ക് ചെയ്യുക.  പുതിയ വരികളിൽ രണ്ടാം കോളത്തിൽ "Add" സെലക്ട്‌ ചെയ്ത് വിവരങ്ങൾ ചേർക്കുക.
"Annexure II" ൽ മാറ്റങ്ങൾ വരുത്താൻ ആ ഷീറ്റ് എടുക്കുക.  "PAN"നമ്പറിൽ മാറ്റം വരുത്താൻ രണ്ടാം കോളമായ "Updation mode" ൽ "PAN update" സെലക്ട്‌ ചെയ്യുക.  എന്നിട്ട് വേണ്ട മാറ്റം വരുത്തുക.  ഒരാളെ ക്കുറിച്ചുള്ള വിവരങ്ങൾ ഒഴിവാക്കാൻ രണ്ടാം കോളത്തിൽ  "Delete " സെലക്ട്‌ ചെയ്യുക.  ഡിലീറ്റ് ചെയ്താലും വിവരങ്ങൾ കോളത്തിൽ തന്നെ ഉണ്ടാവും.  പുതിയ ആളുകളെ ചേർക്കാൻ "Insert Rows" ക്ളിക്ക് ചെയ്ത് വരികളുടെ എണ്ണം കൊടുത്ത്  വരികൾ ചേർത്ത് അവരെ കുറിച്ചുള്ള വിവരങ്ങൾ ചേർക്കാം.  വേണ്ട മാറ്റങ്ങളെല്ലാം വരുത്തിക്കഴിഞ്ഞാൽ ഫയൽ സേവ് ചെയ്യാം.

5. File സേവ് ചെയ്യുക.
     ഫയല്‍ സേവ് ചെയ്യുന്നതിനായി ഏറ്റവും താഴെ കാണുന്ന 'Save' എന്ന കമാന്‍ഡ് ബോക്സില്‍ ക്ലിക്ക് ചെയ്യുക.  അപ്പോള്‍ 'save File' എന്ന വിന്‍ഡോ തുറക്കും.  അതില്‍ "save in -ETds RPU 3.8 എന്നു കാണാം.  അതിന് വലത് വശത്ത് പുതിയ ഫോള്‍ഡര്‍ ഉണ്ടാക്കാനുള്ള ഐക്കണ്‍ കാണാം. ഇല്ലെങ്കിൽ താഴെ "New Folder" എന്ന് കാണാം.  അതില്‍ ക്ലിക്ക് ചെയ്യുക.  
അല്ലെങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്ത്  New Folder ഉണ്ടാക്കുക.  എന്നിട്ട് ആ ഫോള്‍ഡറിന് പേര് നല്‍കാം. സ്ഥാപനത്തിന്‍റെ പേരിന്‍റെ കൂടെ 24Q4Q, or (24Q3Q) എന്നുകൂടെ ചേര്‍ത്ത് പേര് അടിക്കാം.  എന്നിട്ട് ഈ ഫോൾഡർ ഓപ്പണ്‍ ചെയ്യാം.
തുടര്‍ന്ന് താഴെ file name നു നേരെ 24Q4Q2013-14 എന്ന് ഫയലിന് പേര് നല്‍കാം.
     അതിന് ശേഷം save ക്ലിക്ക് ചെയ്യുക.  ശരിയായി സേവ് ചെയ്തെങ്കില്‍ 'File saved successfully at ....' എന്ന ഡയലോഗ് ബോക്സ്‌ തുറന്നു വരും.  അതില്‍ OK ക്ലിക്ക് ചെയ്യുക.

6. Validate ചെയ്യുക.
       ഫയൽ validate ചെയ്യാൻ താഴെയുള്ള "Create File" ക്ളിക്ക് ചെയ്യുക.  
Click on the image to enlarge it.
അപ്പോൾ "Select path" എന്ന ഡയലോഗ് ബോക്സ്‌ തുറക്കും.  അതിൽ നടുവിലെ "Browse" എന്ന ബട്ടണ്‍ ക്ളിക്ക് ചെയ്യുക.  അപ്പോൾ  "Save as" എന്ന ബോക്സ്‌ തുറക്കും. അതിൽ നാം നേരത്തെ RPU വിൽ  കയറ്റിയ extract ചെയ്ത Conso file  path സെലക്റ്റ് ചെയ്തു ലോഡ് ചെയ്യുക.  അതിനു ശേഷം ഏറ്റവും താഴത്തെ മൂന്നാമത്തെ "Browse"  ബട്ടണ്‍ ക്ലിക്ക് ചെയ്യുക.  അപ്പോൾ വരുന്ന Save as ബോക്സിൽ നാം സ്ഥാപനത്തിന്റെ പേരിൽ ഉണ്ടാക്കിയ ഫോൾഡർ തുറന്ന് അതിൽ നമ്മൾ save ചെയ്ത ഫയൽ കൊണ്ടുവരിക.  ഇനി "Validate" എന്ന ബട്ടണ്‍ ക്ളിക്ക് ചെയ്യുക.  ചേര്‍ത്ത വിവരങ്ങളെല്ലാം വേണ്ട രീതിയിലാണെങ്കില്‍ 'File Validation Successful' എന്നു രേഖപ്പെടുത്തിയ മെസ്സേജ് ബോക്സ്‌ വന്നതായി കാണാം. അതിനു താഴെയുള്ള 'OK' ക്ലിക്ക് ചെയ്യുക.
ഇനി നമുക്ക് RPU 3.8 ക്ലോസ് ചെയ്യാം.  ഇതിനായി ടൈറ്റില്‍ ബാറില്‍ വലത്തേ അറ്റത്ത്‌ കാണുന്ന ക്ലോസ് ബട്ടണില്‍ (X) ക്ലിക്ക് ചെയ്യുക.  അപ്പോള്‍ 'Do you wish to save data before exiting the application' എന്ന ഡയലോഗ് ബോക്സ്‌ വരും.  അതില്‍ 'Yes' ക്ലിക്ക് ചെയ്യുക.  
     അപ്പോള്‍ 'Save As' എന്ന പേരോട് കൂടിയ ഒരു ഡയലോഗ് ബോക്സ്‌ തുറക്കും.  അതില്‍ ഏതാനും ഫയലുകള്‍ ഉള്ളതായി കാണാം.അതില്‍ ഏറ്റവും മുകളിലായി നാം നേരത്തെ പേര് നല്‍കി സേവ് ചെയ്ത ഫയല്‍ ഉണ്ടായിരിക്കും.  അതില്‍ ഒരു തവണ ക്ലിക്ക് ചെയ്തു സെലക്ട്‌ ചെയ്യുക.  എന്നിട്ട് 'Save as' എന്ന ആ ഡയലോഗ് ബോക്സില്‍ കാണുന്ന 'Save' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.  അപ്പോള്‍ പുതിയൊരു ഡയലോഗ് ബോക്സ്‌ തുറക്കും.  അതില്‍ 'Do you want to replace it?' എന്നതിന് ചുവടെ കാണുന്ന 'Yes' ക്ലിക്ക് ചെയ്യുക.   അപ്പോള്‍ 'File saved successfully' എന്നെഴുതിയ മെസ്സേജ് ബോക്സ്‌ തുറക്കും.  അതില്‍ 'OK' ക്ലിക്ക് ചെയ്യുക.  അതോടെ RPU 3.8  ക്ലോസ് ആവും.  ഇനി നാം തയ്യാറാക്കിയ ഫയല്‍ Tin Fecilitation Centre ല്‍ സമര്‍പ്പിക്കുന്നതിനായി കോപ്പി ചെയ്യേണ്ടതുണ്ട്.

ഫയല്‍ കോപ്പി ചെയ്യല്‍.
     ഇപ്പോള്‍ Local Disc C  യിലെ RPU 3.8  എന്ന ഫോള്‍ഡറിലുള്ള ഫയലുകള്‍ക്കൊപ്പം നാം സ്ഥാപനത്തിന്‍റെ പേരില്‍ നേരത്തെ ഉണ്ടാക്കിയ ഫോള്‍ഡര്‍ കൂടി ഉണ്ടാകും.  ഈ ഫോള്‍ഡര്‍ തുറന്ന്നോക്കിയാല്‍ അതില്‍  ഏതാനും ഫയലുകള്‍ കാണാം.  ഇതില്‍ കാണുന്ന 'FVU File' ആണ് Tin Fecilitation Centre ല്‍ നിന്ന് അപ്‌ലോഡ്‌ ചെയ്യുന്നത്.  ഈ ഫയല്‍ മാത്രമായോ അല്ലെങ്കില്‍ ഈ ഫോള്‍ഡര്‍ ഒന്നിച്ചോ കോപ്പി ചെയ്ത് സി ഡി യില്‍ പകര്‍ത്തി Tin Fecilitation Centre ല്‍  അപ്‌ലോഡ്‌ ചെയ്യുന്നതിനായി 27A ഫോറത്തോടൊപ്പം സമര്‍പ്പിക്കാവുന്നതാണ്. ഈ ഫോള്‍ഡറില്‍ Form27A എന്ന pdf ഫയല്‍ കാണാം. ഇനി മുതല്‍ ഈ 27A Form ആണ് ഒപ്പിട്ടു നല്‍കേണ്ടത്.

Friday, May 13, 2016

ELECTION TIPS - ASSEMBLY ELECTION - 2016

***14-05-2016 തിയതി തന്നെ http://pdmapp.keralaitmission.org എന്ന സൈറ്റില്‍നിന്ന് e sammathi android app ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. മൂന്നാം ഘട്ടം  randomisation കഴിഞ്ഞ ശേഷം മാത്രമേ നിങ്ങളുടെ മൊബൈലില്‍ one time password(OTP) SMS ആയി ലഭിക്കും.
1. ചെക്ക് ലിസ്റ്റില്‍ സൂചിപ്പിച്ച എല്ലാ സാമഗ്രികള്‍ ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുക.
2. EVM ന്റെ Control Unit, Balloting Unit എന്നിവയില്‍ ശരിയായ Serial No. ഉം Sealing ഉം ഉണ്ടെന്നും ശരിയായി പ്രവര്‍ത്തിക്കുന്നെന്നും ഉറപ്പു വരുത്തുക.
3. Tendered Ballot Papers, Register of Voters(Form No. 17A), Accounts of Votes Recorded(Form No. 17C), Green Paper Seals, Strip Seals, Special tags, Metal Seal, Indelible ink എന്നിവ കുറ്റമറ്റതാണെന്നും Marked Copies of Electoral Roll ല്‍ PB/EDC/PV marking പരിശോധിച്ച് അവ Identical ആണെന്നും ഉറപ്പു വരുത്തണം.
4. സ്ഥാനാര്‍ത്ഥികളുടേയും തിരഞ്ഞെടുപ്പ് ഏജന്റിന്റേയും കയ്യൊപ്പിന്റെ ഫോട്ടോകോപ്പി ശ്രദ്ധിക്കുക.
5. Male/Female എണ്ണമറിയാന്‍ 1 to 600 വരെ എഴുതിയ രണ്ട് copy കരുതുന്നത് നന്നായിരിയ്ക്കും.
6. Polling Station ന് 200 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം അവിടെ എത്തിയാലുടന്‍ നിരീക്ഷിക്കുന്നതിനൊപ്പം 100 മീറ്റര്‍ ചുറ്റളവിനുള്ളിലുള്ള പരസ്യം ഒഴിവാക്കുവാന്‍ ആവശ്യപ്പെടുക.
7. Polling Station set up ചെയ്ത് ആവശ്യമായ rehearsal നടത്തുക.
8. Polling Station ന് വെളിയില്‍ പോളിംഗ് പ്രദേശത്തിന്റേയും(M14) സ്ഥാനാര്‍ത്ഥികളുടേയും വിശദ വിവരം കാണിക്കുന്ന നോട്ടീസ് (M15)എന്നിവ തിരഞ്ഞെടുപ്പു ദിവസം രാവിലെയെങ്കിലും പതിക്കാന്‍ മറക്കരുത്.
9. Maleനും Femaleനും Separate Queue ഒരുക്കണം.രണ്ട് സ്ത്രീകള്‍ , ഒരു പുരുഷന്‍ എന്ന ക്രമത്തില്‍ വോട്ട ചെയ്യാന്‍ കടത്തി വിടണം.Separate Entrance ഉം Exit ഉം arrange ചെയ്യുക.അന്ധരോ അവശരോ ആയ സമ്മതിദായകര്‍ ,കൈകുഞ്ഞുമായി വരുന്ന അമ്മ എന്നിവരെ Queue മറികടന്ന് വോട്ട് ചെയ്യാന്‍ അനുവദിക്കുക.
10. Polling Agents ന്റെ Appointment Order (Form10)check ചെയ്ത് Declaration നില്‍ ഒപ്പ് വാങ്ങി PASS കൊടുക്കാം. ഒരു സ്ഥാനാര്‍ത്ഥി യുടെ ഒരു Polling Agent നും രണ്ട് Relief Agents നും PASS കൊടുക്കാമെങ്കിലും ഒരു സമയം ഒരാള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ.
11. തിരഞ്ഞെടുപ്പുദിവസം(16-05-2016) രാവിലെ 6 മണിക്കു മുമ്പ് തന്നെ Polling Agents എത്തുവാന്‍ ആവശ്യപ്പെടണം. MOCK POLL നടത്തുവാനാണെന്ന് ഓര്‍മ്മപ്പെടുത്തുക.
12. Sample Paper Seal Account ഉം Accounts of Votes Recorded ഉം തയ്യാറാക്കുക.
13. Statutaryകവറുകള്‍ക്ക്  S1,S2,S3 എന്ന  ക്രമത്തിലും Non Statutary കവറുകള്‍ക്ക് NS1,NS2,NS3, NS4..എന്ന എന്ന ക്രമത്തിലും  Receiving centreല്‍ ഇ.വി.എം ന്റെ കൂടെ ഏല്‍പ്പിക്കേണ്ട കവറുകള്‍ക്ക് H1,H2,H3  ക്രമത്തിലും കോഡ്  നല്‍കുക.
14. തിരഞ്ഞെടുപ്പു ദിവസം രാവിലെ 6.15 നെങ്കിലും സന്നിഹിതരായ Polling Agentsന്റെ സാന്നിദ്ധ്യത്തില്‍ MOCK POLL നടത്തുക.കുറഞ്ഞത് 50 വോട്ടെങ്കിലും poll ചെയ്യണം എന്നാണ് ഇലക്ഷന്‍ കമ്മീഷന്റെ പുതിയ നിര്‍ദ്ദേശം.
15.Mock Poll ന് ശേഷം close, result, clear എന്നക്രമത്തില്‍ EVM CLEARചെയ്യുക.
16. Control Unit ന്റെ Power Switch “OFF” ചെയ്യുക. Control Unitല്‍നിന്ന് Balloting Unit disconnect ചെയ്യുക
17. MOCK POLL Certificate , Declaration by the presiding officer എന്നിവ പൂരിപ്പിച്ച് അവയില്‍ Polling Agents ന്റെ ഒപ്പ് വാങ്ങുക.
18. Green Paper Seal ന്റെ White surface ല്‍ സീരിയല്‍ നന്പറിന് താഴെയായി Presiding Officer ഉം Polling Agents ഉം sign ചെയ്യുക.
19. Paper Seal ലെ Serial No.പുറത്തു കാണത്തക്കവിധമാണ് Seal fix ചെയ്യേണ്ടത്.
20. Account of Votes Recorded 17 Cയില്‍ Paper Seal Account രേഖപ്പെടുത്തുക.
21. Special tag ല്‍ Control Unit ന്റെ Serial No.രേഖപ്പെടുത്തുക. Backsideല്‍ താത്പര്യമുള്ള സ്ഥാനാത്ഥികള്‍ക്കോ ഏജന്റുമാര്‍ക്കൊ sign ചെയ്യാം. Serial No.അവര്‍ note ചെയ്യുവാനും അനുവദിക്കുക.
22. Control Unit ന്റെ RESULT Section ന്റെ Inner door Special tag ഉപയൊഗിച്ച് seal ചെയ്യുക.
23. Special tag thread ഉപയൊഗിച്ച് കെട്ടി wax കൊണ്ട് (നാലാമത്തെ കെട്ടില്‍) sealചെയ്യുക.
24. RESULT Section ന്റെ Outer door, Paper Seal രണ്ട് ഭാഗത്തേക്കും കവിഞ്ഞ് നില്ക്കത്തക്ക രീതി യില്‍ അടച്ച് thread ഉപയോഗിച്ച് Address tag കെട്ടി seal ചെയ്യുക.
25. Strip Seal ന്റെ Serial No.ന് താഴെ Presiding Officer ഉം Polling Agents ഉം sign ചെയ്യുക.
26. Strip Seal ഉപയോഗിച്ച് Control Unit ന്റെ RESULT Section ന്റെ Outside SEAL ചെയ്യണം. ഇതിനായി താഴേക്ക് തള്ളി നില്ക്കുന്ന Paper Seal മടക്കി Strip Seal ന്റെ A യിലും അതിന് മുകളില്‍ B ഉം ഒട്ടിച്ച് മുകളിലേക്ക് നില്ക്കു ന്ന Paper Seal ഭാഗം മടക്കി Serial No. മറയാതെ C ഉം anticlockwise ആയി ചുറ്റി D ഉം ഒട്ടിക്കുക.
27. Control Unit ന്റെ Power Switch “ON” ചെയ്യുക.
28. Strip Seal Account Presiding Officer's Diary യില്‍ രേഖപ്പെടുത്തുക.
29. Balloting Unit, Control Unit ഇവ തമ്മില്‍ Connect ചെയ്യുക.

30. “ People Act 1951 ലെ 128 - വകുപ്പു പ്രകാരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടഉദ്യോഗസ്ഥരോ ഏജന്റോആരെങ്കിലും ഇതിന്റെ രഹസ്യസ്വഭാവം മറികടന്നാല്‍ മൂന്നു മാസം വരെ തടവോ പിഴയോ രണ്ടും കൂടിയോശിക്ഷ ലഭിക്കാം" എന്ന് Presiding Officer പ്രഖ്യാപനം നടത്തുന്നു.
30. Marked Copy of Electoral Roll പോളിംഗ് ഏജന്റുമാരെ കാണിക്കുക.PB/EDC/PV marking note ചെയ്യുവാന്‍ അനുവദിക്കുക. Register of Voters ല്‍ entryകളൊന്നും വന്നില്ല എന്നും ബോധ്യപ്പെടുത്തുക.പോളിംഗ് സ്റ്റേഷനില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ഇലക്ടറല്‍ റോള്‍ പുറത്ത് കൊണ്ടുപോകുന്നതും,വോട്ട് ചെയ്യാത്ത വോട്ടര്‍മാരുടെ പേര് സ്ലിപ്പില്‍ എഴുതി പുറത്തുള്ള ആള്‍ക്കാര്‍ക്ക് കൈമാരുന്നതും, പോളിംഗ് ശതമാനം പുറത്തുള്ള ആള്‍ക്കാര്‍ക്ക് അറിയിക്കുന്നതും പാട്ടില്ലാത്തതാണ് എന്ന് Polling Agentsന് സൂചിപ്പിക്കുക.
31. Tendered Ballot papers ന്റെ serial numbers ഉം note ചെയ്യുവാന്‍ അനുവദിക്കുക.
32. തിരഞ്ഞെടുപ്പുദിവസം (16-05-2016) ന് കൃത്യം 7 മണിക്കു തന്നെ POLLING ആരംഭിക്കണം.
33. First Polling Officer :- First Polling Officer :- Marked copy of Electoral Roll ഉപയോഗിച്ച് വോട്ടറിനെ identify ചെയ്തു കഴിഞ്ഞാല്‍ കുറുകെ(Diagonal) വരയ്ക്കുകയും Female Voter ആണെങ്കില്‍ നമ്പര്‍ round ചെയ്യുകകൂടി വേണം.നമ്പരും പേരും Agents ന് കേള്‍ക്കത്തക്ക ഉച്ചത്തില്‍ വിളിച്ചു പറയണം. Male/Female എണ്ണ ത്തെ സൂചിപ്പിക്കുന്നപേപ്പറില്‍ നിശ്ചിത നമ്പര്‍ വെട്ടുകയും വേണം.
34. Second Polling Officer:- Voter ന്റെ ഇടതുചൂണ്ടുവിരലില്‍ indelible ink mark ചെയ്യണം. Register of Voters ല്‍ വോട്ടറിന്റെ sign/thumb impression വാങ്ങി Voter's Slip നല്കുകയും വേണം.(സമ്മതിദായകന്‍ സാക്ഷരനാണെങ്കില്‍  കൈയൊപ്പ് വാങ്ങണം. വിരലടയാ​ളം വാങ്ങുന്നത് പരമാവധി ഒഴിവാക്കണം.അനിവാര്യമാണെങ്കില്‍ വിരലടയാളം വാങ്ങി അതിനടുത്ത് അദ്ദേഹത്തിന്റെ പേരും എഴുതി ചേര്‍ക്കണം).
35. Third Polling Officer:- ക്രമത്തില്‍ Voter's Slip വാങ്ങി EVM ലെ Control Unit ലെ Ballot Button PRESS ചെയ്ത് വോട്ട് ചെയ്യിക്കണം.
36.VOTER SLIP വാങ്ങിയ ശേഷം ഒരാള്‍ വോട്ട് ചെയ്യാന്‍ വിസമ്മതിച്ചാല്‍ 17A യിലെ  Remarks കോളത്തില്‍ Refused to vote എന്ന് എഴുതുക.യാതൊരു കാരണവശാലും 17A(Register of Voters)തിരുത്താന്‍ പാടുള്ളതല്ല.അതുപോലെ Third Polling Officer ബാലറ്റ് ബട്ടണ്‍ അമര്‍ത്തിയ ശെഷം ഒരാള്‍ വോട്ട് ചെയ്യാന്‍ വിസമ്മതിച്ചാല്‍ അടുത്ത ആളെ വോട്ട് ചെയ്യാന്‍ അനുവദിക്കുക.അവസാനത്തെ വോട്ടര്‍ ഇങ്ങനെ ചെയ്താല്‍ control unit സ്വിച്ച് ഓഫ് ചെയ്ത് വീണ്ടും സ്വിച്ച ഓണ്‍ ചെയ്യുക.
37. Presiding Officer's Diary, Check Memo, 16-Point Observer's Report..... യഥാസമയം പൂരിപ്പിക്കുക.
38. Presiding Officer's Diary യില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഈരണ്ടു മണിക്കൂറില്‍ നടക്കുന്ന Polling ന്റെ കണക്ക് തയ്യാറാക്കണം. SMS മുഖേന അഥവാ ഇ സമ്മതി സോഫ്ട്‌വെയര്‍ ഉപയോഗിച്ച് കണക്കുകള്‍ /സ്ഥിതിഗതികള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക്  അറിയിക്കുക.
39. CHALLENGE VOTE :- ഒരു വോട്ടറിന്റെ identity യില്‍ Challenge വന്നാല്‍ Challenge Fee (Rs.2/-) വാങ്ങിയിട്ട് വിചാരണ ചെയ്താല്‍ മതി. വോട്ടറിന്റെ sign Form 40 ല്‍ വാങ്ങണം. കള്ളവോട്ടര്‍ ആണെന്ന് തെളിയുകയാണെങ്കില്‍ Fee തിരികെ കൊടുത്തു രസീത് വാങ്ങണം.വോട്ടറിന്റെ പേരില്‍ തുടര്‍ നടപടി സ്വീകരിക്കുകയും വേണം.
40. BLIND & INFIRM VOTER :- വന്നാല്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള സഹായിയെ അനുവദിക്കാം. നിശ്ചിത ഫാറത്തിലും(annexure X) ലിസ്റ്റിലും (Form 14A)സഹായിയുടെ ഒപ്പ് വാങ്ങണം. Voter ന്റെ വിരലില്‍ ink mark ചെയ്യുകയും വേണം.
41 TENDERED VOTE :- യഥാര്‍ത്ഥ വോട്ടര്‍ വന്നപ്പോള്‍ ആരോ അയാളുടെ വോട്ട് നേരത്തെ ചെയ്തു കഴിഞ്ഞിരിക്കുന്നു! അന്വേഷണത്തില്‍ നിന്നും യഥാര്‍ത്ഥ വോട്ടര്‍ ഇയാളാണെന്ന് മനസ്സിലായാല്‍ Form 17B യില്‍ വോട്ടറിന്റെ ഒപ്പു് വാങ്ങി  "Tendered Ballot Paper” നല്കിയാണ് വോട്ട് ചെയ്യിക്കേണ്ടത്.ബാലറ്റ് പേപ്പറിന്റെ പുറകില്‍ print ചെയ്തിട്ടില്ലെങ്കില്‍ "Tendered Ballot” എന്ന് എഴുതാന്‍ മറക്കരുത്.ഇവ ഇതിനുള്ള കവറിലുമാണ് സൂക്ഷിക്കേണ്ടത്.(വോട്ട് ചെയ്യാന്‍ arrow cross mark, red ink pad നല്‍കണം)
42. Polling ന്റെ അവസാന  മണിക്കൂറി 5 മണിക്ക് ശേഷം  Agents നെ പുറത്തുപോകാന്‍ അനുവദിക്കരുത്.
43. 6 PM ന് Queue വില്‍ നില്ക്കു ന്ന എല്ലാവര്‍ക്കും Last മുതല്‍ Slip നല്കി വോട്ട് ചെയ്യിക്കണം.
44. Slip വാങ്ങിയ എല്ലാവരും വോട്ട് ചെയ്ത് കഴിഞ്ഞാല്‍ Voting അവസാനിച്ചതായി പ്രഖ്യാപിക്കുക.
45. EVM ന്റെ Control Unit ലെ “CLOSE” Button press ചെയ്യുക. Total Votes Display Agents നെ ബോധ്യപ്പെടുത്തി Form 17C യിലെ Part I item 5 ല്‍ ചേര്ക്കു ക.
46. Balloting Unit , Control Unit ല്‍ നിന്നും Disconnect ചെയ്യുക. Control Unit ന്റെ Power “OFF” ചെയ്ത് CLOSE Button ന്റെ CAP fit ചെയ്യുക.
47.Register of votes 17A  ലെ അവസാനത്തെ സീരിയല്‍ നമ്പരിന് താഴെ  ചുവന്ന മഷികൊണ്ട് നീളത്തില്‍ വരയിട്ട് അതിന് താഴെ last serial No is 961( Nine Six One)എന്ന് അക്കത്തിലും അക്ഷരത്തിലും എഴുതണം.അതിന് താഴെ 2nd Polling officer ഉം presiding officer ഉം ഒപ്പിടണം.
48. Accounts of Votes Recorded ന്റെ Attested copy Agents ന് നല്കുക.
49..EVM , ballot unit എന്നിവ carry caseകളില്‍വച്ച് address tag കെട്ടി സീല്‍ ചെയ്യുക.
50 ഇലക്ഷന്‍ മറ്റീരിയല്‍സ് Return ചെയ്യുവാനായി ഇവിടെയുള്ള ലിസ്റ്റ് പ്രകാരം Pack ചെയ്യുക.
51. Acquittance Roll-ല്‍ sign വാങ്ങി Polling Officers ന് Remuneration നല്കുക.
52. Accounts of Votes Recorded, Declaration by the Presiding Officer, Presiding Officer's Diary etc. Visit sheet, 16 point report ,Mock Poll Certificate, Acquittance roll എന്നിവ (H1,H2,H3...എന്ന കവറുകളില്‍ )EVM നൊപ്പം പ്രത്യേകം നല്കുവാനായി Presiding Officer തന്നെ സൂക്ഷിക്കുക.

To download this file in pdf format click here

Wednesday, May 11, 2016

COMPLETE GUIDE TO ASSEMBLY ELECTIONS 2016

ഈ വരുന്ന മേയ് 16 ആം തിയ്യതി നടക്കുന്ന നിയമസഭാ തെറഞ്ഞെടുപ്പിന്റെ മുന്നോടിയായി പോളിംഗ് ഓഫീസര്‍മാര്‍ക്കുള്ള രണ്ടാം ഘട്ട പരിശീലനത്തിന് ശേഷം 15ാം ഇലക്ഷന്‍ സാമഗ്രികള്‍ സ്വീകരിക്കാന്‍ പോകുന്നതിന് മുമ്പ് പരിശീലന ക്ലാസില്‍ സൂചിപ്പിച്ച  കാര്യങ്ങള്‍ ഓര്‍ത്തെടുക്കേണ്ടതുണ്ട്. അതിനായി പരിശീലന ക്ലാസില്‍ അവതരിപ്പിച്ച് വീഡിയോ,പ്രസെന്റേഷന്‍,ആപ്പ്,അനുബന്ധ സാമഗ്രികള്‍ എന്നിവയെ ഷേണി സ്കൂള്‍ ബ്ലോഗ് ഇവിടെ അവതരിപ്പിക്കുന്നു.രണ്ടാം ഘട്ട പരിശീലനത്തിന്‍ പുതിയ ഒരു ആപ്പിനെ പരിചയപ്പെടുത്തുകയുണ്ടായി.അതിനെ എങ്ങനെ ഡൊണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം എന്നതിനെ കുറിച്ചുള്ള ഒരു പ്രസെന്റേഷനും ചേര്‍ത്തിട്ടുണ്ട്.
Alternative photo identity documents for voting
List of Contesting Candidates
 1.  TIPS FOR PRO IN ENGLISH By Prasanth P S ,HSST English, Govt Model HSS,Punnamoodu, Thiruvananthapuram 
 2. TIPS FOR PRO IN MALAYALAM
 3. POLL PROCEDURE 2016 - PRESENTATION
 4. COMPLETE POLL PROCEDURE VIDEO UPLOADED BY SHENISCHOOL(250MB)
 5. VOTER VERIFIED PAPER AUDIT TRIAL (VVPAT)- DEMO VIDEO
 6. MODEL POLLING STATION  - VIDEO FOR MOBILE PHONES
 7. E SAMMATHI ANDROID APP TRAINING MODULE  PRESENTATION
 8. DUTIES OF POLLING OFFICERS IN A NUTSHELL  - NOTES
 9. ELECTION LAWS - NOTES
 10. CLOSURE PROCEEDINGS - NOTES
 11. POLLING PROCEDURE AND SET UP - NOTES
 12. COVERS TO BE SUBMITTED TO THE COLLECTION CENTRE 
 13. HOURLY STATUS FOR PRESIDING OFFICERS
 14. MALE FEMALE COUNT SHEET
 15. PRESENTATION ON EVM
 16. DIFFERENT FORMS REQUIRED FOR ASSEMBLY ELECTIONS
 17. DIFFERENT COVERS AND FORMS
 18. LIST OF RETURNING OFFICERS
 19. LIST OF ARO'S
 

Monday, May 9, 2016

ICT TEXT BOOK INTRODUCTION PROGRAMME IN VICTERS -SCHEDULE AND DETAILS(CLASS VIII, IX AND X)

എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിലെ പരിഷ്‌കരിച്ച് ഐ.സി.ടി. പാഠപുസ്തക പരിശീലന പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുന്ന ഐ.ടി. ജാലകം ഇന്ന് (മെയ് 10) മുതല്‍ വിക്‌ടേഴ്‌സ് ചാനലില്‍ വൈകുന്നേരം 04.30 നും രാത്രി ഒമ്പതിനും സംപ്രേഷണം ചെയ്യും. പാഠപുസ്തകത്തിലെ വിവരങ്ങള്‍ ക്ലാസ് മുറിയില്‍ വിനിമയം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സോഫ്റ്റ്‌വെയറിലെ പ്രവര്‍ത്തനങ്ങളും സ്‌ക്രീന്‍ കാസ്റ്റിങ്ങ് സംവിധാനത്തിന്റെ സഹായത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

Wednesday, May 4, 2016

GAINPF PRESENTATION AND NOTES

G.O.(P)No:39/2016 Fin dtd 16/03/2016  പ്രകാരം 01/04/2016മുതല്‍ Aided സ്കൂളുകളില്‍ ഗെയ്‌ന് പി.എഫ് സംവിധാനം നടപ്പിലാക്കികൊണ്ട് ഉത്തരവായിട്ടുണ്ട്.ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി മാത്രമേ കെ.എ.എസ്.ഇ.എഫ് ലോണിന് അപേക്ഷിക്കാന സാധിക്കൂ .ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സമര്‍പ്പിക്കണമെങ്കില്‍ ഗെയ്‌ന് പി.എഫ് വെബ്‌സൈറ്റുില്‍ കയറി സ്കൂള്‍തലത്തില്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.അത് ചെയ്യണമെങ്കില്‍ ആദ്യം ട്രൈനിംഗ് സൈറ്റില്‍ ലോഗിന്‍ ചെയ്ത് കാര്യങ്ങള്‍ പഠിച്ച ശേഷം ഗെയ്‌ന് ഫി.എഫ് സൈറ്റില്‍ ചെയ്യുന്നതാണ് ഉത്തമം. Aided സ്കൂളുകളില്‍ ഫി.എഫ് ലോണിന് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നത്തിന് വിവിധ തലങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വിശദമാക്കുന്ന ഒരു Help File ഉം Presentation ഉം അയച്ച് തന്നിരിക്കുന്നത് കാസറഗോഡ് ഡി.ഇ.ഒ ഓഫീസിലെ ജീവനക്കാരനായ ശ്രീ സജീവ് സാറാണ്. ശ്രീ സജീവ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി.... അഭിനന്ദനങ്ങള്‍..

    • NOTES ON GAINPF IN PDF FORMAT CLICK HERE TO DOWNLOAD(THANKS TO SRI  SAJEEV; DEO OFFICE KASARAGOD)