Showing posts with label INCOME TAX. Show all posts
Showing posts with label INCOME TAX. Show all posts

Friday, January 12, 2024

INCOME TAX CALCULATOR 2023-2024 : WINDOWS AND UBUNTU BASED

ആദായനികുതി കണക്കാക്കാന്‍ സഹായകരമായ [Ms Windows ലെ Excel, Ubuntu ലെ ലെ Libre Office Calc ലും പ്രവര്‍ത്തിക്കുന്ന ഒരു പ്രോഗ്രാം   പ്രവര്‍ത്തിക്കുന്ന ഒരു പ്രോഗ്രാം ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  ജിജി തിരുവല്ല . 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ആദായനികുതി കണക്കാക്കാന്‍ രണ്ട്‌ വൃത്യസ്ത രീതികള്‍ ലഭ്യമാണ്‌.
INCOME TAX CALCULATOR 2023-2024 -INTRODUCTION
INCOME TAX CALCULATOR SOFTWARE Vs.1.04 -2023-2024 - WINDOWS BASED
INCOME TAX CALCULATOR SOFTWARE Vs. 2023-2024 -UBUNTU BASED

Thursday, January 5, 2023

INCOME TAX CALCULATOR 2023 - UBUNTU AND WINDOWS BASED

2022-2023 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി കണ്ടെത്താന്‍ സഹായകരമായ ലിനക്സീലെ (ഉബണ്ടുവിലെ)ലിബര്‍ ഓഫീസ്‌ കാല്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന പ്രോഗ്രാം തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പത്തനംതിട്ട ജില്ലയിലെ ആനിക്കാട്‌ സെന്റ്‌ മേരീസ്‌ഹൈസ്കൂള്‍ ലെ ഗണിതശാസ്ത്ര അധ്യാപകനായ ശ്രി. ജിജി വര്‍ഗിസ്‌
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
INCOME TAX CALCULATOR 2023 - UBUNTU BASED(CALC)
INCOME TAX CALCULATOR 2023 - WINDOWS BASED(EXCEL)
RELATED POSTS

EASY TAX 2022-2023 - ANTICIPATORY INCOME TAX SOFTWARE(WINDOWS AND UBUNTU BASED) BY SUDHEER KUMAR T K
EASY TAX 2022-2023 - ANTICIPATORY INCOME TAX SOFTWARE(WINDOWS BASES- EXCEL FILE)
EASY TAX 2022-2023 - ANTICIPATORY INCOME TAX SOFTWARE(UBUNTU BASED-.XLSX FILE)
EASY TAX 202-2023 - ANTICIPATORY INCOME TAX SOFTWARE ( WINDOWS BASED -XLS WITH 10E)

Tuesday, January 25, 2022

TIMUS - INCOME TAX UTILITY BY SAJI V KURIAKOSE

1. ഡേറ്റ എൻട്രി ഇല്ലാതെ, SPARK  Salary Drawn  Statement -PDF  ഫയലിൽനിന്നു നേരിട്ട് , ഡേറ്റാ എൻട്രി ഇല്ലാതെ തന്നെ  Income Tax Statement തയ്യാറാക്കുന്നതിന് സഹായിക്കുന്നുv. Help File ലഭ്യമാണ്.

2. നേരിട്ട് Data Entry നടത്തി  IT സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്നതിനുള്ള സൗകര്യവും ലഭ്യമാണ് .

3. പെൻഷൻകാർ,  ശമ്പളേതര വരുമാനക്കാർ എന്നിവർക്കും ആദായ നികുതി സ്റ്റേറ്റ്മെന്റ്  തയ്യാറാക്കാം .

4. പുതിയ  കൺസെഷണൽ നിരക്കും  നിലവിലുള്ള നിരക്കും താരതമ്യം ചെയ്തു ലാഭകരമായ നിരക്ക് തെരഞ്ഞെടുക്കാം.

5. Anticipatory / Final  Statement തയ്യാറാക്കുന്നതിനുള്ള സൗകര്യം .

6. 10E  പുതിയ  കൺസെഷണൽ നിരക്കിലും   പഴയ നിരക്കിലും തയ്യാറാക്കുന്നതിനുള്ള സൗകര്യം.
 
 7.  *TDS-Quarter 4- Annexure2 തയ്യാറാക്കൽ* : Timus ൽ തയ്യാറാക്കുന്ന/ശേഖരിക്കുന്ന  വിവരങ്ങൾ ക്രോഡീകരിച്ച് ഒരൊറ്റ മൗസ്  ക്ലിക്കിൽ Annexure 2 തയ്യാറാക്കാം.

8.  2009-2010 സാമ്പത്തികവർഷം    മുതലുള്ള ഏതു സാമ്പത്തിക വർഷത്തെയും ആദായ നികുതി സ്റ്റേറ്റ്മെന്റ്  തയ്യാറാക്കാം. 

9. Capturing data from PIMS Anticipatory Statement : (for treasuries) PIMS Anticipatory Statementൽ നിന്ന് ഡേറ്റ നേരിട്ട് ശേഖരിക്കുന്നതിനും  നികുതി കണക്ക് കൂട്ടുന്നതിനും ഡേറ്റാബേസിലേക്ക് സൂക്ഷിക്കുന്നതിനും പുനരുപയോഹിക്കുന്നതും സൗകര്യം 

10. Instant help on important IT Sections.
Download link Download Links - Timus12

INCOME TAX CALCULATOR 2021-22 WITH 10 E WINDOWS AND UBUNTU BASED WITH 10E FACILITY

2021-2022 സാമ്പത്തിക വർഷത്തെ ജീവനക്കാരുടെ ആദായനികുതി കണക്കാക്കാന്‍ സഹായകരമായ സോഫ്ട്‍വെയര്‍  (WINDOWS AND UBUNTU BASED)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  തിരുവല്ല മല്ലപ്പള്ളി സെന്റ് മേരീസ് ഹൈസ്കൂളിലെ  അധ്യാപകന്‍ ശ്രീ ജിജി വര്‍ഗ്ഗീസ് സാര്‍.
സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
INCOME TAX CALCULATOR 2021-22 WITH 10 E WINDOWS BASED
INCOME TAX CALCULATOR 2021-22 WITH 10 E UBUNTU BASED
RELATED POST
ANTICPATORY INCOME TAX STATEMENT 2021-2022 BY SUDHEER KUMAR T.K AND RAJAN N

Saturday, February 13, 2021

TIMUS 11 - INCOME TAX SOFTWARE BY SAJI V KURIAKOSE


TIMUS 11 : TIMUS ന്റെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നു .
പുതിയ  കൺസെഷണൽ നിരക്കും  നിലവിലുള്ള നിരക്കുംതാരതമ്യം ചെയ്തു ലാഭകരമായ നിരക്ക് തെരഞ്ഞെടുക്കുന്നതിന് സഹായിക്കുന്നു
  1. Annexure 2 തയ്യാറാക്കൽ 

  2. IT statement from Spark salary drawn statement :

  3. 2. Capturing data from PIMS Anticipatory Statement, (for Treasuries employees use)

  4. Instant help on important IT Sections.download links

    Download Links TIMUS11 (timusnew.blogspot.com)

    timus11.exe : https://drive.google.com/uc?export=download&id=1czxAYgzl4mkGyHc_lqAFRlA-KieHVh33

    timus11.zip : https://drive.google.com/uc?export=download&id=164pF3zQXdb6NaIrhOhvioTtEvmbNS4bU


    image.png


Salary യും deduction കളുമെല്ലാം manual ആയി entry ചെയ്തു കൊടുക്കേണ്ടി വരുന്നതിന് പകരം സ്പാർക്കിൽ നിന്നും ലഭിക്കുന്ന സാലറി ഡ്രോൺ സ്റ്റേറ്റ്മെന്റ് - PDF ഫയലിൽ നിന്നും ഡേറ്റാ നേരിട്ട് ശേഖരിക്കുന്ന രീതിയിലാണ് Timus തയ്യാറാക്കിയിരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ഡേറ്റാബേസിലേക്ക് സേവ് ചെയ്യുന്നതിനും പുനരുപയോഗിക്കുന്നതിന്നും സൗകര്യമുണ്ട് എന്നത് Timus നെ കൂടുതൽ ആകർഷകമാക്കുന്നു. കൂടുതൽ അംഗ സംഖ്യയുള്ള ഓഫീസുകളിൽ കൃത്യതയോടെയും ആയാസരഹിതമായും TDS സംബന്ധമായ പ്രവർത്തനങ്ങൾ നിർവഹിക്കുവാൻ Timus ഏറ്റവും സഹായകരമാണ്. കൂടാതെ ഈ വേർഷനിൽ Rpu വിൽ ഉപയോഗിക്കുന്ന Annexure2 കൂടി ജനറേറ്റ് ചെയ്യാനുള്ള ഓപ്ഷൻ കൂടി ലഭ്യമാകുന്നു, എന്നത്  Timus നെ കൂടുതൽ ആകർഷകമാക്കുന്നു..


1. Annexure2 തയ്യാറാക്കൽ :* ഇപ്പോൾ Income tax Quartely Statement തയ്യാറാക്കുന്നവരുടെ ഏറ്റവും വലിയ ബുദ്ധിമുട്ട് 92 കോളങ്ങളുള്ള Annexure  2 തയ്യാറാക്കുക എന്നതാണ്. എന്നാൽ. Timus 11 , ഇതിന് ലളിതമായ പരിഹാരവുമായി എത്തിയിരിക്കുന്നു. Timus ൽ തയ്യാറാക്കുന്ന/ ശേഖരിക്കുന്ന ജീവനക്കാരുടെയും പെൻഷൻകാരുടെയും വിവരങ്ങൾ ക്രോഡീകരിച്ച് ഒരൊറ്റ മൗസ്  ക്ലിക്കിൽ Rpu Annexure 2 ഫോമിൽ നേരിട്ട് ഫീഡ് ചെയ്യാവുന്ന വിധത്തിൽ തയ്യാറാക്കുന്നതിനുള്ള ഓപ്ഷൻTimus 11  ൽ ഉൾപ്പെടുത്തിയിരിക്കുന്നു.


2. IT statement from Spark salary drawn statement : SPARK  Salary Drawn  Statement -PDF  ഫയലിൽനിന്നു നേരിട്ട് , ഡേറ്റാ എൻട്രി ഇല്ലാതെ തന്നെ  Income Tax Statement തയ്യാറാക്കുന്നതിന് സഹായിക്കുന്നു. (ട്യൂട്ടോറിയൽ അറ്റാച്ച് ചെയ്തിരിക്കുന്നു.)


SPARK > INCOME TAX > SALARY_DRAWN STATEMENT എന്ന മെനുവില്‍ നിന്ന് ലഭിക്കുന്ന SALARY_DRAWN STATEMENT – PDF File കമ്പ്യൂട്ട്റില്‍ എവിടെയെങ്കിലും സേവ്  ചെയ്തിന് ശേഷം, Timus> Income Tax Statement for Years എന്ന option വഴി സെലക്ട് ചെയ്താല്‍ മതിയാകും. 2009-2010 സാമ്പത്തിക വര്‍ഷം മുതല്‍ 2020 -2021 വരെയുള്ള ഏത് വർഷത്തെയും  IT STATEMENT തയ്യാറാക്കാം. ഒരു ഓഫീസിലെ എല്ലാ ജീവനക്കാരുടെയും, സാലറി ഡ്രോണ്‍ സ്റ്റേറ്റ്മെന്‍റ്,  ചുരുങ്ങിയ സമയം കൊണ്ട് TIMUS ല്‍ capture ചെയ്ത് സേവ് ചെയ്യാവുന്നതും പിന്നീട് ആവശ്യമായ Deductions മാത്രം വരുത്തി Income Tax Statement തയ്യാറാക്കാം. വളരെ ലളിതമായി ഉപയോഗിക്കാവുന്ന 10E കാല്‍ക്കുലേറ്ററും ഉള്‍പ്പെടുത്തിയിരിക്കുന്നു. 


3. Capturing data from PIMS Anticipatory Statement : 

(for treasuries) PIMS Anticipatory Statementൽ നിന്ന് ഡേറ്റ നേരിട്ട് ശേഖരിക്കുന്നതിനും  നികുതി കണക്ക് കൂട്ടുന്നതിനും ഡേറ്റാബേസിലേക്ക് സൂക്ഷിക്കുന്നതിനും പിന്നീട് ആവശ്യാനുസരണം , selection criteria അനുസരിച്ച്‌, തിരിച്ച് വിളിക്കുന്നതിന്നും ആവശ്യമായ Deductions ചേർത്ത്, ആദായ നികുതി കണക്കാക്കുന്നതിനും, IT Statement , Form 16 B , Annexure 2 എന്നിവ തയ്യാറാക്കുന്നതിനുമുള്ള സൗകര്യം. 2  ടാക്സ് നിർണയ  രീതീയും താരതമ്യം ചെയ്തു ലാഭകരമായ രീതി നിര്ണയിക്കുന്നതിനുള്ള സൗകര്യം ലഭ്യമാകുന്നു...


Timus ൽ ഉൾപ്പെടുത്തപ്പെടുന്ന എല്ലാ ജീവനക്കാരുടെയും (spark data,) പെൻഷൻകാരുടെയും (Pims Data) വിവരങ്ങൾ ഉൾപ്പെടുത്തി Rpu വിലേക്ക്  നേരിട്ട് പകർത്താവുന്ന രീതിയിൽ കൃത്യമായി Annexure 2 തയ്യാറാക്കുന്നതിന് സാധിക്കുന്നു.


ജീവനക്കാരുടെയും, പെൻഷൻകരുടെയും നികുതി, കാറ്റഗറി പരിഗണനകൾക്കനുസൃതമായി തയ്യാറാക്കുന്നതിനുള്ള സൗകര്യം.


4. Instant help on important IT Sections : 

ഡേറ്റ എൻട്രി നടത്തുമ്പോൾ  തന്നെ അതാതു  IT സെക്ഷനുകളെക്കുറിച്ചു വിശദമായ വിവരങ്ങൾ ലഭ്യമാകുന്ന ഹെപ്സ് ഓപ്ഷൻസ്  ലഭ്ധ്യമാവുന്നു.


  1. 2009-10 മുതൽ 2020 -21 സാമ്പത്തിക വർഷം വരെയുള്ള IT സർക്കുലറുകൾ ലഭ്യമാവുന്നു.


6. Anneuxure 2 വിൽ നേരിട്ട് നൽകുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പ് വരുത്താൻ സഹായകരമായ രീതിൽ TDS Statement വാലിഡേറ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന Text file നിന്നും data ശേഖരിച്ച് Annexure 2 ൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് കൺസോളിഡേറ്റഡ് സ്റ്റേറ്റ്മെൻറ് തയ്യാറാക്കുന്നതിനുള്ള സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നു..   


7. ട്രഷറികളിൽ NPS ബില്ലുകൾ, ഡെപ്യൂട്ടേഷൻ ചെലാൻ എന്നിവ തയ്യാറാക്കുന്നതിനുള്ള ഓപ്ഷൻ നിലനിർത്തിയിരിക്കുന്നു.


For download links and more details

TIMUS-Unique Multi Purpose Utility (timusnew.blogspot.com)


SAJI V KURIAKOSE
District Coordinator, 9496321851
District Treasury, Idukki
RELATED SOFTWARES
HONEST TAX -INCOME TAX SOFTWARE BY ANSON FRANCIS
HONEST TAX INCOME TAX SOFTWARE 0.5

HONEST TAX - VIDEO TUTORIAL
RELATED SOFTWARES

INCOME TAX CACULATOR BY GIGI VARUGHESE WINDOWS AND UBUNTU BASED
INCOME TAX CALCULATOR 2020-2021 WINDOWS BASED
INCOME TAX CALCULATOR 2020-2021UBUNU BASED
INCOME TAX SOFTWARE BY SUDHEER KUMAR T K
EASY TAX 2021Version 1.1

EASY TAX 2021 - Ubuntu Version 1.2

 

Sunday, January 31, 2021

CLICK HERE TO DOWNLOAD INCOME TAX CALCULATOR 2020-2021 - UBUNTU AND WINDOWS BASED BY GIGI VARUGHESE

2020-2021 സാമ്പത്തിക വർഷത്തെ ജീവനക്കാരുടെ ആദായനികുതി കണക്കാക്കാന്‍ സഹായകരമായ സോഫ്ട്‍വെയര്‍  (WINDOWS AND WINDOW BASED)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  തിരുവല്ല മല്ലപ്പള്ളി സെന്റ് മേരീസ് ഹൈസ്കൂളിലെ  അധ്യാപകന്‍ ശ്രീ ജിജി വര്‍ഗ്ഗീസ് സാര്‍.
ശ്രീ ജിജി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD INCOME TAX CALCULATOR 2020-2021 UBUNTU BASED BY GIGI VARUGHESE
CLICK HERE TO DOWNLOAD INCOME TAX CALCULATOR 2020-2021 UBUNTU BASED BY GIGI VARUGHESE
ANTICIPATORY TAX STATEMENT CREATOR WINDOWS AND UBUNTU VERSION BY SUDHEER KUMAR T K
Anticipatory Tax Statement Creator Windows Version
Anticipatory Tax Statement Creator Ubuntu Version 

Income Tax Notes

Tuesday, July 7, 2020

E - FILING OF INCOME TAX RETURN - USEFUL NOTES BY SUDHEER KUMAR T.K

2019-20 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി നവംബര്‍ 30 വരെ നീട്ടിയിരിക്കുന്നു. ആകെ വരുമാനത്തില്‍ നിന്നും പ്രൊഫഷണല്‍ ടാക്സ്, ഹൌസിങ് ലോണ്‍ പലിശ എന്നിവ കുറച്ചാല്‍ രണ്ടര ലക്ഷത്തില്‍ കൂടുതലുള്ളവര്‍ നികുതി ബാധ്യത ഇല്ലെങ്കിലും റിട്ടേണ്‍ ഫയല്‍ ചെയ്യണം. ശ്രദ്ധയോടും കൃത്യതയോടും കൂടി സമയപരിധിക്കുള്ളില്‍ ഫയല്‍ ചെയ്യുന്നത് വഴി പിന്നീടുള്ള പ്രയാസങ്ങള്‍ ഒഴിവാക്കാം. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് എങ്ങനെയെന്നും(E Filing) റിട്ടേണുമായി ബന്ധപ്പെട്ട് നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നും വിവരിക്കുന്ന PDF നോട്ടുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സുധീര്‍ കുമാര്‍ ടി.കെ
സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
E Filing of Income Tax Return 2019-20
Submission of Form 10 E in E Filing Portal for Income Tax Relief
Pre-Validation of Bank Account for Tax Refund and E Verification
EVC Generation for E Verification
Download Form 26 AS - Annual Tax Statement
Registration of PAN Number for E filing
Linking of Aadhaar Number with PAN Number
Know more about Form 16 - Certificate of Tax deducted

Wednesday, March 25, 2020

ANTICIPATORY TAX STATEMENT CREATOR WINDOWS AND UBUNTU VERSION

2020-21 വർഷത്തെ ടാക്സിനെ കുറിച്ച് ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു. ഈ വർഷം നികുതി അടക്കേണ്ടി വരുമോ? അടയ്ക്കണമെങ്കിൽ 12,500 രൂപയിൽ കൂടുതൽ ആയിരിക്കും എന്നതിനാൽ മാർച്ച് മാസത്തെ ശമ്പളം മുതൽ തന്നെ അടച്ചു തുടങ്ങണം. ഈ വർഷം ടാക്സ് കണക്കാക്കാൻ രണ്ടു രീതികളുണ്ട്. ഏതാവും നമുക്ക് ഗുണകരം? മാസതവണ എത്ര വേണ്ടി വരും?
നിങ്ങൾക്ക് സഹായകരമായ  Windows, Ubuntu OS കളില്‍ പ്രവര്‍ത്തിക്കുന്ന പ്രോഗ്രാമുകളും നോട്ടുകളും പരിചയപ്പെടുത്തുകയാണ് നിങ്ങളേവര്‍ക്കും  സുപരിചിതനായ ശ്രീ സുധീര്‍ കുമാര്‍ ടി.കെ .
സാറിന് ഞങ്ങളുടെ നന്നിയും കടപ്പാടും അറിയിക്കുന്നു.
Anticipatory Tax Statement Creator Windows Version
Anticipatory Tax Statement Creator Ubuntu Version 

Income Tax Notes

Tuesday, April 2, 2019

ANTICIPATORY INCOME TAX SOFTWARE 2019

2019-20 വർഷം അടയ്‌ക്കേണ്ട ആദായനികുതിയുടെ ആദ്യ വിഹിതം അടയ്‌ക്കേണ്ടത് മാർച്ച് മാസത്തെ ശമ്പളത്തിൽ നിന്നും ആണല്ലോ. പുതിയ നിരക്ക് പ്രകാരം, ഇത് വരെ നികുതി നൽകിയ പലർക്കും ഈ വർഷം നികുതി നൽകേണ്ടി വരില്ല. അതിനാൽ ഇപ്പോൾ തന്നെ നികുതി കണക്കാക്കി ആവശ്യമെങ്കിൽ മാത്രം കുറയ്ക്കുക.
നികുതി നിരക്കിൽ മാറ്റം ഇല്ല എങ്കിലും, കഴിഞ്ഞ വർഷം 3,50,000 വരെ Taxable Income ഉള്ളവർക്ക് ലഭിച്ചിരുന്ന Section 87A പ്രകാരമുള്ള 2,500 രൂപ റിബേറ്റ് ഈ വർഷം 12,500 രൂപയായി ഉയർത്തിയിരിക്കുന്നു. 5,00,000 വരെ Taxable Income ഉള്ളവർക്ക് ഇത് ലഭിക്കും. ഫലത്തിൽ 5,00,000 വരെ Taxable Income ഉള്ളവർക്ക് നികുതി നൽകേണ്ടി വരില്ല. ഇത് കൂടാതെ Standard Deduction 40,000 രൂപ 50,000 ആയി ഉയർത്തിയിരിക്കുന്നു.
നികുതി നൽകേണ്ടവർക്ക് 12,500 രൂപയോ അതിൽ കൂടുതലോ ആയിരിക്കും നികുതി. അതുകൊണ്ട് നികുതി അടയ്ക്കാനുള്ളവർ ആദ്യ മാസം തന്നെ നികുതി കുറച്ചു തുടങ്ങുക.
നികുതി കണക്കാക്കി Anticipatory Statement തയ്യാറാക്കാൻ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തട്ടെ.
                       Sudheer kumar T.K  Headmaster, K C A L P School, Eramangalam

Saturday, May 21, 2016

Guidelines to prepare TDS Correction Statement

     TDS statement തയ്യാറാക്കിയപ്പോൾ വരുന്ന തെറ്റുകൾ തിരുത്താൻ  TDS Correction Statement ഫയൽ ചെയ്യുകയാണ് വേണ്ടത്.  TDS Correction Statement ഫയൽ ചെയ്യാൻ പ്രധാനമായും 6 ഘട്ടങ്ങളുണ്ട്.
1. TRACES ൽ TAN രജിസ്റ്റർ ചെയ്യുക.  (നേരത്തെ TAN രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ വീണ്ടും രജിസ്റ്റർചെയ്യേണ്ടതില്ല.)
2. TRACES ൽ login ചെയ്ത് Conso File ഡൌണ്‍ലോഡ് ചെയ്യുക. (Justification Report കൂടി ഡൌണ്‍ലോഡ് ചെയ്തു പരിശോധിക്കുന്നത് തെറ്റ് എന്തെന്ന് കൃത്യമായി മനസ്സിലാക്കാൻ സഹായകമാണ്.)
3. RPU ഓപ്പണ്‍ ചെയ്ത് ഡൌണ്‍ലോഡ് ചെയ്ത Conso File RPU വിലേക്ക് കൊണ്ടുവരിക.
4. RPU വിൽ വേണ്ട തിരുത്തലുകൾ നടത്തുക.
5. File സേവ് ചെയ്യുക.
6. Validate ചെയ്യുക.
7. Fvu ഫയൽ കോപ്പി ചെയ്തു അപ്‌ലോഡ്‌ ചെയ്യാനായി TIN Facilitation Center ൽ നൽകുക. 
     ഇനി ഓരോ ഘട്ടങ്ങളും വിശദമായി പരിശോധിക്കാം.
1.TRACES ൽ TAN രജിസ്റ്റർ ചെയ്യൽ 
         TRACES ൽ TAN രജിസ്റ്റർ ചെയ്യുന്നതെങ്ങിനെ എന്ന് വിവരിക്കുന്ന പോസ്റ്റ്‌ നേരത്തെ തയ്യാറാക്കിയിരുന്നു.  അതിനായി ഈ ലിങ്കിൽ ക്ളിക്ക് ചെയ്യുക.  Click here for Guideline to Register TAN in TRACES.
2. TRACES ൽ login ചെയ്ത് Conso File ഡൌണ്‍ലോഡ് ചെയ്യൽ 
       Traces ൽ ലോഗിൻ ചെയ്യുന്നതിനായി TRACES ന്റെ ഹോംപേജിൽ ഉള്ള 'Login' ക്ളിക്ക് ചെയ്യുക.
  TAN രജിസ്റ്റർ ചെയ്തു ലഭിച്ച User ID, Password, Tan നമ്പർ എന്നിവ നൽകിയ ശേഷം അതിനു ചുവടെയുള്ള verification code താഴെ അടിച്ചു കൊടുത്ത് OK ക്ളിക്ക് ചെയ്യുക.   അപ്പോൾ തുറക്കുന്ന പേജിലെ "Quick Links" നു ചുവടെയുള്ള "Request for Conso File" ൽ ക്ളിക്ക് ചെയ്യുക. (അല്ലെങ്കിൽ Statements/Payments ക്ളിക്ക് ചെയ്യുമ്പോൾ വരുന്ന dropdown list ൽ "Request for Conso File ക്ളിക്ക് ചെയ്യുക).  അപ്പോൾ വരുന്ന പേജിൽ  നമുക്ക് തിരുത്തൽ വരുത്തേണ്ടത് ഏത് ക്വാർട്ടറിലെ സ്റ്റെറ്റ്മെന്റ്റ്‌ ആണോ അത് ഇതിൽ ചേർത്ത് കൊടുക്കുക.  


Click on the image to enlarge it.
Financial Year, Quarter എന്നിവ ചേർക്കുക.  Form Type  "24Q" സെലക്ട്‌ ചെയ്യുക. എന്നിട്ട് "GO " ക്ളിക്ക് ചെയ്യുക.
അപ്പോൾ തുറക്കുന്ന പേജിൽ 'Token Number/Provisional Receipt Number (PRN)' എന്നതിന് നേരെ ഉള്ള കള്ളിയിൽ Conso file വേണ്ട ക്വാർട്ടറിന്റെ TDS ഫയൽ ചെയ്ത 15 അക്ക Token Number അടിച്ചു കൊടുക്കുക.
Click on the image to enlarge it.
പിന്നീട് അതിനു താഴെ 'Please select if the payment was done by Book Adjustment' എന്ന വരിയുടെ തുടക്കത്തിലുള്ള ബോക്സിൽ ക്ളിക്ക് ചെയ്യുക.  ഇനി ആ ക്വാർട്ടറിൽ  ഏതെങ്കിലും ഒരു മാസത്തിൽ ആകെ അടച്ച ടാക്സും ആ മാസം ടാക്സ് കുറയ്ക്കപ്പെട്ട മൂന്നു പേരുടെ PAN നമ്പരും അവരുടെ ആ മാസത്തെ ആകെ ടാക്സും ചേർക്കാനുണ്ട്.  മൂന്നിൽ കുറവ് ആളിൽ നിന്നെ ടാക്സ് കുറച്ചിട്ടുള്ളൂ എങ്കിൽ അവരുടെ വിവരം മാത്രം ചേർത്തിയാൽ മതി.  


Click on the image to enlarge it 

'Date on which tax deposited' എന്നതിന് നേരെ ടാക്സ് ട്രഷറിയിൽ ലഭിച്ച മാസത്തിന്റെ അവസാന ദിവസം ചേർക്കുക.(നവംബർ മാസത്തെ ബില്ല് ഡിസംബർ മാസത്തിൽ കാഷ് ചെയ്യുന്നതിനാൽ ആ ബില്ലിലെ വിവരം ചേർക്കുമ്പോൾ "31-Dec-2013" എന്ന വിധത്തിലാണ് ചേർക്കേണ്ടത്.)
'Challan Amount/Transfer Voucher Amount' എന്നതിന് നേരെ ആ മാസത്തിൽ ആകെ കുറച്ച ടാക്സും ചേർക്കുക  സംഖ്യ ചേർക്കുമ്പോൾ 1200 രൂപയ്ക്ക് 1200.00 എന്ന് കാണിക്കണം.  അതിനു ശേഷം ടാക്സ് കുറച്ചവരുടെ PAN ഉം ടാക്സും ഇത് പോലെ ചേര്ത ശേഷം താഴെയുള്ള 'proceed' ക്ളിക്ക് ചെയ്യുക.  അപ്പോൾ പുതിയ ഒരു പേജ് തുറക്കും.


Click on the image to enlarge it.
ഇതിൽ നമുക്കുള്ള "Authentication Code" ഉണ്ടാവും.  ഇത് എഴുതി എടുക്കുക. അല്ലെങ്കിൽ കോപ്പി ചെയ്യുക. (ഇനി ഒരു ദിവസം ഈ ക്വാർട്ടറിന്റെ മറ്റു ഫയലുകൾ ഡൌണ്‍ലോഡ് ചെയ്യാനും ഇതേ Authentication Code മതി)  എന്നിട്ട് "proceed with transaction' എന്ന ബട്ടണിൽ ക്ളിക്ക് ചെയ്യുക.


Click on the image to enlarge it.
ഇപ്പോൾ തുറക്കുന്ന 'Download Request Confirmation' പേജിൽ നിന്നും "Request Number" എഴുതി സൂക്ഷിക്കുക.  ഇപ്പോൾ നാം Conso File നു അപേക്ഷിച്ചു കഴിഞ്ഞു.  ഇനി 'Conso File" ലഭിക്കുന്നതിനു മിനിട്ടുകളോ മണിക്കൂറുകളോ താമസം ഉണ്ടാവാം. 
"Conso File" ഡൌണ്‍ലോഡ് ചെയ്യുന്നതിനായി "Downloads" ബട്ടണിൽ ക്ളിക്ക് ചെയ്യുമ്പോൾ വരുന്ന dropdown ലിസ്റ്റിൽ "Requested Downloads" ക്ളിക്ക് ചെയ്യുക.
Click on the image to enlarge it.
"Request Number" ന് നേരെ മുമ്പ് എഴുതി വച്ച Request Number ചേര്ത ശേഷം "GO" ക്ളിക്ക് ചെയ്യുക.  അപ്പോൾ താഴെ ഒരു വരിയിൽ Request ന്റെ വിവരങ്ങൾ കാണാം.  അതിൽ status കോളത്തിൽ Available എന്നാണോ എന്ന് നോക്കുക.  Available ആണെങ്കിൽ ആ വരിയിൽ ക്ളിക്ക് ചെയ്തു താഴെയുള്ള "HTTP Download" എന്ന ബട്ടണിൽ click ചെയ്യുക.
Click on the image to enlarge it.
അപ്പോൾ Conso File കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യപ്പെടും.  ഈ ഫയൽ zipped file ആയി ആണ് ഡൌണ്‍ലോഡ് ചെയ്യപ്പെടുക.  ഇത് unzip ചെയ്യുക.  അപ്പോൾ പാസ്സ്‌വേർഡ്‌  "TAN Number _ Request  Number" ആണ് നൽകേണ്ടത്.
(ഇതിന്റെ കൂടെ Justification റിപ്പോർട്ട്‌ കൂടി ഡൌണ്‍ലോഡ് ചെയ്തു പരിശോധിക്കുന്നത് തെറ്റ് എന്താണ് എന്ന് കൃത്യമായി മനസ്സിലാക്കാൻ സഹായിക്കും.  അത് മറ്റൊരു പോസ്റ്റിലൂടെ വിശദമാക്കാം.)
3. RPU ഓപ്പണ്‍ ചെയ്ത് ഡൌണ്‍ലോഡ് ചെയ്ത Conso File RPU വിലേക്ക് കൊണ്ടുവരിക
RPU എന്ന ഫോൾഡർ തുറന്ന് RPU എന്ന application file  ക്ളിക്ക് ചെയ്തു വീണ്ടും റൈറ്റ്ക്ളിക്ക് ചെയ്യുക.  'Run as administrator' ക്ളിക്ക് ചെയ്ത് RPU ഓപ്പണ്‍ ചെയ്യുക.  അതിൽ "Form No" 24Q സെലക്ട്‌ ചെയ്യുക.  എന്നിട്ട് 'Correction' നു നേരെയുള്ള ബട്ടണിൽ ക്ളിക്ക് ചെയ്യുക.  അപ്പോൾ  'Please import latest Consolidated TDS -TCS file to prepare correction statement' എന്ന് കാണുന്ന dialogue box ൽ "OK' ക്ളിക്ക് ചെയ്യുക.  
"Import Consolidated TDS - TCS File' എന്ന ബട്ടണിൽ ക്ളിക്ക് ചെയ്യുക.  അപ്പോൾ തുറക്കുന്ന വിൻഡോയിൽ നേരത്തെ നമ്മൾ TRACES ൽ നിന്നും ഡൌണ്‍ലോഡ് ചെയ്ത "Conso File" കണ്ടെത്തി ആ pdf ഫയൽ സെലക്ട്‌ ചെയ്തു 'open' ക്ളിക്ക് ചെയ്യുക.  അപ്പോൾ 'Ensure that the  latest Consolidated TDS TCS is used for preparation of correction statement" എന്ന dialogue box ൽ "OK" ക്ളിക്ക് ചെയ്യുക.  അപ്പോൾ "file imported successfully " എന്ന ബോക്സിൽ OK ക്ളിക്ക് ചെയ്യുക.  നേരത്തെ ഫയൽ ചെയ്ത ആ ക്വാർട്ടറിന്റെ എല്ലാ വിവരങ്ങളും RPU വിൽ ലോഡ് ചെയ്യപ്പെടും.
'Form' ഷീറ്റിൽ മാറ്റങ്ങൾ വരുത്താൻ "Update deductor details" നു നേരെ "Other deducter details" എന്ന് സെലക്ട്‌ ചെയ്യുക.


Click ൦ന് the image to enlarge it.
അതിനു ശേഷം ആവശ്യമായ വിവരങ്ങൾ മാറ്റിക്കൊടുക്കാം.  
"Challan' ഷീറ്റിൽ മാറ്റങ്ങൾ വരുത്താൻ ആ ഷീറ്റ് എടുക്കുക.  അതിലെ "Updation mode for challan" (രണ്ടാം കോളം) എന്ന കോളത്തിൽ മാറ്റം വരുത്തേണ്ട ചലാനിൽ "Update" സെലക്ട്‌ ചെയ്യുക.  തുടർന്നു ആ ചലാനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താം.  Section Code,  24G Receipt No,  Date on which tax deposited,  DDO/Transfer voucher Serial No, Interest amount, Other amount എന്നീ കോളങ്ങളിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്.  TAN, Form No, Financial Year, Quarter എന്നിവയിൽ മാറ്റങ്ങൾ വരുത്താൻ കഴിയില്ല.  പുതിയൊരു ചലാൻ വിവരങ്ങൾ ചേർക്കാൻ "Insert Rows" ൽ  ആവശ്യമായ എണ്ണം നൽകി "OK" ക്ളിക്ക്  ചെയ്യുക.  തുടർന്നു "Updation mode for challan" കോളത്തിൽ "Add" സെലക്ട്‌ ചെയ്യുക.
തുടർന്നു  ആവശ്യമായ എല്ലാ കോളങ്ങളും പൂരിപ്പിക്കുക.
ടാക്സ് അടച്ചവരെ കുറിച്ചുള്ള മാറ്റങ്ങൾ "Annexure 1" ലാണ് വരുത്തുന്നത്.  ഇതിന്നായി ആ ഷീറ്റ് എടുക്കുക.  PAN നമ്പറിൽ മാറ്റം വരുത്താൻ  രണ്ടാം കോളമായ  "Updation mode for Deductee" യിൽ മാറ്റം വരുത്തേണ്ട വരികളിൽ  "PAN Update" സെലക്ട്‌ ചെയ്യുക. "PAN of the employee" എന്ന കോളത്തിൽ ശരിയായ PAN നമ്പർ അടിച്ചു കൊടുക്കുക.  ഒന്നിൽ കൂടുതൽ തവണ ഒരാളുടെ PAN Number ൽ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞേക്കില്ല.  ജീവനക്കാരനെ കുറിച്ചുള്ള മറ്റു വിവരങ്ങൾ മാറ്റുന്നതിനായി "Update" സെലക്ട്‌ ചെയ്ത് ആവശ്യമായ തിരുത്തലുകൾ നടത്തുക.  പുതിയ ആളുകളെ ഉൾപ്പെടുത്തുന്നതിനായി "Insert Row" ക്ളിക്ക് ചെയ്ത് വേണ്ടത്ര വരികളുടെ എണ്ണം ചേർത്ത് "OK" ക്ളിക്ക് ചെയ്യുക.  പുതിയ വരികളിൽ രണ്ടാം കോളത്തിൽ "Add" സെലക്ട്‌ ചെയ്ത് വിവരങ്ങൾ ചേർക്കുക.
"Annexure II" ൽ മാറ്റങ്ങൾ വരുത്താൻ ആ ഷീറ്റ് എടുക്കുക.  "PAN"നമ്പറിൽ മാറ്റം വരുത്താൻ രണ്ടാം കോളമായ "Updation mode" ൽ "PAN update" സെലക്ട്‌ ചെയ്യുക.  എന്നിട്ട് വേണ്ട മാറ്റം വരുത്തുക.  ഒരാളെ ക്കുറിച്ചുള്ള വിവരങ്ങൾ ഒഴിവാക്കാൻ രണ്ടാം കോളത്തിൽ  "Delete " സെലക്ട്‌ ചെയ്യുക.  ഡിലീറ്റ് ചെയ്താലും വിവരങ്ങൾ കോളത്തിൽ തന്നെ ഉണ്ടാവും.  പുതിയ ആളുകളെ ചേർക്കാൻ "Insert Rows" ക്ളിക്ക് ചെയ്ത് വരികളുടെ എണ്ണം കൊടുത്ത്  വരികൾ ചേർത്ത് അവരെ കുറിച്ചുള്ള വിവരങ്ങൾ ചേർക്കാം.  വേണ്ട മാറ്റങ്ങളെല്ലാം വരുത്തിക്കഴിഞ്ഞാൽ ഫയൽ സേവ് ചെയ്യാം.

5. File സേവ് ചെയ്യുക.
     ഫയല്‍ സേവ് ചെയ്യുന്നതിനായി ഏറ്റവും താഴെ കാണുന്ന 'Save' എന്ന കമാന്‍ഡ് ബോക്സില്‍ ക്ലിക്ക് ചെയ്യുക.  അപ്പോള്‍ 'save File' എന്ന വിന്‍ഡോ തുറക്കും.  അതില്‍ "save in -ETds RPU 3.8 എന്നു കാണാം.  അതിന് വലത് വശത്ത് പുതിയ ഫോള്‍ഡര്‍ ഉണ്ടാക്കാനുള്ള ഐക്കണ്‍ കാണാം. ഇല്ലെങ്കിൽ താഴെ "New Folder" എന്ന് കാണാം.  അതില്‍ ക്ലിക്ക് ചെയ്യുക.  
അല്ലെങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്ത്  New Folder ഉണ്ടാക്കുക.  എന്നിട്ട് ആ ഫോള്‍ഡറിന് പേര് നല്‍കാം. സ്ഥാപനത്തിന്‍റെ പേരിന്‍റെ കൂടെ 24Q4Q, or (24Q3Q) എന്നുകൂടെ ചേര്‍ത്ത് പേര് അടിക്കാം.  എന്നിട്ട് ഈ ഫോൾഡർ ഓപ്പണ്‍ ചെയ്യാം.
തുടര്‍ന്ന് താഴെ file name നു നേരെ 24Q4Q2013-14 എന്ന് ഫയലിന് പേര് നല്‍കാം.
     അതിന് ശേഷം save ക്ലിക്ക് ചെയ്യുക.  ശരിയായി സേവ് ചെയ്തെങ്കില്‍ 'File saved successfully at ....' എന്ന ഡയലോഗ് ബോക്സ്‌ തുറന്നു വരും.  അതില്‍ OK ക്ലിക്ക് ചെയ്യുക.

6. Validate ചെയ്യുക.
       ഫയൽ validate ചെയ്യാൻ താഴെയുള്ള "Create File" ക്ളിക്ക് ചെയ്യുക.  
Click on the image to enlarge it.
അപ്പോൾ "Select path" എന്ന ഡയലോഗ് ബോക്സ്‌ തുറക്കും.  അതിൽ നടുവിലെ "Browse" എന്ന ബട്ടണ്‍ ക്ളിക്ക് ചെയ്യുക.  അപ്പോൾ  "Save as" എന്ന ബോക്സ്‌ തുറക്കും. അതിൽ നാം നേരത്തെ RPU വിൽ  കയറ്റിയ extract ചെയ്ത Conso file  path സെലക്റ്റ് ചെയ്തു ലോഡ് ചെയ്യുക.  അതിനു ശേഷം ഏറ്റവും താഴത്തെ മൂന്നാമത്തെ "Browse"  ബട്ടണ്‍ ക്ലിക്ക് ചെയ്യുക.  അപ്പോൾ വരുന്ന Save as ബോക്സിൽ നാം സ്ഥാപനത്തിന്റെ പേരിൽ ഉണ്ടാക്കിയ ഫോൾഡർ തുറന്ന് അതിൽ നമ്മൾ save ചെയ്ത ഫയൽ കൊണ്ടുവരിക.  ഇനി "Validate" എന്ന ബട്ടണ്‍ ക്ളിക്ക് ചെയ്യുക.  ചേര്‍ത്ത വിവരങ്ങളെല്ലാം വേണ്ട രീതിയിലാണെങ്കില്‍ 'File Validation Successful' എന്നു രേഖപ്പെടുത്തിയ മെസ്സേജ് ബോക്സ്‌ വന്നതായി കാണാം. അതിനു താഴെയുള്ള 'OK' ക്ലിക്ക് ചെയ്യുക.
ഇനി നമുക്ക് RPU 3.8 ക്ലോസ് ചെയ്യാം.  ഇതിനായി ടൈറ്റില്‍ ബാറില്‍ വലത്തേ അറ്റത്ത്‌ കാണുന്ന ക്ലോസ് ബട്ടണില്‍ (X) ക്ലിക്ക് ചെയ്യുക.  അപ്പോള്‍ 'Do you wish to save data before exiting the application' എന്ന ഡയലോഗ് ബോക്സ്‌ വരും.  അതില്‍ 'Yes' ക്ലിക്ക് ചെയ്യുക.  
     അപ്പോള്‍ 'Save As' എന്ന പേരോട് കൂടിയ ഒരു ഡയലോഗ് ബോക്സ്‌ തുറക്കും.  അതില്‍ ഏതാനും ഫയലുകള്‍ ഉള്ളതായി കാണാം.അതില്‍ ഏറ്റവും മുകളിലായി നാം നേരത്തെ പേര് നല്‍കി സേവ് ചെയ്ത ഫയല്‍ ഉണ്ടായിരിക്കും.  അതില്‍ ഒരു തവണ ക്ലിക്ക് ചെയ്തു സെലക്ട്‌ ചെയ്യുക.  എന്നിട്ട് 'Save as' എന്ന ആ ഡയലോഗ് ബോക്സില്‍ കാണുന്ന 'Save' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.  അപ്പോള്‍ പുതിയൊരു ഡയലോഗ് ബോക്സ്‌ തുറക്കും.  അതില്‍ 'Do you want to replace it?' എന്നതിന് ചുവടെ കാണുന്ന 'Yes' ക്ലിക്ക് ചെയ്യുക.   അപ്പോള്‍ 'File saved successfully' എന്നെഴുതിയ മെസ്സേജ് ബോക്സ്‌ തുറക്കും.  അതില്‍ 'OK' ക്ലിക്ക് ചെയ്യുക.  അതോടെ RPU 3.8  ക്ലോസ് ആവും.  ഇനി നാം തയ്യാറാക്കിയ ഫയല്‍ Tin Fecilitation Centre ല്‍ സമര്‍പ്പിക്കുന്നതിനായി കോപ്പി ചെയ്യേണ്ടതുണ്ട്.

ഫയല്‍ കോപ്പി ചെയ്യല്‍.
     ഇപ്പോള്‍ Local Disc C  യിലെ RPU 3.8  എന്ന ഫോള്‍ഡറിലുള്ള ഫയലുകള്‍ക്കൊപ്പം നാം സ്ഥാപനത്തിന്‍റെ പേരില്‍ നേരത്തെ ഉണ്ടാക്കിയ ഫോള്‍ഡര്‍ കൂടി ഉണ്ടാകും.  ഈ ഫോള്‍ഡര്‍ തുറന്ന്നോക്കിയാല്‍ അതില്‍  ഏതാനും ഫയലുകള്‍ കാണാം.  ഇതില്‍ കാണുന്ന 'FVU File' ആണ് Tin Fecilitation Centre ല്‍ നിന്ന് അപ്‌ലോഡ്‌ ചെയ്യുന്നത്.  ഈ ഫയല്‍ മാത്രമായോ അല്ലെങ്കില്‍ ഈ ഫോള്‍ഡര്‍ ഒന്നിച്ചോ കോപ്പി ചെയ്ത് സി ഡി യില്‍ പകര്‍ത്തി Tin Fecilitation Centre ല്‍  അപ്‌ലോഡ്‌ ചെയ്യുന്നതിനായി 27A ഫോറത്തോടൊപ്പം സമര്‍പ്പിക്കാവുന്നതാണ്. ഈ ഫോള്‍ഡറില്‍ Form27A എന്ന pdf ഫയല്‍ കാണാം. ഇനി മുതല്‍ ഈ 27A Form ആണ് ഒപ്പിട്ടു നല്‍കേണ്ടത്.

Tuesday, April 26, 2016

Guidelines to download Form 26AS ( Tax Credit Statement)

   
   ഇൻകം ടാക്സ് അടച്ചു കഴിഞ്ഞാലും വീണ്ടും അടയ്ക്കാനുള്ള നോട്ടീസ് ചിലർക്ക് ലഭിക്കാറുണ്ട്.  സ്ഥാപനത്തിൽ നിന്നും TDS  റിട്ടേണ്‍ ഫയൽ ചെയ്യാതിരുന്നത് കൊണ്ടോ ചെയ്തപ്പോൾ വന്ന തെറ്റുകൾ  മൂലമോ ആവാം ഇത്.
     
ഇൻകം ടാക്സ് അടച്ച PAN കാർഡുള്ള ഏതൊരു വ്യക്തിക്കും ഒരു വര്ഷം ശമ്പളത്തിൽ നിന്നും കുറച്ചോ ബാങ്കിൽ അടച്ചോ PAN നമ്പറിൽ  ക്രെഡിറ്റ്‌ ചെയ്യപ്പെട്ട ടാക്സ് എത്രയെന്നു കൃത്യമായി അറിയാൻ ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻറ് സൗകര്യമൊരുക്കിയിട്ടുണ്ട്.  TRACES ൽ നിന്നും കിട്ടുന്ന 'Tax Credit Statement' അല്ലെങ്കിൽ 'Form 26AS' വഴി നമുക്ക് ഇത് അറിയാൻ കഴിയും.  നമ്മുടെ PAN നമ്പറിൽ ബാങ്ക് വഴി അടച്ചതോ TDS വഴി അടച്ചതോ ആയ മുഴുവൻ തുകയുടെ വിവരങ്ങളും ഇതിൽ ലഭ്യമാണ്.  കൂടാതെ Default ഉണ്ടെങ്കിൽ അതും അധികം അടച്ച ടാക്സ് തിരിച്ചു നൽകിയ വിവരങ്ങളും ഇതിൽ നിന്നും മനസ്സിലാക്കാം.
     ഇൻകം ടാക്സ് റിട്ടേണ്‍ ഫയൽ ചെയ്യുന്ന 'E Filing Portal' വഴി Form 26 AS എടുക്കാൻ കഴിയും.   നേരത്തെ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ആദ്യം ഇതിൽ രജിസ്റ്റർ ചെയ്യണം.   രജിസ്റ്റർ ചെയ്യുന്നതെങ്ങിനെ എന്ന് ഇൻകം ടാക്സ് റിട്ടേണ്‍ ഇ ഫയലിങ്ങിനെ കുറിച്ചുള്ള പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്.  അത് വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. 
      രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ "E Filing Portal" തുറക്കുക.
      E Filing Portal ൽ എത്താൻ ഇതിൽ ക്ലിക്ക് ചെയ്യുക.

Click on the image to enlarge it 
     ഹോം പേജിലുള്ള  "View Form 26 AS" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.  അപ്പോൾ ലോഗിൻ ചെയ്യാനുള്ള പേജ് തുറക്കും.
Click on the image to enlarge it
     ഇതിൽ User ID (PAN Number), Password, ജനന തിയ്യതി എന്നിവ ചേർത്ത് ചുവടെയുള്ള ചിത്രത്തിൽ കാണുന്ന Verification Code  താഴെയുള്ള കള്ളിയിൽ അടിച്ച് "Login' ക്ലിക്ക് ചെയ്യുക.  ഇതോടെ നമ്മുടെ PAN നമ്പറിൽ ലോഗിൻ ചെയ്യപ്പെടും.
Click on the image to enlarge it.
      
      ഈ പേജിൽ ഇടതുവശത്ത് കാണുന്ന "View Form 26 AS (Tax Credit)" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.  അപ്പോൾ പുതിയൊരു പേജിലെത്തുന്നു.
Click on the image to enlarge it.
   
      ഇതിൽ കാണുന്ന "Confirm" ക്ലിക്ക് ചെയ്യുന്നതോടെ നാം "TRACES" ലെ 26 AS പേജിലെത്തുന്നു.   അതിൽ ഒരു പക്ഷെ  "Attention Tax Payer" എന്ന വിൻഡോ ഉണ്ടാവും.
Click on the image to enlarge it.
     ഉണ്ടെങ്കിൽ, അതിനു താഴെയുള്ള "I agree  ..............." എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത്  "Proceed" അമർത്തുക.  അതോടെ ആ വിൻഡോ മാറിക്കൊള്ളും.
     ഈ പേജിൽ താഴെയുള്ള "View Tax Credit (26 AS)" ക്ലിക്ക് ചെയ്യുക.  ഇതോടെ നമ്മുടെ Form 26 AS പേജ് തുറക്കുന്നു.
     ഇതിൽ "Assessment Year",  സെലക്ട്‌ ചെയ്ത് "View/ Download" ക്ലിക്ക് ചെയ്യുക.  അതോടെ ആ സാമ്പത്തിക വർഷത്തിൽ അടച്ച ടാക്സിന്റെ വിവരങ്ങൾ ആ പേജിൽ താഴെ ദൃശ്യമാകും.  ഇതിൽ Part A എന്ന ഒന്നാമത്തെ പട്ടികയിൽ നമ്മുടെ ശമ്പളത്തിൽ നിന്നും കുറച്ച ടാക്സിന്റെ വിവരങ്ങൾ കാണാം.   ഈ പട്ടികയിലെ ആദ്യ കോളത്തിലെ "+" ചിഹ്നം ക്ലിക്ക് ചെയ്‌താൽ ഓരോ മാസത്തിലും കുറച്ച ടാക്സ് പ്രത്യേകം കാണാം.
      ഏറ്റവും അടിയിലുള്ള "Part G" പരിശോദിച്ചാൽ TDS Defaults ഉണ്ടെങ്കിൽ അതും കാണാൻ സാധിക്കും.   ഇൻകം ടാക്സ് റിട്ടേണ്‍ സമർപ്പിക്കുന്നതിനു മുമ്പ് Form 26 AS പരിശോധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
Sudheer Kumar TK'
sudeeeertk@gmail.com
phone ; 9495050552

Wednesday, March 9, 2016

ANTICIPATORY INCOME TAX SOFTWARE BY Sudheer Kumar T.K and Rajan N

                                          ( Courtesy: Maths Blog)
2016-17 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സിന്‍റെ ആദ്യ വിഹിതം മാര്‍ച്ച്‌ മാസത്തെ ശമ്പളത്തില്‍ നിന്നും കുറയ്ക്കണമല്ലോ. ഇതിനായി 2016-17 വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന ശമ്പളവരുമാനം കണക്കാക്കി അതില്‍ നിന്നും അനുവദനീയമായ നിക്ഷേപങ്ങളും കിഴിവുകളും കുറച്ച് ടാക്സ് കണ്ടെത്തണം. 2016-17 വര്‍ഷത്തെ ആദായനികുതി നിരക്ക് അനുസരിച്ചാണ് ടാക്സ് കണക്കാക്കേണ്ടത്. 2016 ബജറ്റില്‍ പ്രഖ്യാപിച്ച നികുതി നിരക്ക് കഴിഞ്ഞ വര്‍ഷത്തേത് തന്നെ. എന്നാല്‍ 5 ലക്ഷം വരെ Taxable Income ഉള്ളവര്‍ക്കുള്ള 2,000 രൂപയുടെ റിബേറ്റ് 5,000 രൂപയായി ഉയര്‍ത്തിയിരിക്കുന്നു. പുതിയ നിരക്കനുസരിച്ച് കണക്കാക്കുന്ന നികുതിയുടെ 12 ല്‍ ഒരു ഭാഗമാണ് മാര്‍ച്ച്‌ മാസത്തെ ശമ്പളത്തില്‍ നിന്നും കുറച്ചു തുടങ്ങേണ്ടത്.
പുതിയ നിരക്ക് പ്രകാരം Anticipatory Income Statement തയ്യാറാക്കി ഒപ്പോടു കൂടി DDO യ്ക്ക് അതായത് ഹെഡ്മാസ്റ്റര്‍ക്ക് നല്‍കണം. ഇത് തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ്‌വെയറുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Thursday, December 10, 2015

INCOME TAX 2015-16 - USER GUIDE BY SUDHEER KUMAR T.K

Post and Softwares Prepared by Sudheer Kumar T K, Kokkallur.
2015-16 വര്‍ഷത്തെ ആദായനികുതിയുടെ ഓരോ വിഹിതം നമ്മുടെ ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും കുറയ്ക്കുന്നുണ്ടാവുമല്ലോ. ആകെ അടയ്ക്കേണ്ട നികുതിയുടെ അവസാനവിഹിതം ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും കുറയ്ക്കണം. അതിനായി അടയ്ക്കേണ്ട നികുതി കൃത്യമായി കണക്കാക്കിയ INCOME TAX STATEMENT തയ്യാറാക്കി ശമ്പളവിതരണം നടത്തുന്നയാള്‍ക്ക് നല്‍കണം. നികുതി കണക്കാക്കുന്നതിനും 'Statement' തയ്യാറാക്കുന്നതിനും സോഫ്റ്റ്‌വെയറുകളുടെ സഹായം തേടാമെങ്കിലും നികുതി കണക്കാക്കുന്നതെങ്ങിനെ എന്നും നികുതി വിധേയമായ വരുമാനങ്ങളും അനുവദനീയമായ കിഴിവുകളും ഏതൊക്കെയെന്നും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതേക്കുറിച്ച് ആദായനികുതിവകുപ്പ് ഇറക്കിയ സര്‍ക്കുലര്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇൻകം ടാക്സ് കണക്കാക്കുന്നതിനും സ്റ്റേറ്റ്മെൻറ് തയ്യാറാക്കുന്നതിനും, Form 10E ഉപയോഗിച്ച് ടാക്സ് റിലീഫ് കണ്ടെത്തുന്നതിനും ഉതകുന്ന സോഫ്റ്റ്‌വെയറുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Wednesday, August 5, 2015

E - FILING HELP FILE

ഇന്‍കം ടാക്സ് നിയമത്തിലെ സെക്ഷന്‍ 199(1) പ്രകാരം മൊത്ത ശമ്പളം 2,50,000 ഉള്ള ജീവനക്കാര്‍ നിര്‍ബന്ധമായും E Filing  ചെയ്യേണ്ടതാണ്. E Filing  ചെയ്യുന്ന രീതി വിശദമായി ഈ ബ്ലോഗിലെ  INCOME TAX എന്ന പേജില്‍ കൊടുത്തിട്ടുണ്ട്. E Filing ചെയ്യുമ്പോള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നം Pan Data Base ലുള്ള Surname , Middle Name , First Name ഏതാണ് എന്ന് അറിയാതെ വലയുന്ന സ്ഥിതി വിശേഷമാണ് . Pan Data Base ലുള്ള പേര് അറിയുവാനുള്ള സൗകര്യം https://incometaxindiaefiling.gov.in/e-Filing/Registration/RegistrationHome.html സൈറ്റില്‍ ഉണ്ടെങ്കിലും(Services -----> Know your Pan ക്ലിക്ക് ചെയ്യുക) അവിടെ Surname നിര്‍ബന്ധമായി കൊടുക്കേണ്ടതുണ്ട്.  Pan Data Base ല്‍ ഏത്   Surname ഉള്ളതെന്ന് വ്യക്തമായി അറിയില്ലെങ്കില്‍ ഈ രീതിയില്‍ കണ്ടുപിടിക്കുക പ്രയാസം തന്നെയാണ്.
Pan Data Base ലുള്ള പേര് എളുപ്പത്തില്‍ ലഭിക്കണമൊങ്കില്‍
  www.simpletaxindia.net എന്ന സൈറ്റില്‍ കയറി  .KNOW YOUR PAN,VERIFY PAN,NAME BY PAN,PAN CARD STATUS ONLINE എന്ന ലിങ്കില്‍ ക്ലിക്ക ചെയ്യുക. അഥവാ നേരിട്ട  ചുവടെ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
www.simpletaxindia.net/2007/09/know-all-about-panverify-pan-online.html

തുറന്ന് വരുന്ന ജാലകത്തില്‍ PAN, Image code(Captcha) ടൈപ്പ് ചെയ്ത്  Submit Query ക്ലിക്ക് ചെയ്താല്‍ പാന്‍ കാര്‍‍ഡിലുള്ള വിവരങ്ങള്‍ അറിയുവാന്‍ സാധിക്കും.
 

Wednesday, July 15, 2015

Guidelines to Download Form 16 - Updated

2014-15 സാമ്പത്തികവർഷത്തെ അവസാനത്തെ ക്വാർട്ടറിന്റെ TDS Return ഫയൽ ചെയ്ത് കഴിഞ്ഞതിന് ശേഷം ഉള്ള ഇൻകം ടാക്സ് സംബന്ധിച്ച പ്രധാന ഉത്തരവാദിത്തമാണ് Form 16 ഡൌണ്‍ലോഡ് ചെയ്ത് ഇഷ്യൂ ചെയ്യുക എന്നത്. ശമ്പളത്തിൽ നിന്നും ടാക്സ് നല്‍കിയ ജീവനക്കാര്‍ക്ക് ടാക്സ് കുറച്ച ആള്‍ (DDO) നല്‍കേണ്ട TDS Certificate ആണ് Form 16. മെയ്‌ 31 നു മുമ്പായി ശമ്പളത്തില്‍ നിന്നും ടാക്സ് അടച്ച ജീവനക്കാര്‍ക്ക് ഇത് നല്‍കിയിരിക്കണമെന്നു Section 203 പറയുന്നു. ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് Form 16 ഡൌണ്‍ലോഡ് ചെയ്ത് നൽകേണ്ടത് അതാത് ട്രഷറി ഓഫീസർമാരാണ്.

Wednesday, July 1, 2015

Income Tax Return - E Filing

2014-15 വർഷത്തെ ഇൻകം ടാക്സ് കഴിഞ്ഞ ഫെബ്രുവരി മാസം വരെയുള്ള നമ്മുടെ ശമ്പളത്തിൽ നിന്നും കുറച്ചു കഴിഞ്ഞു. ഈ കണക്ക് സ്ഥാപനത്തിൽ നിന്നും TDS റിട്ടേണ്‍ വഴി ആദായനികുതി വകുപ്പിനു നല്കി കഴിഞ്ഞിട്ടുമുണ്ടാകും. ഇനി 2014-15 വർഷത്തെ വരുമാനം എത്രയെന്നും, നികുതി കണക്കാക്കിയതെങ്ങനെ എന്നും ആകെ അടച്ച ടാക്സ് എത്രയെന്നും കാണിച്ച് ഓരോ വ്യക്തിയും ഇൻകം ടാക്സ് റിട്ടേണ്‍ ഫയൽ ചെയ്യേണ്ടതുണ്ട്. ഈ വർഷം നമുക്ക് റിട്ടേണ്‍ ഫയൽ ചെയ്യാനുള്ള സമയം ഓഗസ്റ്റ്‌ 31 വരെ നീട്ടിക്കിട്ടിയിരിക്കുന്നു.
CLICK FOR NOTIFICATION
Chapter VI A കിഴിവുകൾ കുറയ്ക്കുന്നതിന് മുമ്പുള്ള വരുമാനം (അതായത്, ആകെ ശമ്പളത്തില്‍ നിന്നും അനുവദനീയമായ അലവന്‍സുകള്‍, പ്രൊഫഷനല്‍ ടാക്സ്, ഹൌസിംഗ് ലോണ്‍ പലിശ എന്നിവ മാത്രം കുറച്ച ശേഷമുള്ളത്) 2,50,000 രൂപയിൽ കൂടുതലുള്ളവരെല്ലാം റിട്ടേണ്‍ സമർപ്പിക്കണം.

Tuesday, April 7, 2015

Preparation of E Tds Return in RPU 4.3 by Sudheer Kumar T.K

ഓരോ DDO യും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും അടക്കേണ്ടതായ നികുതിയുടെ വിഹിതം ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും കുറയ്ക്കാന്‍ ബാധ്യസ്ഥനാണല്ലോ. ഇങ്ങനെ കുറയ്ക്കുന്ന നികുതിയുടെ കണക്ക് 3 മാസം കൂടുമ്പോള്‍ TDS Statement ആയി ഫയല്‍ ചെയ്യുകയും വേണം.ഗവണ്മെണ്ട് സ്ഥാപനങ്ങള്‍ ഓരോവര്‍ഷത്തെയും ഏപ്രിൽ, മെയ്‌, ജൂണ്‍ മാസങ്ങളില്‍ (അതായത് ഒന്നാം ക്വാര്‍ട്ടറില്‍) കാഷ് ചെയ്ത ബില്ലുകളില്‍ കുറച്ച കണക്ക് ജൂലൈ 31 നു മുമ്പ് ഫയല്‍ ചെയ്യണം. ഇതുപോലെ രണ്ടാം ക്വാര്‍ട്ടറിലെ (ജൂലൈ, ആഗസ്റ്റ്‌ , സെപ്റ്റംബർ) കണക്ക് ഒക്ടോബര്‍ 31 നു മുമ്പായും മൂന്നാം ക്വാര്‍ട്ടറിലെ (ഒക്ടോബർ, നവംബർ, ഡിസംബർ) കണക്ക് ജനുവരി 31 നു മുമ്പായും, നാലാം ക്വാര്‍ട്ടറിലെ (ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌) കണക്ക് മെയ്‌ 15 ന് മുമ്പായും സമര്‍പ്പിക്കണം. ഇതാണ് TDS QUARTERLY STATEMENT(RETURN) FILING.
National Securities Depository Limited (NSDL) നെ ആണ് TDS Return സ്വീകരിക്കാന്‍ Central Board of Direct Taxes (CBDT) ചുമതലപ്പെടുത്തിയിട്ടുള്ളത്. National Securities Depository Limited (NSDL) വിവിധ സ്ഥലങ്ങളില്‍ Return സ്വീകരിക്കാന്‍ Tin Felicitation Centers നെ അധികാരപ്പെടുത്തിയിട്ടുണ്ട്. നാം തയ്യാറാക്കുന്ന TDS Return അപ്‌ലോഡ്‌ ചെയ്യുന്നതിനായി ഇവിടെയാണ് നാം സമര്‍പ്പിക്കുന്നത്. എല്ലാ ഗവണ്മെന്റ് സ്ഥാപനങ്ങളും TDS Return പ്രത്യേക സോഫ്റ്റ്‌വെയറില്‍ തയ്യാറാക്കി അപ്‌ലോഡ്‌ ചെയ്യേണ്ടതുണ്ട്. ഇത് നമുക്കു തന്നെ തയ്യാറാക്കി TIN Fecilitation Center ല്‍അപ്‌ലോഡ്‌ ചെയ്യാന്‍ ഏല്‍പ്പിക്കാവുന്നതാണ്. 100 പാര്‍ട്ടി റെക്കോര്‍ഡുകള്‍ക്കു വരെ 39.50 രൂപയാണ് അപ്‌ലോഡ്‌ ചെയ്യാനുള്ള ഫീസ്‌.

Friday, February 20, 2015

ANTICIPATORY INCOME STATEMENT 2015-16

ANTICIPATORY INCOME STATEMENT2015-16 AND NOTES
BY SUDHEER KUMAR T K
ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും 2014-15 വര്‍ഷത്തെ ആദായ നികുതി തീര്‍ത്തും അടച്ചു കഴിഞ്ഞല്ലോ.  ഇനി മാര്‍ച്ച് മാസത്തില്‍ ആദായനികുതി  സംബന്ധമായി നമുക്ക് എന്തൊക്കെയാണ് ചെയ്യാനുള്ളത് എന്ന് പരിശോധിക്കാം.  ധനകാര്യവകുപ്പിന്‍റെ "നം. 70/എസ്റ്റാ-സി 3/14 ധന. തിയ്യതി 24-7-14" സര്‍ക്കുലറില്‍ മാര്‍ച്ച്‌ മാസം ചെയ്യേണ്ട കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്. സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.  ഇതില്‍ മാര്‍ച്ച് മാസത്തെ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി  ഓരോ ജീവനക്കാരനും Anticipatory IncomeStatement ("പ്രതീക്ഷിത വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്") തയ്യാറാക്കി DDO യ്ക്ക് നല്‍കണം എന്ന് പറയുന്നു.  Self Drawing Officer മാര്‍ ശമ്പള ബില്ലിനോടൊപ്പം ഇത് കൂടി ട്രഷറിയില്‍ നല്‍കണം.പുതിയ നിരക്ക് പ്രകാരമുള്ള ആദായ നികുതി കണക്കാക്കുന്നതിനും Anticipatory Income Statement ("പ്രതീക്ഷിത വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്") തയ്യാറാക്കുന്നതിനുമുള്ള സോഫ്റ്റ്‌വെയറുകള്‍ ഇവിടെ പരിചയപ്പെടുത്തുകയാണ്.

Thursday, December 25, 2014

E Tds Return തയ്യാറാക്കുന്ന വിധം in RPU 4.2

E Tds Return തയ്യാറാക്കുന്ന വിധം in RPU 4.2



ഓരോ DDO യും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും അടക്കേണ്ടാതായ ഒരു വര്‍ഷത്തെ നികുതി കണക്കാക്കി അവശേഷിക്കുന്ന മാസങ്ങള്‍ കൊണ്ട് ഹരിച്ചു നികുതിവിഹിതം ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും കുറയ്ക്കാന്‍ ബാധ്യസ്ഥനാണെന്ന് നമുക്കറിയാം.  ഇങ്ങനെ കുറയ്ക്കുന്ന നികുതിയുടെ കണക്ക് 3 മാസം കൂടുമ്പോള്‍ E TDS Statement ആയി ഫയല്‍ ചെയ്യണമെന്നും നമുക്കറിയാം.

ഗവണ്മെണ്ട് സ്ഥാപനങ്ങള്‍ ഓരോവര്‍ഷത്തെയും ഏപ്രിൽ , മെയ്‌, ജൂണ്‍ മാസങ്ങളില്‍ (അതായത് ഒന്നാം ക്വാര്‍ട്ടറിലെ ) കുറച്ച കണക്ക് ജൂലൈ 31 നു മുമ്പ് ഫയല്‍ ചെയ്യണം.  ഇങ്ങനെ രണ്ടാം  ക്വാര്‍ട്ടറിലെ (ജൂലൈ, ആഗസ്റ്റ്‌ , സെപ്റ്റംബർ ) കണക്കു ഒക്ടോബര്‍ 31 നു മുമ്പായും മൂന്നാം ക്വാര്‍ട്ടറിലെ (ഒക്ടോബർ, നവംബർ, ഡിസംബർ ) കണക്കു ജനുവരി 31 നു മുമ്പായും, നാലാം ക്വാര്‍ട്ടറിലെ (ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌) കണക്ക് മെയ്‌ 15 ന് മുമ്പായും സമര്‍പ്പിക്കണം.   ഇതാണ് ത്രൈമാസ ഇ ടി. ഡി.എസ്  റിട്ടേണ്‍ സമര്‍പ്പിക്കല്‍

    CBDT , National Securities Depository Limited (NSDL) നെ  ആണ് E  TDS Return  സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയത്.   National Securities Depository Limited (NSDL) വിവിധ സ്ഥലങ്ങളില്‍ Return  സ്വീകരിക്കാന്‍ Tin Felicitation Centers നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  നാം തയ്യാറാക്കുന്ന  E  TDS Return അപ്‌ലോഡ്‌ ചെയ്യുന്നതിനായി ഇവിടെയാണ് നാം സമര്‍പ്പിക്കുന്നത്.  എല്ലാ ഗവണ്മെന്റ് സ്ഥാപനങ്ങളും E  TDS Return പ്രത്യേക സോഫ്റ്റ്‌വെയറില്‍ തയ്യാറാക്കി അപ്‌ലോഡ്‌ ചെയ്യേണ്ടതുണ്ട്.   ഇത് നമുക്കു തന്നെ തയ്യാറാക്കി TIN Fecilitation Center ല്‍അപ്‌ലോഡ്‌ ചെയ്യാന്‍ ഏല്‍പ്പിക്കാവുന്നതാണ്. 100 പാര്‍ട്ടി റെക്കോര്‍ഡുകള്‍ക്ക് 39.50 രൂപയാണ് അപ്‌ലോഡ്‌ ചെയ്യാനുള്ള ഫീസ്‌.