INTRODUCTION OF ETSB SYSTEM - DETAILED INSTRUCTIONS TO DDOS, TREASURY OFFICERS AND EMPLOYEES..see downloads for details**ഡിപ്പാർട്മെന്റൽ പ്രൈമറി ഹെഡ്മാസ്റ്റർമാരിൽനിന്നും സ്ഥാനക്കയറ്റം നൽകി അസിസ്റ്റന്റ് സൂപ്പർ ചെക്ക് ഓഫീസറായി 39500 -83000 രൂപ ശമ്പളനിരക്കിൽ നിയമിച്ചു -ഉത്തരവ് പുറപ്പെടുവിക്കുന്നു....ഡൗണ്‍ലോഡ്സ് കാണുകൾൾOEC Lumpsumgrantന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ജൂലൈ 10 വരെ ദീര്‍ഘിപ്പിച്ചു, 2019 ജൂലൈയില്‍ നടക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു.ഓണ്‍ലൈനായി ജൂലൈ 5നകം അപേക്ഷിക്കണം.** **

Send study materials to shreeshaedneer@gmail.com

Thursday, 30 April 2015

സെറ്റിന് മെയ് ആറ് വരെ അപേക്ഷിക്കാം

ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയ്ക്കുളള അപേക്ഷകള്‍ മെയ് ആറിന് വൈകുന്നേരം അഞ്ച് മണിക്കുമുമ്പായി എല്‍.ബി.എസ്. സെന്ററില്‍ ലഭിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുന്‍പ് പൂര്‍ത്തിയാക്കണം. 2015 ജൂണ്‍ ഏഴിനാണ് പരീക്ഷ.

Wednesday, 29 April 2015

ഡ്യൂട്ടി അവധി അനുവദിക്കണം

തെരഞ്ഞെടുപ്പു കമ്മിഷന്‍ നടത്തുന്ന വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് BLO-മാരായി പ്രവര്‍ത്തിക്കാന്‍ നിയുക്തരായ ഉദ്യോഗസ്ഥര്‍ക്ക് ഇലക്ടൊറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഡ്യൂട്ടി അവധി അനുവദിക്കാന്‍ വകുപ്പു തലവന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഏപ്രില്‍ 23 മുതല്‍ മെയ് 5 വരെയാണ് വോട്ടര്‍ പട്ടിക പുതുക്കുന്നത്. ഈ കാലയളവില്‍ പരമാവധി നാല് ദിവസം ഡ്യൂട്ടി അവധി അനുവദിക്കാനാണ് സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നത്.

PLUS ONE ADMISSION

Online Submission of Applications For Plus One Admission in Merit Quota(Single Window System) commences on 6th May 2015.
Closing of Online Submission of Application : 20/5/2015
Publication of Trial Allotment: 3/6/2015
Publication of First Allotment : 10/6/2015
Commencement of Classes : 01/07/2015

Circulars

FOR MORE DETAILS VISIT
www.hscap.kerala.gov.in

Sunday, 26 April 2015

SSLC REVISED RESULTS

എസ്.എസ്.എല്‍.സി ഫലത്തിലെ പിഴവുകള്‍ പരിഹരിച്ച് വീണ്ടും ഫല പ്രഖ്യാപനം നടത്തി.  വിജയശതമാനത്തില്‍ 0.58 ശതമാനം വര്‍ധന. വിജയശതമാനം 97.99 ല്‍നിന്ന് 98.57 ആയി ഉയര്‍ന്നു. 2700 പേര്‍കൂടി വിജയിച്ചു. 99.38 ശതമാനം വിജയം നേടിയ കോഴിക്കോട്, കോട്ടയം ജില്ലകളിലാണ് മുന്നില്‍. പാലക്കാട് ജില്ലയാണ് ഏറ്റവും പിന്നില്‍. എന്നാല്‍, പാലക്കാട്ടെ വിജയശതമാനം 96.41 ല്‍നിന്ന് 97.16 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.പുതുക്കിയ ലിസ്റ്റില്‍  RAL  എന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്കൂളുകളുടെ അധികൃതര്‍ ഉടന്‍ പരീക്ഷാ ഭവനുമായി ബന്ധപ്പെടാന്‍ നിര്‍ദേശം..

Friday, 24 April 2015

എസ്.എസ്.എല്‍.സി. പരീക്ഷാഫലം : ഇതുവരെ ലഭിച്ചത് 96 പരാതികള്‍ മാത്രം

2015 മാര്‍ച്ചില്‍ നടത്തിയ എസ്.എസ്.എല്‍.സി. പരീക്ഷാഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള 96 പരാതികള്‍ മാത്രമാണ് ബുധനാഴ്ച വരെ പരീക്ഷാഭവനില്‍ ലഭിച്ചത്. പരീക്ഷാഫലവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇതുകൊണ്ട് വ്യക്തമാകുന്നുവെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു. എസ്.എസ്.എല്‍.സി. പരീക്ഷാഫലവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ന്യൂനതകള്‍ പരിഹരിക്കാനുണ്ടെങ്കില്‍ പരാതി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരോ, വിദ്യാര്‍ത്ഥികളോ നേരിട്ട് പരീക്ഷാഭവനില്‍ നല്‍കണം. sysmapb@gmail.comഎന്ന ഇ-മെയില്‍ ഐഡിയിലും 0471-2546832, 0471-2546833 എന്നീ ഫോണ്‍ നമ്പരുകളിലും പരീക്ഷാഭവനുമായി ബന്ധപ്പെടാം.

Wednesday, 22 April 2015

എസ്.എസ്.എല്‍.സി പരീക്ഷാ ഫലത്തില്‍ മാറ്റമുണ്ടാവില്ല: ഡി.പി.ഐ

2015 മാര്‍ച്ചില്‍ നടത്തിയ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഏപ്രില്‍ 20 ന് പ്രസിദ്ധപ്പെടുത്തിയ ഫലത്തില്‍ യാതൊരുവിധമാറ്റങ്ങളും ഉണ്ടായിരിക്കുന്നതല്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിന് മുമ്പും നല്‍കിയതിനു ശേഷവും ഉളള വിജയശതമാനങ്ങള്‍ തമ്മിലുളള വ്യത്യാസം മാത്രമേ നിലവിലുണ്ടായിരുന്നുളളു. ഇതു സംബന്ധിച്ച എല്ലാ ന്യൂനതകളും പരിഹരിച്ചിട്ടുണ്ട്. ആയതിനാല്‍ നിലവിലുളള പരീക്ഷാഫലത്തില്‍ മാറ്റമുണ്ടാവില്ല. പ്രസിദ്ധീകരിച്ച പരീക്ഷാഫലത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല. എസ്.എസ്.എല്‍.സി ക്യാമ്പുകളില്‍ നിന്നും ലഭ്യമാക്കിയ മാര്‍ക്കുഷീറ്റുമായി ഒരിക്കല്‍ കൂടി സൂക്ഷ്മ പരിശോധന നടത്തിയതിനു ശേഷം മാത്രമായിരിക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുക. പ്രസിദ്ധീകരിച്ച പരീക്ഷാഫലത്തില്‍ വിദ്യാര്‍ത്ഥികളുടെ ഗ്രേഡിംഗില്‍ വ്യത്യാസമോ ഏതെങ്കിലും വിഷയങ്ങളില്‍ ഗ്രേഡിംഗ് ഇല്ലാതെ വരുകയോ സംഭവിച്ചിട്ടുണ്ടെങ്കില്‍ പരീക്ഷാഭവനുമായി നേരിട്ട് ബന്ധപ്പെട്ട് പരിഹരിക്കാം. ഇതിനായി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ 0471 2546832, 2546833 എന്ന നമ്പരിലോ ്യൊെമുയ@ഴാമശഹ.രീാ എന്ന ഇ-മെയിലിലൂടെയോ ബന്ധപ്പെടണം

Saturday, 18 April 2015

ANNOUNCEMENTS

എസ്.എസ്.എല്‍.സി പരീക്ഷാഫലം  പ്രസിദ്ധീകരിച്ചു. 97.99 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷേത്തേക്കാള്‍ 2.52 ശതമാനം കുട്ടികള്‍ ഇത്തവണ കൂടുതല്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷം വിജയശതമാനം 95.47 ആയിരുന്നു.
4,58,841 വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി. ഇതില്‍ 12,287 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മിടുക്കരാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എപ്ലസുകാരുള്ളത്. ഏറ്റവും കുറവ് വിജയശതമാനം പാലക്കാടാണ്. കൂടിയ വിജയശതമാനം കണ്ണൂരിനും. പരീക്ഷാഫലം ഉത്തരദേശം വൈബ്സൈറ്റിലൂടെ അറിയാനാവും. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് വാര്‍ത്താ സമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്.
പുതുതായി ആരംഭിച്ച വിദ്യാഭ്യാസജില്ലകളിലെ ഫലം ഇതുവരെ ലഭിച്ചു തുടങ്ങിയില്ല എന്നുതും എല്ലാ വിഷയങ്ങള്‍ക്കും D+ ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് NHSഎന്ന് തെറ്റായി രേഖപ്പെടുത്തിയതായി കാണുന്നു..പുതിയ വിദ്യാഭ്യാസജില്ലകളിലെ ഫലം അല്‍പ്പസമയത്തിനകം പരീക്ഷാഭവന്‍ സൈറ്റില്‍ ലഭിക്കുമെന്നും പ്രിന്റൗട്ടില്‍ തെറ്റായി ചേര്‍ത്ത വിവരങ്ങള്‍ വിശദാംശങ്ങള്‍ സഹിതം പരീക്ഷാഭവനെ മെയിലിലൂടെ അറിയിക്കാനും നിര്‍ദ്ദേശം

SCHOOL WISE RESULTS CLICK HERE
Register No wise Reults 
  1. www.results.itschool.gov.in 
  2. www.prd.kerala.gov.in 
  3. www.result.prd.kerala.gov.in 
  4. www.kerala.gov.in
  5. www.keralaresults.nic.in
  6. www.results.kerala.nic.in
  7. www.keralapareekshabhavan.in
  8.  Mathsblog Result Analyser Website

Friday, 17 April 2015

ANNOUNCEMENTS

തീയതി നീട്ടി
2014-15 വര്‍ഷത്തെ പട്ടികജാതി/ പട്ടികവര്‍ഗ്ഗ പെണ്‍കുട്ടികള്‍ക്കുളള ഇന്‍സന്റീവ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള കുട്ടികളുടെ വിവരങ്ങള്‍ ഐ.റ്റി. @ സ്‌കൂളിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുളള ഫോര്‍മാറ്റില്‍ രേഖപ്പെടുത്തുന്നതിനുളള തീയതി ഏപ്രില്‍ 30 വരെ നീട്ടി. ഇനി തീയതി നീട്ടില്ലെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Thursday, 16 April 2015

SETIGam Exam Series - Maths and Physics

കുട്ടികള്‍ക്ക് സ്വയം പരീക്ഷയെഴുതാനും കമ്പ്യൂട്ടര്‍ തന്നെ മാര്‍ക്കിടുകയും ചെയ്യുന്ന SETIGam സോഫ്റ്റ്​വെയര്‍ ഈ വര്‍ഷം മാത്​സ് ബ്ലോഗ് അവതരിപ്പിച്ചത് ഏറെ അഭിമാനത്തോടെയായിരുന്നു. കാരണം, സ്വന്തമായി തന്നെ വിലയിരുത്താന്‍ ഒരു കുട്ടിക്ക് സാധിക്കുന്നുവെന്നത് ചെറിയൊരു കാര്യമല്ലല്ലോ. പ്രമോദ് മൂര്‍ത്തി സാര്‍ ഗാമ്പസില്‍ തയ്യാറാക്കിയ ഈ പരീക്ഷാ സോഫ്റ്റ്​വെയറിലൂടെ ഗണിതം മാത്രമല്ല, മറ്റു വിഷയങ്ങളും വിലയിരുത്താന്‍ കഴിയും. ഈ പോസ്റ്റിലൂടെ അഞ്ചു മുതല്‍ പതിനൊന്നു വരെയുള്ള ഗണിതപാഠങ്ങളുടെ പരീക്ഷയുമാണ്  പരിചയപ്പെടുത്തുന്നത്.അധ്യാപകരും വിദ്യാര്‍ത്ഥികളും ഫലപ്രദമായി ഈ സംരംഭം പ്രയോജനപ്പെടുത്തുമല്ലോ. ചുവടെയുള്ള ലിങ്കില്‍ നിന്നും പരീക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Download Solids Exam
Download Co-ordinate Geometry Exam
Download Probability Exam
Download Tangents Exam
Download Polynomials Exam
Download Statistics Exam

Tuesday, 14 April 2015

Monday, 13 April 2015

പ്രതീക്ഷിത ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണം

ആശ്രിത നിയമനത്തില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കാത്ത കേസുകളില്‍ വകുപ്പുതലത്തില്‍ ഒഴിവുകള്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന് റിപ്പോര്‍ട്ട് ചെയ്യാതെ റിസര്‍വ്വ് ചെയ്തിട്ടുണ്ടെങ്കില്‍ അവയും വകുപ്പുതല നടപടിക്രമത്തിലെ കാലതാമസം കാരണം ബൈട്രാന്‍സ്ഫര്‍ നിയമനം നടത്താതെ ഒഴിവുകള്‍ നീക്കിവച്ചിട്ടുണ്ടെങ്കില്‍ അവയും അടിയന്തരിമായി പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുന്നു.

Thursday, 9 April 2015

മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പ് - ഫലം പ്രസിദ്ധീകരിച്ചു

എസ്.സി.ഇ.ആര്‍.ടി(S.C.E.R.T) 2014 നവംബര്‍ രണ്ടിന് എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നടത്തിയ നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ(NMMSE) ഫലം പ്രസിദ്ധപ്പെടുത്തി. www.educationkerala.gov.in, www.itsschool.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം. വിജയികള്‍ സ്‌കൂള്‍ അധികാരികളുമായി ബന്ധപ്പെടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Wednesday, 8 April 2015

SETIGam Exam Physics and Chemistry

കുട്ടിക്ക് സ്വന്തമായി പരീക്ഷയെഴുതി നോക്കാനും അതുവഴി സ്വയം വിലയിരുത്താനുമൊക്കെയുള്ള അവസരം നല്‍കുന്ന ഈയാണ്ടിലെ വിപ്ലവമാണത്. തല്‍പ്പരരായ വിദ്യാര്‍ത്ഥികളെക്കൊണ്ട് സെറ്റിഗാം പരീക്ഷകളെഴുതിക്കാന്‍ നമ്മുടെ അധ്യാപകര്‍ നിര്‍ദ്ദേശിക്കാറുണ്ട്. കുട്ടിക്ക് ഈ സോഫ്റ്റ്​വെയറിലേക്കുള്ള ഒരു ചൂണ്ടിക്കാട്ടല്‍ മാത്രം മതിയാകും. ആവേശത്തോടെ ഈ പുതിയ രീതിയില്‍ പരീക്ഷകളെഴുതാന്‍ അവന്‍ സ്വയം സന്നദ്ധനായിക്കോളും. ഇത്തവണ പ്രമോദ് മൂര്‍ത്തിസാര്‍ നമുക്ക് അയച്ചു തന്നിരിക്കുന്നത് ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഫിസിക്സ് നാല്, അഞ്ച് യൂണിറ്റുകളുടേയും കെമിസ്ട്രി നാലാം യൂണിറ്റിന്റേയും നോട്ടുകളെ അടിസ്ഥാനമാക്കിയുള്ള സെറ്റിഗാം പരീക്ഷകളാണ്. ചുവടെയുള്ള ലിങ്കില്‍ നിന്നും അവ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Download Physics Unit 4 Part 1 | Part 2
Download Physics Unit 5 Part 1 | Part 2
Download Chemistry Unit 5 Part 1 | Part 2

Tuesday, 7 April 2015

Preparation of E Tds Return in RPU 4.3 by Sudheer Kumar T.K

ഓരോ DDO യും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും അടക്കേണ്ടതായ നികുതിയുടെ വിഹിതം ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും കുറയ്ക്കാന്‍ ബാധ്യസ്ഥനാണല്ലോ. ഇങ്ങനെ കുറയ്ക്കുന്ന നികുതിയുടെ കണക്ക് 3 മാസം കൂടുമ്പോള്‍ TDS Statement ആയി ഫയല്‍ ചെയ്യുകയും വേണം.ഗവണ്മെണ്ട് സ്ഥാപനങ്ങള്‍ ഓരോവര്‍ഷത്തെയും ഏപ്രിൽ, മെയ്‌, ജൂണ്‍ മാസങ്ങളില്‍ (അതായത് ഒന്നാം ക്വാര്‍ട്ടറില്‍) കാഷ് ചെയ്ത ബില്ലുകളില്‍ കുറച്ച കണക്ക് ജൂലൈ 31 നു മുമ്പ് ഫയല്‍ ചെയ്യണം. ഇതുപോലെ രണ്ടാം ക്വാര്‍ട്ടറിലെ (ജൂലൈ, ആഗസ്റ്റ്‌ , സെപ്റ്റംബർ) കണക്ക് ഒക്ടോബര്‍ 31 നു മുമ്പായും മൂന്നാം ക്വാര്‍ട്ടറിലെ (ഒക്ടോബർ, നവംബർ, ഡിസംബർ) കണക്ക് ജനുവരി 31 നു മുമ്പായും, നാലാം ക്വാര്‍ട്ടറിലെ (ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌) കണക്ക് മെയ്‌ 15 ന് മുമ്പായും സമര്‍പ്പിക്കണം. ഇതാണ് TDS QUARTERLY STATEMENT(RETURN) FILING.
National Securities Depository Limited (NSDL) നെ ആണ് TDS Return സ്വീകരിക്കാന്‍ Central Board of Direct Taxes (CBDT) ചുമതലപ്പെടുത്തിയിട്ടുള്ളത്. National Securities Depository Limited (NSDL) വിവിധ സ്ഥലങ്ങളില്‍ Return സ്വീകരിക്കാന്‍ Tin Felicitation Centers നെ അധികാരപ്പെടുത്തിയിട്ടുണ്ട്. നാം തയ്യാറാക്കുന്ന TDS Return അപ്‌ലോഡ്‌ ചെയ്യുന്നതിനായി ഇവിടെയാണ് നാം സമര്‍പ്പിക്കുന്നത്. എല്ലാ ഗവണ്മെന്റ് സ്ഥാപനങ്ങളും TDS Return പ്രത്യേക സോഫ്റ്റ്‌വെയറില്‍ തയ്യാറാക്കി അപ്‌ലോഡ്‌ ചെയ്യേണ്ടതുണ്ട്. ഇത് നമുക്കു തന്നെ തയ്യാറാക്കി TIN Fecilitation Center ല്‍അപ്‌ലോഡ്‌ ചെയ്യാന്‍ ഏല്‍പ്പിക്കാവുന്നതാണ്. 100 പാര്‍ട്ടി റെക്കോര്‍ഡുകള്‍ക്കു വരെ 39.50 രൂപയാണ് അപ്‌ലോഡ്‌ ചെയ്യാനുള്ള ഫീസ്‌.

Hartal on 08-04-2015 - Manorama News


Sunday, 5 April 2015

എസ്എസ്എല്‍സി മൂല്യനിര്‍ണയ ക്യാംപുകളിലെ അപാകതകള്‍ പരിഹരിക്കും:ഡിപിഐ - Manorama News

എസ്എസ്എല്‍സി മൂല്യനിര്‍ണയ ക്യാംപുകളിലെ അപാകതകള്‍ പരിഹരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണ ഭട്ട്. 14 ജില്ലകളിലെയും ഡിഡിഇമാരോട് നാളെത്തന്നെ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മലപ്പുറത്തെ ക്യാംപില്‍ അധ്യാപകര്‍ കുറവാണെന്ന മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് ഡി.പി.ഐയുടെ ഇടപെടല്‍.
അധ്യാപക ക്ഷാമം മൂലം എസ്.എസ്.എല്‍ .സി മൂല്യനിര്‍ണയം നീതീബോധത്തോടെ നിര്‍വഹിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു മലപ്പുറത്തെ ക്യാംപിലെ അധ്യാപകരുടെ പരാതി. കോട്ടക്കല്‍ ഗവണ്‍മെന്‍റ് രാജാസ് സ്കൂളിലെ അസൗകര്യങ്ങളും മൂല്യനിര്‍ണയത്തെ ബാധിച്ചു.
രസതന്ത്രം ഉത്തരപ്പേപ്പറിന്‍റെ മൂല്യനിര്‍ണയത്തിന് നാനൂറ് അധ്യാപകരേയാണ് ആവശ്യമുളളത്. എന്നാല്‍ ജോലിക്കെത്തിയത് മുന്നൂറു പേര്‍ മാത്രം. ദിവസവും ഒാരോ അധ്യാപകനും 36 ഉത്തരപ്പേപ്പറുകള്‍ പരിശോധിക്കണം. നൂറ് പേരുടെ അധികജോലി കൂടി ചെയ്ത് തീര്‍ക്കേണ്ടത് അധ്യാപകര്‍ക്ക് അധികഭാരമാവും. ഇത് കൃത്യതയോടെ ഉത്തരപ്പേപ്പറുകള്‍ പരിശോധിക്കുന്നതിന് തടസമാകുന്നൂവെന്നാണ് അധ്യാപകരുടെ വാദം.
കൊടുംവേനലില്‍ ജോലി ചെയ്യുന്നവര്‍ക്ക് ക്ലാസ് മുറികളില്‍ ഫാനില്ല. സ്കൂളില്‍ അടിസ്ഥാന സൗകര്യങ്ങളും കുറവാണ്. കഴിഞ്ഞ വര്‍ഷവും ഇതേ പരാതി ഉയര്‍ന്നിരുന്നു. പരിഹരിക്കാമെന്ന ഉറപ്പ് മാത്രം ഇപ്രാവശ്യവും പാലിച്ചില്ല.

Saturday, 4 April 2015

അധ്യാപക ക്ഷേമ ഫൗണ്ടേഷന്റെ ധനസഹായം

സര്‍വീസിലുള്ളവരും പെന്‍ഷന്‍ പറ്റിയവരുമായ അധ്യാപകര്‍ക്കും മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ക്കും ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ പൊതുസഹായ പദ്ധതി പ്രകാരം സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കുറവുള്ള അധ്യാപകര്‍, പെന്‍ഷന്‍ പറ്റിയ അധ്യാപകര്‍, മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ എന്നിവരാണ് അപേക്ഷിക്കേണ്ടത്. അധ്യാപകര്‍ എ ഫോറത്തിലും മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ ബി ഫോറത്തിലുമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫോറം 2015 ഏപ്രില്‍ 30 വരെ എന്‍.എഫ്.റ്റി.ഡബ്ല്യു. അസിസ്റ്റന്റ് സെക്രട്ടറിയില്‍ നിന്നും ലഭിക്കും. ഏതു ഫോറമാണ് (എ അഥവാ ബി) വേണ്ടത് എന്ന് വ്യക്തമാക്കിയിരിക്കണം. ഫോറം തപാലില്‍ വേണ്ടവര്‍ സ്വന്തം മേല്‍വിലാസമെഴുതി അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ സഹിത് അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി 2015 മേയ് 31 ആണ്. വിലാസം : അസിസ്റ്റന്റ് സെക്രട്ടറി, ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍, വിദ്യാഭ്യാസ ഡയറക്ടറാഫീസ്, തിരുവനന്തപുരം-14.

Friday, 3 April 2015

POSTER DESIGNING COMPETITIONS FOR SCHOOL CHILDREN


വനം വകുപ്പ്‌ സംഘടിപ്പിക്കുന്ന കാനനസംഗമം 2015 ന്റെ ഭാഗമായി എല്‍.പി., യു.പി., ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിലെ മത്സരങ്ങള്‍ ഏപ്രില്‍ ഏഴിന്‌ രാവിലെ 10.30ന്‌ മാത്തോട്ടത്തെ വനശ്രീ കോംപ്ലക്‌സില്‍ നടക്കും.
വനം വന്യജീവി സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും എന്നീ വിഷയങ്ങളിലാണ്‌ മത്സരങ്ങള്‍. പങ്കെടുക്കുന്നവര്‍ സ്‌കൂള്‍ അധികാരിയില്‍ നിന്നുളള സാക്ഷ്യപത്രം രജിസ്‌ട്രേഷന്‍ സമയത്ത്‌ ഹാജരാക്കണം.കൂടുതല്‍ വിവരങ്ങള്‍ അസി. ഫോറസ്റ്റ്‌ കണ്‍സര്‍വേറ്റര്‍ ,സോഷ്യല്‍ ഫോറസ്‌ട്രി ഡിവിഷന്‍, അരക്കിണര്‍ (പി..), മാത്തോട്ടം, കോഴിക്കോട്‌ എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍ : 0495 2416900
                                  Malabari News

MANORAMA NEWS ON DIGITAL TEXT BOOKS - AUTHOR EXE.DIRECTOR ;IT@SCHOOL

Wednesday, 1 April 2015


കെ.എസ്.ആര്‍.ടി.സി യില്‍ സാമൂഹ്യ സുരക്ഷാ സെസ്സ്

കെ.എസ്.ആര്‍.ടി.സി യുടെ ജന്‌റം ഉള്‍പ്പെടെയുളള എല്ലാ ബസുകളിലും യാത്രക്കാര്‍ക്കുളള അപകട സമൂഹ ഇന്‍ഷ്വറന്‍സ്, മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങള്‍, ജീവനക്കാരുടെ സാമൂഹ്യ സുരക്ഷ എന്നിവയെല്ലാം കണക്കിലെടുത്ത് ഏപ്രില്‍ മുതല്‍ യാത്രാടിക്കറ്റിന്‍മേലുളള സാമൂഹ്യ സുരക്ഷ സെസ്സ് ഏര്‍പ്പെടുത്തി. നിലവില്‍ പതിനാല് രൂപ വരെയുളള ടിക്കറ്റുകള്‍ക്ക് സെസ്സ് ഏര്‍പ്പെടുത്തിയിരുന്നില്ല. 15 രൂപ മുതല്‍ 24 രൂപ വരെയുളള ടിക്കറ്റിന് ഒരു രൂപയും 25 രൂപ മുതല്‍ 49 രൂപ വരെയുളള ടിക്കറ്റിന് രണ്ട് രൂപയും 50 രൂപ മുതല്‍ 74 രൂപ വരെയുളള ടിക്കറ്റിന് മൂന്ന് രൂപയും 75 രൂപ മുതല്‍ 99 രൂപ വരെയുളള ടിക്കറ്റിന് നാല് രൂപയും 100 രൂപയ്ക്കും അതിന മുകളിലുളള ടിക്കറ്റിന് 10 രൂപയുമാണ് സെസ്സ് ഏര്‍പ്പെടുത്തിയിട്ടുളളത്. കുട്ടികള്‍ ഉള്‍പ്പെടെയുളള ബസിലെ എല്ലാ വിഭാഗം യാത്രക്കാരെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വകയില്‍ ലഭിക്കുന്ന തുക പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കുകയും, യാത്രക്കാര്‍ക്ക് യാത്രാവേളയില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ പൂര്‍ണ്ണമായും ഉറപ്പു വരുത്തുകയും ചെയ്യുന്നു.