The Kerala Disaster and Public Health Emergency (special Provisions) Ordinance 2020..See downloads**എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവുകളില്‍ ബില്ല് മാറി നല്‍കുന്ന ക്രമീകരണം സംബന്ധിച്ച് DPI ltr dated 29-04-2020..See downloads**Processing of salary bills in SPARK for the months 04/2020 to 08/2020 - Instructions - Issued.Circular dtd 25-04-2020..See downloads**


Send study materials to shreeshaedneer@gmail.com
Showing posts with label SSLC RESULT ANALYSER SOFTWARE 2016. Show all posts
Showing posts with label SSLC RESULT ANALYSER SOFTWARE 2016. Show all posts

Tuesday, April 26, 2016

UBUNTU BASED SSLC COMPREHENSIVE RESULT ANALYSING SOFTWARE 2016

SSLC പരീക്ഷയുടെ മൂല്യനിര്‍ണ്ണയകഴി‍ഞ്ഞ് കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും SSLC  പരീക്ഷയുടെ Result  അറിയാന്‍ വേണ്ടിയുള്ള ആകാംക്ഷയുടെയും കാത്തിരിപ്പിന്റെയും ദിസവസങ്ങള്‍ എണ്ണി കഴിയുകയാണ്.ഈ ഒരു ഇടവേളയില്‍ പരീക്ഷാ Resultന്റെ സമഗ്ര വിശകലനം നടത്താന്‍ സഹായിക്കുന്ന ഒരു സോഫ്ട്‌വെയറുമായി എത്തിയിരിക്കുകയാണ് നമ്മുടെ പ്രമോദ് മൂര്‍ത്തി സാര്‍.
ഇതിലുള്ള സൗകര്യങ്ങളെ കുറിച്ച് അറിയണ്ടേ?
1.. List of EHS (യോഗ്യത നേടിയവരുടെ പട്ടിക)
2. List of NHS ( അയോഗ്യരായവരുടെ പട്ടിക )
3. Detailed grade details ( മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ഗ്രേഡും വിഷയവും തിരിച്ചുള്ള പട്ടിക)
4. Division wise result
5. First Language wise result
6. Individual Result
7. Division wise grade details (ഡിവിഷന്‍ തിരിച്ചുള്ള ഗ്രേഡ് പട്ടിക )
8. All student grade table ( ഓരോകുട്ടിയും നേടിയ ഗ്രേഡുകളുടെപട്ടിക )
9. Sex wise result (ആണ്‍/പെണ്‍ തിരിച്ചുള്ള പട്ടിക)
10. Number of grades

11.category wise result
12.category wise- sex wise - grade tables
13.sex wise grade tables
 

SSLC ഫലം സമഗ്രമായി അവലോകനം ചെയ്യുന്നതിനായാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് മനസ്സിലായല്ലോ.ഉബുണ്ടുവിന്റെ എല്ലാ വേര്‍ഷനുകളിലും ഇത് പ്രവര്‍ത്തിക്കും.(Windows ല്‍ പ്രവര്‍ത്തിക്കുകയില്ല). ഓപ്പണ്‍ ഓഫീസ് or ലിബ്രെ ഓഫീസ് എന്നീ ലിനക്സ് ഓഫീസ് സ്യൂട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു അപ്ലികേഷന്‍ ആണ്  ഇത്.മൂര്‍ത്തി സാറിന്റെ ഈ ഉദ്യമം പ്രശംസ അര്‍ഹിക്കുന്നില്ലേ? ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ബ്ലോഗ് ടീമിന്റെ അകംനിറഞ്ഞ നന്ദി.
എങ്ങനെയാണ് സോഫ്ട്‌വെയര്‍ പ്രവര്‍ത്തിപ്പിക്കേണ്ടത്?
ആദ്യം ചുവടെയുള്ള ലിങ്കില്‍നിന്ന് സോഫ്ടവെയര്‍ ഡൗണ്‍ലോഡ് ചെയ്യുക.
CLICK HERE TO DOWNLOAD SSLC RESULT ANALYSER

 SSLC ഫലപ്രഖ്യാപനത്തിനു ശേഷം , NIC യുടെ വെബ് സൈറ്റില്‍ നിന്നും http://keralaresults.nic.in/sslcdob2016/sslc.htm നിങ്ങളുടെ സ്കൂളിന്റെ റിസല്‍ട്ട് കോപ്പി ചെയ്യുക.(കഴിഞ്ഞ വര്‍ഷത്തെ റിസല്‍ട്ട് അനലൈസ് ചെയ്തു കൊണ്ട് ഈ പ്രോഗ്രാമിനെ നമുക്കൊന്ന് പരീക്ഷിക്കാം.ഇവിടെ ക്ലിക്ക് ചെയ്ത് sample_data file ഡൗണ്‍ലോഡ് ചെയ്ത ശേഷം paste here ബട്ടണ്‍ ക്ലിക്ക് ചെയ്ത് paste ചെയ്താല്‍ മതി.)