Showing posts with label ICT GAME. Show all posts
Showing posts with label ICT GAME. Show all posts

Thursday, April 28, 2016

സമാന്തര ശ്രേണികള്‍ - ഐ.സി. ടി ഗെയിം

പത്താം തരത്തിലെ ടെക്സ്റ്റ് ബുക്കിലെ ഗണിതത്തിലെ സമാന്തരശ്രേണികള്‍ എന്ന അദ്ധ്യായത്തിലെ ആദ്യ പേജില്‍   "ഒരു കളി" എന്ന ഗെയിം കൊടുത്തിട്ടുണ്ട്.
ഗെയിം  എന്താണെന്ന് അറിയാമോ..നമുക്കൊന്ന് നോക്കാം.
രണ്ട് പേര്‍ തമ്മിലുള്ള ഒരു കളി.ആദ്യത്തെയാള്‍ പത്തോ പത്തിനെക്കാള്‍ കുറവോ ആയ ഒരു സംഖ്യ പറയുന്നു.രണ്ടാമന്‍ ഇതിനോട് പത്തോ അതിനെക്കാള്‍ കുറവോ ആയ ഒരു സംഖ്യ കൂട്ടി പറയുന്നു.ആദ്യത്തെയാള്‍ വീണ്ടും പത്തോ അതിനെക്കാള്‍ കുറവോ ആയ സംഖ്യ കൂട്ടി വലുത്താക്കുന്നു.ആദ്യം നൂറിലെത്തുന്നയാളാണ് വിജയിക്കുന്നത്.
ഉദാഹരണമായി, ആദ്യത്തെയാള്‍ 6 ആണ് പറയുന്നതെങ്കില്‍ രണ്ടാമത്തെയാള്‍ക്ക് അതിനെ 16 വരെയാക്കാം.അയാള്‍ പറഞ്ഞത് 16 തന്നെയാണെങ്കില്‍, ആദ്യത്തെയാക്ക് അതിനെ 26 വരെയാക്കാം.
ഈ ഗെയിമിന്റെ ICT version നുമായി കൂട്ടുക്കാരുടെ മുന്നിലെത്തുന്നത് നിങ്ങളേവര്‍ക്കും സുപരിചിതനായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തന്നെയാണ്.മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ  നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചുകൊള്ളട്ടെ..