Thursday, April 28, 2016

സമാന്തര ശ്രേണികള്‍ - ഐ.സി. ടി ഗെയിം

പത്താം തരത്തിലെ ടെക്സ്റ്റ് ബുക്കിലെ ഗണിതത്തിലെ സമാന്തരശ്രേണികള്‍ എന്ന അദ്ധ്യായത്തിലെ ആദ്യ പേജില്‍   "ഒരു കളി" എന്ന ഗെയിം കൊടുത്തിട്ടുണ്ട്.
ഗെയിം  എന്താണെന്ന് അറിയാമോ..നമുക്കൊന്ന് നോക്കാം.
രണ്ട് പേര്‍ തമ്മിലുള്ള ഒരു കളി.ആദ്യത്തെയാള്‍ പത്തോ പത്തിനെക്കാള്‍ കുറവോ ആയ ഒരു സംഖ്യ പറയുന്നു.രണ്ടാമന്‍ ഇതിനോട് പത്തോ അതിനെക്കാള്‍ കുറവോ ആയ ഒരു സംഖ്യ കൂട്ടി പറയുന്നു.ആദ്യത്തെയാള്‍ വീണ്ടും പത്തോ അതിനെക്കാള്‍ കുറവോ ആയ സംഖ്യ കൂട്ടി വലുത്താക്കുന്നു.ആദ്യം നൂറിലെത്തുന്നയാളാണ് വിജയിക്കുന്നത്.
ഉദാഹരണമായി, ആദ്യത്തെയാള്‍ 6 ആണ് പറയുന്നതെങ്കില്‍ രണ്ടാമത്തെയാള്‍ക്ക് അതിനെ 16 വരെയാക്കാം.അയാള്‍ പറഞ്ഞത് 16 തന്നെയാണെങ്കില്‍, ആദ്യത്തെയാക്ക് അതിനെ 26 വരെയാക്കാം.
ഈ ഗെയിമിന്റെ ICT version നുമായി കൂട്ടുക്കാരുടെ മുന്നിലെത്തുന്നത് നിങ്ങളേവര്‍ക്കും സുപരിചിതനായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തന്നെയാണ്.മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ  നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചുകൊള്ളട്ടെ..

Tuesday, April 26, 2016

UBUNTU BASED SSLC COMPREHENSIVE RESULT ANALYSING SOFTWARE 2016

SSLC പരീക്ഷയുടെ മൂല്യനിര്‍ണ്ണയകഴി‍ഞ്ഞ് കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും SSLC  പരീക്ഷയുടെ Result  അറിയാന്‍ വേണ്ടിയുള്ള ആകാംക്ഷയുടെയും കാത്തിരിപ്പിന്റെയും ദിസവസങ്ങള്‍ എണ്ണി കഴിയുകയാണ്.ഈ ഒരു ഇടവേളയില്‍ പരീക്ഷാ Resultന്റെ സമഗ്ര വിശകലനം നടത്താന്‍ സഹായിക്കുന്ന ഒരു സോഫ്ട്‌വെയറുമായി എത്തിയിരിക്കുകയാണ് നമ്മുടെ പ്രമോദ് മൂര്‍ത്തി സാര്‍.
ഇതിലുള്ള സൗകര്യങ്ങളെ കുറിച്ച് അറിയണ്ടേ?
1.. List of EHS (യോഗ്യത നേടിയവരുടെ പട്ടിക)
2. List of NHS ( അയോഗ്യരായവരുടെ പട്ടിക )
3. Detailed grade details ( മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ഗ്രേഡും വിഷയവും തിരിച്ചുള്ള പട്ടിക)
4. Division wise result
5. First Language wise result
6. Individual Result
7. Division wise grade details (ഡിവിഷന്‍ തിരിച്ചുള്ള ഗ്രേഡ് പട്ടിക )
8. All student grade table ( ഓരോകുട്ടിയും നേടിയ ഗ്രേഡുകളുടെപട്ടിക )
9. Sex wise result (ആണ്‍/പെണ്‍ തിരിച്ചുള്ള പട്ടിക)
10. Number of grades

11.category wise result
12.category wise- sex wise - grade tables
13.sex wise grade tables
 

SSLC ഫലം സമഗ്രമായി അവലോകനം ചെയ്യുന്നതിനായാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് മനസ്സിലായല്ലോ.ഉബുണ്ടുവിന്റെ എല്ലാ വേര്‍ഷനുകളിലും ഇത് പ്രവര്‍ത്തിക്കും.(Windows ല്‍ പ്രവര്‍ത്തിക്കുകയില്ല). ഓപ്പണ്‍ ഓഫീസ് or ലിബ്രെ ഓഫീസ് എന്നീ ലിനക്സ് ഓഫീസ് സ്യൂട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു അപ്ലികേഷന്‍ ആണ്  ഇത്.മൂര്‍ത്തി സാറിന്റെ ഈ ഉദ്യമം പ്രശംസ അര്‍ഹിക്കുന്നില്ലേ? ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ബ്ലോഗ് ടീമിന്റെ അകംനിറഞ്ഞ നന്ദി.
എങ്ങനെയാണ് സോഫ്ട്‌വെയര്‍ പ്രവര്‍ത്തിപ്പിക്കേണ്ടത്?
ആദ്യം ചുവടെയുള്ള ലിങ്കില്‍നിന്ന് സോഫ്ടവെയര്‍ ഡൗണ്‍ലോഡ് ചെയ്യുക.
CLICK HERE TO DOWNLOAD SSLC RESULT ANALYSER

 SSLC ഫലപ്രഖ്യാപനത്തിനു ശേഷം , NIC യുടെ വെബ് സൈറ്റില്‍ നിന്നും http://keralaresults.nic.in/sslcdob2016/sslc.htm നിങ്ങളുടെ സ്കൂളിന്റെ റിസല്‍ട്ട് കോപ്പി ചെയ്യുക.(കഴിഞ്ഞ വര്‍ഷത്തെ റിസല്‍ട്ട് അനലൈസ് ചെയ്തു കൊണ്ട് ഈ പ്രോഗ്രാമിനെ നമുക്കൊന്ന് പരീക്ഷിക്കാം.ഇവിടെ ക്ലിക്ക് ചെയ്ത് sample_data file ഡൗണ്‍ലോഡ് ചെയ്ത ശേഷം paste here ബട്ടണ്‍ ക്ലിക്ക് ചെയ്ത് paste ചെയ്താല്‍ മതി.)

Guidelines to download Form 26AS ( Tax Credit Statement)

   
   ഇൻകം ടാക്സ് അടച്ചു കഴിഞ്ഞാലും വീണ്ടും അടയ്ക്കാനുള്ള നോട്ടീസ് ചിലർക്ക് ലഭിക്കാറുണ്ട്.  സ്ഥാപനത്തിൽ നിന്നും TDS  റിട്ടേണ്‍ ഫയൽ ചെയ്യാതിരുന്നത് കൊണ്ടോ ചെയ്തപ്പോൾ വന്ന തെറ്റുകൾ  മൂലമോ ആവാം ഇത്.
     
ഇൻകം ടാക്സ് അടച്ച PAN കാർഡുള്ള ഏതൊരു വ്യക്തിക്കും ഒരു വര്ഷം ശമ്പളത്തിൽ നിന്നും കുറച്ചോ ബാങ്കിൽ അടച്ചോ PAN നമ്പറിൽ  ക്രെഡിറ്റ്‌ ചെയ്യപ്പെട്ട ടാക്സ് എത്രയെന്നു കൃത്യമായി അറിയാൻ ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻറ് സൗകര്യമൊരുക്കിയിട്ടുണ്ട്.  TRACES ൽ നിന്നും കിട്ടുന്ന 'Tax Credit Statement' അല്ലെങ്കിൽ 'Form 26AS' വഴി നമുക്ക് ഇത് അറിയാൻ കഴിയും.  നമ്മുടെ PAN നമ്പറിൽ ബാങ്ക് വഴി അടച്ചതോ TDS വഴി അടച്ചതോ ആയ മുഴുവൻ തുകയുടെ വിവരങ്ങളും ഇതിൽ ലഭ്യമാണ്.  കൂടാതെ Default ഉണ്ടെങ്കിൽ അതും അധികം അടച്ച ടാക്സ് തിരിച്ചു നൽകിയ വിവരങ്ങളും ഇതിൽ നിന്നും മനസ്സിലാക്കാം.
     ഇൻകം ടാക്സ് റിട്ടേണ്‍ ഫയൽ ചെയ്യുന്ന 'E Filing Portal' വഴി Form 26 AS എടുക്കാൻ കഴിയും.   നേരത്തെ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ആദ്യം ഇതിൽ രജിസ്റ്റർ ചെയ്യണം.   രജിസ്റ്റർ ചെയ്യുന്നതെങ്ങിനെ എന്ന് ഇൻകം ടാക്സ് റിട്ടേണ്‍ ഇ ഫയലിങ്ങിനെ കുറിച്ചുള്ള പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്.  അത് വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. 
      രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ "E Filing Portal" തുറക്കുക.
      E Filing Portal ൽ എത്താൻ ഇതിൽ ക്ലിക്ക് ചെയ്യുക.

Click on the image to enlarge it 
     ഹോം പേജിലുള്ള  "View Form 26 AS" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.  അപ്പോൾ ലോഗിൻ ചെയ്യാനുള്ള പേജ് തുറക്കും.
Click on the image to enlarge it
     ഇതിൽ User ID (PAN Number), Password, ജനന തിയ്യതി എന്നിവ ചേർത്ത് ചുവടെയുള്ള ചിത്രത്തിൽ കാണുന്ന Verification Code  താഴെയുള്ള കള്ളിയിൽ അടിച്ച് "Login' ക്ലിക്ക് ചെയ്യുക.  ഇതോടെ നമ്മുടെ PAN നമ്പറിൽ ലോഗിൻ ചെയ്യപ്പെടും.
Click on the image to enlarge it.
      
      ഈ പേജിൽ ഇടതുവശത്ത് കാണുന്ന "View Form 26 AS (Tax Credit)" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.  അപ്പോൾ പുതിയൊരു പേജിലെത്തുന്നു.
Click on the image to enlarge it.
   
      ഇതിൽ കാണുന്ന "Confirm" ക്ലിക്ക് ചെയ്യുന്നതോടെ നാം "TRACES" ലെ 26 AS പേജിലെത്തുന്നു.   അതിൽ ഒരു പക്ഷെ  "Attention Tax Payer" എന്ന വിൻഡോ ഉണ്ടാവും.
Click on the image to enlarge it.
     ഉണ്ടെങ്കിൽ, അതിനു താഴെയുള്ള "I agree  ..............." എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത്  "Proceed" അമർത്തുക.  അതോടെ ആ വിൻഡോ മാറിക്കൊള്ളും.
     ഈ പേജിൽ താഴെയുള്ള "View Tax Credit (26 AS)" ക്ലിക്ക് ചെയ്യുക.  ഇതോടെ നമ്മുടെ Form 26 AS പേജ് തുറക്കുന്നു.
     ഇതിൽ "Assessment Year",  സെലക്ട്‌ ചെയ്ത് "View/ Download" ക്ലിക്ക് ചെയ്യുക.  അതോടെ ആ സാമ്പത്തിക വർഷത്തിൽ അടച്ച ടാക്സിന്റെ വിവരങ്ങൾ ആ പേജിൽ താഴെ ദൃശ്യമാകും.  ഇതിൽ Part A എന്ന ഒന്നാമത്തെ പട്ടികയിൽ നമ്മുടെ ശമ്പളത്തിൽ നിന്നും കുറച്ച ടാക്സിന്റെ വിവരങ്ങൾ കാണാം.   ഈ പട്ടികയിലെ ആദ്യ കോളത്തിലെ "+" ചിഹ്നം ക്ലിക്ക് ചെയ്‌താൽ ഓരോ മാസത്തിലും കുറച്ച ടാക്സ് പ്രത്യേകം കാണാം.
      ഏറ്റവും അടിയിലുള്ള "Part G" പരിശോദിച്ചാൽ TDS Defaults ഉണ്ടെങ്കിൽ അതും കാണാൻ സാധിക്കും.   ഇൻകം ടാക്സ് റിട്ടേണ്‍ സമർപ്പിക്കുന്നതിനു മുമ്പ് Form 26 AS പരിശോധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
Sudheer Kumar TK'
sudeeeertk@gmail.com
phone ; 9495050552

TEACHERS TEXT 2016 - CLASS X AND IX - DRAFT

Thursday, April 21, 2016

PREPARING CONTINGENCY BILLS IN BiMS - PRESENTATION

As a part of the implementation of the Integrated Financial Management System (IFMS) and to simplify treasury bill preparation and processing, Government  introduced a centralized bill preparation system named BiMS( Bill Information and Management System Bill Informations and Management System (BiMS) . It is  an e-Bill portal for Claim Settlements by Drawing and Disbursing Officers (DDOs). The DDO's can prepare Contingent Bills TR 59E and e-Submit to Treasury .Drawing and Disbursing Officers(DDOs) can access the system through username and password. This application shall be used for preparation of bills relating to non employee claims on anology to preparation of employee related bills using SPARK application.Presentation on preparation of contingency bills in BiMS is given below. Sheni school blog team congratulate Sri Purushothaman O K ,District Co-ordinator ,District Treasury- Kasargode for preparing this presentation

Click here to download Presentation

Monday, April 18, 2016

ASSEMBLY ELECTIONS 2016 POLL PROCEDURE - PRESENTATION AND VIDEO

ഈ വരുന്ന മേയ് 16ആം തിയ്യതി നടക്കുന്ന നിയമസഭാ തെറഞ്ഞെടുപ്പിന്റെ മുന്നോടിയായി പോളിംഗ് ഓഫീസര്‍മാര്‍ക്കുള്ള ഇലക്ഷന്‍ ക്ലാസുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഇലക്ഷന്‍ ക്ലാസിന്റെ ഒന്നാം ഘട്ടമാണ് ഇപ്പോള്‍ നടന്നുകൊണ്ടിക്കുന്നത്.ഇലക്ഷന്‍ ക്ലാസില്‍ പ്രധാനമായി പോളിംഗ് സാമഗ്രികളെ കുറിച്ചും,പോളിംഗ് സ്റ്റേഷനില്‍വെച്ച് പ്രിസൈഡിംഗ് ഓഫീസരും മറ്റ്  ഫോളിംഗ് ഓഫീസര്‍മാരും ഇലക്ഷനിന് മുമ്പും ഇലക്ഷന്‍ സമയത്തും ഇലക്ഷനിന് ശേഷവും ചെയ്യേണ്ട പ്രധാന കര്‍ത്തവ്യങ്ങളെ കുറിച്ചാണ് വിശദമാക്കിയത്.വളരെ വിശദമായ പ്രസെന്റേഷനിന്റെ സഹായത്തോടെയാണ് ക്ലാസ് അവതരിപ്പിച്ചത്.കൂടാതെ ഇലക്ട്രോണിക്ക് വോട്ടിംഗ് മഷീന്‍ കൈകാര്യം ചെയ്യുന്ന രീതിയെയും സീലിംഗ് ചെയ്യുന്ന രീതിയെയും കുറിച്ചും വിശദമാക്കുന്ന വീഡിയോ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.കഴിഞ്ഞ തിറഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി ഈ പ്രാവിശ്യം ചില മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി.
 1.Register of votes 17A  ലെ അവസാനത്തെ സീരിയല്‍ നമ്പരിന് താഴെ  ചുവന്ന മഷികൊണ്ട് നീളത്തില്‍ വരയിട്ട് അതിന് താഴെ last serial No is 961( Nine Six One)എന്ന് അക്കത്തിലും അക്ഷരത്തിലും എഴുതണം.അതിന് താഴെ 2nd Polling officer ഉം presiding officer ഉം ഒപ്പിടണം.
2.സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ക്യൂ ഉണ്ടെങ്കില്‍ രണ്ട് സ്ത്രീകള്‍ ഒരു പുരുഷന്‍ എന്ന രീതിയില്‍ ആയിരിക്കണം വോട്ട് ചെയ്യാന്‍ അനുവദിക്കേണ്ടത്.
3.കൈകുഞ്ഞുമായി വരുന്ന അമ്മയ്ക്ക്  കൂടെ ഒരാളെ സഹാത്തിനായി വിളിക്കാവുന്നതാണ്.
4.പോളിംഗ് അവസാനിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വരെയും പോളിംഗ് ഏജന്റ്മാര്‍ക്ക് പാസ്സ് നല്കാം.
5.സമ്മതിദായകന്‍ സാക്ഷരനാണെങ്കില്‍  കൈയൊപ്പ് വാങ്ങണം. വിരലടയാ​ളം വാങ്ങുന്നത് പരമാവധി ഒഴിവാക്കണം.അനിവാര്യമാണെങ്കില്‍ വിരലടയാളം വാങ്ങി അതിനടുത്ത് അദ്ദേഹത്തിന്റെ പേരും എഴുതി ചേര്‍ക്കണം.

6.Accounts of Votes recorded Form 17C ഒരു കോപ്പി control unit ന്റെ carry case ല്‍ ഒട്ടിക്കേണ്ടി വരും..
കാര്യങ്ങള്‍ കൂടുതല്‍ വിശദമായി അറിയുവാന്‍ ചുവടെയുള്ള പ്രസെന്റേഷന്‍ കാണുക.(ഈ പ്രസെന്റേ‍ഷനും അതിന് ചുവടെയുള്ള വീഡിയോ  ഉം ആണ് ഇലക്ഷന്‍ ക്ലാസില്‍ അവതരിപ്പിച്ചത്. അതുകൊണ്ട് ഇലക്ഷന്‍ ക്ലാസില്‍ മുഴുവന്‍ നേരം ഇരിക്കാന്‍ സാധിക്കാത്തവര്‍ ഇവയെ ഒന്ന് കണ്ടാല്‍ മതി. )
EVM Set up, Sealing, Poll Procedure എന്നിവയെ കുറിച്ച് വിശദമായി അറിയുവാന്‍ ഈ വീഡിയോ കാണുക.



Click here to download Presentation on poll procedure
GENERAL ELECTION TO KERALA LEGISLATIVE ASSEMBLY-2016