Friday, October 23, 2015

LOCAL BODY ELECTIONS 2015 - Tips fo Polling Officers, Video of Poll Process,EVM Sealing, Election records-ALL IN ONE POST(Updated on 03-11-2015)

  • Click here to download Election tips in English by Prashanth P.S G.H.S.S Punnamoodu Thiruvanathapuram
  • TIPS FOR POLLING officers -Malayalam
     1.Materials ഏറ്റു വാങ്ങുമ്പോള്‍ EVM ന്റെ Control Unit, Balloting Unit നിങ്ങളുടെ Polling stationലേയ്ക് ഉള്ളവയാണെന്നും അവയില്‍ ശരിയായ Serial No. ഉം Sealing ഉം ഉണ്ടെന്നും ശരിയായി പ്രവര്‍ത്തിക്കുന്നെന്നും അവ  ഉറപ്പു വരുത്തുക
    2. Tendered Ballot Papers(21B), Register of Voters(Form No. 21A), Accounts of Votes Recorded(Form No. 24A , Green Paper Seals, Strip Seals, Special tags, Metal Seal, Indelible ink എന്നിവ കുറ്റമറ്റതാ ണെന്നും Marked Copies of Electoral Roll ല്‍ PB marking പരിശോധിച്ച് അവ Identical ആണെന്നും ഉറപ്പു വരുത്തണം.

Friday, October 9, 2015

സമാശ്വാസ തൊഴില്‍ദാന പദ്ധതി : 327 സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചു

സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള നിയമനത്തിനായി 327 പേര്‍ക്ക് സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നല്‍കാന്‍ ഉത്തരവായി. 2015 സെപ്തംബര്‍ 30 വരെ കംപാഷണേറ്റ് എംപ്ലോയ്‌മെന്റ് സെല്ലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് നിയമനം നല്‍കുക. ഇത് പ്രകാരം സൃഷ്ടിക്കുന്ന തസ്തികകള്‍ ഈ അപേക്ഷകരുടെ റഗുലര്‍ ടേണ്‍ തസ്തികകളില്‍ ഒഴിവ് വരുന്ന മുറയ്ക്ക് തട്ടിക്കിഴിക്കും. ഓരോ വകുപ്പിനും അനുവദിക്കേണ്ടുന്ന തസ്തികകള്‍ സംബന്ധിച്ച് പ്രത്യേകം ഉത്തരവ് പുറപ്പെടുവിക്കും. സര്‍ക്കാര്‍ ഉത്തരവ് (എം.എസ്)നം.251/15/പൊതുഭരണ വകുപ്പ്, തീയതി 03/10/2015.

Thursday, October 8, 2015

പാഠപുസ്തകങ്ങളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തണം.

വിദ്യാലയങ്ങള്‍ക്ക് ലഭിച്ച പാഠപുസ്തകങ്ങളുടെ വിശദാംശങ്ങള്‍ സ്കൂളുകളില്‍ നിന്ന് www.it@school.gov.in എന്ന വെബ്സൈറ്റില്‍ 80% സ്കൂളുകള്‍മാത്രമേ ഇതിനോടകം വിശദാംശങ്ങള്‍ രേഖപ്പെടുത്തിയുള്ളൂ. ആയതിനാല്‍  എല്ലാ സ്കൂളുകളും മേല്‍വിവരം വെബ്സൈറ്റില് 12/10/15 നകം രേഖപ്പെടുത്തണം. വിവരങ്ങള്‍ രേഖപ്പെടുത്താത്ത സ്കൂളുകളുടെ പ്രധാനാദ്ധ്യാപകനെതിരെ അച്ചടക്ക നടപടികള്‍ സ്വീകരികും. ഡി.പി.ഐ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍.

Wednesday, October 7, 2015

വന്യജീവി വാരാഘോഷം : മത്സരവിജയികള്‍

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പ് സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. മത്സര ഇനം വിജയികള്‍ എന്നീ ക്രമത്തില്‍ ചുവടെ. ഉപന്യാസ രചന : (ഹൈസ്‌കൂള്‍) - ഒന്നാം സ്ഥാനം ദേവിക സി.എന്‍. സെന്റ് മാര്‍സീനിലസ് ഗേള്‍സ് ഹൈസ്‌കൂള്‍, നാട്ടാശ്ശേരി, കോട്ടയം. രണ്ടാം സ്ഥാനം ഡോണ്‍ ജോസ് മാത്യു, നിര്‍മ്മല ഹൈസ്‌കൂള്‍, കബനിഗിരി, വയനാട്. മൂന്നാം സ്ഥാനം ദേവദര്‍ശന്‍എം. ജി.വി.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മേപ്പയൂര്‍, കോഴിക്കോട്. കോളേജ് - ഒന്നാം സ്ഥാനം അനുശ്രി സി, നിര്‍മ്മല കോളേജ്, കൂത്തുപറമ്പ, കണ്ണൂര്‍. രണ്ടാം സ്ഥാനം മുഹമ്മദ് അസീഫ്. എം. കോളേജ് ഓഫ് വെറ്റിനറി ആന്റ് ആനിമല്‍ സയന്‍സ് പൂക്കോട്, വയനാട്. മൂന്നാം സ്ഥാനം ആദര്‍ശ് ആര്‍, എസ്.എന്‍. കോളേജ്, കൊല്ലം.

Tuesday, October 6, 2015

TYPING SPEED PRACTICE SOFTWARE FOR IT COMPETITIONS

TYPING SPEED SOFTWARE BY PRAMOD MOORTHY
 IT മേളകകളില്‍  മലയാളം ടൈപ്പിങ്ങ് മത്സരത്തില്‍  പങ്കെടുക്കുന്ന കുട്ടികള്‍ക്ക് സ്വയം പരിശീലിക്കുന്നതും  പ്രവര്‍ത്തനം വിലയിരുത്തുന്നതിനുമായി ഒരു സോഫ്റ്റ്‌വെയര്‍ കുണ്ടൂര്‍ക്കുന്ന് സ്കൂള്‍ അധ്യാപകനുമായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അയച്ച് തന്നിരിക്കുന്നു. ഉബുണ്ടു 10.04-ലും 14.04-ലും പ്രവര്‍ത്തിക്കുന്ന രണ്ട് വ്യത്യസ്ഥ പാക്കേജുകള്‍ ഇതിലുണ്ട്. ഇവയില്‍ അനുയോജ്യമായത് സിസ്റ്റത്തില്‍ സേവ് ചെയ്ത് Extract ചെയ്യേണ്ടതാണ്. പ്രവര്‍ത്തനത്തിന്റെ ഘട്ടങ്ങള്‍ ചുവടെ...
ആദ്യമായി അനുയോജ്യമായ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്യുക.
ലഭ്യമാകുന്ന ജാലകത്തിലെ File മെനുവില്‍ നിന്നും സമയം തിരഞ്ഞെടുക്കുന്നതിന് അവസരം ലഭിക്കും
സമയം തിരഞ്ഞടുത്ത് കഴിഞ്ഞാല്‍ വീണ്ടും ഫയല്‍ മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അവിടെ നിന്നും ടൈപ്പ് ചെയ്യുന്നതിനുള്ള ഖണ്ഡിക തിരഞ്ഞെടുക്കാം. Default ആയ ഖണ്ഡിക തിരഞ്ഞെടുക്കാം അഥവാ പുതുതായി മറ്റൊരു ഖണ്ഡിക ഉള്‍പ്പെടുത്താം.
ഖണ്ഡിക തിരഞ്ഞെടുത്തതിന് ശേഷം ഫയല്‍ മെനുവില്‍ത്തന്നെയുള്ള തുടങ്ങാം എന്ന ബട്ടണ്‍ അമര്‍ത്തുന്നതോടെ ഒരു ചതുരത്തില്‍ ഖണ്ഡികയും അതിന് താഴെ ടൈപ്പ് ചെയ്യുന്നതിനുള്ള രണ്ട് ചതുരങ്ങള്‍ ദൃഷ്യമാകും.അവയില്‍ ചുവടെയുള്ള ചതുരത്തിലാണ് ഖണ്ഡിക ടൈപ്പ് ചെയ്യേണ്ടത്.
പൂര്‍ണ്ണമായും ടൈപ്പ് ചെയ്ത ശേഷം അഥവാ സമയം അവസാനിച്ചാല്‍ ഫയല്‍ മെനുവില്‍ മതിയാക്കാം എന്നതില്‍ ക്ലിക്ക് ചെയ്യണം.
അപ്പോള്‍ പുതിയൊരു ജാലകം ലഭിക്കും ഇതില്‍ നിലവിലുള്ള വാക്കുകളും നമ്മള്‍ ടൈപ്പ് ചെയ്തതും രണ്ട് ബോക്സുകളിലായി കാണാം. ഏതൊക്കെ വാക്കുകളാണ് തെറ്റിയതെന്നും എന്താണ് തെറ്റെന്നും തിരിച്ചറിയാന്‍ ഇത് സഹായിക്കും.
 ഈ സോഫ്റ്റ്‌വെയര്‍ അയച്ച് തന്ന  പ്രമോദ് മൂര്‍ത്തി സാറിന് ശേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
FOR UBUNTU 10.04 USERS
Click Here for TypeSpeedGam(10.04).tar.gz

Click Here for Malayalam typespeed_Source(10.04) .tar.gz
FOR UBUNTU 14.04 USERS
Click Here For TypeSpeedGam(14.04).tar.gz
Click Here For malayalamtypespeed_Source(14.04) .tar.gz

Friday, October 2, 2015

ഒ.ബി.സി. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ കൂടാത്തതും സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കുളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവരുമായ ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷാ ഫാറത്തിന്റെ മാതൃകയും അപേക്ഷകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമുള്ള നിര്‍ദ്ദേശങ്ങളുംwww.scholarship.itschool.gov.in, www.bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷകള്‍ പൂരിപ്പിച്ച് ഒക്ടോബര്‍ 30-ന് മുന്‍പ് സ്‌കൂള്‍ പ്രധാനാധ്യാപകനെ ഏല്‍പ്പിക്കണം. സ്‌കൂള്‍ അധികാരികള്‍ നവംബര്‍ 10-നകം ഡാറ്റാ എന്‍ട്രി നടത്തേണ്ടതാണെന്ന് പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഇ-മെയില്‍ :obcdirectorate@gmail.com

Thursday, October 1, 2015

ഉത്തരവായി

സംസ്ഥാനത്തെ നാല് സര്‍ക്കാര്‍ അന്ധ വിദ്യാലയങ്ങളിലെയും എട്ട് എയ്ഡഡ് അന്ധ വിദ്യാലയങ്ങളിലെയും 12 പാര്‍ട്ട് ടൈം ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് ടീച്ചര്‍മാര്‍ക്ക് അഞ്ച് വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കുന്ന തീയതി മുതല്‍ ഫുള്‍ടൈം ആനുകൂല്യം ലഭിക്കത്തക്കവിധം സര്‍ക്കാര്‍ ഉത്തരവ് മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു.

IT TRAINING TO TEACHERS FOR PROBATION DECLARATION

TEACHERS WHO NEED IT TRAINING FOR "PROBATION DECLARATION" SHOULD SUBMIT THEIR NAME, DESIGNATION,SCHOOL AND DISTRICT TO itschoolspo@gmail.com ON OR BEFORE 5th OCTOBER 2015 .
FOR DETAILS VISIT: www.itschool.gov.in