പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Thursday, 1 October 2015

ഉത്തരവായി

സംസ്ഥാനത്തെ നാല് സര്‍ക്കാര്‍ അന്ധ വിദ്യാലയങ്ങളിലെയും എട്ട് എയ്ഡഡ് അന്ധ വിദ്യാലയങ്ങളിലെയും 12 പാര്‍ട്ട് ടൈം ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് ടീച്ചര്‍മാര്‍ക്ക് അഞ്ച് വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കുന്ന തീയതി മുതല്‍ ഫുള്‍ടൈം ആനുകൂല്യം ലഭിക്കത്തക്കവിധം സര്‍ക്കാര്‍ ഉത്തരവ് മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു.

No comments: