Showing posts with label ASSEMBLY ELECTION 2016. Show all posts
Showing posts with label ASSEMBLY ELECTION 2016. Show all posts

Monday, April 18, 2016

ASSEMBLY ELECTIONS 2016 POLL PROCEDURE - PRESENTATION AND VIDEO

ഈ വരുന്ന മേയ് 16ആം തിയ്യതി നടക്കുന്ന നിയമസഭാ തെറഞ്ഞെടുപ്പിന്റെ മുന്നോടിയായി പോളിംഗ് ഓഫീസര്‍മാര്‍ക്കുള്ള ഇലക്ഷന്‍ ക്ലാസുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഇലക്ഷന്‍ ക്ലാസിന്റെ ഒന്നാം ഘട്ടമാണ് ഇപ്പോള്‍ നടന്നുകൊണ്ടിക്കുന്നത്.ഇലക്ഷന്‍ ക്ലാസില്‍ പ്രധാനമായി പോളിംഗ് സാമഗ്രികളെ കുറിച്ചും,പോളിംഗ് സ്റ്റേഷനില്‍വെച്ച് പ്രിസൈഡിംഗ് ഓഫീസരും മറ്റ്  ഫോളിംഗ് ഓഫീസര്‍മാരും ഇലക്ഷനിന് മുമ്പും ഇലക്ഷന്‍ സമയത്തും ഇലക്ഷനിന് ശേഷവും ചെയ്യേണ്ട പ്രധാന കര്‍ത്തവ്യങ്ങളെ കുറിച്ചാണ് വിശദമാക്കിയത്.വളരെ വിശദമായ പ്രസെന്റേഷനിന്റെ സഹായത്തോടെയാണ് ക്ലാസ് അവതരിപ്പിച്ചത്.കൂടാതെ ഇലക്ട്രോണിക്ക് വോട്ടിംഗ് മഷീന്‍ കൈകാര്യം ചെയ്യുന്ന രീതിയെയും സീലിംഗ് ചെയ്യുന്ന രീതിയെയും കുറിച്ചും വിശദമാക്കുന്ന വീഡിയോ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.കഴിഞ്ഞ തിറഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി ഈ പ്രാവിശ്യം ചില മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി.
 1.Register of votes 17A  ലെ അവസാനത്തെ സീരിയല്‍ നമ്പരിന് താഴെ  ചുവന്ന മഷികൊണ്ട് നീളത്തില്‍ വരയിട്ട് അതിന് താഴെ last serial No is 961( Nine Six One)എന്ന് അക്കത്തിലും അക്ഷരത്തിലും എഴുതണം.അതിന് താഴെ 2nd Polling officer ഉം presiding officer ഉം ഒപ്പിടണം.
2.സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ക്യൂ ഉണ്ടെങ്കില്‍ രണ്ട് സ്ത്രീകള്‍ ഒരു പുരുഷന്‍ എന്ന രീതിയില്‍ ആയിരിക്കണം വോട്ട് ചെയ്യാന്‍ അനുവദിക്കേണ്ടത്.
3.കൈകുഞ്ഞുമായി വരുന്ന അമ്മയ്ക്ക്  കൂടെ ഒരാളെ സഹാത്തിനായി വിളിക്കാവുന്നതാണ്.
4.പോളിംഗ് അവസാനിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വരെയും പോളിംഗ് ഏജന്റ്മാര്‍ക്ക് പാസ്സ് നല്കാം.
5.സമ്മതിദായകന്‍ സാക്ഷരനാണെങ്കില്‍  കൈയൊപ്പ് വാങ്ങണം. വിരലടയാ​ളം വാങ്ങുന്നത് പരമാവധി ഒഴിവാക്കണം.അനിവാര്യമാണെങ്കില്‍ വിരലടയാളം വാങ്ങി അതിനടുത്ത് അദ്ദേഹത്തിന്റെ പേരും എഴുതി ചേര്‍ക്കണം.

6.Accounts of Votes recorded Form 17C ഒരു കോപ്പി control unit ന്റെ carry case ല്‍ ഒട്ടിക്കേണ്ടി വരും..
കാര്യങ്ങള്‍ കൂടുതല്‍ വിശദമായി അറിയുവാന്‍ ചുവടെയുള്ള പ്രസെന്റേഷന്‍ കാണുക.(ഈ പ്രസെന്റേ‍ഷനും അതിന് ചുവടെയുള്ള വീഡിയോ  ഉം ആണ് ഇലക്ഷന്‍ ക്ലാസില്‍ അവതരിപ്പിച്ചത്. അതുകൊണ്ട് ഇലക്ഷന്‍ ക്ലാസില്‍ മുഴുവന്‍ നേരം ഇരിക്കാന്‍ സാധിക്കാത്തവര്‍ ഇവയെ ഒന്ന് കണ്ടാല്‍ മതി. )
EVM Set up, Sealing, Poll Procedure എന്നിവയെ കുറിച്ച് വിശദമായി അറിയുവാന്‍ ഈ വീഡിയോ കാണുക.



Click here to download Presentation on poll procedure
GENERAL ELECTION TO KERALA LEGISLATIVE ASSEMBLY-2016