The Kerala Disaster and Public Health Emergency (special Provisions) Ordinance 2020..See downloads**എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവുകളില്‍ ബില്ല് മാറി നല്‍കുന്ന ക്രമീകരണം സംബന്ധിച്ച് DPI ltr dated 29-04-2020..See downloads**Processing of salary bills in SPARK for the months 04/2020 to 08/2020 - Instructions - Issued.Circular dtd 25-04-2020..See downloads**


Send study materials to shreeshaedneer@gmail.com
Showing posts with label E FILING HELP. Show all posts
Showing posts with label E FILING HELP. Show all posts

Wednesday, August 5, 2015

E - FILING HELP FILE

ഇന്‍കം ടാക്സ് നിയമത്തിലെ സെക്ഷന്‍ 199(1) പ്രകാരം മൊത്ത ശമ്പളം 2,50,000 ഉള്ള ജീവനക്കാര്‍ നിര്‍ബന്ധമായും E Filing  ചെയ്യേണ്ടതാണ്. E Filing  ചെയ്യുന്ന രീതി വിശദമായി ഈ ബ്ലോഗിലെ  INCOME TAX എന്ന പേജില്‍ കൊടുത്തിട്ടുണ്ട്. E Filing ചെയ്യുമ്പോള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നം Pan Data Base ലുള്ള Surname , Middle Name , First Name ഏതാണ് എന്ന് അറിയാതെ വലയുന്ന സ്ഥിതി വിശേഷമാണ് . Pan Data Base ലുള്ള പേര് അറിയുവാനുള്ള സൗകര്യം https://incometaxindiaefiling.gov.in/e-Filing/Registration/RegistrationHome.html സൈറ്റില്‍ ഉണ്ടെങ്കിലും(Services -----> Know your Pan ക്ലിക്ക് ചെയ്യുക) അവിടെ Surname നിര്‍ബന്ധമായി കൊടുക്കേണ്ടതുണ്ട്.  Pan Data Base ല്‍ ഏത്   Surname ഉള്ളതെന്ന് വ്യക്തമായി അറിയില്ലെങ്കില്‍ ഈ രീതിയില്‍ കണ്ടുപിടിക്കുക പ്രയാസം തന്നെയാണ്.
Pan Data Base ലുള്ള പേര് എളുപ്പത്തില്‍ ലഭിക്കണമൊങ്കില്‍
  www.simpletaxindia.net എന്ന സൈറ്റില്‍ കയറി  .KNOW YOUR PAN,VERIFY PAN,NAME BY PAN,PAN CARD STATUS ONLINE എന്ന ലിങ്കില്‍ ക്ലിക്ക ചെയ്യുക. അഥവാ നേരിട്ട  ചുവടെ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
www.simpletaxindia.net/2007/09/know-all-about-panverify-pan-online.html

തുറന്ന് വരുന്ന ജാലകത്തില്‍ PAN, Image code(Captcha) ടൈപ്പ് ചെയ്ത്  Submit Query ക്ലിക്ക് ചെയ്താല്‍ പാന്‍ കാര്‍‍ഡിലുള്ള വിവരങ്ങള്‍ അറിയുവാന്‍ സാധിക്കും.
 

Thursday, July 3, 2014

INCOME TAX E - FILING BY SUDHEER KUMAR T .K

Income Tax Return - E Filing

നികുതിദായകരായ വ്യക്തികൾക്ക് 2013-14 സാമ്പത്തികവർഷത്തെ Income Tax Return സമർപ്പിക്കാനുള്ള സമയപരിധി 2014 ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെയാണ്. Chapter VI A കിഴിവുകൾക്ക് മുമ്പുള്ള വരുമാനം 2 ലക്ഷത്തിൽ കൂടുതലുള്ളവരെല്ലാം റിട്ടേണ്‍ സമർപ്പിക്കണം. Total Assassable Income 5 ലക്ഷത്തില്‍ കുറവുള്ളവര്‍ക്ക് റിട്ടേണ്‍ സഹജ് (ITR 1)ഫോറത്തില്‍ തയ്യാറാക്കി ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുകയോ e filing നടത്തുകയോ ആവാം. 5 ലക്ഷത്തിൽ കൂടുതൽ ഉള്ളവർ E Filing നടത്തണംഎന്ന് നിർബന്ധമുണ്ട്.
Income Tax Departmentന്‍റെ E Filing സൈറ്റില്‍ PAN രജിസ്റ്റര്‍ ചെയ്ത ശേഷമാണ് E Filing നടത്തേണ്ടത്. മുന്‍വര്‍ഷം E Filing നടത്തിയിട്ടുണ്ടെങ്കില്‍ അന്ന് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഉള്ള UserID യും Password ഉം ഉപയോഗിച്ചാണ് ഈ വര്‍ഷവും E Filing ചെയ്യേണ്ടത്.
(അതിനെക്കുറിച്ച് പോസ്റ്റിന്‍റെ അവസാനഭാഗത്ത്‌ വിവരിച്ചിരിക്കുന്നു).