E Tds Return തയ്യാറാക്കുന്ന വിധം in RPU 4.1
ഓരോ DDO യും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും അടക്കേണ്ടാതായ ഒരു
വര്‍ഷത്തെ നികുതി കണക്കാക്കി അവശേഷിക്കുന്ന മാസങ്ങള്‍ കൊണ്ട് ഹരിച്ചു
നികുതിവിഹിതം ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും കുറയ്ക്കാന്‍
ബാധ്യസ്ഥനാണെന്ന് അറിയാമല്ലോ. ഇങ്ങനെ കുറയ്ക്കുന്ന നികുതിയുടെ കണക്ക് 3
മാസം കൂടുമ്പോള്‍ അപ്‌ലോഡ് ചെയ്യണമെന്നും നമുക്കറിയാം.
ഗവണ്മെണ്ട് സ്ഥാപനങ്ങള്‍ ഓരോവര്‍ഷത്തെയും ഏപ്രിൽ , മെയ്, ജൂണ്‍ മാസങ്ങളില്‍ (അതായത് ഒന്നാം ക്വാര്‍ട്ടറിലെ ) കുറച്ച കണക്ക് ജൂലൈ 31 നു മുമ്പായി കൊടുക്കണം. ഇങ്ങനെ രണ്ടാം ക്വാര്‍ട്ടറിലെ (ജൂലൈ, ആഗസ്റ്റ് , സെപ്റ്റംബർ ) കണക്കു ഒക്ടോബര്‍ 31 നു മുമ്പായും മൂന്നാം ക്വാര്‍ട്ടറിലെ (ഒക്ടോബർ, നവംബർ, ഡിസംബർ ) കണക്കു ജനുവരി 31 നു മുമ്പായും, നാലാം ക്വാര്‍ട്ടറിലെ (ജനുവരി, ഫെബ്രുവരി, മാര്‍ച്ച്) കണക്ക് മെയ് 15 ന് മുമ്പായും സമര്‍പ്പിക്കണം. ഇതാണ് ത്രൈമാസ ഇ ടി. ഡി.എസ് റിട്ടേണ്‍ സമര്‍പ്പിക്കല്‍
CBDT , National Securities Depository Limited (NSDL) നെ ആണ് E TDS Return സ്വീകരിക്കാന്‍
ചുമതലപ്പെടുത്തിയത്. National Securities Depository Limited (NSDL)
വിവിധ സ്ഥലങ്ങളില്‍ Return സ്വീകരിക്കാന്‍ Tin Felicitation Centers നെ
ചുമതലപ്പെടുത്തിയിട്ടുണ്ട്. നാം തയ്യാറാക്കുന്ന E TDS Return അപ്‌ലോഡ്
ചെയ്യുന്നതിനായി ഇവിടെയാണ് നാം സമര്‍പ്പിക്കുന്നത്. എല്ലാ ഗവണ്മെന്റ്
സ്ഥാപനങ്ങളും E TDS Return പ്രത്യേക
സോഫ്റ്റ്‌വെയറില്‍ തയ്യാറാക്കി അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇത് നമുക്കു
തന്നെ തയ്യാറാക്കി TIN Fecilitation Center ല്‍അപ്‌ലോഡ് ചെയ്യാന്‍
ഏല്‍പ്പിക്കാവുന്നതാണ്. 100 പാര്‍ട്ടി റെക്കോര്‍ഡുകള്‍ക്ക് 39.50 രൂപയാണ്
അപ്‌ലോഡ് ചെയ്യാനുള്ള ഫീസ്.