SSLC ഐ. ടി പരീക്ഷയ്ക്കും മറ്റ് പല ആവശ്യങ്ങള്‍ക്കും രജിസ്റ്റര്‍ നമ്പര്‍ ചേര്‍ത്ത A list വേണ്ടി വരും. പക്ഷെ എസ്.എസ്.എല്‍ സി പരീക്ഷക്കിരിക്കുന്ന കുട്ടികളുടെ A List പി.ഡി.എഫ് രൂപത്തിലാണ് iExam portal ലില്‍ നിന്ന് ലഭിക്കുന്നത്. ഇത് edit ചെയ്യാന്‍ പറ്റില്ല. അതിനാല്‍ Edit ചെയ്യാന്‍ പറ്റുന്ന ഒരു SSLC Alist തയ്യാറാക്കുവാനുള്ള ഒരു Libre Office Calc Macro അപ്ലികേഷന്‍ ഉണ്ടെങ്കിലോ?
ഇതിനുള്ള ഒരു അപ്ലികേഷന്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കുണ്ടൂര്‍കുന്ന് TSNMHS സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍.
ഈ അപ്ലികേഷന്‍ ഉപയോഗിക്കുന്നതിന്നു മുന്പ് ഇതിലേക്കാവശ്യമായ A List ന്റെ Draft സംപൂര്‍ണ്ണയില്‍ നിന്ന് Spreadsheet ഫയലായി Download ചെയ്യണം.
ഈ ഫയല്‍ തുറന്ന് Edit-SelectAll എന്ന ക്രമത്തില്‍ ക്ലിക്കി Edit-Copy ചെയ്യുക. . ചുവടെയുള്ള ലിങ്കില്‍നിന്ന് mnp2019_New.ods എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാം.
CLICK HERE TO DOWNLOAD mnp2019_New.ods Application
ഇനി, mnp2019_New.ods എന്ന ഫയല്‍ തുറന്ന് അതിലെ Worksheet1 എന്ന Sheet ലെ A1 എന്ന സെല്ലില്‍ ക്ലിക്ക് ചെയ്ത് Edit-Paste ചെയ്യുക.
തുടര്‍ന്ന് AddRegNo എന്ന ഷീറ്റില്‍ ആവശ്യമായകള്ളികളില്‍ നിങ്ങളുടെ വിദ്യാലയത്തിലെ ആദ്യത്തെ Register Number ഉം അവസാനത്തെ Register Number ഉം ടൈപ്പ് ചെയ്യുക.
തുടര്‍ന്ന് View-ToolBars-AlistGenerator എന്നതില്‍ Tick മാര്‍ക്ക് കൊടുക്കുക. ഇതോടെ SSLC_2019_Alist_Generator എന്ന Tool Bar ദൃശ്യമാകും. ഇതില്‍ ക്ലിക്ക് ചെയ്ത് അല്പനേരം കാത്തിരിക്കുക.
പെണ്‍/ആണ്‍ M/S/A/U എന്ന ക്രമത്തില്‍ Register Number ചേര്‍ന്ന AList തയ്യാറാക്കപ്പെട്ടിരിക്കും.
Tools-Options-Security-MacroSecurity-Low എന്ന ക്രമത്തില്‍ Reset ചെയ്താല്‍ മാത്രമേ ഈ Macro പ്രവര്‍ത്തിക്കുകയുള്ളു.