ഈ വർഷത്തെ ഇൻകം ടാക്സ് സ്റ്റേറ്റ് മെന്റ് *FY2019-2020 തയ്യാറാക്കി ഫെബ്രുവരി മാസത്തെ ശമ്പളത്തിനു മുൻപായി ഡിഡിഒ ക്ക് സമർപ്പിക്കേണ്ട സമയമാകുന്നു.ഈ സാമ്പത്തികവർഷം സുപ്രധാനമായ മാറ്റങ്ങളാണ് ആദായനികുതിയിൽ വന്നിരിക്കുന്നത്. എടുത്തു പറയേണ്ടത് ഇൻകം ടാക്സ് സ്ലാബിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നുള്ളതാണ്. Basic Exemption Limit 250000/-ആയി തന്നെ തുടരുന്നു. (മുതിർന്ന പൗരന്മാർക്ക് 300000/-).കഴിഞ്ഞ വർഷം 3.5ലക്ഷം വരെ ടാക്സബിൾ ഇൻകം ഉള്ളവർക്ക് അനുവദിച്ചിരുന്ന u/s 87A പ്രകാരം 2500 രൂപ റിബേറ്റ് 5ലക്ഷം വരെ(ടാക്സബിൾ ഇൻകം ) ഉള്ളവർക്ക് 12500 രൂപയായി ഉയർത്തി. ഫലത്തിൽ 5ലക്ഷം വരെ ഉള്ളവർക്ക് നികുതി ബാധ്യതയിൽ നിന്നും ഒഴിവാക്കപ്പെടുന്നു.എടുത്തു പറയേണ്ട മറ്റൊരു പ്രേത്യേകത ഈ വർഷം മിനിമം ടാക്സ് എന്ന് പറയുന്നത് 13000 രൂപയ്ക്കു മുകളിൽ ആയിരിക്കും. ഏകദേശം 42000 രൂപയിൽ താഴെ മാസാവരുമാനമുള്ളവർക്കു ഇത് മൂലം പ്രയോജനം ലഭിക്കും.
ശമ്പള /പെൻഷൻ വരുമാനമുള്ളവർക്കു സ്റ്റാൻഡേർഡ് ഡിഡക്ഷൻ 40000 രൂപയിൽ നിന്നും 50000 ആയി ഉയർത്തി. ഫാമിലി പെൻഷൻ കാർക്ക് 15000/-രൂപയോ ആകെ ലഭിക്കുന്ന പെൻഷൻ തുകയുടെ 1/3 ഏതാണോ കുറവ് അതും കൂടി കിഴിവ് ലഭിക്കും.ഹെൽത്ത് &എഡ്യൂക്കേഷൻ സെസ് 4%ആയി തന്നെ തുടരും.
അത് പോലെ തന്നെ 60 വയസിനു മുളളിലുള്ള മുതിർന്ന പൗരന്മാർക്ക് ഫോം 15H സമർപ്പിക്കുന്നതിനുള്ള വരുമാന പരിധി (നോട്ടിഫിക്കേഷൻ G S R 375(E) തീയതി 22.05.2019 CBDT)പ്രകാരം ഫലത്തിൽ 500000 രൂപയായി.മറ്റുള്ളവർക്കു 250000 രൂപ തന്നെ. 22/05/2019 മുതൽ പ്രാബല്യം.
SPARK ൽ നിന്നും ലഭിക്കുന്ന Income Tax Statement വഴി ഡാറ്റ എൻട്രി നടത്താതെ തന്നെ വളരെ വേഗത്തിലും കൃത്യതയിലും ഇൻകം ടാക്സ് സ്റ്റേറ്റ് മെന്റ് തയ്യാറാക്കാവുന്ന വിധത്തിലാണ് ഈ വർഷവും Honest Tax Premium ver 04 നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്.. അധികം ജീവനക്കാരുള്ള ഓഫീസുകളിൽ വളരെയധികം സമയലാഭവും കൃത്യതയും ഉറപ്പു വരുത്താം .ഫോം 10E ചെയ്യാനുള്ള സൗകര്യവും ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ PDF ആയി സ്റ്റേറ്റ് മെന്റ് സേവ് ചെയ്യാം. ഓട്ടോ സേവ് ചെയ്യാനുള്ള സൗകര്യം ഉള്ളതിനാൽ വ്യക്തിപരമായി ഫയൽ സേവ് ചെയ്യപ്പെടുന്നു.സങ്കീർണതകളില്ലാത്ത സോഫ്റ്റ്‌വെയർ ഡിസൈനിങ് ആയതിനാൽ മൈക്രോ സോഫ്റ്റ് എക്സലിൽ അടിസ്ഥാന ജ്ഞാനമുള്ള ആർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യുവാൻ സാധിക്കുന്നു കൂടാതെ സഹായത്തിനു വീഡിയോ ഹെൽപ് ഫയൽ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.കഴിഞ്ഞ വർഷം സോഫ്റ്റ് വെയർ ഉപയോജിച്ചവർ ഹോം പേജിൽ UPDATE NOW നൽകിയാൽ മതിയാകും.
ആൻസൺ ഫ്രാൻസിസ്
ജൂനിയർ അക്കൗണ്ടന്റ്
ട്രഷറീസ് ഡിപ്പാർട്ട് മെന്റ്
CLICK HERE TO DOWNLOAD HONEST TAX PREMIUM VER.04
How to fetch spark data for IT- Video by Anson Francis Junior accountant Treasuries Dept
RELATED POST
INCOME TAX SOFTWARE 2019-20 BY SUDHEER KUMAR T .K