Showing posts with label INCOME TAX CALCULATOR 2020 - HONEST TAX PREMIUM VERSION0.5. Show all posts
Showing posts with label INCOME TAX CALCULATOR 2020 - HONEST TAX PREMIUM VERSION0.5. Show all posts

Thursday, February 11, 2021

HONEST TAX INCOME TAX SOFTWARE 0.5 BY ANSON FRANCIS

Honest Tax Premium Ver.05
▶️സർക്കാർ ജീവനക്കാർക്ക്  SPARK IT Statement ൽ  നിന്നും  Auto Fetching Facility,  Microsoft Excel ൽ അടിസ്ഥാന ജ്ഞാനം ഉള്ള ഏതൊരാൾക്കും  വളരെ എളുപ്പത്തിൽ ലളിതമായി  ആദായനികുതി കണക്കാക്കാം. (Simple&Powerful ).
▶️അധികം ജീവനക്കാരുള്ള ഓഫീസുകൾക്ക് വളരെ സൗകര്യപ്രദം. ഈ വർഷത്തെ ഇൻകം ടാക്സ് സ്റ്റേറ്റ് മെന്റ് FY2020-2021 തയ്യാറാക്കി ഫെബ്രുവരി മാസത്തെ ശമ്പളത്തിനു മുൻപായി ഡിഡിഒ ക്ക്   സമർപ്പിക്കേണ്ട സമയമാകുന്നു.ഈ സാമ്പത്തികവർഷം സുപ്രധാനമായ മാറ്റങ്ങളാണ് ആദായനികുതി ഘടനയിൽ  വന്നിരിക്കുന്നത്.
▶️ എടുത്തു പറയേണ്ട പ്രധാന വസ്തുത  ഇൻകം ടാക്സ് സ്ലാബ് നിലനിർത്തികൊണ്ട് തന്നെ ITact1961u/s 115BAC അനുസരിച്ചുള്ള Concessional റേറ്റ് അനുവദിച്ചുള്ള new Regime കൂടി(deductions&Exemptions ഒഴിവാക്കി മുഴുവൻ വരുമാനത്തിനും നികുതി കാണുന്ന രീതി ) ഓപ്ഷണൽ ആയി നികുതിദായകന് തിരഞ്ഞെടുക്കാം. Basic Exemption Limit 250000/-ആയി തന്നെ തുടരുന്നു. (മുതിർന്ന പൗരന്മാർക്ക് 300000/-. റിബേറ്റ് sec 87A പ്രകാരം 5ലക്ഷം വരെ(ടാക്സബിൾ ഇൻകം ) ഉള്ളവർക്ക് 12500 രൂപ തന്നെ . ഫലത്തിൽ 5ലക്ഷം വരെ ഉള്ളവർക്ക് നികുതി ബാധ്യതയിൽ നിന്നും ഒഴിവാക്കപ്പെടുന്നു
▶️എടുത്തു പറയേണ്ട മറ്റൊരു സവിശേഷത  ഈ വർഷം മിനിമം ടാക്സ് എന്ന് പറയുന്നത് 13000 രൂപയ്ക്കു മുകളിൽ ആയിരിക്കും. ഏകദേശം 42000 രൂപയിൽ താഴെ  മാസാവരുമാനമുള്ളവർക്കു ഇത് മൂലം പ്രയോജനം ലഭിക്കും
▶️മറ്റൊരു പ്രധാന വസ്തുത 500000/-രൂപ വരെ നികുതി ഒഴിവു രണ്ടു ഓപ്ഷനിലും ലഭിക്കുന്നതിനാൽ old regime ൽ തന്നെ തുടരുന്നതാണ് ഉചിതം. ഈ വർഷം പേ റിവിഷൻ അരിയർ ലഭിക്കും എന്നതിനാൽ റിലീഫിനു അർഹത ലഭിക്കാൻ സാധ്യത ഉണ്ട്.
▶️ശമ്പള /പെൻഷൻ  വരുമാനമുള്ളവർക്കു സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50000. ഫാമിലി പെൻഷൻ കാർക്ക് 15000/-രൂപയോ ആകെ ലഭിക്കുന്ന പെൻഷൻ തുകയുടെ 1/3 ഏതാണോ കുറവ് അതും കൂടി കിഴിവ്  ലഭിക്കും.ഹെൽത്ത്‌ &എഡ്യൂക്കേഷൻ സെസ് 4%ആയി തന്നെ തുടരും.
 ▶️
അത് പോലെ തന്നെ 60 വയസിനു മുളളിലുള്ള മുതിർന്ന പൗരന്മാർക്ക് ഫോം 15H സമർപ്പിക്കുന്നതിനുള്ള വരുമാന പരിധി (നോട്ടിഫിക്കേഷൻ G S R 375(E) തീയതി 22.05.2019 CBDT)പ്രകാരം ഫലത്തിൽ  500000 രൂപയായി.മറ്റുള്ളവർക്കു 250000 രൂപ തന്നെ.  22/05/2019 മുതൽ പ്രാബല്യം.
  ▶️SPARK ൽ  നിന്നും  ലഭിക്കുന്ന  Income Tax Statement വഴി  ഡാറ്റ എൻട്രി നടത്താതെ തന്നെ വളരെ വേഗത്തിലും  കൃത്യതയിലും ഇൻകം ടാക്സ് സ്റ്റേറ്റ് മെന്റ്  തയ്യാറാക്കാവുന്ന വിധത്തിലാണ് ഈ വർഷവും  Honest Tax Premium ver 0.5 നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്..   അധികം ജീവനക്കാരുള്ള ഓഫീസുകളിൽ വളരെയധികം സമയലാഭവും കൃത്യതയും ഉറപ്പു വരുത്താം .ഫോം 10E ചെയ്യാനുള്ള സൗകര്യവും ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ PDF ആയി സ്റ്റേറ്റ് മെന്റ് സേവ്  ചെയ്യാം. ഓട്ടോ സേവ് ചെയ്യാനുള്ള സൗകര്യം  ഉള്ളതിനാൽ വ്യക്തിപരമായി ഫയൽ സേവ്  ചെയ്യപ്പെടുന്നു.സങ്കീർണതകളില്ലാത്ത സോഫ്റ്റ്‌വെയർ ഡിസൈനിങ് ആയതിനാൽ മൈക്രോ സോഫ്റ്റ് എക്സലിൽ അടിസ്ഥാന ജ്ഞാനമുള്ള ആർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യുവാൻ സാധിക്കുന്നു കൂടാതെ സഹായത്തിനു വീഡിയോ ഹെൽപ് ഫയൽ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.
*ആൻസൺ ഫ്രാൻസിസ്
സീനിയർ  അക്കൗണ്ടന്റ്
കോഴിക്കോട്
ട്രഷറീസ് ഡിപ്പാർട്മെന്റ്*
CLICK HERE TO DOWNLOAD HONEST TAX INCOME TAX SOFTWARE 0.5
HONEST TAX - VIDEO TUTORIAL
RELATED SOFTWARES

INCOME TAX CACULATOR BY GIGI VARUGHESE WINDOWS AND UBUNTU BASED
INCOME TAX CALCULATOR 2020-2021 WINDOWS BASED
INCOME TAX CALCULATOR 2020-2021UBUNU BASED
INCOME TAX SOFTWARE BY SUDHEER KUMAR T K
EASY TAX 2021Version 1.1

EASY TAX 2021 - Ubuntu Version 1.2