തയ്യാറാക്കിയത് Sudheer Kumar T K, Headmaster, KCALP School Eramangalam.
RPU സോഫ്റ്റ്വെയർ ഉപയോഗിച്ച് TDS Return
തയ്യാറാക്കുന്നത് എങ്ങിനെയെന്ന് മുമ്പ് ഒരു പോസ്റ്റിലൂടെ നാം കണ്ടതാണ്.
മൂന്ന് മാസങ്ങൾ വീതമുള്ള ഓരോ ക്വാർട്ടറിന് ശേഷവും നാം ആ ക്വാർട്ടറിൽ
ശമ്പളത്തിൽ നിന്നും കുറച്ച ടാക്സിന്റെ കണക്കാണ് റിട്ടേണിൽ നല്‍കുന്നത്.
മുമ്പ് ഒരു ക്വാർട്ടറിൽ ടാക്സ് കുറച്ചില്ലെങ്കിലും ആ ക്വാർട്ടറിന്റെ
റിട്ടേണ്‍ (Nil Statement) നൽകണമെന്നത് നിർബന്ധമായിരുന്നു. എന്നാൽ 2013-14
സാമ്പത്തിക വർഷം മുതൽ Nil Statement നൽകേണ്ടതില്ല. പുതിയ RPU സോഫ്റ്റ്വെയർ ഉപയോഗിച്ച് Nil Statement തയ്യാറാക്കാനും കഴിയില്ല.
ശമ്പളത്തിൽ നിന്നും ടാക്സ് കുറച്ചിട്ടില്ലാത്ത ക്വാർട്ടറുകളിൽ ഒരു
Declaration നൽകുന്നതിന് TRACES ൽ പുതുതായി സൌകര്യം
ഏർപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഒരു Declaration നൽകിയാൽ ടാക്സ്
കുറച്ചിട്ടില്ലാത്ത ക്വാർട്ടറിന് TDS return ഫയൽ ചെയ്തില്ല എന്ന് പറഞ്ഞ് TRACES നിന്നും വരുന്ന നോട്ടീസുകൾ ഒഴിവാക്കാം. ഇത് ചെയ്യുന്നതെങ്ങനെ എന്ന് നമുക്ക് നോക്കാം.