Showing posts with label SETIGam Series. Show all posts
Showing posts with label SETIGam Series. Show all posts

Friday, March 11, 2016

QUIZ MAKER SOFTWARE BY PRAMOD MURTHY

 പ്രിയപ്പെട്ട ഷേണി ബ്ലോഗ് കൂട്ടുക്കാരെ
എസ്.എസ് എല്‍ .സി പരീക്ഷയുടെ  ഇടവേളയില്‍  നിങ്ങള്‍ക്കിതാ പുതിയൊരു വിഭവവുമായി ഞങ്ങള്‍ എത്തികഴിഞ്ഞു.ഇത്തവണ ഒരു കിടിലന്‍ Quiz maker software ആണ് നമ്മളിവിടെ അവതരിപ്പിക്കുന്നത്.ഈ സോഫ്ട്‌വെയറില്‍ Multiple choice ചോദ്യങ്ങളും, ചോയ്സ്‌കളും ഉത്തരവും ചേര്‍ത്ത് കുട്ടികള്‍ക്ക് നല്‍കിയാല്‍ ഇത് വളരെ മെച്ചപ്പെട്ട ഒരു സ്വയം വിലയിരുത്തല്‍ ഉപാധിയാകും.ഈ സോഫ്ട്‌വെയര്‍ തയ്യാറാക്കി ഷേണി ബ്ലോഗിന് അയച്ച് തന്നിരിക്കുന്നത് Setigam, Seticalc എന്നീ സോഫ്ട്‌വെയറുകളിലൂടെ പ്രശസ്ഥനായ കുണ്ടൂര്‍കുന്ന് TSNMHS സ്കൂളിലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്.

Monday, February 29, 2016

A START UP APPLICATION TO ADD IMAGES OF OUR CHOICE AT START UP BY PRAMOD MOORTHY

Setigam ലൂടെ എല്ലാവര്‍ക്കും സുപരിചിതനായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ ഉബുണ്ടുവില്‍ .desktop files എന്നീ ഫയലുകള്‍ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ തുടര്‍ന്ന്കൊണ്ടിരിക്കുന്നു.അദ്ദേഹം ഇന്ന് നിങ്ങളെ മുമ്പ് എത്തിയിരിക്കുന്നത് പുതിയ ഒരു start up അപ്ലികേഷനുമായാണ്.നിങ്ങള്‍ക്ക് ഇഷ്ടമുള്ള ചിത്രം start upല്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു സോഫ്ട്‌വെയറാണിത്.ഈ സോഫ്ട്‌വെയറിനെ പ്രവര്‍ത്തനസജ്ജമാക്കുന്ന രീതി ചുവടെ നല്‍കിയിരിക്കുന്നു.ഉബുണ്ടുവിലെ ഏത് versionലും ഇത് പ്രവര്‍ത്തിക്കും.സോഫ്‍ട്‌വെയറിനെ പ്രവര്‍ത്തിപ്പിച്ച് അഭിപ്രായങ്ങള്‍ commentലൂടെ അറിയക്കുമല്ലോ.ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍..

Wednesday, February 17, 2016

ന്യൂന സംഖ്യകള്‍- ഗണിത പ്രവര്‍ത്തന സഹായി ക്ലാസ് 8

എട്ടാം ക്ലാസിലെ ന്യൂനസംഖ്യകള്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു പഠനപ്രവര്‍ത്തനമാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ ഇത്തവണ തയ്യാറാക്കി അയച്ച് തന്നിരിക്കുന്നത്. ന്യൂനസംഖ്യകളുടെ സങ്കലനവും വ്യവകലനവും പാഠഭാഗത്തിലേതില്‍ നിന്നും വ്യത്യസ്ഥമായി സംഖ്യാരേഖകളുടെ സഹായത്തോടെ അവതരിപ്പിക്കുകയാണ് ഇവിടെ. Ubuntu 10.04 , Ubuntu 14.04 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് വ്യത്യസ്ഥ ഫയലുകള്‍ ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഓപ്പറേറ്റിംഗ് സിസ്റ്റം അനുസരിച്ച് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.ഡൗണ്‍ലോഡ്  ചെയ്ത ഫയലിനെ Extract ചെയ്താന്‍ സോഫ്ട് വെയര്‍  പ്രവര്‍ത്തന സജ്ജമായി. പ്രവര്‍ത്തിപ്പിച്ച് അഭിപ്രായം അറിയിക്കുമല്ലോ..ഷേണി സ്കൂള്‍ ബ്ലോഗിന് വേണ്ടി ഇവ തയ്യാറാക്കി അയച്ച് തന്ന പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി.
To download Negative Numbers software for Ubuntu 10.04- Click Here
To download Negative Numbers software for Ubuntu 14.04 -Click Here

Friday, February 5, 2016

ORUKKAM MATHS - SELF EVALUATION TOOLS IN GAMBAS BY PRAMOD MOORTHY


പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പഠനസഹായിയായ ഒരുക്കത്തിലെ (ഗണിതം)വൃത്തങ്ങള്‍, ത്രികോണമിതി , രണ്ടാംകൃതി സമവാക്യങ്ങള്‍  എന്ന പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും സൂചക സംഖ്യകള്‍, ബഹുപദങ്ങള്‍ എന്ന പാഠഭാഗങ്ങളിലെ ഘടകക്രിയ എന്നിവയെയും സ്വയം ചെയ്ത് പരിശീലിക്കുന്നതിനുള്ള പരിശീലന സോഫ്ട് വെയറുകളെ രൂപപ്പെടുത്തിയത് കുണ്ടൂര്‍ക്കുന്ന് TSNMHSലെ ഗണിതാധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഫയലുകളെ ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. ഈ ഫയലുകളെ റൈറ്റ് ക്ലിക്ക് ചെയ്ത്  Extract ചെയ്യുമ്പോള്‍ ലഭിക്കുന്ന Iconകളില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് അവയെ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.ഉബുണ്ടു 14.04ല്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഈ സോഫ്ട് വെയറുകളെ പ്രവര്‍ത്തിപ്പിച്ച് നോക്കി അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുമല്ലോ.. 
ഈ സോഫ്ട് വെയറുകളെ ഷേണി ബ്ലോഗിന് അയച്ച് തന്ന ശ്രീ പ്രമോദ് സാറിനും TSNMHS കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിനും ഷെണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി.

Saturday, January 9, 2016

ORUKKAM 2016 - MATHS QUESTIONS AND ANSWERS - PRACTICE SOFTWARE

പത്താം തരം വിദ്യാർത്ഥികളെ സഹായിക്കാൻ പൊതു വിദ്യഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച ഒരുക്കം 2016 എന്ന കൈപുസ്തകത്തില്‍  ഗണിതത്തിലെ വൃത്തം എന്ന പാഠഭാഗത്തിലെ കോണുകള്‍ കാണുവാനുള്ള 15 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ പരിശീലന സഹായി അയച്ച് തന്നിരിക്കുന്നത്  കുണ്ടൂര്‍ക്കുന്ന് TSNMHSS Maths Clubന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ഈ പ്രോഗ്രാം UBUNTU14.04ലാണ് പ്രവര്‍ത്തിക്കുക.

Sunday, November 29, 2015

MID TERM IT PRACTICAL QUESTIONS AND ANSWERS

ഈ മാസം വിദ്യാലയങ്ങളില്‍ നടന്ന ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയുടെ വിവിധ വിഭാഗങ്ങളിലെ  ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ബ്ലോഗിന് അയച്ച് തന്നത് എല്ലാവര്‍ക്കും സുപരിചിതനായ കുണ്ടൂര്‍ക്കുന്ന് TSNMHSS ലെ പ്രമോദ് മൂര്‍ത്തി സാറാണ്.ചില ചോദ്യങ്ങള്‍  പി ഡി എഫ് രൂപത്തിലും മറ്റ് ചിലത് വിദ്യാര്‍ഥികള്‍ക്ക്   ചോദ്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് സ്വയം പരിശീലിക്കുന്നതിന് ഉതകുന്ന രീതിയിലാണ് നല്‍കിയിരിക്കുന്നത്.
  • QGIS എന്ന വിഭാഗത്തിലെ ചോദ്യങ്ങളും അവ ചെയ്യേണ്ട പ്രവര്‍ത്തനക്രമവും ഉള്‍പ്പെടുത്തിയ പി ഡി എഫ് ഫയല്‍ ഇവിടെ
  • പൈത്തണ്‍ പാഠഭാഗത്തെ ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് പരിശീലിക്കുന്നതിന് സഹായകരമായ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത് ഉബുണ്ടുവിന്റെ 10.04-നും 14.04നും അനുയോജ്യമായ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത് സേവ് ചെയ്യുക.ലഭിക്കുന്ന ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം. ചോദ്യങ്ങള്‍ ഉള്‍പ്പെട്ട Practical Exam Helper Download ചെയ്യുന്നതിനായി Python for 10.04 Version | Python Questions Version 14.04 
  • Friday, November 27, 2015

    LEARN MATHS THROUGH GIF FILES CLASS VIII IX AND X

                     
    ഗണിതാശയങ്ങള്‍ GIF IMAGEകളുടെ സഹായത്തോടെ പരിചയപ്പെടുത്തുന്ന പരമ്പരയിലെ അഞ്ചാമത്തെ പോസ്റ്റാണിത്.കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിതാധ്യാപകനും SITCയുമായ പ്രമോദ് മൂര്‍ത്തി സാര്‍ ആണ് ഈ നിര്‍മ്മിതികളെ അയച്ച് തന്നിരിക്കുന്നത്. അദ്ദേഹം മുമ്പയച്ച് തന്ന Imageകള്‍ നാല് പോസ്റ്റുകളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രീ പ്രമാദ് സാറിന് ഷേണി ബ്ലോഗ് നന്ദി പ്രകാശിപ്പിക്കുന്നു. 
    പരിവൃത്തം
    ​                  

    Sunday, November 22, 2015

    Learn Mathematics Thorough GIF images - Irrational lines and squaring a polygon

    8,9,10 ക്ലാസുകളിലെ പാഠഭാഗങ്ങളിലെ ഗണിതാശയങ്ങളെ കുട്ടികള്‍ക്ക് എളുപ്പത്തില്‍ ബോധ്യപ്പെടുത്താന്‍ ഉതകുന്ന രീതിയില്‍ വീണ്ടും  GIF ചിത്രങ്ങള്‍ രചിച്ച് കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അയച്ച് തന്നിരികുന്നു. ഐ ടി സാധ്യതകള്‍ ഗണിതത്തില്‍ പരമാവധി എങ്ങനെ ഉപയോഗിക്കാം എന്നതിന് തെളിവ് ഈ നിര്‍മ്മിതികള്‍ നല്‍കും. പരിശോധിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.

    Friday, November 20, 2015

    LEARN MATHS THOUGH GIF FILES BY PRAMOD MOORTHY AND IT CLUB TSNMHS KUNDURKUNNU

    ത്രികോണത്തിന്റെ തുല്യപരപ്പളവുള്ള സമചതുരം 

    വരയുടെ ചെരിവ്

    Tuesday, October 6, 2015

    TYPING SPEED PRACTICE SOFTWARE FOR IT COMPETITIONS

    TYPING SPEED SOFTWARE BY PRAMOD MOORTHY
     IT മേളകകളില്‍  മലയാളം ടൈപ്പിങ്ങ് മത്സരത്തില്‍  പങ്കെടുക്കുന്ന കുട്ടികള്‍ക്ക് സ്വയം പരിശീലിക്കുന്നതും  പ്രവര്‍ത്തനം വിലയിരുത്തുന്നതിനുമായി ഒരു സോഫ്റ്റ്‌വെയര്‍ കുണ്ടൂര്‍ക്കുന്ന് സ്കൂള്‍ അധ്യാപകനുമായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അയച്ച് തന്നിരിക്കുന്നു. ഉബുണ്ടു 10.04-ലും 14.04-ലും പ്രവര്‍ത്തിക്കുന്ന രണ്ട് വ്യത്യസ്ഥ പാക്കേജുകള്‍ ഇതിലുണ്ട്. ഇവയില്‍ അനുയോജ്യമായത് സിസ്റ്റത്തില്‍ സേവ് ചെയ്ത് Extract ചെയ്യേണ്ടതാണ്. പ്രവര്‍ത്തനത്തിന്റെ ഘട്ടങ്ങള്‍ ചുവടെ...
    ആദ്യമായി അനുയോജ്യമായ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്യുക.
    ലഭ്യമാകുന്ന ജാലകത്തിലെ File മെനുവില്‍ നിന്നും സമയം തിരഞ്ഞെടുക്കുന്നതിന് അവസരം ലഭിക്കും
    സമയം തിരഞ്ഞടുത്ത് കഴിഞ്ഞാല്‍ വീണ്ടും ഫയല്‍ മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അവിടെ നിന്നും ടൈപ്പ് ചെയ്യുന്നതിനുള്ള ഖണ്ഡിക തിരഞ്ഞെടുക്കാം. Default ആയ ഖണ്ഡിക തിരഞ്ഞെടുക്കാം അഥവാ പുതുതായി മറ്റൊരു ഖണ്ഡിക ഉള്‍പ്പെടുത്താം.
    ഖണ്ഡിക തിരഞ്ഞെടുത്തതിന് ശേഷം ഫയല്‍ മെനുവില്‍ത്തന്നെയുള്ള തുടങ്ങാം എന്ന ബട്ടണ്‍ അമര്‍ത്തുന്നതോടെ ഒരു ചതുരത്തില്‍ ഖണ്ഡികയും അതിന് താഴെ ടൈപ്പ് ചെയ്യുന്നതിനുള്ള രണ്ട് ചതുരങ്ങള്‍ ദൃഷ്യമാകും.അവയില്‍ ചുവടെയുള്ള ചതുരത്തിലാണ് ഖണ്ഡിക ടൈപ്പ് ചെയ്യേണ്ടത്.
    പൂര്‍ണ്ണമായും ടൈപ്പ് ചെയ്ത ശേഷം അഥവാ സമയം അവസാനിച്ചാല്‍ ഫയല്‍ മെനുവില്‍ മതിയാക്കാം എന്നതില്‍ ക്ലിക്ക് ചെയ്യണം.
    അപ്പോള്‍ പുതിയൊരു ജാലകം ലഭിക്കും ഇതില്‍ നിലവിലുള്ള വാക്കുകളും നമ്മള്‍ ടൈപ്പ് ചെയ്തതും രണ്ട് ബോക്സുകളിലായി കാണാം. ഏതൊക്കെ വാക്കുകളാണ് തെറ്റിയതെന്നും എന്താണ് തെറ്റെന്നും തിരിച്ചറിയാന്‍ ഇത് സഹായിക്കും.
     ഈ സോഫ്റ്റ്‌വെയര്‍ അയച്ച് തന്ന  പ്രമോദ് മൂര്‍ത്തി സാറിന് ശേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
    FOR UBUNTU 10.04 USERS
    Click Here for TypeSpeedGam(10.04).tar.gz

    Click Here for Malayalam typespeed_Source(10.04) .tar.gz
    FOR UBUNTU 14.04 USERS
    Click Here For TypeSpeedGam(14.04).tar.gz
    Click Here For malayalamtypespeed_Source(14.04) .tar.gz

    Tuesday, September 29, 2015

    KOMPOZER TRAINING SOFTWARE FOR SSLC STUDENTS


    1.Download and extract Kompozer_Images.tar.gz file to your Home folder
    2.Extract kompozer_trainer(10.04).tar.gz for Edubuntu 10.04  OR
    Extract kompozer_trainer(>=14.04).tar.gz for Edubuntu 14.04

    3.Double click on kompozer_trainer.gambas file - click ok
    4. Give ur Register No.
    5. follow the instructions
    CLICK HERE TO DOWNLOAD Images.tar.gz file
    CLICK HERE TO DOWNLOAD KOMPOZER TRAINER FOR UBUNTU 10.04 
    CLICK HERE TO DOWNLOAD KOMPOZER TRAINER FOR UBUNTU 14.04

    Saturday, September 12, 2015

    TUPI 2 D MAGIC PRACTICE SOFTWARE


    TUPI : 2D Magic animation പ്രാക്ടീസ് ചെയ്യുവാനുള്ള ഒരു പ്രോഗ്രാം  ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അയച്ചു തന്നിരിക്കുന്നു.10ാം ക്സാസിലെ കുട്ടികള്‍ക്ക് Tupi 2D Magic സ്വയം പ്രാക്ടീസ് ചെയ്യുവാന്‍ ഉതകുന്ന രീതിയിലാണ് ഈ സോഫ്റ്റ് വെയര്‍ രൂപകല്പന ചെയ്തിരിക്കുന്നത്.ഇത് കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്നതില്‍ സംശയമില്ല. ഈ സോഫ്റ്റ് വെയര്‍ അയച്ചു തന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
    ഈ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി ചുവടെ..
    ആദ്യം  ചിത്രങ്ങളടങ്ങിയ TUPI_Images.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് /Home ലേക്ക്  extract ചെയ്യുക.
    പിന്നീട്  TUPI_Practice.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത്  Desktop ലേക്ക്  extract ചെയ്യുക.
    double ക്ലിക്ക് ചെയ്ത് run ചെയ്യുക
    Edubuntu 10.04 ,  14.04  രണ്ടിലും പ്രവര്‍ത്തിക്കും.
    സോഫ്റ്റ് വെയര്‍  ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
    TUPI_Practice (10.04).tar.gz for Edubuntu 10.04
    TUPI_Practice(14.04).tar.gz for Edubuntu 14.

    Images for TUPI Practice
    പ്രവര്‍ത്തനം :


    മുകളില്‍ കാണുന്ന പശ്ചാത്തലത്തിലെ തടാകത്തിലൂടെ താഴെക്കാണുന്ന fishing boat കരയിലേക്ക് നീങ്ങിയെത്തുന്നതിന്റെ 5 frame കളിലായുള്ള animation നിര്‍മ്മാണം.
    ഓരോ ക്ലിക്കിലും അടുത്ത ഘട്ടത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ msgbox ആയി ദൃശ്യമാകും.


    Wednesday, September 9, 2015

    QGIS പരിശീലന സഹായി

    പൈത്തണ്‍ പരിശീലത്തിനായി  പഠനസഹായി തയ്യാറാക്കിയ  തൊട്ടുപിന്നാലെ പത്താം ക്ലാസ് ഐ ടി പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ Quantum Gis (QGis) ലെ റോഡ് ബഫറിങ്ങ് പരിശീലനത്തിനുതകുന്ന ഒരു സോഫ്റ്റ് വെയര്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അയച്ചു തന്നിരിക്കുന്നു.റോഡ് ബഫര്‍ ചെയ്താല്‍ ബാധിക്കപ്പെടുന്ന വീടുകളുടെ ലിസ്റ്റ് Attribute table ഉപയോഗിച്ച് കണ്ടെത്തല്‍ എന്നതാണുദ്ദേശിക്കുന്നത്. പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
    ചുവടെ നല്‍കിയിരിക്കുന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്താല്‍ പരിശീലനസഹായി പ്രവര്‍ത്തന സജ്ജമാകും.
    ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ :
    1. Download & extract and run the .gambas file by double click.
    2. Application - Science _ QuantumGIS
    3. File - Open Project - QGisproject - QGISproject.qgs
    4.Vector - GeoprocessingTools - Buffer (5m)
    5. .Vector -Intersect (house - new
    layer എന്ന ക്രമത്തില്‍ )

    Click here to Download QGIS_Practice Software

    Thursday, July 9, 2015

    SETICalc- An ICT application to self evaluate - Circles (Class X)

    പത്താം തരം ഗണിത പാഠപുസ്തകത്തിലെ വൃത്തങ്ങള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി TSNMHS, കുണ്ടൂര്‍കുന്നിലെ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETICalc(Self Evaluation Tool in Calc) എന്ന ഐ.സി.ടി അപ്ലികെഷന്‍ ഇവിടെ പരിചയപ്പെടുത്തുന്നു. പത്താം ക്സാസ്സില്‍  പഠിക്കുന്ന കുട്ടികള്‍ക്കു ഇത് ഉപകാരപ്രദമാകും എന്ന് പ്രത്യാശിക്കുന്നു. ഈ സോഫ്ട് വെയര്‍ അയച്ചു  തന്ന പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍
    പത്താം തരം ഗണിത പാഠപുസ്തകത്തിലെ വൃത്തങ്ങള്‍ എന്ന പാഠഭാഗത്തെ  SETICalc ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

    Wednesday, July 8, 2015

    SETIGam - Biology Class VIII - Chapter 2

    പുതുക്കിയ എട്ടാം ക്ലാസ് ജീവശാസ്ത്ര പാഠപുസ്തകത്തിലെ കോശജാലങ്ങള്‍  എന്ന അധ്യായത്തെ അടിസ്ഥാനമാക്കി TSNMHS, കുണ്ടൂര്‍കുന്നിലെ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETIGAM പരിചയപ്പെടുത്തുന്നു. മുമ്പ് അവതരിപ്പിച്ച സെറ്റിഗാമുകളെപ്പോലെ ചുവടെയുള്ള ലിങ്കില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. ഇപ്പോള്‍ ലഭിച്ച ഫയലിനെ Right Click ചെയ്ത് Extract Here നല്‍കിയാല്‍ അതെ Location-ല്‍ setigambiology_viii_02.gambasഎന്ന പേരില്‍ ഒരു ഫയല്‍ സേവ് ചെയ്യപ്പെട്ടിട്ടുണ്ടാവും ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.പ്രമോദ് മൂര്‍ത്തി സാരിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍
    കോശജാലങ്ങള്‍  എന്ന പാഠഭാഗത്തിലെ  SETIGAM ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

    Monday, July 6, 2015

    SETIGam PHYSICS Class VIII - Chapter 9 - chalanam


    പുതുക്കിയ എട്ടാം ക്ലാസ് ഫിസിക്സ് പാഠപുസ്തകത്തിലെ ചനനം എന്ന അധ്യായത്തെ അടിസ്ഥാനമാക്കി TSNMHS, കുണ്ടൂര്‍കുന്നിലെ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETIGAM പരിചയപ്പെടുത്തുന്നു. മുമ്പ് അവതരിപ്പിച്ച സെറ്റിഗാമുകളെപ്പോലെ ചുവടെയുള്ള ലിങ്കില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. ഇപ്പോള്‍ ലഭിച്ച ഫയലിനെ Right Click ചെയ്ത് Extract Here നല്‍കിയാല്‍ അതെ Location-ല്‍ setigamphysics_viii_09.gambas എന്ന പേരില്‍ ഒരു ഫയല്‍ സേവ് ചെയ്യപ്പെട്ടിട്ടുണ്ടാവും ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.പ്രമോദ് മൂര്‍ത്തി സാരിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍
    ചലനം എന്ന പാഠഭാഗത്തിലെ  SETIGAM ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

    Monday, June 22, 2015

    DATE DIGITS MAGIC BY PRAMOD MURTHY M N

    SETIGAM-കളിലൂടെ നമുക്കേവര്‍ക്കും സുപരിചിതനായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ രസകരമായ ഒരു ഗണിതപ്രവര്‍ത്തനം പരിചയപ്പെടുത്തുന്നു. ഗണിതത്തിലെ ചതുഷ്‌ക്രിയകളെ ഉപയോഗിച്ച് വിനോദവും വിജ്ഞാനവും കലര്‍ന്ന ഒരു കണ്ടെത്തല്‍. ജൂണ്‍ , ജുലൈ മാസങ്ങളിലെ എല്ലാ തീയതികളെയും വര്‍ഷവുമായി ചതുഷ്‌ക്രിയകളുടെ സഹായത്തോടെ ബന്ധപ്പെടുത്തി എഴുതിയ പ്രവര്‍ത്തനങ്ങള്‍ pdf ഫയലായി അയച്ചു തന്നത് ചുവടെ പ്രസിദ്ധീകരിക്കുന്നു. തീയതിയും മാസവും വിവിധ ക്രിയകളുടെ സഹായത്തോടെ വര്‍ഷത്തിലെ അക്കങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.
    ഉദാഹരണത്തിന്  ജൂണ്‍ മാസത്തിലെ 01.06.2015 എന്നതിനെ 0+10+6= 20+1-5 (16=16). അതായത് ദിവസവും മാസവും കൂടിയുള്ള അക്കങ്ങളെ ക്രിയകളുപയോഗിച്ച് വര്‍ഷത്തിലെ അക്കങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു.  അതു പോലെ തന്നെ ജുലൈ മാസത്തിലെ 01-07-2015 എന്നതിനെ 0+1+0+7 = 2+0+1+5 (8 = 8 )എന്ന് ബന്ധിപ്പിച്ചിരിക്കുന്നു.
     ജൂണ്‍ ജുലൈ മാസങ്ങളിലെ  എല്ലാ തീയതികളെയും 2015-മായി എങ്ങനെ ബന്ധിപ്പിച്ചിരിക്കുന്നു എന്ന് കാണുന്നതിന് ചുവടെയുള്ള ലിങ്ക് കാണുക .