Thursday, August 27, 2015

സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ പതിനാലും സെക്കന്‍ഡറി വിഭാഗത്തില്‍ പതിനാലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒമ്പതും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഏഴ് അധ്യാപകര്‍ക്കുമാണ് അവാര്‍ഡുകള്‍. ഇതോടൊപ്പം തന്നെ സംസ്ഥാനത്തെ മികച്ച പി.ടി.എ.യ്ക്ക് സെക്കന്‍ഡറി-പ്രൈമറി തലങ്ങളില്‍ അഞ്ച് അവാര്‍ഡുകള്‍ വീതവും പ്രൊഫസര്‍ ജോസഫ് മുണ്ടശേരി സ്മാരക സാഹിത്യ അവാര്‍ഡ് ജേതാക്കളേയും പി.ആര്‍ ചേമ്പറില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പ്രഖ്യാപിച്ചു. അവാര്‍ഡ് ജേതാക്കളുടെ പട്ടികചുവടെ - പ്രൈമറി വിഭാഗം : തിരുവനന്തപുരം - ശ്രീലാല്‍ എസ്., ഹെഡ്മാസ്റ്റര്‍, ഗവ. എല്‍.പി.ജി.എസ്, വര്‍ക്കല, കൊല്ലം - ബിജു സി. തോമസ്, യു.പി.എസ്.എ, എടമണ്‍ യു.പി.എസ്, പത്തനംതിട്ട - ടി.ജി. ഗോപിനാഥന്‍ പിള്ള, ഹെഡ്മാസ്റ്റര്‍, ഗവ. യു.പി.എസ്. പൂഴിക്കാട്, ആലപ്പുഴ - ഗംഗാധരന്‍ നായര്‍. വി, ഹെഡ്മാസ്റ്റര്‍, എസ്.ആര്‍.കെ.വി ഗവ. എല്‍.പി.എസ്, എവൂര്‍ സൗത്ത്, കോട്ടയം - പെണ്ണമ്മ തോമസ്, ഹെഡ്മിസ്ട്രസ്, സെന്റ് തോമസ് യു.പി.എസ്, മേലുകാവുമറ്റം, ഇടുക്കി - സിസ്റ്റര്‍ മോളിക്കുട്ടി തോമസ്, ഹെഡ്മിസ്ട്രസ്, സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.എസ്, നെടുംകണ്ടം, എറണാകുളം - കെ.വി. ബാലചന്ദ്രന്‍, ഹെഡ്മാസ്റ്റര്‍, ഗവ. യു.പി.എസ്, കൂത്താട്ടുകളും, തൃശൂര്‍ - പി. ശോഭന, ഹെഡ്മിസ്ട്രസ്, ജി.യു.പി.എസ്, കുത്തംപുള്ളി, പാലക്കാട് - ചന്ദ്രദാസന്‍.എം, ഹെഡ്മാസ്റ്റര്‍, വി.എ.എല്‍.പി.എസ്, പുട്ടണിക്കാട്, മലപ്പുറം - ഹസീന ഫ്‌ളവര്‍, എല്‍.പി.എസ്.എ, എ.എം.എല്‍.പി.എസ്, പുളിയാട്ടുകുളം, കോഴിക്കോട് - വിശ്വനാഥന്‍.സി, എല്‍.പി.എസ്.എ, കുന്നമംഗലം ഈസ്റ്റ് എ.യു.പി.എസ്, എം.ഐ.ഇ കുന്നമംഗലം, വയനാട് - ടോണി ഫിലിപ്പ്, ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍, സെന്റ് ജോസ്ഫ് യു.പി.എസ്, മേപ്പാടി, കണ്ണൂര്‍ - സുരേഷ് കുമാര്‍ കെ.കെ, യു.പി.എസ്.എ, ജെ.എം.യു.പി.എസ്, ചെറുപുഴ, കാസര്‍കോഡ് - സത്യന്‍ പി.എന്‍, ഹെഡ്മാസ്റ്റര്‍, ജി.എല്‍.പി.എസ്, അത്യക്കുഴി. സെക്കന്‍ഡറി വിഭാഗം - തിരുവനന്തപുരം - ബേബി.വൈ, എച്ച്.എസ്.എ, ഗവണ്‍മെന്റ് വി & എച്ച്.എസ്.എസ്, കുളത്തൂര്‍, കൊല്ലം - മേരിക്കുട്ടി. കെ, ഹെഡ്മിസ്ട്രസ്, എം.റ്റി.എച്ച്.എസ്.എസ്, വാളകം, പത്തനംതിട്ട - ലൈസമ്മ വി. കോര, അസിസ്റ്റന്റ് ടീച്ചര്‍,

Tuesday, August 25, 2015

ദേശീയ പണിമുടക്കിന് ഡയസ്‌നോണ്‍

ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും സെപ്തംബര്‍ രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പൊതുസേവനങ്ങള്‍ക്ക് തടസമുണ്ടാവാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഉത്തരവായി. പണിമുടക്ക് ദിവസം ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഒരു തരത്തിലുള്ള അവധിയും അനുവദിക്കില്ല. ജീവനക്കാരനോ അടുത്ത ബന്ധുവിനോ അസുഖം, പരീക്ഷ, പ്രസവം, സമാനസ്വഭാവത്തിലുള്ളതും ഒഴിവാക്കാനാവാത്തതുമായ മറ്റ് കാരണങ്ങള്‍ എന്നിവയ്ക്ക് അവധി അനുവദിക്കും.

റിസോഴ്‌സ് അധ്യാപകര്‍ക്ക് നിയമനം

സര്‍വ ശിക്ഷാ അഭിയാന് കീഴില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ പരിശീലനത്തിനായുള്ള ഐ.ഇ.ഡി റിസോഴ്‌സ് ടീച്ചര്‍മാരുടെ തസ്തിക 1286 ആയി നിലനിര്‍ത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

Monday, August 24, 2015

ഹൈസ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ബാംഗ്ലൂരില്‍ പരിശീലനം

ബാംഗ്ലൂരിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ് അദ്ധ്യാപകര്‍ക്കായി സെപ്തംബര്‍ 10 മുതല്‍ ആരംഭിക്കുന്ന ഇംഗ്ലീഷ് അദ്ധ്യാപനത്തില്‍ നടത്തുന്ന 30 ദിവസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന മറ്റ് വിഷയക്കാരായ അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം. പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും അപേക്ഷയും സഹിതം അദ്ധ്യാപകരും അദ്ധ്യാപക പരിശീലകരും സെപ്തംബര്‍ ഒന്നിന് മുന്‍പായി ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി. പൂജപ്പുര, തിരുവനന്തപുരം-12 വിലാസത്തില്‍ അയക്കണം. മൊബൈല്‍ : 9496268605. ഫോണ്‍ : 0471-2341883.

Saturday, August 22, 2015

പരീക്ഷാഫലം

2013-15 - ലെ ഡി.എഡ് പരീക്ഷ ഒന്ന് മുതല്‍ നാല് വരെ സെമസ്റ്ററുകളുടെ ഫലം പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
Diploma in Education (D.Ed) 2013-2014
First Semester Result
Second Semester Result
Third Semester Result
Forth Semester Result
2nd and 4th Semester and T.T.C Private Revaluation Circular View

Friday, August 21, 2015

ഡയറ്റ് ലക്ചര്‍

പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിലവിലുള്ള ഡയറ്റ് ലക്ചറര്‍മാരുടെ ഒഴിവിലേക്ക് ബൈട്രാന്‍സ്ഫര്‍ നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളിലെ എച്ച്.എസ്.എ./പ്രൈമറി അധ്യാപകര്‍/എച്ച്.എസ്.എസ്.റ്റി/വി.എച്ച്.എസ്.എസ്.റ്റി. എന്നീ വിഭാഗത്തിലെ അധ്യാപകര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ ഏഴ്, അഞ്ച് മണി. വെബ്‌സൈറ്റ്:www.education.kerala.gov.in.

Wednesday, August 19, 2015

SCHOOL KALOLSAVAM SOFTWARE ubuntu based

സ്കൂള്‍ കലോല്‍സവ നടത്തിപ്പിനായി കുണ്ടൂര്‍ക്കുന്ന് TSNMHS-ലെ  ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ ഒരു സോഫ്റ്റ്‌വെയര്‍ അയച്ചു തന്നിരിക്കുന്നു. ഈ സോഫ്റ്റ്‌വെയര്‍ കലോല്‍സവനടത്തിപ്പിന് ഏറെ സഹായകരമാകുമെന്ന കാര്യത്തില്‍  സംശയമില്ല. Open oofice spreadsheet/Libre office spreadsheet ല്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വയറിന് പ്രത്യേകിച്ച് ഇന്‍സ്റ്റലേഷന്‍ നടപടികള്‍ വേണ്ട എന്ന പ്രത്യേകതയും ഉണ്ട്. സോഫ്റ്റ് വെയറിന്റെ കൂടെ  അതിനെ പ്രവര്‍ത്തിപ്പിക്കേണ്ട രീതി വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയലും നല്‍കിയിരുക്കുിന്നു.  ഈ സോഫ്റ്റ്‌വെയര്‍ അയച്ചു തന്ന  ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
കലോത്സവം സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
ഹെല്‍പ്പ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..

സ്‌നേഹപൂര്‍വ്വം പദ്ധതി : ഓണ്‍ലൈനായി അപേക്ഷിക്കണം

മാതാപിതാക്കള്‍ മരണമടഞ്ഞ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കുന്ന സ്‌നേഹപൂര്‍വ്വം പദ്ധതി അനുസരിച്ചുള്ള ആനുകൂല്യം ലഭിക്കാനുള്ള അപേക്ഷ വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഈ അധ്യയന വര്‍ഷത്തെ അപേക്ഷ സെപ്തംബര്‍ മധ്യത്തോടുകൂടി സ്വീകരിക്കും. ഓണ്‍ലൈന്‍ അല്ലാതെയുള്ള അപേക്ഷ യാതൊരു കാരണവശാലും സ്വീകരിക്കില്ല.

Tuesday, August 18, 2015

സദ്ഭാവനാ ദിവസ് ആഗസ്റ്റ് 20-ന്

രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികദിനമായ ആഗസ്റ്റ് 20 സദ്ഭാവനാ ദിനമായി ആചരിക്കും. മതസൗഹാര്‍ദ്ദത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി ആഗസ്റ്റ് 20 മുതല്‍ സെപ്തംബര്‍ മൂന്ന് വരെ മതസൗഹാര്‍ദ്ദപക്ഷാചരണവും സംഘടിപ്പിക്കും. സദ്ഭാവനാ ദിനാചരണ ഭാഗമായി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ജില്ലാ കളക്ടറേറ്റുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജീവനക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുക്കും. ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ രാവിലെ 11 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പ്രതിജ്ഞ ചുവടെ 
"സമുദായം, മതം, പ്രദേശം, ഭാഷ തുടങ്ങിയ യാതൊരുവിധ പരിഗണനയും കൂടാതെ ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യത്തിനും സൗഹാര്‍ദ്ദത്തിനും വേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ഒരിക്കലും അക്രമമാര്‍ഗം സ്വീകരിക്കില്ലെന്നും എല്ലാത്തരം ഭിന്നതകളും ചര്‍ച്ചകളിലൂടെയും ഭരണഘടനാപരമായ മറ്റ് മാര്‍ഗങ്ങളിലൂടെയും പരിഹരിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു."
"Sadbhavana Day Pledge I take this solemn pledge that I will work for the emotional oneness and harmony of all the people of India regardless of caste, region, religion or language. I further pledge that I shall resolve all differences among us through dialogue and constitutional means without resorting to violence."

Monday, August 17, 2015

NTSE, NMMS NOTIFICATION PUBLISHED

NTS EXAMINATION 2015 AND NMMS EXAMINATION 2015 - NOTIFICATION PUBLISHED
Starting Date of Online Registration
:
17/08/15
Last Date of Online Registration
:
25/09/15, 5 PM
Last Date of Receipt of Printed Application
:
04/10/15, 5 PM
Issue of Online Hall Ticket
:
15/10/15 onwards
Date of Examination
:
08/11/2015

Friday, August 14, 2015

SPARK FLASH NEWS

ALL USERS ARE INFORMED THAT THE FESTIVAL ALLOWANCE HAS BEEN ENHANCED TO RS.2400 VIDE GO.P.361/2015/FIN DATED, 13.8.2015. SO THOSE WHO HAVE ALREADY PROCESSED THE FESTIVAL ALLOWANCE BILL AND SUBMITTED TO TREASURY ARE REQUESTED TO GET BACK THE BILLS OBJECTED FROM TREASURIES AND THEN CANCEL THE BILL IN SPARK AND RE PROCESS THE SAME TO GENERATE THE BILL WITH ENHANCED RATE.

മാധ്യമ പരിശീലനം: അഭിരുചി പരീക്ഷ 17ന്

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് മാധ്യമ പഠനത്തിന് ചതുര്‍ദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് ഓഗസ്റ്റ് 25 മുതല്‍ 28 വരെ കൊച്ചിയില്‍ കേരള മീഡിയ അക്കാദമിയുമായി സഹകരിച്ച് ഹയര്‍സെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസന്റ് കൗണ്‍സിലിംഗ് സെല്‍ ആണ് ക്യാമ്പ് നടത്തുന്നത്. ന്യൂ മീഡിയ ഉള്‍പ്പെടെ പുതിയ സങ്കേതങ്ങളെക്കുറിച്ച് അടിസ്ഥാന വിവരം ലഭ്യമാക്കുന്നതിനാണ് ക്യാമ്പ്. തിങ്കളാഴ്ച (ഓഗസ്റ്റ് 17) രാവിലെ 10.30 മുതല്‍ 12.00 വരെയാണ് അഭിരുചി പരീക്ഷ. എല്ലാ ജില്ലയിലും ഒരു പരീക്ഷ കേന്ദ്രം വീതം. ഒരു സ്‌കൂളില്‍ നിന്ന് തെരഞ്ഞെടുത്ത് അയക്കുന്ന ഒരു കുട്ടിക്കുവീതം പങ്കെടുക്കാം. ജി.എം.എച്ച്.എസ്.എസ് തൈക്കാട് തിരുവനന്തപുരം, വിമലഹൃദയ പട്ടത്താനം കൊല്ലം, ബാലികമഠം ജി.എച്ച്.എസ്.എസ്. തിരുവല്ല പത്തനംതിട്ട, ലിയോ തേര്‍ട്ടീന്ത് ആലപ്പുഴ, എം.റ്റി.എച്ച്.എസ്.എസ്. കോട്ടയം, എസ്.ജി.എച്ച്.എസ്.എസ്. കട്ടപ്പന ഇടുക്കി, ഗവ. ബോയ്‌സ് ആലുവ എറണാകുളം, ഗവ. മോഡല്‍ ബോയ്‌സ് തൃശൂര്‍, ജി.എം.എം.ജി.എച്ച്.എസ്. പാലക്കാട്, പി.പി.എം.എച്ച്.എസ്.എസ്. കോട്ടുകര കൊണ്ടോട്ടി മലപ്പുറം, ഗവ. മോഡല്‍ കോഴിക്കോട്, ജി.എച്ച്.എസ്.എസ്. മീനങ്ങാടി വയനാട്, ഗവ. ടൗണ്‍ എച്ച്.എസ്.എസ്. കണ്ണൂര്‍, ജി.എച്ച്.എസ്.എസ്. ചെര്‍ക്കള കാസര്‍കോഡ് എന്നിവിടങ്ങളിലാണ് അഭിരുചി പരീക്ഷ നടക്കുക. വിശദവിവരം www.dhsekerala.gov.inലഭിക്കും.

Thursday, August 13, 2015

ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം

ലോവര്‍ പ്രൈമറി വിഭാഗത്തിലും അപ്പര്‍ പ്രൈമറി വിഭാഗത്തിലും, ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും സ്‌പെഷ്യല്‍ വിഭാഗത്തിലുമുള്ള ഭാഷാ/സ്‌പെഷ്യല്‍ അധ്യാപകര്‍ക്ക് വേണ്ടിയുള്ള കെ.-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷയുടെ കാറ്റഗറി ഒന്ന്, രണ്ട് എന്നിവയുടെ പരീക്ഷ ഒക്ടോബര്‍ മൂന്നിനും കാറ്റഗറി മൂന്ന്, നാല് എന്നിവയുടെ പരീക്ഷ ഒക്ടോബര്‍ 17 നും വിവിധ സെന്ററുകളിലായി നടത്തും.www.keralapareekshabhavan.gov.inഎന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഒരു കാറ്റഗറിയ്ക്ക് അഞ്ഞൂറ് രൂപ. എസ്.സി/എസ്.ടി വിഭാഗത്തിന് ഇരുനൂറ്റി അന്‍പത് രൂപയും കൂടാതെ സര്‍വീസ് ചാര്‍ജ് ഇരുപതു രൂപയും കൂടി നല്‍കണം. ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിയ്ക്കും അഞ്ഞൂറ് രൂപ വീതം അടയ്ക്കണം. കംപ്യൂട്ടറില്‍ നിന്നുള്ള ചെലാന്‍ ആഗസ്റ്റ് 26 ന് മുമ്പായി ഏതെങ്കിലും എസ്.ബി.ടി.യുടെ ബ്രാഞ്ചില്‍ ഫീസ് അടയ്ക്കാം. അഡ്മിറ്റ് കാര്‍ഡ് സെപ്തംബര്‍ 15 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കിയിട്ടുണ്ട്. മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാതൃകയിലുള്ള ടെസ്റ്റില്‍ എല്ലാ കാറ്റഗറികളിലും 150 മാര്‍ക്കിന്റെ വീതം ചോദ്യങ്ങള്‍ ഉണ്ടാകും. ചൈല്‍ഡ് ഡവലപ്‌മെന്റ് & പെഡഗോഗി, മാത്തമാറ്റിക്‌സ്, ഇ.വി.എസ്, ലാംഗ്വേജ് ഒന്ന് (മലയാളം, തമിഴ്, കന്നട), ലാംഗ്വേജ് രണ്ട് (ഇംഗ്ലീഷ്, അറബിക്) എന്നിവയാണ് കാറ്റഗറി ഒന്നില്‍ (എല്‍.പി) ചോദ്യങ്ങളായി ഉണ്ടാകുക. കാറ്റഗറി രണ്ടി (യു.പി) ലും 150 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉണ്ട് ഇതില്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് & പെഡഗോഗി, മാത്തമാറ്റിക്‌സ്, സയന്‍സ് അല്ലെങ്കില്‍ സോഷ്യല്‍ സയന്‍സ്, ലാംഗ്വേജ് ഒന്ന്, രണ്ട് എന്നിവയുടെ ചോദ്യങ്ങളാണ് ഉണ്ടാകുക. കാറ്റഗറി മൂന്ന് (ഹൈസ്‌ക്കൂള്‍) അഡോളിസെന്‍സ് സൈക്കോളജി, ലാംഗ്വേജ്, സബ്ജക്ട് വിത്ത് പെഡഗോഗി എന്നിയുടെ 150 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടാവുക. കാറ്റഗറി നാലില്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് ആന്റ് പെഡഗോഗി ലാംഗ്വേജ്, സബ്ജക്ട് സ്‌പെസിഫിക് പേപ്പര്‍ എന്നിവയുടെ 150 ചോദ്യങ്ങള്‍ ആണ് ഉണ്ടാവുക. സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായി ടെറ്റ് പരീക്ഷാ യോഗ്യത പരിഗണിക്കും. 
            ONLINE APPLICATION

Wednesday, August 12, 2015

സ്‌കൂള്‍ കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ അരി വിതരണം : ഇന്‍ഡന്റ് നല്‍കണം

ഓണത്തോടനുബന്ധിച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കിലോ സ്‌പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്‌പെഷ്യല്‍ അരിക്ക് ആവശ്യമായ ഇന്‍ഡന്റ് അടിയന്തിരമായി പാസാക്കി നല്‍കേണ്ടതും പ്രധാന അധ്യാപകര്‍ ഓണം അവധിക്കു മുന്‍പേ തന്നെ സ്‌പെഷ്യല്‍ അരി വിതരണം ചെയ്യേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍..

സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി

ബഡ്‌സ് സ്‌കൂളുകള്‍ ഉള്‍പ്പെടെ മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ പഠിപ്പിക്കുന്ന 100 വിദ്യാര്‍ത്ഥികളില്‍ കൂടുതലുള്ള സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി എയ്ഡഡ് പദവി നല്‍കുന്നതിനു നേരത്തെ തീരുമാനിച്ചിരുന്നു. വ്യവസ്ഥകള്‍ സംബന്ധിച്ച് വിശദമായി പരിശോധിക്കാന്‍ നിയോഗിച്ച മൂന്നംഗ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം താഴെപ്പറയുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടു. എല്ലാ സ്‌കുളുകളിലും 400 ചതുരശ്രയടിയില്‍ കുറയാത്ത തറവിസ്തീര്‍ണമുള്ള ഫിസിയോതെറാപ്പി റൂമും 100 ചതുരശ്രയടിയില്‍ കുറയാത്ത  സ്പീച്ച് തെറാപ്പി റൂമും   ഒക്കുപേഷണല്‍ തെറാപ്പി റൂമും ഉണ്ടായിരിക്കണം. അധ്യാപക അനുപാതം 1:8. എയ്ഡഡ് സ്‌കൂളുകളില്‍ ഫീസ് ഉണ്ടാകില്ല.
    50നും 100നും ഇടയ്ക്ക് കുട്ടികളുള്ള ഇത്തരം സ്‌കൂളുകള്‍ക്കും എയ്ഡഡ് പദവി നല്‍കുന്ന കാര്യം തത്വത്തില്‍  അംഗീകരിച്ചു. മൂന്നു മാസത്തിനകം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മൊത്തം 278 സ്‌പെഷല്‍ സ്‌കൂളുകളാണുള്ളത്. ഇതില്‍ ഒന്നുമാത്രമേ സര്‍ക്കാരിന്റേതുള്ളൂ. 
    എയ്ഡഡ് പദവിക്കായി പരിഗണിക്കുന്ന സ്‌പെഷല്‍ സ്‌കൂളുകളിലെ അധ്യാപക- അനധ്യാപക ജീവനക്കാരെ തിരഞ്ഞെടുക്കുന്ന സെലക്ഷന്‍ കമ്മിറ്റിയില്‍ രക്ഷാകര്‍തൃ പ്രതിനിധികള്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍  നിന്നുള്ള സര്‍ക്കാര്‍ നോമിനി, സാമൂഹ്യനീതി ഡയറക്ടറേറ്റില്‍ നിന്നുള്ള സര്‍ക്കാര്‍ നോമിനി, സ്ഥാപനത്തിലെ പ്രധാനാധ്യാപകന്‍, മാനേജര്‍, ഡിസബിലിറ്റീസ് സബ്ജക്റ്റ് വിദഗ്ധന്‍ തുടങ്ങിയവര്‍ അംഗങ്ങളായിരിക്കും.
    പഞ്ചായത്തുകളുടെ കീഴിലുള്ള ബഡ്‌സ് സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനും തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

Tuesday, August 11, 2015

MESSAGE FROM SPARK

1)ALL ARE REQUESTED TO PROCESS BONUS, ONAM ADVANCE, DA ARREARS etc. BEFORE 20/08/2015 POSITIVELY. LAST MINUTE HURRY TO PROCESS ALL THESE ITEMS TOGETHER MAY SOMETIMES MINIMIZE THE PERFORMANCE OF THE SYSTEM AND TIMELY REPORT GENERATION WILL BE AFFECTED. ALL ARE REQUESTED TO SCHEDULE THEIR WORK ACCORDINGLY.

2) ALL DDOS AND SDOS ARE REQUESTED TO UPDATE THE CORRECT NEXT INCREMENT DATE IN SPARK IMMEDIATELY. OTHERWISE THERE WILL BE CHANCE FOR ISSUES IN SALARY PROCESSING OF 8/2015

Monday, August 10, 2015

ബോണസ് /ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ്

ഓണം അഡ്വാന്‍സ്
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 10,000 രൂപ അനുവദിച്ചു. അഞ്ച് തുല്യ മാസഗഡുക്കളായി ഇത് തിരിച്ചടയ്ക്കണം. 
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ചു
സംസ്ഥാന ജീവനക്കാര്‍ക്കും എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്കും മറ്റു വിഭാഗത്തിലുള്ള ജീവനക്കാര്‍ക്കും ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച് ഉത്തരവായി. 3500 രൂപ നിരക്കിലാണ് ബോണസ് അനുവദിച്ചിട്ടുള്ളത്. 18870 രൂപയോ അതില്‍ കുറവോ ആകെ വേതനം പറ്റുന്നവര്‍ക്കാണ് ബോണസിനര്‍ഹത. ബോണസിന് അര്‍ഹരല്ലാത്ത ജീവനക്കാര്‍ക്ക് 2200 രൂപ നിരക്കില്‍ പ്രത്യേക ഉത്സവബത്ത നല്‍കും. പോളിനേഷന്‍ വര്‍ക്കര്‍മാര്‍, ക്യാറ്റിങ് ഇംപ്രൂവ്‌മെന്റ് അസിസ്റ്റന്റുമാര്‍, ലൈഫ് ഗാര്‍ഡുകള്‍, പാര്‍ട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാര്‍, എസ്.സി.പ്രമോട്ടര്‍മാര്‍, ദിവസവേതനക്കാര്‍, ഹോം ഗാര്‍ഡുകള്‍, എച്ച്.ആര്‍.വര്‍ക്കര്‍മാര്‍ ഗസ്റ്റ് 200 മണിക്കൂര്‍ ജോലി ചെയ്തിട്ടുള്ള ലക്ചറര്‍മാര്‍, ഇന്‍സ്ട്രക്ടര്‍മാര്‍ എന്നിവര്‍ക്ക് 910 രൂപ നിരക്കില്‍ പ്രത്യേക ഉത്സവബത്ത അനുവദിക്കും. ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി, ബാലവാടി അദ്ധ്യാപകര്‍, ഹെര്‍പ്പര്‍മാര്‍, ആയമാര്‍, പ്രവര്‍ത്തകര്‍ ബഡ്‌സ് സ്‌കൂള്‍ അദ്ധ്യാപകര്‍, പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ എന്നിവര്‍ക്ക് 900 രൂപ നിരക്കില്‍ പ്രത്യേക ഉത്സവബത്ത ലഭിക്കും. ഏക അദ്ധ്യാപക വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍, ആയമാര്‍, പി.ടി.എ നടത്തുന്ന പ്രീ പ്രൈമറി വിഭാഗത്തിലെ പാചകക്കാര്‍ എന്നിവര്‍ക്ക് 1000 രൂപ നിരക്കിലും സ്‌കൂള്‍ കൗണ്‍സലര്‍മാര്‍ക്ക് 840 രൂപ ക്രമത്തിലും എം.എല്‍.എ.മാരുടെ അഡീഷണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് 800 രൂപ നിരക്കിലും പ്രേരക്മാര്‍, അസിസ്റ്റന്റ് പ്രേരക്മാര്‍ എന്നിവര്‍ക്ക് 700 രൂപ നിരക്കിലും ഉത്സവബത്ത ലഭിക്കും. ബോണസ്/ഉത്സവബത്തയ്ക്ക് അര്‍ഹതയില്ലാത്ത സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 670 രൂപ നിരക്കില്‍ നല്‍കും. പ്രോ റേറ്റാ പെന്‍ഷന്‍കാര്‍/പ്രോ റേറ്റാ കുടുംബ പെന്‍ഷന്‍കാര്‍ക്ക് എന്നിവര്‍ക്ക് 600 രൂപാ നിരക്കിലും കുടുംബ പെന്‍ഷന്‍കാര്‍/എക്‌സ്‌ഗ്രേഷ്യാ പെന്‍ഷന്‍കാര്‍ /പാര്‍ട്ട്‌ടൈം കണ്ടിജന്റ് പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് 550 രൂപാ നിരക്കിലും പ്രത്യേക ഉത്സവബത്ത നല്‍കും.  

Friday, August 7, 2015

ഡി.എ വര്‍ദ്ധിപ്പിച്ച് ഉത്തരവായി

സംസ്ഥാന ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുമുള്ള ക്ഷാമബത്ത നിലവിലുള്ള 80 ശതമാനത്തില്‍ നിന്ന് 86 ശതമാനമാക്കി വര്‍ദ്ധിപ്പിച്ച് ഉത്തരവായി. 2015 ജനുവരി ഒന്നുമുതല്‍ വര്‍ദ്ധനവിന് പ്രാബല്യമുണ്ടായിരിക്കും. സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്കും വര്‍ദ്ധനവ് ബാധകമായിരിക്കും.
ഉത്തരവ് ഇവിടെ

Thursday, August 6, 2015

SAMPLE QUESTIONS - CLASS VIII

SCERT PUBLISHED SAMPLE QUESTION PAPERS  AND TE GUIDELINES FOR CLASS VIII.
STUDENTS AND TEACHERS CAN DOWNLOAD THE SAMPLE QUESTIONS FROM THE LINKS GIVEN BELOW 
Malayalam AT
Malayalam BT
English
Arabic
Sanskrit
Sanskrit Oriental
Kannada AT
Kannada BT
Tamil AT
Tamil BT
Urdu
Mathematics
Basic Science
Social Science
Art Education
Physical Education
Work Education
TE Guideline for Std VIII
 

സ്വാതന്ത്ര്യദിനാഘോഷം : മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

ഈ വര്‍ഷത്തെ സ്വതന്ത്ര്യദിനാഘോഷ പരിപാടികളുടെ നടത്തിപ്പ് സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. എല്ലാ വകുപ്പുതലവന്‍മാരും ജില്ലാ കളക്ടര്‍മാരും സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ ജീവനക്കാരുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കണം. സംസ്ഥാന തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ മുഖ്യമന്ത്രി ദേശീയ പതാകയുയര്‍ത്തും. ജില്ലാതലത്തില്‍ ആഘോഷപരിപാടി രാവിലെ 8.30 ന് ശേഷമാണ് സംഘടിപ്പിക്കേണ്ടത്. ജില്ലാതല പരിപാടിയില്‍ ഒരു മന്ത്രിയായിരിക്കും ദേശീയ പതാകയുയര്‍ത്തുക. പോലീസ്, ഹോം ഗാര്‍ഡുകള്‍/ എന്‍.സി.സി, സ്‌കൗട്ട്‌സ് എന്നിവര്‍ പങ്കെടുക്കുന്ന പരേഡ് ജില്ലാതലത്തിലുമുണ്ടാവും. സ്വാതന്ത്ര്യദിനത്തിന്റെ പ്രസക്തി വിശദീകരിക്കുകയും ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്നതിന് ജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന പ്രസംഗം മന്ത്രി നടത്തും. ദേശീയ ഗാനാലാപനവുമുണ്ടാവും. സബ് ഡിവിഷണല്‍ / ബ്ലോക്ക് തലങ്ങളില്‍ രാവിലെ 8.30 ന് ശേഷം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്/ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് ദേശീയ പതാകയുയര്‍ത്തേണ്ടത്. ദേശീയോദ്ഗ്രഥന പ്രസംഗം, ദേശീയഗാനാലാപനം എന്നിവയുമുണ്ടാവും. ദേശീയ അഭിവാദ്യ സമയത്ത് സേനാംഗങ്ങളും സല്യൂട്ട് ചെയ്യണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ രാവിലെ 8.30 ന് ശേഷം പഞ്ചായത്ത് പ്രസിഡന്റുമാരാണ് ദേശീയ പതാകയുയര്‍ത്തി പ്രസംഗിക്കുക. സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ വകുപ്പു തലവന്‍/ സ്ഥാപന മേധാവിയാണ് പതാകയുയര്‍ത്തി ദേശീയോദ്ഗ്രഥന പ്രസംഗം നടത്തുക. 2002 ലെ പതാക നിയമത്തിലെ നിബന്ധനകള്‍ പാലിച്ച് ചടങ്ങുകള്‍ സംഘടിപ്പിക്കാനും പരമാവധി ജീവനക്കാരും വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുക്കുന്നുവെന്ന് ഉറപ്പുവരുത്താനും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ദേശീയഗാനാലാപന സമയത്ത് എല്ലാവരും ആദരവോടെ എഴുന്നേറ്റ് നില്‍ക്കണം.

Wednesday, August 5, 2015

E - FILING HELP FILE

ഇന്‍കം ടാക്സ് നിയമത്തിലെ സെക്ഷന്‍ 199(1) പ്രകാരം മൊത്ത ശമ്പളം 2,50,000 ഉള്ള ജീവനക്കാര്‍ നിര്‍ബന്ധമായും E Filing  ചെയ്യേണ്ടതാണ്. E Filing  ചെയ്യുന്ന രീതി വിശദമായി ഈ ബ്ലോഗിലെ  INCOME TAX എന്ന പേജില്‍ കൊടുത്തിട്ടുണ്ട്. E Filing ചെയ്യുമ്പോള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നം Pan Data Base ലുള്ള Surname , Middle Name , First Name ഏതാണ് എന്ന് അറിയാതെ വലയുന്ന സ്ഥിതി വിശേഷമാണ് . Pan Data Base ലുള്ള പേര് അറിയുവാനുള്ള സൗകര്യം https://incometaxindiaefiling.gov.in/e-Filing/Registration/RegistrationHome.html സൈറ്റില്‍ ഉണ്ടെങ്കിലും(Services -----> Know your Pan ക്ലിക്ക് ചെയ്യുക) അവിടെ Surname നിര്‍ബന്ധമായി കൊടുക്കേണ്ടതുണ്ട്.  Pan Data Base ല്‍ ഏത്   Surname ഉള്ളതെന്ന് വ്യക്തമായി അറിയില്ലെങ്കില്‍ ഈ രീതിയില്‍ കണ്ടുപിടിക്കുക പ്രയാസം തന്നെയാണ്.
Pan Data Base ലുള്ള പേര് എളുപ്പത്തില്‍ ലഭിക്കണമൊങ്കില്‍
  www.simpletaxindia.net എന്ന സൈറ്റില്‍ കയറി  .KNOW YOUR PAN,VERIFY PAN,NAME BY PAN,PAN CARD STATUS ONLINE എന്ന ലിങ്കില്‍ ക്ലിക്ക ചെയ്യുക. അഥവാ നേരിട്ട  ചുവടെ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
www.simpletaxindia.net/2007/09/know-all-about-panverify-pan-online.html

തുറന്ന് വരുന്ന ജാലകത്തില്‍ PAN, Image code(Captcha) ടൈപ്പ് ചെയ്ത്  Submit Query ക്ലിക്ക് ചെയ്താല്‍ പാന്‍ കാര്‍‍ഡിലുള്ള വിവരങ്ങള്‍ അറിയുവാന്‍ സാധിക്കും.
 

സദ്ഭാവനാ ദിവസ് ആഗസ്റ്റ് 20-ന്

രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികദിനമായ ആഗസ്റ്റ് 20 സദ്ഭാവനാ ദിനമായി ആചരിക്കും. മതസൗഹാര്‍ദ്ദത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി ആഗസ്റ്റ് 20 മുതല്‍ സെപ്തംബര്‍ മൂന്ന് വരെ മതസൗഹാര്‍ദ്ദപക്ഷാചരണവും സംഘടിപ്പിക്കും. സദ്ഭാവനാ ദിനാചരണ ഭാഗമായി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ജില്ലാ കളക്ടറേറ്റുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജീവനക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുക്കും. ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ രാവിലെ 11 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. 
പ്രതിജ്ഞ 
 സമുദായം, മതം, പ്രദേശം, ഭാഷ തുടങ്ങിയ യാതൊരുവിധ പരിഗണനയും കൂടാതെ ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യത്തിനും സൗഹാര്‍ദ്ദത്തിനും വേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ഒരിക്കലും അക്രമമാര്‍ഗം സ്വീകരിക്കില്ലെന്നും എല്ലാത്തരം ഭിന്നതകളും ചര്‍ച്ചകളിലൂടെയും ഭരണഘടനാപരമായ മറ്റ് മാര്‍ഗങ്ങളിലൂടെയും പരിഹരിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.
Sadbhavana Day Pledge 
I take this solemn pledge that I will work for the emotional oneness and harmony of all the people of India regardless of caste, region, religion or language. I further pledge that I shall resolve all differences among us through dialogue and constitutional means without resorting to violence.

DA ENHANCED - MATHRUBHUMI NEWS

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആറു ശതമാനം ക്ഷാമബത്തകൂടി അനുവദിച്ച് മന്ത്രി കെ.എം.മാണി ഉത്തരവിട്ടു. ഇതോടെ ക്ഷാമബത്ത അടിസ്ഥാനശമ്പളത്തിന്റെ 86 ശതമാനമായി ഉയരും. 2015 ജനവരി മുതല്‍ ഇതിന് പ്രാബല്യമുണ്ടായിരിക്കും. വര്‍ധിപ്പിച്ച ഡി.എ. ആഗസ്തിലെ ശമ്പളത്തോടൊപ്പം കിട്ടും.
കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ ക്ഷാമബത്തയും ഇതോടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭ്യമാകും. പ്രതിവര്‍ഷം ഏകദേശം ആയിരം കോടി രൂപയുടെ അധികബാധ്യതയാണ് ഇതുമൂലം സര്‍ക്കാരിനുണ്ടാവുക..

Tuesday, August 4, 2015

വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കിലോ അരി

ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണം ഉത്സവത്തോടനുബന്ധിച്ച് സൗജന്യമായി അഞ്ച് കിലോ അരി വീതം വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു.

Monday, August 3, 2015

INSPIRE AWARD

IMPORTANT INSTRUCTIONS TO SCHOOL/DISTRICT/STATE NODAL AUTHORITY ON INSPIRE AWARDS
    From 01 April 2015, INSPIRE Award Scheme has been included under Direct Benefit Transfer (DBT), henceforth, award money under the scheme will be directly transferred to the bank accounts of the awardees. Thus, all nominations received  after 01 April 2015 which do not have bank details have been cancelled with the instructions to School/District/Sate Authority to re-nominate the students afresh with his/her bank details.

Friday, July 31, 2015

വി.എച്ച്.എസ്.ഇ: രജിസ്‌ട്രേഷനും പരീക്ഷാ തീയതിയും നീട്ടി

തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി സെപ്തംബര്‍ ഒന്നുമുതല്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന തിയറി പരീക്ഷകള്‍ സെപ്തംബര്‍ 28 മുതലും ടൈപ്പ്‌റൈറ്റിംഗ് ഉള്‍പ്പെടെയുള്ള പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്തംബര്‍ 22 മുതലും പുനഃക്രമീകരിച്ചു. ഒന്നാംവര്‍ഷ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോറുകള്‍ ഇംപ്രൂവ് ചെയ്യുന്നതിനും 2010 മാര്‍ച്ച് മുതല്‍ 2015 മാര്‍ച്ച് വരെയുള്ള രണ്ടാംവര്‍ഷ പരീക്ഷകളിലോ വിവിധ വിഷയങ്ങള്‍ക്ക് ഡി പ്ലസ് ഗ്രേഡോ അതിനു മുകളിലുള്ള ഗ്രേഡുകളോ ലഭിക്കാത്തവര്‍ പ്രാക്ടിക്കലിന് സി ഗ്രേഡോ അതിനു മുകളിലുള്ള ഗ്രേഡുകളോ ലഭിക്കാത്തവര്‍ എന്നിവര്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള തീയതി ആഗസ്റ്റ് മൂന്നുവരെ നീട്ടി.

Wednesday, July 29, 2015

അധ്യാപകര്‍ക്ക് പരിശീലനം

സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രയിനിങ് അധ്യാപകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ ആറ് വരെയാണ് പരിശീലനം. രാജസ്ഥാനിലെ ഉദയ്പൂര്‍ സ്വരൂപ് സാഗര്‍ അംബാഗാര്‍ഹിലെ സി.സി.ആര്‍. ട്രയിനിങ് സെന്ററില്‍ നടക്കുന്ന പരിശീലന പരിപാടിക്കായി ആഗസ്റ്റ് 16 വരെ അപേക്ഷിക്കാം. വിശദാംശങ്ങള്‍www.ccrtindia.gov.in-ല്‍ ലഭിക്കും. താത്പര്യമുള്ള അധ്യാപകര്‍ നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ ഡയറക്ടര്‍, സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രയിനിങ് (എസ്.സി.ഇ.ആര്‍.ടി) വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം - 695 012 വിലാസത്തില്‍ സമര്‍പ്പിക്കണം ഫോണ്‍ : 0471 - 2341883/2310323.

Tuesday, July 28, 2015

HOMAGE TO Dr. APJ ABDUL KALAM

The genius scientist , the great motivator the great teacher, the great Indian and the greatest simple and humble man.........

Pranaams sir.......

Sent by Pramod Moorthy for Sheni School Blog

പ്ലസ് വണ്‍: രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ്

അപേക്ഷിച്ചിട്ടും ഇതുവരേയും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. വേക്കന്‍സി വിവരം ഇന്ന് (ജൂലൈ 29)10 മണിക്ക് അഡ്മിഷന്‍ വെബ്‌സൈറ്റായwww.hscap.kerala.gov.inല്‍ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി റിന്യൂവല്‍ ഫോം നേരത്തേ അപേക്ഷ സമര്‍പ്പിച്ച സ്‌കൂളില്‍ സമരപ്പിക്കണം. ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ സ്‌കൂളുകളില്‍ നിന്നും ലഭിക്കുന്ന പുതിയ അപേക്ഷ പൂരിപ്പിച്ച് സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. മുഖ്യഘട്ടത്തില്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ച് പ്രിന്റൗട്ട് സ്‌കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കാത്തവര്‍ പ്രിന്റൗട്ടില്‍ പുതിയ ഓപ്ഷനുകള്‍ എഴുതി ചേര്‍ത്ത് ഏറ്റവും അടുത്ത സര്‍ക്കാര്‍ / എയിഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കണം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുളള അപേക്ഷ ജൂലൈ 30 ന് വൈകിട്ട് നാല് മണിക്കുളളില്‍ സമര്‍പ്പിക്കണമെന്ന് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.

Monday, July 27, 2015

SCHOOL SPORTS SOFTWARE BY PRAMOD MOORTHY


Mr. Pramod Moorthy of TSNMHS kundurkunnu has sent us a Software that can be used to Conduct School Sports from Class 1 to 12.Mr. Moorthy took strain for almost one Month to finish this task. This application runs only in open office/libre office Spreadsheet. Does not support Microsoft Office.You need not Install the software in your computer. Just Download the Software and Paste it in any Partition of your Hard Disk.

Follow the following steps 

  • Double Click to open the Software
  • Click on enable Macros
  • Click on Entry Form under the Forms Section
  • Type the Name of the Participant
  • Select Sex
  • Type Class and Division
  • Type Date of Birth
  • Select Category
  • Select House and Events .Thus enter all the names and events of participants.

ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്

2015-16ലെ ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31ലേക്ക് മാറ്റി. 2014-15 വര്‍ഷത്തില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളില്‍ തെറ്റുതിരുത്തി അപ്‌ഡേറ്റ് ചെയ്യുവാനുള്ള തീയതി ജൂലൈ 31 വരെ നീട്ടി.

Saturday, July 25, 2015

ബി.എഡ് ഡിപ്പാര്‍ട്ട്‌മെന്റ് ക്വാട്ട : സെലക്ട് ലിസ്റ്റായി

2015-17 വര്‍ഷത്തെ ദ്വിവത്സര ബി.എഡ് കോഴ്‌സിന് (ഡിപ്പാര്‍ട്ട്‌മെന്റ് ക്വാട്ട) സെലക്ഷന്‍ ലഭിച്ചവരുടെ ലിസ്റ്റും ഉത്തരവുംwww.education.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സെലക്ഷന്‍ ലഭിച്ചവര്‍ ലിസ്റ്റും ഉത്തരവും ഡൗണ്‍ലോഡ് ചെയ്ത് ബന്ധപ്പെട്ട സര്‍ക്കാര്‍ ബി.എഡ് സെന്ററില്‍ ജൂലൈ 27 നകം ഹാജരാകണം

Friday, July 24, 2015

സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും രജിസ്റ്റര്‍ ചെയ്യാം

മാതാവോ പിതാവോ മരണമടഞ്ഞ നിര്‍ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹയം നല്‍കുന്ന സ്‌നേഹപൂര്‍വം പദ്ധതിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുംwww.socialsecuritymission.gov.in-ല്‍ രജിസ്റ്റര്‍ ചെയ്യാം. 2014-15 അധ്യയന വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

Wednesday, July 22, 2015

ഒ.ഇ.സി. ലംപ്‌സം ഗ്രാന്റ് : സ്‌കൂളുകള്‍ ഡാറ്റാ എന്‍ട്രി നടത്തണം

സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ. സ്‌കൂളുകളില്‍ പഠിക്കുന്ന ഒ.ഇ.സി. വിഭാഗം വിദ്യാര്‍ത്ഥികളുടെ ലംപ്‌സം ഗ്രാന്റ്/ട്യൂഷന്‍ ഫീസ് എന്നിവ സംബന്ധിച്ച വിവരം സ്‌കൂളുകള്‍ www.scholarship.itschool.gov.inഎന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ജൂലൈ 30-നകം ഡാറ്റാ എന്‍ട്രി നടത്തണം. സ്‌കൂള്‍ കോഡ്/പാസ്‌വേര്‍ഡ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ക്ക് ഐ.റ്റി@സ്‌കൂളുമായി ബന്ധപ്പെടാം. ഫോണ്‍ : 0484-2429130, ഇ-മെയില്‍tvmitschool@gmail.com, obcdirectorate@gmail.com

Tuesday, July 21, 2015

ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലംwww.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളില്‍ ലഭിക്കും. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോറത്തില്‍ അപേക്ഷ ഫീസ് സഹിതം മാര്‍ച്ചിലെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പാലിന് ജൂലൈ 30-നകം സമര്‍പ്പിക്കണം. ഫീസ് വിവരം : പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 500 രൂപ. ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിയ്ക്ക് പേപ്പര്‍ ഒന്നിന് 300 രൂപ. സൂക്ഷ്മപരിശോധനയ്ക്ക് പേപ്പര്‍ ഒന്നിന് 100 രൂപ. യാതൊരു കാരണവശാലും അപേക്ഷ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. അപേക്ഷാഫോറം സ്‌കൂളുകളിലും ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലിലും ലഭിക്കും. സ്‌കൂളുകളില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷ പരീക്ഷാസെക്രട്ടറി നല്‍കുന്ന സോഫ്ട്‌വെയര്‍ ഉപയോഗിച്ച് ഓഗസ്റ്റ് അഞ്ചിനകം പ്രിന്‍സിപ്പല്‍മാര്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്. സെപ്റ്റംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ നോട്ടിഫിക്കേഷനും പ്രസിദ്ധീകരിച്ചു. പരീക്ഷാ തീയതി സെപ്തംബര്‍ ഒന്ന്, രണ്ട്, മൂന്ന്, ഏഴ്, എട്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 27. ഫീസൊടുക്കേണ്ട അവസാന തീയതി ജൂലൈ 29. ഡേറ്റാ അപ്‌ലോഡ് ചെയ്യേണ്ട തീയതി ജൂലൈ 30.

Sunday, July 19, 2015

കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മൂന്നു ദിവസമായി നിര്‍ത്താതെ പെയ്തു കൊണ്ടിരിക്കുന്ന മഴ മൂലം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്കമാണ്. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച സ്‌കൂളുകള്‍, കോളജുകള്‍, സാങ്കേതിക സ്ഥാപനങ്ങള്‍, എന്നിവയ്‌ക്കെല്ലാം അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സി ബി എസ് ഇ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം തിങ്കളാഴ്ച അവധിയാണ്.
ഹയര്‍സെക്കന്‍ഡറി ട്രാന്‍സ്ഫര്‍ കോമ്പിനേഷന്‍ അലോട്ട്‌മെന്റ് നടക്കുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസുകള്‍ പ്രവര്‍ത്തിക്കും.  സര്‍വകലാശാലാ പരീക്ഷകളില്‍ മാറ്റമില്ല.

Saturday, July 18, 2015

CLUSTER TRAINING SCHEDULE - KASARAGOD DISTRICT

DETAILED SCHEDULE OF CLUSTER TRAINING OF HIGH SCHOOL SECTION - COMMENCE FROM 21-07-2015 – KASARAGOD EDUCATIONAL DISTRICT
 
Malayalam language
21/07/2015
GVHSS for Girls Kasaragod
2 Batch
Kasaragod Educational District
Arabic
21/07/2015
GHSS Kasaragod
1 Batch
Kasaragod Educational District
Sanskrit
21/07/2015
BEMHSS Kasaragod
1 Batch
Kasaragod & Kanhangad Edl.District
English
22/07/2015
GHSS Kumbla
1 Batch
Manjeshwar & Kumbla Sub District
English
22/07/2015
GHSS Cherkala Centre
1 Batch
Kasaragod Sub District
Art Education
22/07/2015
Marthoma HS Cherkala
1 Batch
Kasaragod Educational District
Hindi
23/07/2015
BEMHS Kasaragod
2 Batch
Kasaragod Educational District
Chemistry
(Malayalam)
23/07/2015
GVHSS for Girls Kasaragod
1 Batch
Kasaragod Educational District
Chemistry
(Kannada)
23/07/2015
GHSS Kumbla
1 Batch
Kasaragod & Kanhangad Educational District
Maths
(Malayalam)
24/07/2015
TIHS Naimarmoola
2 Batch
Kasaragod & Kanhangad Educational District
Maths
(Kannada)
24/07/2015
GHSS Kumbla
2Batch
Kasaragod & Kanhangad Educational District
Physics
(Malayalam)
24/07/2015
GHSS Cherkala Centre
1 Batch
Kasaragod & Kanhangad Educational District
Physics
(Kannada)
24/07/2015
GHSS Kumbla
1 Batch
Kasaragod & Kanhangad Educational District
Urdu
24/07/2015
GHSS Kasaragod
1 Batch
Kasaragod & Kanhangad Educational District
Social Science (Malayalam)
27/07/2015
Marthoma HS Cherkala
2 Batch
Kasaragod Educational District
Social Science
(Kannada)
27/07/2015
GHSS Kumbla
2 Batch
Kasaragod & Kanhangad Educational District
Work Experience
27/07/2015
GVHSS for Girls Kasaragod
1 Batch
Kasaragod Educational District
Biology (Malayalam)
28/07/2015
TIHS Naimarmoola
1 Batch
Kasaragod Educational District
Biology (Kannada)
28/07/2015
GHSS Kumbla
1 Batch
Kasaragod & Kanhangad Educational District
Kannada Language
28/07/2015
GHSS Kumbla
2 Batch
Kasaragod & Kanhangad Educational District

    SHENI BLOG TEAM WISHES EID MUBARAK TO ALL ITS VIEWERS

Thursday, July 16, 2015

SETICalc II


Sri Pramod Murthy of TSNMHS Kundurukunnu  has sent us a program to conduct the IT Exam in Open office Calc / Libre office Calc ) which is evaluated by the computer itself..
 Download the IT_Spreadsheet.ods file to your Desktop Now open Calc By Application --->Office--> Open Office Calc/Libre office Calc .
Now follow the screen shots
(Go to Tools--> Options-->Security...>Macro Security--->Click on the radio Button Medium..>OK)

Wednesday, July 15, 2015

Guidelines to Download Form 16 - Updated

2014-15 സാമ്പത്തികവർഷത്തെ അവസാനത്തെ ക്വാർട്ടറിന്റെ TDS Return ഫയൽ ചെയ്ത് കഴിഞ്ഞതിന് ശേഷം ഉള്ള ഇൻകം ടാക്സ് സംബന്ധിച്ച പ്രധാന ഉത്തരവാദിത്തമാണ് Form 16 ഡൌണ്‍ലോഡ് ചെയ്ത് ഇഷ്യൂ ചെയ്യുക എന്നത്. ശമ്പളത്തിൽ നിന്നും ടാക്സ് നല്‍കിയ ജീവനക്കാര്‍ക്ക് ടാക്സ് കുറച്ച ആള്‍ (DDO) നല്‍കേണ്ട TDS Certificate ആണ് Form 16. മെയ്‌ 31 നു മുമ്പായി ശമ്പളത്തില്‍ നിന്നും ടാക്സ് അടച്ച ജീവനക്കാര്‍ക്ക് ഇത് നല്‍കിയിരിക്കണമെന്നു Section 203 പറയുന്നു. ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് Form 16 ഡൌണ്‍ലോഡ് ചെയ്ത് നൽകേണ്ടത് അതാത് ട്രഷറി ഓഫീസർമാരാണ്.

പ്രീമെട്രിക്ക് 2014-15 ലെ അക്കൗണ്ട് വിവരങ്ങള്‍

2014-15 വര്‍ഷത്തെ പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളില്‍ ചിലരുടെ ആനുകൂല്യങ്ങള്‍ ബാങ്ക് വിശദാംശങ്ങള്‍ തെറ്റായതിനാല്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും ആയത് എഡിറ്റ് ചെയ്ത് ജൂലൈ 17നകം പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിലെ പല വിദ്യാര്‍ഥികളുടെയും ബാങ്ക് വിശദാംശങ്ങള്‍ ഒറിജിനല്‍ രേഖകളുമായി ഒത്തു നോക്കിയതില്‍ തെറ്റുകള്‍ കാണുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഫോറത്തിന് വേണ്ടി DPI ഓഫീസിലെ ബന്ധപ്പെട്ട സെക്ഷനുമായി ബന്ധപ്പെട്ടപ്പോള്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ തന്നെയാണെന്നും ജോയിന്റ് അക്കൗണ്ടിലെ ആദ്യ പേര് കുട്ടിയുടേതല്ലാത്തതോ IFSC കോഡില്‍ 0-ന് പകരം ഇംഗ്ലീഷ് അക്ഷരമാലയിലെ O വന്നതോ അക്കൗണ്ട് നമ്പരിലെ ആദ്യത്തെ അക്കങ്ങളായ പൂജ്യം(ഉണ്ടെങ്കില്‍ അവ) ഉള്‍പ്പെടാത്തതോ ആവാം കാരണമെന്ന മറുപടി ആണ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 0471 - 2328438. അക്കൗണ്ട് വിവരങ്ങള്‍ തിരുത്തുന്നതിന് ഇവിടെ നിന്നും ലഭിക്കുന്ന ലിങ്കിലൂടെ ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്കൂളിന്റെ പേജിലെ Reports എന്ന പേജിലെ താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

ഭാഷാ ന്യൂനപക്ഷ കമ്മിറ്റി യോഗം ചേര്‍ന്നു

സംസ്ഥാനതല ഭാഷാന്യൂനപക്ഷ കമ്മിറ്റിയുടെ യോഗം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഭാഷാ ന്യൂനപക്ഷ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവിധ പ്രശ്‌നങ്ങളും പുതിയ കോഴ്‌സുകള്‍ അനുവദിക്കുന്നതും യോഗം ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ സമയബന്ധിതമായി തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. തമിഴ്, കന്നഡ ഭാഷാ പഠനത്തിനുള്ള രണ്ട് കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കും. കാസര്‍കോഡ്, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ഈ സെന്ററുകള്‍ തുടങ്ങുക. ന്യൂനപക്ഷഭാഷാ മേഖലകളില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നം പരിഹരിക്കുന്നത് സംബന്ധിച്ച പരാതികള്‍ തീര്‍പ്പാക്കാന്‍ യോഗം തീരുമാനിച്ചു. സ്‌കൂള്‍ കലോത്സവ മാന്വല്‍ പരിഷ്‌കരണത്തിന് കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കും. ഇതിനായുള്ള പ്രത്യേക സമിതി രൂപീകരിക്കുന്നതിനും തീരുമാനമായി. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന് പുറമെ എം.എല്‍.എമാരായ ഇ.എസ്.ബിജിമോള്‍, കെ.അച്ചുതന്‍, ഷാഫി പറമ്പില്‍, പി.ബി.അബ്ദുള്‍ റസാഖ്, എസ്.രാജേന്ദ്രന്‍, എന്‍.എ നെല്ലിക്കുന്ന്, തുടങ്ങിയവരും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.