KUMBLA SUB DISTRICT LEVEL (KASARAGOD) BHASKARACHARYA SEMINAR FOR UP, HS HSS AND RAMANUJAN PAPER PRESENTATION FOR HS WILL BE HELD ON 30-09-2015 WEDNESDAY 10 AM AT BRC KUMBLA@BADIADKA
Friday, September 25, 2015
Thursday, September 24, 2015
പ്രീ- മെട്രിക് സ്കോളര്‍ഷിപ്പ് - തിയതി നീട്ടി
2015-16 പ്രീ- മെട്രിക് സ്കോളര്‍ഷിപ്പ് സ്കീമില്‍ 1 മുതല്‍ 8 വരെ ക്ലാസുകളില്‍ ഫ്രഷ് വിഭാഗത്തിന്(Fresh Category) അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.അതില്‍ പ്രകാരം ഫ്രഷ് വിഭാഗത്തില്‍ കുട്ടികളില്‍ നിന്ന് അപേക്ഷ സ്വീകരിക്കാവുന്ന പുതുക്കിയ അവസാന തിയതി 15-10-2015 ആയിരിക്കും.
HM/AEO/DEO തലത്തിലുള്ള uploading/updating Verification തുടങ്ങിയവയെല്ലാം
15-10-2015 ന് തന്നെ പൂര്‍ത്തിയാക്കേണ്ടതാണ്. ഡി.പി.ഐ ലെറ്റര്‍ ഡൗണ്ലോഡ്സില്..
HM/AEO/DEO തലത്തിലുള്ള uploading/updating Verification തുടങ്ങിയവയെല്ലാം
15-10-2015 ന് തന്നെ പൂര്‍ത്തിയാക്കേണ്ടതാണ്. ഡി.പി.ഐ ലെറ്റര്‍ ഡൗണ്ലോഡ്സില്..
Tuesday, September 22, 2015
സെപ്തംബര്‍ 26 വിദ്യാലയങ്ങള്‍ക്ക് അവധി
ന്യൂമാറ്റ്സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം
സ്കൂള്‍
കുട്ടികളുടെ ഗണിതശാസ്ത്രത്തിലുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന്
എസ്.ഇ.ആര്.ടി. നടപ്പിലാക്കുന്ന ന്യൂമാറ്റ്സ് പദ്ധതിയിലേക്ക് സബ്
ജില്ലാതലത്തില്‍ ഒക്ടോബര്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് ഈ
പദ്ധതി. ഓരോ സ്കൂളില്‍ നിന്നും തെരഞ്ഞെടുക്കുന്ന അഞ്ച് കുട്ടികളുടെ
വിശദാംശം ഹെഡ്മാസ്റ്റര് മുഖാന്തിരമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പരീക്ഷാ
തീയതികളും മറ്റു വിശദാംശവും ഡൗണ്ലോഡ്സില് ലഭിക്കും.
Saturday, September 19, 2015
SIXTH WORKING DAY STATEMENT 2015 - INSTRUCTIONS
1. സമ്പൂർണ യുസെർനയിം പാസ്സ്വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
2.6th working day യിലുള്ള class wise strength-ന്റെ അടിസ്ഥാനത്തില്‍ class wise printഎന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് classഉം divisionഉം select ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്.
3. കുട്ടികളുടെ എണ്ണം 6thworking dayയുടെ എണ്ണത്തേക്കാള്‍ കൂടുതലാണെങ്കില്‍ printout viewല്‍ നിന്നും remove button ഉപയോഗിച്ച് താത്ക്കാലികമായി വിദ്യാര്‍ത്ഥികളെ ഒഴിവാക്കാവുന്നതാണ്.
4.താത്ക്കാലികമായി ഒഴിവാക്കുന്ന വിദ്യാര്‍ത്ഥികളെ കുട്ടികളെ വീണ്ടും ഉള്‍പ്പെടുത്താനായി reset student എന്ന link click ചെയ്യുക.
5. Print viewല്‍ കുട്ടികളുടെ എണ്ണം 6th working dayയുടെ എണ്ണത്തേക്കാള്‍ കുറവാണെങ്കില്‍ printoutഎടുത്ത് അവസാനഭാഗത്ത് 6th working dayയ്ക്കുശേഷം TC നല്കിയ കുട്ടികളുടെ വിവരങ്ങള്‍ എഴുതിച്ചേര്‍ക്കേണ്ടതാണ്.
6. UID ഇല്ലാത്തവര്‍ Entry form EID എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് EID എന്റര്‍ ചെയ്യേണ്ടതാണ്.
7. സമ്പൂര്‍ണ്ണയില്‍ UID ഉള്‍പ്പെടുത്താത്ത കുട്ടികളുടെ UID, Entry form EID/UID link click ചെയ്ത് രേഖപ്പെടുത്താവുന്നതാണ്.
6th WORKING DAY - WEBSITE
Contact Address
Email: sixthworkday@gmail.com
ഔദ്യോഗികം (ഡി.പി.ഐ. ഓഫീസ്) - 0471-2580515
സാങ്കേതികം (ഐ.ടി.@സ്കൂള്‍ പ്രോജക്ട്) - 0471-2529800
2.6th working day യിലുള്ള class wise strength-ന്റെ അടിസ്ഥാനത്തില്‍ class wise printഎന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് classഉം divisionഉം select ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്.
3. കുട്ടികളുടെ എണ്ണം 6thworking dayയുടെ എണ്ണത്തേക്കാള്‍ കൂടുതലാണെങ്കില്‍ printout viewല്‍ നിന്നും remove button ഉപയോഗിച്ച് താത്ക്കാലികമായി വിദ്യാര്‍ത്ഥികളെ ഒഴിവാക്കാവുന്നതാണ്.
4.താത്ക്കാലികമായി ഒഴിവാക്കുന്ന വിദ്യാര്‍ത്ഥികളെ കുട്ടികളെ വീണ്ടും ഉള്‍പ്പെടുത്താനായി reset student എന്ന link click ചെയ്യുക.
5. Print viewല്‍ കുട്ടികളുടെ എണ്ണം 6th working dayയുടെ എണ്ണത്തേക്കാള്‍ കുറവാണെങ്കില്‍ printoutഎടുത്ത് അവസാനഭാഗത്ത് 6th working dayയ്ക്കുശേഷം TC നല്കിയ കുട്ടികളുടെ വിവരങ്ങള്‍ എഴുതിച്ചേര്‍ക്കേണ്ടതാണ്.
6. UID ഇല്ലാത്തവര്‍ Entry form EID എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് EID എന്റര്‍ ചെയ്യേണ്ടതാണ്.
7. സമ്പൂര്‍ണ്ണയില്‍ UID ഉള്‍പ്പെടുത്താത്ത കുട്ടികളുടെ UID, Entry form EID/UID link click ചെയ്ത് രേഖപ്പെടുത്താവുന്നതാണ്.
6th WORKING DAY - WEBSITE
Contact Address
Email: sixthworkday@gmail.com
ഔദ്യോഗികം (ഡി.പി.ഐ. ഓഫീസ്) - 0471-2580515
സാങ്കേതികം (ഐ.ടി.@സ്കൂള്‍ പ്രോജക്ട്) - 0471-2529800
Friday, September 18, 2015
ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്
പുതുതായി
സര്‍വ്വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് (സെപ്തംബര്‍ 2015 ല്‍ 50 വയസ്
പൂര്‍ത്തിയാകാത്ത) ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗത്വം
ലഭിക്കുന്നതിനും നിലവില്‍ അംഗങ്ങളായവര്‍ക്ക് വരിസംഖ്യ
വര്‍ദ്ധിപ്പിക്കുന്നതിനും സെപ്തംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും
വരിസംഖ്യ കിഴിവ് വരുത്തേണ്ടതാണെന്ന് ഇന്‍ഷ്വറന്‍സ് വകുപ്പ് അറിയിച്ചു.
ഡ്രായിങ് ഓഫീസര്‍മാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അര്‍ഹരായ എല്ലാ
ജീവനക്കാരും പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
2015 സെപ്തംബര്‍ ഒന്നാം തീയതി 45 വയസ് കഴിയാത്തവര്‍ക്ക് നിര്‍ബന്ധമായും
ഒടുക്കേണ്ട ചുരുങ്ങിയ പ്രതിമാസ വരിസംഖ്യയുടെ ഇരട്ടിവരെ ആവശ്യപ്രകാരം
ഈടാക്കാം. 45 വയസ് കഴിഞ്ഞവര്‍ക്ക് ഒടുക്കേണ്ട നിര്‍ബന്ധിത വരിസംഖ്യ മാത്രമേ
ശമ്പളത്തില്‍ നിന്നും കിഴിവ് വരുത്തുവാന്‍ അനുവാദമുളളു.
പുതുതായി ചേരുന്ന ജീവനക്കാര്‍ക്ക് അംഗത്വ നമ്പര്‍ ലഭിക്കുന്നതിനായി 2015
സെപ്തംബര്‍ മാസത്തെ ശമ്പളം മാറിയതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫാറം സി
ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തി ഒക്ടോബര്‍ മാസത്തില്‍ തന്നെ ജില്ലാ
ഇന്‍ഷ്വറന്‍സ് ഓഫീസുകളില്‍ നല്‍കണം.
സയന്‍സ് സെമിനാര്‍ മത്സരം
ഹൈസ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്ഥാന
സയന്‍സ് സെമിനാര്‍ മത്സരം സെപ്തംബര്‍ 19-ന് എറണാകുളം ഗവണ്മെന്റ് ഗേള്‍സ്
ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കും. റവന്യൂ ജില്ലാതല മത്സരങ്ങളില്‍ ആദ്യ
രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളാണ് സംസ്ഥാനതല
മത്സരത്തില്‍ പങ്കെടുക്കുന്നത്. രജിസ്ട്രേഷന് രാവിലെ ഒന്‍പത് മണിക്ക്
10.30-ന് മത്സരം ആരംഭിക്കും.
സംസ്ഥാനതല മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന വിദ്യാര്‍ത്ഥിക്ക്
ഒക്ടോബര്‍ എട്ടിന് ന്യൂഡല്‍ഹിയിലെ സയന്‍സ് സെന്ററില്‍ നടക്കുന്ന നാഷണല്‍
സയന്‍സ് സെമിനാര്‍ മത്സരത്തില്‍ പങ്കെടുക്കാം.പ്രോഗ്രാം നോട്ടീസ് ഡൗണ്ലോഡ്സില്
Saturday, September 12, 2015
TUPI 2 D MAGIC PRACTICE SOFTWARE
TUPI : 2D Magic animation പ്രാക്ടീസ് ചെയ്യുവാനുള്ള ഒരു പ്രോഗ്രാം ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അയച്ചു തന്നിരിക്കുന്നു.10ാം ക്സാസിലെ കുട്ടികള്‍ക്ക് Tupi 2D Magic സ്വയം പ്രാക്ടീസ് ചെയ്യുവാന്‍ ഉതകുന്ന രീതിയിലാണ് ഈ സോഫ്റ്റ് വെയര്‍ രൂപകല്പന ചെയ്തിരിക്കുന്നത്.ഇത് കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്നതില്‍ സംശയമില്ല. ഈ സോഫ്റ്റ് വെയര്‍ അയച്ചു തന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
ഈ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി ചുവടെ..
ആദ്യം ചിത്രങ്ങളടങ്ങിയ TUPI_Images.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് /Home ലേക്ക് extract ചെയ്യുക.
പിന്നീട് TUPI_Practice.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Desktop ലേക്ക് extract ചെയ്യുക.
double ക്ലിക്ക് ചെയ്ത് run ചെയ്യുക
Edubuntu 10.04 , 14.04 രണ്ടിലും പ്രവര്‍ത്തിക്കും.
സോഫ്റ്റ് വെയര്‍ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
TUPI_Practice (10.04).tar.gz for Edubuntu 10.04
TUPI_Practice(14.04).tar.gz for Edubuntu 14.
Images for TUPI Practice
പ്രവര്‍ത്തനം :
മുകളില്‍ കാണുന്ന പശ്ചാത്തലത്തിലെ തടാകത്തിലൂടെ താഴെക്കാണുന്ന fishing boat കരയിലേക്ക് നീങ്ങിയെത്തുന്നതിന്റെ 5 frame കളിലായുള്ള animation നിര്‍മ്മാണം.
ഓരോ ക്ലിക്കിലും അടുത്ത ഘട്ടത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ msgbox ആയി ദൃശ്യമാകും.
ഈ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി ചുവടെ..
ആദ്യം ചിത്രങ്ങളടങ്ങിയ TUPI_Images.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് /Home ലേക്ക് extract ചെയ്യുക.
പിന്നീട് TUPI_Practice.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Desktop ലേക്ക് extract ചെയ്യുക.
double ക്ലിക്ക് ചെയ്ത് run ചെയ്യുക
Edubuntu 10.04 , 14.04 രണ്ടിലും പ്രവര്‍ത്തിക്കും.
സോഫ്റ്റ് വെയര്‍ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
TUPI_Practice (10.04).tar.gz for Edubuntu 10.04
TUPI_Practice(14.04).tar.gz for Edubuntu 14.
Images for TUPI Practice
പ്രവര്‍ത്തനം :
മുകളില്‍ കാണുന്ന പശ്ചാത്തലത്തിലെ തടാകത്തിലൂടെ താഴെക്കാണുന്ന fishing boat കരയിലേക്ക് നീങ്ങിയെത്തുന്നതിന്റെ 5 frame കളിലായുള്ള animation നിര്‍മ്മാണം.
ഓരോ ക്ലിക്കിലും അടുത്ത ഘട്ടത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ msgbox ആയി ദൃശ്യമാകും.
Thursday, September 10, 2015
പത്താംതരം തുല്യതാ പരീക്ഷയുടെ സമയമാറ്റം
പത്താംതരം
തുല്യതാ പരീക്ഷയുടെ സെപ്തംബര്‍ 11, 18 തീയതികളിലെ ഹിന്ദി, ഇന്‍ഫര്‍മേഷന്‍
ടെക്നോളജി പരീക്ഷ ഉച്ചയ്ക്ക് 2.15 ന് മാത്രമേ ആരംഭിക്കുകയുള്ളൂ എന്ന്
പരീക്ഷാ സെക്രട്ടറി അറിയിച്ചു. മറ്റ് ദിവസങ്ങളിലെ പരീക്ഷാ സമയക്രമത്തില്‍
മാറ്റമില്ല.
Wednesday, September 9, 2015
QGIS പരിശീലന സഹായി
പൈത്തണ്‍ പരിശീലത്തിനായി പഠനസഹായി തയ്യാറാക്കിയ തൊട്ടുപിന്നാലെ പത്താം ക്ലാസ് ഐ ടി പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ Quantum Gis (QGis) ലെ റോഡ് ബഫറിങ്ങ് പരിശീലനത്തിനുതകുന്ന ഒരു സോഫ്റ്റ് വെയര്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അയച്ചു തന്നിരിക്കുന്നു.റോഡ് ബഫര്‍ ചെയ്താല്‍ ബാധിക്കപ്പെടുന്ന വീടുകളുടെ ലിസ്റ്റ് Attribute table ഉപയോഗിച്ച് കണ്ടെത്തല്‍ എന്നതാണുദ്ദേശിക്കുന്നത്. പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
ചുവടെ നല്‍കിയിരിക്കുന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്താല്‍ പരിശീലനസഹായി പ്രവര്‍ത്തന സജ്ജമാകും.
ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ :
1. Download & extract and run the .gambas file by double click.
2. Application - Science _ QuantumGIS
3. File - Open Project - QGisproject - QGISproject.qgs
4.Vector - GeoprocessingTools - Buffer (5m)
5. .Vector -Intersect (house - new
layer എന്ന ക്രമത്തില്‍ )
Click here to Download QGIS_Practice Software
ചുവടെ നല്‍കിയിരിക്കുന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്താല്‍ പരിശീലനസഹായി പ്രവര്‍ത്തന സജ്ജമാകും.
ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ :
1. Download & extract and run the .gambas file by double click.
2. Application - Science _ QuantumGIS
3. File - Open Project - QGisproject - QGISproject.qgs
4.Vector - GeoprocessingTools - Buffer (5m)
5. .Vector -Intersect (house - new
layer എന്ന ക്രമത്തില്‍ )
Click here to Download QGIS_Practice Software
Tuesday, September 8, 2015
കേരളത്തിലെ സ്കൂള്‍ കുട്ടികള്‍ ഉയര്‍ന്ന പഠന നിലവാരം പുലര്‍ത്തുന്നു : എസ്.സി.ഇ.ആര്.ടി
കേരളത്തിലെ
സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരവും, ശേഷികളും സംബന്ധിച്ച്
എസ്.സി.ഇ.ആര്.ടി നടത്തിയ നിലവാര പരിശോധനയില്‍ കുട്ടികള്‍ ഉയര്‍ന്ന പഠന
നിലവാരം പുലര്‍ത്തുന്നതായി കണ്ടെത്തിയതായി ഡയറക്ടര്‍ അറിയിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളിലെ
നാല്, ഏഴ് ക്ലാസുകളിലെ കുട്ടികളെയാണ് പഠന വിധേയമാക്കിയത്. ഓരോ വിഷയത്തിലും
600 കുട്ടികള്‍ വീതം പഠന വിധേയരായി.
ഒരു ഓഫീസ് ഒരു ഡ്രോയിംഗ് ഓഫീസര്‍ സംവിധാനം സെപ്തംബര്‍ 15 ന് നിലവില്‍ വരും
സര്‍ക്കാര്‍
ജീവനക്കാരുടെ ശമ്പള വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സെല്‍ഫ്
ഡ്രോയിംഗ് ഓഫീസര്‍ സംവിധാനം ഘട്ടം ഘട്ടമായി നിര്‍ത്തലാക്കി ഒരു ഓഫീസ് ഒരു
ഡ്രോയിംഗ് ഓഫീസര്‍ സംവിധാനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. ഇതോടെ
ഗസറ്റഡ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരുടെയും ശമ്പളവും
ബത്തകളും ട്രഷറിയില്‍ നിന്നും കൈപ്പറ്റി വിതരണം ചെയ്യുന്നത് അതത് ഓഫീസിലെ
ഡ്രോയിംഗ് ആന്റ് ഡിസ്ബേഴ്സിംഗ് ഓഫീസറായിരിക്കും. ആദ്യഘട്ടമായി
സെപ്തംബര്‍ 15 ന് സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പില്‍ സംവിധാനം നിലവില്‍
വരും.
Monday, September 7, 2015
Sunday, September 6, 2015
റേഷന്‍ കാര്‍ഡ് പുതുക്കല്‍ - തിരുത്തല്‍ റേഷന്‍ കടകള്‍ വഴിയും നടത്താം
റേഷന്‍
കാര്‍ഡ് പുതുക്കുന്നതിന് കാര്‍ഡുടമകള്‍ നല്കിയ വിവരങ്ങളുടെ പകര്‍പ്പ്
ബന്ധപ്പെട്ട റേഷന്‍ കടകള്‍ വഴി കാര്‍ഡുടമകള്‍ക്ക് ലഭ്യമാക്കുന്നതിനും
തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അവ തിരുത്തി നല്‍കുന്നതിനും
കാര്‍ഡുടമകള്‍ക്ക് അവസരം ഉണ്ടാക്കുമെന്ന് ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ്
മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് നല്കിയ
വിവരങ്ങള്‍ സംബന്ധിച്ച പകര്‍പ്പ് അതത് റേഷന്‍ കടകള്‍ വഴി ഒക്ടോബര്‍ അഞ്ചിന്
കാര്‍ഡുടമകള്‍ക്ക് ലഭിക്കും.
Friday, September 4, 2015
PYTHON PRACTICE SOFTWARE BY M. PRAMOD MOORTHY
SSLC IT പ്രാക്റ്റിക്കല്‍ പരീക്ഷക്ക് ചോദിച്ചിരിക്കുന്ന പൈത്തണ്‍ പ്രോഗ്രാമുകള്‍ ചെയ്ത് പരിശീലിക്കുന്നതനായി തയ്യാറാക്കിയിരിക്കുന്ന സോഫ്റ്റ് വെയര്‍ അണ് ഇത്. ഈ സോഫ്റ്റ്വെയര് അയച്ചു തന്ന കുണ്ടൂര്‍ക്കുന്ന് TSNMHS-ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ ഒരായിരം നന്ദി.
ആദ്യം ഉബുണ്ടു 10.04 ലും 14.04-ലും പ്രവര്‍ത്തിക്കുന്ന രണ്ട് വ്യത്യസ്ഥ ഫയലുകള്‍ ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം .
Download and extract 10.04.tar.gz for Edubuntu 10.04
Download and extract 14.04.tar.gz for Edubuntu 14.04
Thursday, September 3, 2015
ദാമ്പത്യത്തര്‍ക്കങ്ങളുള്ളവരുടെ കുട്ടികള്‍ക്ക് ടി.സി.അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
ഭാര്യാഭര്ത്താക്കന്മാര്
തമ്മില്‍ ദാമ്പത്യപ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന കേസുകളില്‍ കുട്ടികളുടെ
ടി.സി അനുവദിക്കുന്നതിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ
വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ടി.സി. നല്‍കുന്നത്
വിലക്കിക്കൊണ്ടുള്ള കോടതി വിധികളൊന്നും നിലവിലില്ലെങ്കില്‍ ഏത്
രക്ഷിതാവിന്റെ കരുതലിലും സംരക്ഷണയിലുമാണോ കുട്ടി കഴിയുന്നത് ആ
രക്ഷിതാവിന്റെ അപേക്ഷയില്‍ കുട്ടിക്ക് ടി.സി. അനുവദിക്കാവുന്നതാണ്.
മാതാവ്/പിതാവ് ഉപേക്ഷിച്ചുപോയ കേസുകളിലും വിവാഹ മോചനം ചെയ്യപ്പെട്ട
കേസുകളിലും കുട്ടി യഥാര്‍ത്ഥത്തില്‍ ആരുടെകൂടെയാണോ ജീവിക്കുന്നത് ആ
രക്ഷിതാവിന്റെ അപേക്ഷയില്‍ കുട്ടിക്ക് ടി.സി അനുവദിക്കാവുന്നതാണ്.
തീയതി നീട്ടി
ന്യൂനപക്ഷ
വിഭാഗം പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് സ്കീം 2015-16, ഒന്‍പത്, പത്ത്
ക്ലാസുകളില്‍ നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (എന്‍.എസ്.പി.) വഴി
ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 15 വരെ
ദീര്‍ഘിപ്പിച്ചു. ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ അപേക്ഷ
സമര്‍പ്പിക്കുന്നതിനുള്ള തീയതിയും സെപ്റ്റംബര്‍ 11 വരെ
ദീര്‍ഘിപ്പിച്ചിട്ടുണ്ട്..ഉത്തരവ് ഡൗണ്ലോഡ്സില്
Tuesday, September 1, 2015
സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി : മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവായി
മാനസിക
വൈകല്യമുളള 100 വിദ്യാര്‍ത്ഥികളില്‍ കൂടുതലുളള സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതിനുളള മാനദണ്ഡങ്ങളില്‍ ഭേദഗതി
വരുത്തി ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് സ്പെഷ്യല്‍ സ്കൂളിലെ
അധ്യാപക അനധ്യാപക നിയമനങ്ങള്‍ പി.എസ്.സി./നോട്ടിഫിക്കേഷന്‍ മുഖേന
ആയിരിക്കും എന്നതിന് പകരം സെലക്ഷന് കമ്മിറ്റി മുഖേന എന്നാക്കി ഭേദഗതി
വരുത്തി. അധ്യാപക - അനധ്യാപകരെ തെരഞ്ഞെടുക്കുന്നതിനുളള സെലക്ഷന്
കമ്മിറ്റിയില്‍ ചുവടെ പറയുന്നവര്‍ അംഗങ്ങളായിരിക്കും.
Saturday, August 29, 2015
NATIONAL AWARD TO TEACHERS 2014
2014 ലെ അധ്യാപകര്‍ക്കുള്ള ദേശീയ അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും പ്രൈമറി, സെക്കന്‍ഡറി വിഭാഗത്തില്‍ 14 പേര് അവാര്‍ഡിന് അര്‍ഹരായി. പേരുവിവരം ചുവടെ. പ്രൈമറി വിഭാഗം : ലൈസാമ്മ വി.കോര, അസിസ്റ്റന്റ് ടീച്ചര്‍, സി.എസ്.ഐ. വി.എച്ച്.എസ്., സ്കൂള്‍ ഫൊര്‍ ദി ഡഫ് തിരുവല്ല വി.എസ്.അശോക്, ഹെഡ്മാസ്റ്റര്, ഗവ.യു.പി.എസ്., വാമനപുരം തിരുവനന്തപുരം കെ.പി.മനോജ്, പി.ഡി.ടീച്ചര്‍, ജി.എം.യു.പി.സ്കൂള്‍, കോട്ടയ്ക്കല്‍ മലപ്പുറം, ബി.ഫ്രാന്‍സിസ്, പി.ഡി.ടീച്ചര്‍, ഗവ.യു.പി.എസ്.,ചിറ്റൂര്‍ ഇടപ്പള്ളിക്കോട്ട കൊല്ലം, ഡോ.വര്‍ഗീസ് പി.പീറ്റര്‍, ഹെഡ്മാസ്റ്റര്, ഗവ.യു.പി.ബി.സ്കൂള്‍ കുമ്പനാട്, തിരുവല്ല പത്തനംതിട്ട എന്‍.വി.ജോര്‍ജ്ജ് സെന്റ് ജോസഫ് യു.പി.സ്കൂള്‍ കല്ലോടി ഇടവക വയനാട് കോടക്കാട് നാരായണന്, ഹെഡ്മാസ്റ്റര്, ഗവ.യു.പി.സ്കൂള്‍, കാഞ്ഞങ്ങാട് സൗത്ത് കാസര്‍ഗോഡ്.
Friday, August 28, 2015
കാസറഗോഡ് ജില്ലയില്‍ നാളെ സി.പി.എം ഹര്‍ത്താല്‍
കോടോം ബേളൂരില്‍ സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍
പ്രതിഷേധിച്ച് ജില്ലയില്‍ ശനിയാഴ്ച ഹര്‍ത്താലിന് സിപിഎം ജില്ലാ കമ്മിറ്റി
ആഹ്വാനം ചെയ്തു. പാല്, പത്രം, ആശുപത്രി തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്നും
ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറ് മണിമുതല്‍ വൈകുന്നേരം ആറു മണി വരെയാണ്
ഹര്‍ത്താല്‍.
Thursday, August 27, 2015
സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ഈ
വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി
വിഭാഗത്തില്‍ പതിനാലും സെക്കന്‍ഡറി വിഭാഗത്തില്‍ പതിനാലും ഹയര്‍
സെക്കന്‍ഡറി വിഭാഗത്തില്‍ ഒമ്പതും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി
വിഭാഗത്തില്‍ ഏഴ് അധ്യാപകര്‍ക്കുമാണ് അവാര്‍ഡുകള്‍. ഇതോടൊപ്പം തന്നെ
സംസ്ഥാനത്തെ മികച്ച പി.ടി.എ.യ്ക്ക് സെക്കന്‍ഡറി-പ്രൈമറി തലങ്ങളില്‍ അഞ്ച്
അവാര്‍ഡുകള്‍ വീതവും പ്രൊഫസര്‍ ജോസഫ് മുണ്ടശേരി സ്മാരക സാഹിത്യ അവാര്‍ഡ്
ജേതാക്കളേയും പി.ആര് ചേമ്പറില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ വിദ്യാഭ്യാസ
മന്ത്രി പി.കെ. അബ്ദുറബ്ബ് പ്രഖ്യാപിച്ചു.
അവാര്‍ഡ് ജേതാക്കളുടെ പട്ടികചുവടെ - പ്രൈമറി വിഭാഗം : തിരുവനന്തപുരം -
ശ്രീലാല്‍ എസ്., ഹെഡ്മാസ്റ്റര്, ഗവ. എല്‍.പി.ജി.എസ്, വര്‍ക്കല, കൊല്ലം -
ബിജു സി. തോമസ്, യു.പി.എസ്.എ, എടമണ്‍ യു.പി.എസ്, പത്തനംതിട്ട - ടി.ജി.
ഗോപിനാഥന് പിള്ള, ഹെഡ്മാസ്റ്റര്, ഗവ. യു.പി.എസ്. പൂഴിക്കാട്, ആലപ്പുഴ -
ഗംഗാധരന് നായര്‍. വി, ഹെഡ്മാസ്റ്റര്, എസ്.ആര്.കെ.വി ഗവ. എല്‍.പി.എസ്,
എവൂര്‍ സൗത്ത്, കോട്ടയം - പെണ്ണമ്മ തോമസ്, ഹെഡ്മിസ്ട്രസ്, സെന്റ് തോമസ്
യു.പി.എസ്, മേലുകാവുമറ്റം, ഇടുക്കി - സിസ്റ്റര്‍ മോളിക്കുട്ടി തോമസ്,
ഹെഡ്മിസ്ട്രസ്, സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.എസ്, നെടുംകണ്ടം, എറണാകുളം -
കെ.വി. ബാലചന്ദ്രന്, ഹെഡ്മാസ്റ്റര്, ഗവ. യു.പി.എസ്, കൂത്താട്ടുകളും,
തൃശൂര്‍ - പി. ശോഭന, ഹെഡ്മിസ്ട്രസ്, ജി.യു.പി.എസ്, കുത്തംപുള്ളി,
പാലക്കാട് - ചന്ദ്രദാസന്‍.എം, ഹെഡ്മാസ്റ്റര്, വി.എ.എല്‍.പി.എസ്,
പുട്ടണിക്കാട്, മലപ്പുറം - ഹസീന ഫ്ളവര്‍, എല്‍.പി.എസ്.എ,
എ.എം.എല്‍.പി.എസ്, പുളിയാട്ടുകുളം, കോഴിക്കോട് - വിശ്വനാഥന്.സി,
എല്‍.പി.എസ്.എ, കുന്നമംഗലം ഈസ്റ്റ് എ.യു.പി.എസ്, എം.ഐ.ഇ കുന്നമംഗലം, വയനാട്
- ടോണി ഫിലിപ്പ്, ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍, സെന്റ് ജോസ്ഫ്
യു.പി.എസ്, മേപ്പാടി, കണ്ണൂര്‍ - സുരേഷ് കുമാര്‍ കെ.കെ, യു.പി.എസ്.എ,
ജെ.എം.യു.പി.എസ്, ചെറുപുഴ, കാസര്‍കോഡ് - സത്യന് പി.എന്‍, ഹെഡ്മാസ്റ്റര്,
ജി.എല്‍.പി.എസ്, അത്യക്കുഴി.
സെക്കന്‍ഡറി വിഭാഗം - തിരുവനന്തപുരം - ബേബി.വൈ, എച്ച്.എസ്.എ, ഗവണ്മെന്റ്
വി & എച്ച്.എസ്.എസ്, കുളത്തൂര്‍, കൊല്ലം - മേരിക്കുട്ടി. കെ,
ഹെഡ്മിസ്ട്രസ്, എം.റ്റി.എച്ച്.എസ്.എസ്, വാളകം, പത്തനംതിട്ട - ലൈസമ്മ വി.
കോര, അസിസ്റ്റന്റ് ടീച്ചര്‍,
Tuesday, August 25, 2015
ദേശീയ പണിമുടക്കിന് ഡയസ്നോണ്‍
ഒരുവിഭാഗം
സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും സെപ്തംബര്‍ രണ്ടിന്
പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പൊതുസേവനങ്ങള്‍ക്ക്
തടസമുണ്ടാവാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഉത്തരവായി.
പണിമുടക്ക് ദിവസം ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പ്രത്യേക
സാഹചര്യങ്ങളിലൊഴികെ ഒരു തരത്തിലുള്ള അവധിയും അനുവദിക്കില്ല. ജീവനക്കാരനോ
അടുത്ത ബന്ധുവിനോ അസുഖം, പരീക്ഷ, പ്രസവം, സമാനസ്വഭാവത്തിലുള്ളതും
ഒഴിവാക്കാനാവാത്തതുമായ മറ്റ് കാരണങ്ങള്‍ എന്നിവയ്ക്ക് അവധി അനുവദിക്കും.
റിസോഴ്സ് അധ്യാപകര്‍ക്ക് നിയമനം
സര്‍വ
ശിക്ഷാ അഭിയാന് കീഴില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ പരിശീലനത്തിനായുള്ള
ഐ.ഇ.ഡി റിസോഴ്സ് ടീച്ചര്‍മാരുടെ തസ്തിക 1286 ആയി നിലനിര്‍ത്തി സര്‍ക്കാര്‍
ഉത്തരവ് പുറപ്പെടുവിച്ചു.
Monday, August 24, 2015
ഹൈസ്കൂള്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ബാംഗ്ലൂരില്‍ പരിശീലനം
ബാംഗ്ലൂരിലെ
റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ഹൈസ്കൂള്‍ വിഭാഗം ഇംഗ്ലീഷ്
അദ്ധ്യാപകര്‍ക്കായി സെപ്തംബര്‍ 10 മുതല്‍ ആരംഭിക്കുന്ന ഇംഗ്ലീഷ്
അദ്ധ്യാപനത്തില്‍ നടത്തുന്ന 30 ദിവസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സിന്
അപേക്ഷ ക്ഷണിച്ചു. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ ഇംഗ്ലീഷ് കൈകാര്യം
ചെയ്യുന്ന മറ്റ് വിഷയക്കാരായ അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം.
പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും അപേക്ഷയും സഹിതം
അദ്ധ്യാപകരും അദ്ധ്യാപക പരിശീലകരും സെപ്തംബര്‍ ഒന്നിന് മുന്‍പായി
ഡയറക്ടര്‍, എസ്.സി.ഇ.ആര്.ടി. പൂജപ്പുര, തിരുവനന്തപുരം-12 വിലാസത്തില്‍
അയക്കണം. മൊബൈല്‍ : 9496268605. ഫോണ്‍ : 0471-2341883.
Saturday, August 22, 2015
പരീക്ഷാഫലം
Diploma in Education (D.Ed) 2013-2014
First Semester Result
Second Semester Result
Third Semester Result
Forth Semester Result
2nd and 4th Semester and T.T.C Private Revaluation Circular View
Friday, August 21, 2015
ഡയറ്റ് ലക്ചര്‍
Wednesday, August 19, 2015
SCHOOL KALOLSAVAM SOFTWARE ubuntu based
സ്കൂള്‍ കലോല്‍സവ നടത്തിപ്പിനായി കുണ്ടൂര്‍ക്കുന്ന് TSNMHS-ലെ
ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ ഒരു സോഫ്റ്റ്വെയര് അയച്ചു തന്നിരിക്കുന്നു. ഈ സോഫ്റ്റ്വെയര്
കലോല്‍സവനടത്തിപ്പിന് ഏറെ സഹായകരമാകുമെന്ന കാര്യത്തില്‍ സംശയമില്ല. Open oofice spreadsheet/Libre office spreadsheet ല്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്വയറിന് പ്രത്യേകിച്ച്
ഇന്സ്റ്റലേഷന് നടപടികള്‍ വേണ്ട എന്ന പ്രത്യേകതയും ഉണ്ട്. സോഫ്റ്റ് വെയറിന്റെ കൂടെ അതിനെ പ്രവര്‍ത്തിപ്പിക്കേണ്ട രീതി വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയലും നല്‍കിയിരുക്കുിന്നു. ഈ സോഫ്റ്റ്വെയര് അയച്ചു തന്ന ശ്രീ
പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
കലോത്സവം സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
ഹെല്‍പ്പ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
കലോത്സവം സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
ഹെല്‍പ്പ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
സ്നേഹപൂര്‍വ്വം പദ്ധതി : ഓണ്‍ലൈനായി അപേക്ഷിക്കണം
മാതാപിതാക്കള്‍
മരണമടഞ്ഞ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ സുരക്ഷാ മിഷന്
നടപ്പാക്കുന്ന സ്നേഹപൂര്‍വ്വം പദ്ധതി അനുസരിച്ചുള്ള ആനുകൂല്യം
ലഭിക്കാനുള്ള അപേക്ഷ വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന
ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഈ അധ്യയന വര്‍ഷത്തെ അപേക്ഷ
സെപ്തംബര്‍ മധ്യത്തോടുകൂടി സ്വീകരിക്കും. ഓണ്‍ലൈന്‍ അല്ലാതെയുള്ള അപേക്ഷ
യാതൊരു കാരണവശാലും സ്വീകരിക്കില്ല.
Tuesday, August 18, 2015
സദ്ഭാവനാ ദിവസ് ആഗസ്റ്റ് 20-ന്
രാജീവ്
ഗാന്ധിയുടെ ജന്മവാര്ഷികദിനമായ ആഗസ്റ്റ് 20 സദ്ഭാവനാ ദിനമായി ആചരിക്കും.
മതസൗഹാര്‍ദ്ദത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി ആഗസ്റ്റ് 20 മുതല്‍
സെപ്തംബര്‍ മൂന്ന് വരെ മതസൗഹാര്‍ദ്ദപക്ഷാചരണവും സംഘടിപ്പിക്കും. സദ്ഭാവനാ
ദിനാചരണ ഭാഗമായി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ജില്ലാ
കളക്ടറേറ്റുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജീവനക്കാര്‍ സദ്ഭാവനാദിന
പ്രതിജ്ഞയെടുക്കും.
ഗവണ്മെന്റ് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ രാവിലെ 11 മണിക്ക്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
പ്രതിജ്ഞ ചുവടെ
"സമുദായം, മതം, പ്രദേശം, ഭാഷ തുടങ്ങിയ യാതൊരുവിധ പരിഗണനയും കൂടാതെ ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യത്തിനും സൗഹാര്‍ദ്ദത്തിനും വേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ഒരിക്കലും അക്രമമാര്‍ഗം സ്വീകരിക്കില്ലെന്നും എല്ലാത്തരം ഭിന്നതകളും ചര്‍ച്ചകളിലൂടെയും ഭരണഘടനാപരമായ മറ്റ് മാര്‍ഗങ്ങളിലൂടെയും പരിഹരിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു."
"Sadbhavana Day Pledge I take this solemn pledge that I will work for the emotional oneness and harmony of all the people of India regardless of caste, region, religion or language. I further pledge that I shall resolve all differences among us through dialogue and constitutional means without resorting to violence."
"സമുദായം, മതം, പ്രദേശം, ഭാഷ തുടങ്ങിയ യാതൊരുവിധ പരിഗണനയും കൂടാതെ ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യത്തിനും സൗഹാര്‍ദ്ദത്തിനും വേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ഒരിക്കലും അക്രമമാര്‍ഗം സ്വീകരിക്കില്ലെന്നും എല്ലാത്തരം ഭിന്നതകളും ചര്‍ച്ചകളിലൂടെയും ഭരണഘടനാപരമായ മറ്റ് മാര്‍ഗങ്ങളിലൂടെയും പരിഹരിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു."
"Sadbhavana Day Pledge I take this solemn pledge that I will work for the emotional oneness and harmony of all the people of India regardless of caste, region, religion or language. I further pledge that I shall resolve all differences among us through dialogue and constitutional means without resorting to violence."
Monday, August 17, 2015
NTSE, NMMS NOTIFICATION PUBLISHED
NTS EXAMINATION 2015 AND NMMS EXAMINATION 2015 - NOTIFICATION PUBLISHED
Starting Date of Online Registration |
:
|
17/08/15 |
Last Date of Online Registration |
:
|
25/09/15, 5 PM |
Last Date of Receipt of Printed Application |
:
|
04/10/15, 5 PM |
Issue of Online Hall Ticket |
:
|
15/10/15 onwards |
Date of Examination |
:
|
08/11/2015 |
Friday, August 14, 2015
SPARK FLASH NEWS
ALL
USERS ARE INFORMED THAT THE FESTIVAL ALLOWANCE HAS BEEN ENHANCED TO
RS.2400 VIDE GO.P.361/2015/FIN DATED, 13.8.2015. SO THOSE WHO HAVE
ALREADY PROCESSED THE FESTIVAL ALLOWANCE BILL AND SUBMITTED TO TREASURY
ARE REQUESTED TO GET BACK THE BILLS OBJECTED FROM TREASURIES AND THEN
CANCEL THE BILL IN SPARK AND RE PROCESS THE SAME TO GENERATE THE BILL
WITH ENHANCED RATE.
മാധ്യമ പരിശീലനം: അഭിരുചി പരീക്ഷ 17ന്
ഹയര്‍
സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് മാധ്യമ പഠനത്തിന് ചതുര്‍ദിന
റസിഡന്‍ഷ്യല്‍ ക്യാമ്പ് ഓഗസ്റ്റ് 25 മുതല്‍ 28 വരെ കൊച്ചിയില്‍ കേരള മീഡിയ
അക്കാദമിയുമായി സഹകരിച്ച് ഹയര്‍സെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ കരിയര്‍
ഗൈഡന്‍സ് ആന്റ് അഡോളസന്റ് കൗണ്‍സിലിംഗ് സെല്‍ ആണ് ക്യാമ്പ് നടത്തുന്നത്.
ന്യൂ മീഡിയ ഉള്‍പ്പെടെ പുതിയ സങ്കേതങ്ങളെക്കുറിച്ച് അടിസ്ഥാന വിവരം
ലഭ്യമാക്കുന്നതിനാണ് ക്യാമ്പ്. തിങ്കളാഴ്ച (ഓഗസ്റ്റ് 17) രാവിലെ 10.30
മുതല്‍ 12.00 വരെയാണ് അഭിരുചി പരീക്ഷ. എല്ലാ ജില്ലയിലും ഒരു പരീക്ഷ
കേന്ദ്രം വീതം. ഒരു സ്കൂളില്‍ നിന്ന് തെരഞ്ഞെടുത്ത് അയക്കുന്ന ഒരു
കുട്ടിക്കുവീതം പങ്കെടുക്കാം. ജി.എം.എച്ച്.എസ്.എസ് തൈക്കാട് തിരുവനന്തപുരം,
വിമലഹൃദയ പട്ടത്താനം കൊല്ലം, ബാലികമഠം ജി.എച്ച്.എസ്.എസ്. തിരുവല്ല
പത്തനംതിട്ട, ലിയോ തേര്ട്ടീന്ത് ആലപ്പുഴ, എം.റ്റി.എച്ച്.എസ്.എസ്. കോട്ടയം,
എസ്.ജി.എച്ച്.എസ്.എസ്. കട്ടപ്പന ഇടുക്കി, ഗവ. ബോയ്സ് ആലുവ എറണാകുളം, ഗവ.
മോഡല്‍ ബോയ്സ് തൃശൂര്‍, ജി.എം.എം.ജി.എച്ച്.എസ്. പാലക്കാട്,
പി.പി.എം.എച്ച്.എസ്.എസ്. കോട്ടുകര കൊണ്ടോട്ടി മലപ്പുറം, ഗവ. മോഡല്‍
കോഴിക്കോട്, ജി.എച്ച്.എസ്.എസ്. മീനങ്ങാടി വയനാട്, ഗവ. ടൗണ്‍ എച്ച്.എസ്.എസ്.
കണ്ണൂര്‍, ജി.എച്ച്.എസ്.എസ്. ചെര്‍ക്കള കാസര്‍കോഡ് എന്നിവിടങ്ങളിലാണ്
അഭിരുചി പരീക്ഷ നടക്കുക. വിശദവിവരം www.dhsekerala.gov.inലഭിക്കും.
Thursday, August 13, 2015
ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം
ലോവര്‍
പ്രൈമറി വിഭാഗത്തിലും അപ്പര്‍ പ്രൈമറി വിഭാഗത്തിലും, ഹൈസ്ക്കൂള്
വിഭാഗത്തിലും സ്പെഷ്യല്‍ വിഭാഗത്തിലുമുള്ള ഭാഷാ/സ്പെഷ്യല്‍
അധ്യാപകര്‍ക്ക് വേണ്ടിയുള്ള കെ.-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം.
പരീക്ഷയുടെ കാറ്റഗറി ഒന്ന്, രണ്ട് എന്നിവയുടെ പരീക്ഷ ഒക്ടോബര്‍ മൂന്നിനും
കാറ്റഗറി മൂന്ന്, നാല് എന്നിവയുടെ പരീക്ഷ ഒക്ടോബര്‍ 17 നും വിവിധ
സെന്ററുകളിലായി നടത്തും.www.keralapareekshabhavan.gov.inഎന്ന
വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഒരു കാറ്റഗറിയ്ക്ക്
അഞ്ഞൂറ് രൂപ. എസ്.സി/എസ്.ടി വിഭാഗത്തിന് ഇരുനൂറ്റി അന്‍പത് രൂപയും കൂടാതെ
സര്‍വീസ് ചാര്‍ജ് ഇരുപതു രൂപയും കൂടി നല്‍കണം. ഒന്നിലധികം കാറ്റഗറികള്‍ക്ക്
അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിയ്ക്കും അഞ്ഞൂറ് രൂപ വീതം അടയ്ക്കണം.
കംപ്യൂട്ടറില്‍ നിന്നുള്ള ചെലാന്‍ ആഗസ്റ്റ് 26 ന് മുമ്പായി ഏതെങ്കിലും
എസ്.ബി.ടി.യുടെ ബ്രാഞ്ചില്‍ ഫീസ് അടയ്ക്കാം. അഡ്മിറ്റ് കാര്‍ഡ് സെപ്തംബര്‍
15 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള
യോഗ്യതയുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള പ്രോസ്പെക്ടസില്‍
വ്യക്തമാക്കിയിട്ടുണ്ട്. മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലുള്ള ടെസ്റ്റില്‍
എല്ലാ കാറ്റഗറികളിലും 150 മാര്‍ക്കിന്റെ വീതം ചോദ്യങ്ങള്‍ ഉണ്ടാകും.
ചൈല്‍ഡ് ഡവലപ്മെന്റ് & പെഡഗോഗി, മാത്തമാറ്റിക്സ്, ഇ.വി.എസ്,
ലാംഗ്വേജ് ഒന്ന് (മലയാളം, തമിഴ്, കന്നട), ലാംഗ്വേജ് രണ്ട് (ഇംഗ്ലീഷ്,
അറബിക്) എന്നിവയാണ് കാറ്റഗറി ഒന്നില്‍ (എല്‍.പി) ചോദ്യങ്ങളായി ഉണ്ടാകുക.
കാറ്റഗറി രണ്ടി (യു.പി) ലും 150 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉണ്ട് ഇതില്‍
ചൈല്‍ഡ് ഡവലപ്മെന്റ് & പെഡഗോഗി, മാത്തമാറ്റിക്സ്, സയന്‍സ്
അല്ലെങ്കില്‍ സോഷ്യല്‍ സയന്‍സ്, ലാംഗ്വേജ് ഒന്ന്, രണ്ട് എന്നിവയുടെ
ചോദ്യങ്ങളാണ് ഉണ്ടാകുക. കാറ്റഗറി മൂന്ന് (ഹൈസ്ക്കൂള്) അഡോളിസെന്‍സ്
സൈക്കോളജി, ലാംഗ്വേജ്, സബ്ജക്ട് വിത്ത് പെഡഗോഗി എന്നിയുടെ 150
മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടാവുക. കാറ്റഗറി നാലില്‍ ചൈല്‍ഡ്
ഡവലപ്മെന്റ് ആന്റ് പെഡഗോഗി ലാംഗ്വേജ്, സബ്ജക്ട് സ്പെസിഫിക് പേപ്പര്‍
എന്നിവയുടെ 150 ചോദ്യങ്ങള്‍ ആണ് ഉണ്ടാവുക.
സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിന്
യോഗ്യതാ മാനദണ്ഡമായി ടെറ്റ് പരീക്ഷാ യോഗ്യത പരിഗണിക്കും.
Wednesday, August 12, 2015
സ്കൂള്‍ കുട്ടികള്‍ക്ക് സ്പെഷ്യല്‍ അരി വിതരണം : ഇന്‍ഡന്റ് നല്‍കണം
ഓണത്തോടനുബന്ധിച്ച് സ്കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കിലോ സ്പെഷ്യല്‍ അരി
വിതരണം ചെയ്യുന്നതിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്പെഷ്യല്‍
അരിക്ക് ആവശ്യമായ ഇന്‍ഡന്റ് അടിയന്തിരമായി പാസാക്കി നല്‍കേണ്ടതും പ്രധാന
അധ്യാപകര്‍ ഓണം അവധിക്കു മുന്‍പേ തന്നെ സ്പെഷ്യല്‍ അരി വിതരണം
ചെയ്യേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഡൗണ്ലോഡ്സില്..
ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഡൗണ്ലോഡ്സില്..
സ്പെഷല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി
ബഡ്സ് സ്കൂളുകള്‍ ഉള്‍പ്പെടെ മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ
പഠിപ്പിക്കുന്ന 100 വിദ്യാര്‍ത്ഥികളില്‍ കൂടുതലുള്ള സ്പെഷല്‍
സ്കൂളുകള്‍ക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി എയ്ഡഡ് പദവി നല്കുന്നതിനു
നേരത്തെ തീരുമാനിച്ചിരുന്നു. വ്യവസ്ഥകള്‍ സംബന്ധിച്ച് വിശദമായി
പരിശോധിക്കാന്‍ നിയോഗിച്ച മൂന്നംഗ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം
താഴെപ്പറയുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടു. എല്ലാ സ്കുളുകളിലും 400
ചതുരശ്രയടിയില്‍ കുറയാത്ത തറവിസ്തീര്‍ണമുള്ള ഫിസിയോതെറാപ്പി റൂമും 100
ചതുരശ്രയടിയില്‍ കുറയാത്ത സ്പീച്ച് തെറാപ്പി റൂമും ഒക്കുപേഷണല്‍
തെറാപ്പി റൂമും ഉണ്ടായിരിക്കണം. അധ്യാപക അനുപാതം 1:8. എയ്ഡഡ് സ്കൂളുകളില്‍
ഫീസ് ഉണ്ടാകില്ല.
50നും 100നും ഇടയ്ക്ക് കുട്ടികളുള്ള ഇത്തരം സ്കൂളുകള്‍ക്കും എയ്ഡഡ് പദവി നല്കുന്ന കാര്യം തത്വത്തില്‍ അംഗീകരിച്ചു. മൂന്നു മാസത്തിനകം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിച്ചിട്ടുണ്ട്. മൊത്തം 278 സ്പെഷല്‍ സ്കൂളുകളാണുള്ളത്. ഇതില്‍ ഒന്നുമാത്രമേ സര്‍ക്കാരിന്റേതുള്ളൂ.
എയ്ഡഡ് പദവിക്കായി പരിഗണിക്കുന്ന സ്പെഷല്‍ സ്കൂളുകളിലെ അധ്യാപക- അനധ്യാപക ജീവനക്കാരെ തിരഞ്ഞെടുക്കുന്ന സെലക്ഷന് കമ്മിറ്റിയില്‍ രക്ഷാകര്‍തൃ പ്രതിനിധികള്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നുള്ള സര്‍ക്കാര്‍ നോമിനി, സാമൂഹ്യനീതി ഡയറക്ടറേറ്റില്‍ നിന്നുള്ള സര്‍ക്കാര്‍ നോമിനി, സ്ഥാപനത്തിലെ പ്രധാനാധ്യാപകന്, മാനേജര്‍, ഡിസബിലിറ്റീസ് സബ്ജക്റ്റ് വിദഗ്ധന്‍ തുടങ്ങിയവര്‍ അംഗങ്ങളായിരിക്കും.
പഞ്ചായത്തുകളുടെ കീഴിലുള്ള ബഡ്സ് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനും തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
50നും 100നും ഇടയ്ക്ക് കുട്ടികളുള്ള ഇത്തരം സ്കൂളുകള്‍ക്കും എയ്ഡഡ് പദവി നല്കുന്ന കാര്യം തത്വത്തില്‍ അംഗീകരിച്ചു. മൂന്നു മാസത്തിനകം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിച്ചിട്ടുണ്ട്. മൊത്തം 278 സ്പെഷല്‍ സ്കൂളുകളാണുള്ളത്. ഇതില്‍ ഒന്നുമാത്രമേ സര്‍ക്കാരിന്റേതുള്ളൂ.
എയ്ഡഡ് പദവിക്കായി പരിഗണിക്കുന്ന സ്പെഷല്‍ സ്കൂളുകളിലെ അധ്യാപക- അനധ്യാപക ജീവനക്കാരെ തിരഞ്ഞെടുക്കുന്ന സെലക്ഷന് കമ്മിറ്റിയില്‍ രക്ഷാകര്‍തൃ പ്രതിനിധികള്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നുള്ള സര്‍ക്കാര്‍ നോമിനി, സാമൂഹ്യനീതി ഡയറക്ടറേറ്റില്‍ നിന്നുള്ള സര്‍ക്കാര്‍ നോമിനി, സ്ഥാപനത്തിലെ പ്രധാനാധ്യാപകന്, മാനേജര്‍, ഡിസബിലിറ്റീസ് സബ്ജക്റ്റ് വിദഗ്ധന്‍ തുടങ്ങിയവര്‍ അംഗങ്ങളായിരിക്കും.
പഞ്ചായത്തുകളുടെ കീഴിലുള്ള ബഡ്സ് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനും തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
Tuesday, August 11, 2015
MESSAGE FROM SPARK
1)ALL
ARE REQUESTED TO PROCESS BONUS, ONAM ADVANCE, DA ARREARS etc. BEFORE
20/08/2015 POSITIVELY. LAST MINUTE HURRY TO PROCESS ALL THESE ITEMS
TOGETHER MAY SOMETIMES MINIMIZE THE PERFORMANCE OF THE SYSTEM AND TIMELY
REPORT GENERATION WILL BE AFFECTED.
ALL ARE REQUESTED TO SCHEDULE THEIR WORK ACCORDINGLY.
2) ALL DDOS AND SDOS ARE REQUESTED TO UPDATE THE CORRECT NEXT INCREMENT DATE IN SPARK IMMEDIATELY. OTHERWISE THERE WILL BE CHANCE FOR ISSUES IN SALARY PROCESSING OF 8/2015
2) ALL DDOS AND SDOS ARE REQUESTED TO UPDATE THE CORRECT NEXT INCREMENT DATE IN SPARK IMMEDIATELY. OTHERWISE THERE WILL BE CHANCE FOR ISSUES IN SALARY PROCESSING OF 8/2015
Monday, August 10, 2015
ബോണസ് /ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ്
ഓണം അഡ്വാന്‍സ്
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 10,000
രൂപ അനുവദിച്ചു. അഞ്ച് തുല്യ മാസഗഡുക്കളായി ഇത് തിരിച്ചടയ്ക്കണം.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ചു
സംസ്ഥാന ജീവനക്കാര്‍ക്കും എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം
കണ്ടിജന്റ് ജീവനക്കാര്‍ക്കും മറ്റു വിഭാഗത്തിലുള്ള ജീവനക്കാര്‍ക്കും
ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച് ഉത്തരവായി. 3500 രൂപ നിരക്കിലാണ്
ബോണസ് അനുവദിച്ചിട്ടുള്ളത്. 18870 രൂപയോ അതില്‍ കുറവോ ആകെ വേതനം
പറ്റുന്നവര്‍ക്കാണ് ബോണസിനര്‍ഹത. ബോണസിന് അര്‍ഹരല്ലാത്ത ജീവനക്കാര്‍ക്ക്
2200 രൂപ നിരക്കില്‍ പ്രത്യേക ഉത്സവബത്ത നല്‍കും. പോളിനേഷന്
വര്‍ക്കര്‍മാര്‍, ക്യാറ്റിങ് ഇംപ്രൂവ്മെന്റ് അസിസ്റ്റന്റുമാര്‍, ലൈഫ്
ഗാര്‍ഡുകള്‍, പാര്‍ട്ട്ടൈം കണ്ടിജന്റ് ജീവനക്കാര്‍,
എസ്.സി.പ്രമോട്ടര്‍മാര്‍, ദിവസവേതനക്കാര്‍, ഹോം ഗാര്‍ഡുകള്‍,
എച്ച്.ആര്.വര്‍ക്കര്‍മാര്‍ ഗസ്റ്റ് 200 മണിക്കൂര്‍ ജോലി ചെയ്തിട്ടുള്ള
ലക്ചറര്മാര്, ഇന്‍സ്ട്രക്ടര്‍മാര്‍ എന്നിവര്‍ക്ക് 910 രൂപ നിരക്കില്‍
പ്രത്യേക ഉത്സവബത്ത അനുവദിക്കും. ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി, ബാലവാടി
അദ്ധ്യാപകര്‍, ഹെര്‍പ്പര്‍മാര്‍, ആയമാര്‍, പ്രവര്‍ത്തകര്‍ ബഡ്സ് സ്കൂള്‍
അദ്ധ്യാപകര്‍, പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ എന്നിവര്‍ക്ക് 900 രൂപ
നിരക്കില്‍ പ്രത്യേക ഉത്സവബത്ത ലഭിക്കും. ഏക അദ്ധ്യാപക വിദ്യാലയങ്ങളിലെ
അദ്ധ്യാപകര്‍, ആയമാര്‍, പി.ടി.എ നടത്തുന്ന പ്രീ പ്രൈമറി വിഭാഗത്തിലെ
പാചകക്കാര്‍ എന്നിവര്‍ക്ക് 1000 രൂപ നിരക്കിലും സ്കൂള്‍
കൗണ്‍സലര്‍മാര്‍ക്ക് 840 രൂപ ക്രമത്തിലും എം.എല്‍.എ.മാരുടെ അഡീഷണല്‍
സ്റ്റാഫ് അംഗങ്ങള്‍ക്ക് 800 രൂപ നിരക്കിലും പ്രേരക്മാര്‍, അസിസ്റ്റന്റ്
പ്രേരക്മാര്‍ എന്നിവര്‍ക്ക് 700 രൂപ നിരക്കിലും ഉത്സവബത്ത ലഭിക്കും.
ബോണസ്/ഉത്സവബത്തയ്ക്ക് അര്‍ഹതയില്ലാത്ത സര്‍വ്വീസില്‍ നിന്നും
വിരമിച്ചവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 670 രൂപ നിരക്കില്‍ നല്‍കും.
പ്രോ റേറ്റാ പെന്‍ഷന്‍കാര്‍/പ്രോ റേറ്റാ കുടുംബ പെന്‍ഷന്‍കാര്‍ക്ക്
എന്നിവര്‍ക്ക് 600 രൂപാ നിരക്കിലും കുടുംബ പെന്‍ഷന്‍കാര്‍/എക്സ്ഗ്രേഷ്യാ
പെന്‍ഷന്‍കാര്‍ /പാര്‍ട്ട്ടൈം കണ്ടിജന്റ് പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക്
550 രൂപാ നിരക്കിലും പ്രത്യേക ഉത്സവബത്ത നല്‍കും.
Friday, August 7, 2015
ഡി.എ വര്‍ദ്ധിപ്പിച്ച് ഉത്തരവായി
സംസ്ഥാന ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്കുമുള്ള ക്ഷാമബത്ത നിലവിലുള്ള 80 ശതമാനത്തില്‍ നിന്ന് 86
ശതമാനമാക്കി വര്‍ദ്ധിപ്പിച്ച് ഉത്തരവായി. 2015 ജനുവരി ഒന്നുമുതല്‍
വര്‍ദ്ധനവിന് പ്രാബല്യമുണ്ടായിരിക്കും. സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്കും
വര്‍ദ്ധനവ് ബാധകമായിരിക്കും.
ഉത്തരവ് ഇവിടെ
ഉത്തരവ് ഇവിടെ
Thursday, August 6, 2015
SAMPLE QUESTIONS - CLASS VIII
SCERT PUBLISHED SAMPLE QUESTION PAPERS AND TE GUIDELINES FOR CLASS VIII.
STUDENTS AND TEACHERS CAN DOWNLOAD THE SAMPLE QUESTIONS FROM THE LINKS GIVEN BELOW
Malayalam AT
Malayalam BT
English
Arabic
Sanskrit
Sanskrit Oriental
Kannada AT
Kannada BT
Tamil AT
Tamil BT
Urdu
Mathematics
Basic Science
Social Science
Art Education
Physical Education
Work Education
TE Guideline for Std VIII
STUDENTS AND TEACHERS CAN DOWNLOAD THE SAMPLE QUESTIONS FROM THE LINKS GIVEN BELOW
Malayalam AT
Malayalam BT
English
Arabic
Sanskrit
Sanskrit Oriental
Kannada AT
Kannada BT
Tamil AT
Tamil BT
Urdu
Mathematics
Basic Science
Social Science
Art Education
Physical Education
Work Education
TE Guideline for Std VIII
സ്വാതന്ത്ര്യദിനാഘോഷം : മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം
Wednesday, August 5, 2015
E - FILING HELP FILE
ഇന്‍കം ടാക്സ് നിയമത്തിലെ സെക്ഷന്‍ 199(1) പ്രകാരം മൊത്ത ശമ്പളം 2,50,000 ഉള്ള ജീവനക്കാര്‍ നിര്‍ബന്ധമായും E Filing ചെയ്യേണ്ടതാണ്. E Filing ചെയ്യുന്ന രീതി വിശദമായി ഈ ബ്ലോഗിലെ INCOME TAX എന്ന പേജില്‍ കൊടുത്തിട്ടുണ്ട്. E Filing ചെയ്യുമ്പോള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നം Pan Data Base ലുള്ള Surname , Middle Name , First Name ഏതാണ് എന്ന് അറിയാതെ വലയുന്ന സ്ഥിതി വിശേഷമാണ് . Pan Data Base ലുള്ള പേര് അറിയുവാനുള്ള സൗകര്യം https://incometaxindiaefiling.gov.in/e-Filing/Registration/RegistrationHome.html സൈറ്റില്‍ ഉണ്ടെങ്കിലും(Services -----> Know your Pan ക്ലിക്ക് ചെയ്യുക) അവിടെ Surname നിര്‍ബന്ധമായി കൊടുക്കേണ്ടതുണ്ട്. Pan Data Base ല്‍ ഏത് Surname ഉള്ളതെന്ന് വ്യക്തമായി അറിയില്ലെങ്കില്‍ ഈ രീതിയില്‍ കണ്ടുപിടിക്കുക പ്രയാസം തന്നെയാണ്.
Pan Data Base ലുള്ള പേര് എളുപ്പത്തില്‍ ലഭിക്കണമൊങ്കില്‍ www.simpletaxindia.net എന്ന സൈറ്റില്‍ കയറി .KNOW YOUR PAN,VERIFY PAN,NAME BY PAN,PAN CARD STATUS ONLINE എന്ന ലിങ്കില്‍ ക്ലിക്ക ചെയ്യുക. അഥവാ നേരിട്ട ചുവടെ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
www.simpletaxindia.net/2007/09/know-all-about-panverify-pan-online.html
തുറന്ന് വരുന്ന ജാലകത്തില്‍ PAN, Image code(Captcha) ടൈപ്പ് ചെയ്ത് Submit Query ക്ലിക്ക് ചെയ്താല്‍ പാന്‍ കാര്‍ഡിലുള്ള വിവരങ്ങള്‍ അറിയുവാന്‍ സാധിക്കും.
Pan Data Base ലുള്ള പേര് എളുപ്പത്തില്‍ ലഭിക്കണമൊങ്കില്‍ www.simpletaxindia.net എന്ന സൈറ്റില്‍ കയറി .KNOW YOUR PAN,VERIFY PAN,NAME BY PAN,PAN CARD STATUS ONLINE എന്ന ലിങ്കില്‍ ക്ലിക്ക ചെയ്യുക. അഥവാ നേരിട്ട ചുവടെ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
www.simpletaxindia.net/2007/09/know-all-about-panverify-pan-online.html
തുറന്ന് വരുന്ന ജാലകത്തില്‍ PAN, Image code(Captcha) ടൈപ്പ് ചെയ്ത് Submit Query ക്ലിക്ക് ചെയ്താല്‍ പാന്‍ കാര്‍ഡിലുള്ള വിവരങ്ങള്‍ അറിയുവാന്‍ സാധിക്കും.
സദ്ഭാവനാ ദിവസ് ആഗസ്റ്റ് 20-ന്
രാജീവ്
ഗാന്ധിയുടെ ജന്മവാര്ഷികദിനമായ ആഗസ്റ്റ് 20 സദ്ഭാവനാ ദിനമായി ആചരിക്കും.
മതസൗഹാര്‍ദ്ദത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി ആഗസ്റ്റ് 20 മുതല്‍
സെപ്തംബര്‍ മൂന്ന് വരെ മതസൗഹാര്‍ദ്ദപക്ഷാചരണവും സംഘടിപ്പിക്കും. സദ്ഭാവനാ
ദിനാചരണ ഭാഗമായി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ജില്ലാ
കളക്ടറേറ്റുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജീവനക്കാര്‍ സദ്ഭാവനാദിന
പ്രതിജ്ഞയെടുക്കും.
ഗവണ്മെന്റ് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ രാവിലെ 11 മണിക്ക്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
പ്രതിജ്ഞ
സമുദായം, മതം, പ്രദേശം, ഭാഷ തുടങ്ങിയ യാതൊരുവിധ പരിഗണനയും കൂടാതെ
ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യത്തിനും സൗഹാര്‍ദ്ദത്തിനും
വേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞ
ചെയ്യുന്നു.
ഒരിക്കലും അക്രമമാര്‍ഗം സ്വീകരിക്കില്ലെന്നും എല്ലാത്തരം ഭിന്നതകളും
ചര്‍ച്ചകളിലൂടെയും ഭരണഘടനാപരമായ മറ്റ് മാര്‍ഗങ്ങളിലൂടെയും
പരിഹരിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.
Sadbhavana Day Pledge
I take this solemn pledge that I will work for the emotional oneness
and harmony of all the people of India regardless of caste, region,
religion or language. I further pledge that I shall resolve all
differences among us through dialogue and constitutional means without
resorting to violence.
DA ENHANCED - MATHRUBHUMI NEWS
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആറു ശതമാനം
ക്ഷാമബത്തകൂടി അനുവദിച്ച് മന്ത്രി കെ.എം.മാണി ഉത്തരവിട്ടു. ഇതോടെ
ക്ഷാമബത്ത അടിസ്ഥാനശമ്പളത്തിന്റെ 86 ശതമാനമായി ഉയരും. 2015 ജനവരി മുതല്‍
ഇതിന് പ്രാബല്യമുണ്ടായിരിക്കും. വര്‍ധിപ്പിച്ച ഡി.എ. ആഗസ്തിലെ
ശമ്പളത്തോടൊപ്പം കിട്ടും.
കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ ക്ഷാമബത്തയും ഇതോടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭ്യമാകും. പ്രതിവര്‍ഷം ഏകദേശം ആയിരം കോടി രൂപയുടെ അധികബാധ്യതയാണ് ഇതുമൂലം സര്‍ക്കാരിനുണ്ടാവുക..
കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ ക്ഷാമബത്തയും ഇതോടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭ്യമാകും. പ്രതിവര്‍ഷം ഏകദേശം ആയിരം കോടി രൂപയുടെ അധികബാധ്യതയാണ് ഇതുമൂലം സര്‍ക്കാരിനുണ്ടാവുക..
Tuesday, August 4, 2015
വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കിലോ അരി
ഉച്ചഭക്ഷണ
പദ്ധതിയുടെ പരിധിയില്‍ വരുന്ന സ്കൂള്‍ കുട്ടികള്‍ക്ക് ഓണം
ഉത്സവത്തോടനുബന്ധിച്ച് സൗജന്യമായി അഞ്ച് കിലോ അരി വീതം വിതരണം
ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിച്ചു.
Monday, August 3, 2015
INSPIRE AWARD
Friday, July 31, 2015
വി.എച്ച്.എസ്.ഇ: രജിസ്ട്രേഷനും പരീക്ഷാ തീയതിയും നീട്ടി
തൊഴിലധിഷ്ഠിത
ഹയര്‍ സെക്കന്‍ഡറി സെപ്തംബര്‍ ഒന്നുമുതല്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന
തിയറി പരീക്ഷകള്‍ സെപ്തംബര്‍ 28 മുതലും ടൈപ്പ്റൈറ്റിംഗ് ഉള്‍പ്പെടെയുള്ള
പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്തംബര്‍ 22 മുതലും പുനഃക്രമീകരിച്ചു.
ഒന്നാംവര്‍ഷ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോറുകള്‍ ഇംപ്രൂവ്
ചെയ്യുന്നതിനും 2010 മാര്‍ച്ച് മുതല്‍ 2015 മാര്‍ച്ച് വരെയുള്ള രണ്ടാംവര്‍ഷ
പരീക്ഷകളിലോ വിവിധ വിഷയങ്ങള്‍ക്ക് ഡി പ്ലസ് ഗ്രേഡോ അതിനു മുകളിലുള്ള
ഗ്രേഡുകളോ ലഭിക്കാത്തവര്‍ പ്രാക്ടിക്കലിന് സി ഗ്രേഡോ അതിനു മുകളിലുള്ള
ഗ്രേഡുകളോ ലഭിക്കാത്തവര്‍ എന്നിവര്‍ക്ക് ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക്
രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള തീയതി ആഗസ്റ്റ് മൂന്നുവരെ നീട്ടി.
Wednesday, July 29, 2015
അധ്യാപകര്‍ക്ക് പരിശീലനം
സെന്‍ട്രല്‍
കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രയിനിങ്
അധ്യാപകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 15
മുതല്‍ ഒക്ടോബര്‍ ആറ് വരെയാണ് പരിശീലനം. രാജസ്ഥാനിലെ ഉദയ്പൂര്‍ സ്വരൂപ്
സാഗര്‍ അംബാഗാര്‍ഹിലെ സി.സി.ആര്. ട്രയിനിങ് സെന്ററില്‍ നടക്കുന്ന പരിശീലന
പരിപാടിക്കായി ആഗസ്റ്റ് 16 വരെ അപേക്ഷിക്കാം.
വിശദാംശങ്ങള്‍www.ccrtindia.gov.in-ല്‍ ലഭിക്കും. താത്പര്യമുള്ള അധ്യാപകര്‍
നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ ഡയറക്ടര്‍, സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ്
എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രയിനിങ് (എസ്.സി.ഇ.ആര്.ടി)
വിദ്യാഭവന്, പൂജപ്പുര പി.ഒ, തിരുവനന്തപുരം - 695 012 വിലാസത്തില്‍
സമര്‍പ്പിക്കണം ഫോണ്‍ : 0471 - 2341883/2310323.
Tuesday, July 28, 2015
പ്ലസ് വണ്‍: രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്
Subscribe to:
Posts (Atom)