Sri Mahmud K Pukayoor, Al falah English School, Peringadi, Mahe is sharing with us a few intensive Coaching Sessions for SSLC English, based on the revised Text Book. Sheni School blog team extend our sincere gratitude to Sri Mahmud sir for his sincere effort.
എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (ഹിയറിംഗ്
ഇംപേർഡ്), റ്റി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്) പരീക്ഷയുടെ
ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോക്കോപ്പി, സൂക്ഷ്മപരിശോധന
എന്നിവയ്ക്കുള്ള അപേക്ഷകൾ പരീക്ഷാഭവന്റെ വെബ്സൈറ്റുകളിലൂടെ മേയ് 10ന്
ഉച്ചയ്ക്ക് ഒരു മണിവരെ ഓൺലൈനായി സമർപ്പിക്കാം. എസ്.എസ്.എൽ.സി
വിദ്യാർത്ഥികൾ https://sslcexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി വിദ്യാർത്ഥികൾ http://thslcexam.kerala.gov.in ലും എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്) വിദ്യാർത്ഥികൾ http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്) വിദ്യാർത്ഥികൾ http://sslchiexam.kerala.gov.in/thslc_2019 ലും
ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം. സർട്ടിഫിക്കറ്റിൽ വരുന്ന വിവരങ്ങൾ
പരിശോധിക്കുന്നതിനുള്ള ‘Certificate View’ ഈ വെബ്സൈറ്റുകളിലൂടെ മെയ് 13
വരെ പരിശോധിക്കാം. വിശദനിർദ്ദേശങ്ങൾ നിർദ്ദിഷ്ട വെബ്സൈറ്റുകളിൽ ലഭ്യമാണ്.
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് ആറിന് ഉച്ചയ്ക്ക് രണ്ടിന്
പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി
(ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി
എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഉണ്ടായിരിക്കും.ഫലപ്രഖ്യാപനത്തിനുശേഷം പി.ആർ.ഡി ലൈവ് എന്ന മൊബൈൽ ആപ്പിലും, http://keralapareekshabhavan.in https://sslcexam.kerala.gov.in www.results.kite.kerala.gov.in http://results.kerala.nic.in www.prd.kerala.gov.in
എന്നീ സൈറ്റുകളിലും ഫലം ലഭ്യമാകും.
എസ്.എസ്.എൽ.സി(എച്ച്.ഐ), റ്റി.എച്ച്.എസ്.എൽ.സി (എച്ച്.ഐ)റിസൾട്ട് http://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി റിസൾട്ട് http://thslcexam.kerala.gov.in ലും ലഭ്യമാകും. എസ്.എസ്.എൽ.സി ഫലമറിയാൻ കൈറ്റിന്റെ പോർട്ടലും സഫലം 2019 'മൊബൈൽ ആപ്പും
തിങ്കളാഴ്ച (മെയ് 6) രണ്ടൺുമണി മുതൽ www.results.kite.kerala.gov.in വെബ്സൈറ്റിലൂടെ
എസ്.എസ്.എൽ.സി ഫലമറിയാൻ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ
എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം ഒരുക്കി. ഇതിനുപുറമെ 'സഫലം 2019' എന്ന
മൊബൈൽ ആപ് വഴിയും ഫലമറിയാം. വ്യക്തിഗത റിസൾട്ടിനു പുറമെ സ്കൂൾ
വിദ്യാഭ്യാസ ജില്ല റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം,
വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്സുകൾ തുടങ്ങിയവ
ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും 'റിസൾട്ട്
അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ മൂന്നു മണി മുതൽ
ലഭ്യമാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും "Saphalam 2019' എന്നു നൽകി ആപ്
ഡൗൺലോഡ് ചെയ്യാം. നേരത്തെതന്നെ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്തു വയ്ക്കുന്നത്
എളുപ്പത്തിൽ ഫലം ലഭിക്കാൻ സഹായിക്കും. ഇതിനായി പ്രത്യേക ക്ലൗഡധിഷ്ഠിത
സംവിധാനം കൈറ്റ് ഒരുക്കിയിട്ടുണ്ട്. ഹയർ സെക്കന്ററിവൊക്കേഷണൽ ഹയർ
സെക്കന്ററി ഫലങ്ങളും പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഇതേ പോർട്ടലിലും ആപ്പിലും
ലഭ്യമാക്കും.
പ്രൈമറിതലം മുതലുളള കൈറ്റ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സംവിധാനം
ലഭ്യമാക്കിയിട്ടുള്ള 11769 സ്കൂളുകളിലും വിദ്യാർത്ഥികൾക്ക്
റിസൾട്ടറിയാനുള്ള സംവിധാനം ഒരുക്കാൻ നിർദ്ദേശിച്ചിട്ടുൺെന്ന് കൈറ്റ് വൈസ്
ചെയർമാൻ കെ. അൻവർ സാദത്ത് അറിയിച്ചു.
ഫലങ്ങളും പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഇതേ പോർട്ടലിലും ആപ്പിലും
ലഭ്യമാക്കും
പ്രൈമറിതലം മുതലുളള കൈറ്റ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സംവിധാനം
ലഭ്യമാക്കിയിട്ടുള്ള 11769 സ്കൂളുകളിലും വിദ്യാർത്ഥികൾക്ക്
റിസൾട്ടറിയാനുള്ള സംവിധാനം ഒരുക്കാൻ നിർദ്ദേശിച്ചിട്ടുൺെന്ന് കൈറ്റ് വൈസ്
ചെയർമാൻ കെ. അൻവർ സാദത്ത് അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിൽ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസാനുകൂല്യം നടപ്പു വർഷം മുതൽ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകും. ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥികൾ മേയ് 31നകം അവരവരുടേയും രക്ഷിതാവിന്റേയും പേരിലുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കണം. നിലവിൽ അക്കൗണ്ട് ഉള്ളവർ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കണം.
2019-20 വർഷം അടയ്ക്കേണ്ട ആദായനികുതിയുടെ ആദ്യ വിഹിതം അടയ്ക്കേണ്ടത്
മാർച്ച് മാസത്തെ ശമ്പളത്തിൽ നിന്നും ആണല്ലോ. പുതിയ നിരക്ക് പ്രകാരം, ഇത്
വരെ നികുതി നൽകിയ പലർക്കും ഈ വർഷം നികുതി നൽകേണ്ടി വരില്ല. അതിനാൽ ഇപ്പോൾ
തന്നെ നികുതി കണക്കാക്കി ആവശ്യമെങ്കിൽ മാത്രം കുറയ്ക്കുക.
നികുതി നിരക്കിൽ മാറ്റം ഇല്ല എങ്കിലും, കഴിഞ്ഞ വർഷം 3,50,000 വരെ Taxable
Income ഉള്ളവർക്ക് ലഭിച്ചിരുന്ന Section 87A പ്രകാരമുള്ള 2,500 രൂപ
റിബേറ്റ് ഈ വർഷം 12,500 രൂപയായി ഉയർത്തിയിരിക്കുന്നു. 5,00,000 വരെ Taxable
Income ഉള്ളവർക്ക് ഇത് ലഭിക്കും. ഫലത്തിൽ 5,00,000 വരെ Taxable Income
ഉള്ളവർക്ക് നികുതി നൽകേണ്ടി വരില്ല. ഇത് കൂടാതെ Standard Deduction 40,000
രൂപ 50,000 ആയി ഉയർത്തിയിരിക്കുന്നു.
നികുതി നൽകേണ്ടവർക്ക് 12,500 രൂപയോ അതിൽ കൂടുതലോ ആയിരിക്കും നികുതി.
അതുകൊണ്ട് നികുതി അടയ്ക്കാനുള്ളവർ ആദ്യ മാസം തന്നെ നികുതി കുറച്ചു
തുടങ്ങുക.
നികുതി കണക്കാക്കി Anticipatory Statement തയ്യാറാക്കാൻ സോഫ്റ്റ്വെയർ പരിചയപ്പെടുത്തട്ടെ.
Sudheer kumar T.K Headmaster, K C A L P School, Eramangalam
8, 9, ക്ലാസുകളിലെയും എല്‍ പി , യു.പി വിഭാഗത്തിന്റെ കുട്ടികളുടെയും പ്രൊമോഷൻ റെക്കോർഡ് തയ്യാറാക്കുന്നതിനുള്ള പ്രോഗ്രാം ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര GOHSS ലെ ഗണിത അധ്യാപകന് ശ്രീ വിമൽ സി. ജി സാർ. Ubuntu ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും Windows OS ലെ Excel 2007 ഉം അതിന് ശേഷമുള്ള version കളിലും പ്രവർത്തിക്കുന്നതും ആയ രണ്ടു തരം Spread Sheet കളാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്. സമ്പൂർണയിൽ നിന്നും കുട്ടികളുടെ വിവരങ്ങൾ (Reports)എടുത്തു് പ്രൊമോഷൻ റെക്കോർഡ് എളുപ്പതിതല്‍ തയ്യാറാക്കാം. സംമ്പൂര്‍ണ്ണയില്‍നിന്ന് കുട്ടികളുടെ ആവശ്യമായ വിവരങ്ങള്‍ എടുക്കുന്ന രീതിയും ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പികുന്ന രീതിയും വിശദീകരിക്കുന്ന വീഡിയോ ട്യൂട്ടോറിയലുകളും ലഭ്യമാണ്. ഈ പ്രോഗ്രാം തയ്യാറാക്കി ഷേണി ബ്ലോഗിലേക്ക് അയച്ചു തന്ന ശ്രീ വിമൽ സാറിന് ഷേണ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പ് വീഡിയോ കാണുക...
സംശയങ്ങളക്ക് ഈ നമ്പറില്‍ വിളിക്കുക ..9495167745 FOR UBUNTU LP SECTION UP SECTION STANDARD 8 STANDARD 9 FOR WINDOWS LP SECTION UP SECTION STANDARD 8 STANDARD 9
HOW TO GENERATE REPORTS FROM SAMPOORNA - VIDEO
SSLC ജീവശാസ്ത്ര പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് വേണ്ടി ബയോളജിയിലെ മൂന്ന് സെറ്റ് മാതൃകാ ചോദ്യ പേപ്പറുകൾ മലയാളം, ഇംഗ്ലീഷ് മീഡിയകളില്‍ തയ്യാറാക്കി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കൊണ്ടോട്ടി PPMHSS KOTTUKKARA യിലെ ശ്രീ റിയാസ് സാര്‍. ശ്രീ റിയാസ് സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD BIOLOGY MODEL QUESTIONS MAL MEDIUM
പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഗണിത്തില്‍ ഉന്നത വിജയം ഉറപ്പിക്കുവാന്‍ വേണ്ടി തയ്യാറാക്കിയ വീഡിയോ ക്ലാസ്സുകള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പിണങ്ങോട് WOHSS ലെ അധ്യാപകന് ശ്രീ ടി.സി സുലൈമാന്‍ സാര്‍. ശ്രീ ടി.സി സുലൈമാന്‍ സാറിനും അദ്ദേഹം നേതൃത്വം നല്കുന്ന Dj Mission You tube channelനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Mathematics ൽ ഏറ്റവും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കാം