- നിലവിലുള്ളത്). ഹെഡ്മാസ്റ്റര്‍ 41500-83000(20740-36140) HM(HG)- 45800-87000 (22360-37940) ; HSA 30700-62400 (15380-25900) ; HSA(HG)- 33900-68700(16980-31360) . HSA(Sen. Gr) 37500-75600 (18740-33680) HSA(Sel Grade) 39500-79200 (19240-34500) UP HM 37500-75600(18740-33680) UP HM(HG) 39500- 79200(19240-34500) UP HM(Sen Gr) 41500-83000(20740-36140). LPSA-UPSA 26500-54000 (13210-22300) LP/UP(G) 29200-59400 (14620-25280) LP/UP(Sr.Gr) 32300-65400(16180-31360) LP/UP (Sel. Grade)33900-68700 (16980-31360)
- Pay Revision Commission നിര്‍ദ്ദേശിച്ച പുതിയ Master Scale താഴെപ്പറയുന്നപ്രകാരമാണ്
Tuesday, July 14, 2015
PAY COMMISION REPORT HIGHLIGHTS
പാഠപുസ്തക വിതരണം 20 നകം പൂര്‍ത്തിയാകും
സംസ്ഥാനത്തെ പാഠപുസ്തക വിതരണം ഈ മാസം 20 ന് മുമ്പ് പൂര്‍ത്തിയാക്കാന്‍
ആവശ്യമായ നടപടികളുടെ പുരോഗതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ
അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. അച്ചടി പൂര്‍ത്തിയാവുന്ന
മുറയ്ക്ക് പുസ്തകങ്ങള്‍ ഹബ്ബില്‍ എത്തിക്കുന്നതിനും അവിടെ നിന്നും
സൊസൈറ്റികള്‍ വഴി സ്‌കൂളിലെത്തിക്കുന്നതിനും ഏകോപിച്ചുള്ള
പ്രവര്‍ത്തനങ്ങളുണ്ടാവണമെന്ന് വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ക്ക്
മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ
കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി
പി.കെ.അബ്ദുറബ്ബ്, കൃഷി മന്ത്രി കെ.പി.മോഹനന്‍ ഉന്നത ഉദ്യോഗസ്ഥര്‍
തുടങ്ങിയവര്‍ പങ്കെടുത്തു.
Thursday, July 9, 2015
SETICalc- An ICT application to self evaluate - Circles (Class X)
പത്താം തരം ഗണിത പാഠപുസ്തകത്തിലെ വൃത്തങ്ങള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി TSNMHS, കുണ്ടൂര്‍കുന്നിലെ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETICalc(Self Evaluation Tool in Calc) എന്ന ഐ.സി.ടി അപ്ലികെഷന്‍ ഇവിടെ പരിചയപ്പെടുത്തുന്നു. പത്താം ക്സാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്കു ഇത് ഉപകാരപ്രദമാകും എന്ന് പ്രത്യാശിക്കുന്നു. ഈ സോഫ്ട് വെയര്‍ അയച്ചു തന്ന പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍
പത്താം തരം ഗണിത പാഠപുസ്തകത്തിലെ വൃത്തങ്ങള്‍ എന്ന പാഠഭാഗത്തെ SETICalc ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
പത്താം തരം ഗണിത പാഠപുസ്തകത്തിലെ വൃത്തങ്ങള്‍ എന്ന പാഠഭാഗത്തെ SETICalc ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Wednesday, July 8, 2015
SETIGam - Biology Class VIII - Chapter 2
പുതുക്കിയ എട്ടാം ക്ലാസ് ജീവശാസ്ത്ര പാഠപുസ്തകത്തിലെ കോശജാലങ്ങള്‍ എന്ന അധ്യായത്തെ അടിസ്ഥാനമാക്കി TSNMHS, കുണ്ടൂര്‍കുന്നിലെ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETIGAM പരിചയപ്പെടുത്തുന്നു. മുമ്പ് അവതരിപ്പിച്ച സെറ്റിഗാമുകളെപ്പോലെ ചുവടെയുള്ള ലിങ്കില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. ഇപ്പോള്‍ ലഭിച്ച ഫയലിനെ Right Click ചെയ്ത് Extract Here നല്‍കിയാല്‍ അതെ Location-ല്‍ setigambiology_viii_02.gambasഎന്ന പേരില്‍ ഒരു ഫയല്‍ സേവ് ചെയ്യപ്പെട്ടിട്ടുണ്ടാവും ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.പ്രമോദ് മൂര്‍ത്തി സാരിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍
കോശജാലങ്ങള്‍ എന്ന പാഠഭാഗത്തിലെ SETIGAM ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
Monday, July 6, 2015
SETIGam PHYSICS Class VIII - Chapter 9 - chalanam
പുതുക്കിയ എട്ടാം ക്ലാസ് ഫിസിക്സ് പാഠപുസ്തകത്തിലെ ചനനം എന്ന അധ്യായത്തെ അടിസ്ഥാനമാക്കി TSNMHS, കുണ്ടൂര്‍കുന്നിലെ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETIGAM പരിചയപ്പെടുത്തുന്നു. മുമ്പ് അവതരിപ്പിച്ച സെറ്റിഗാമുകളെപ്പോലെ ചുവടെയുള്ള ലിങ്കില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. ഇപ്പോള്‍ ലഭിച്ച ഫയലിനെ Right Click ചെയ്ത് Extract Here നല്‍കിയാല്‍ അതെ Location-ല്‍ setigamphysics_viii_09.gambas എന്ന പേരില്‍ ഒരു ഫയല്‍ സേവ് ചെയ്യപ്പെട്ടിട്ടുണ്ടാവും ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.പ്രമോദ് മൂര്‍ത്തി സാരിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍
ചലനം എന്ന പാഠഭാഗത്തിലെ SETIGAM ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
Wednesday, July 1, 2015
Income Tax Return - E Filing
CLICK FOR NOTIFICATION
Chapter VI A കിഴിവുകൾ കുറയ്ക്കുന്നതിന് മുമ്പുള്ള വരുമാനം (അതായത്, ആകെ ശമ്പളത്തില്‍ നിന്നും അനുവദനീയമായ അലവന്‍സുകള്‍, പ്രൊഫഷനല്‍ ടാക്സ്, ഹൌസിംഗ് ലോണ്‍ പലിശ എന്നിവ മാത്രം കുറച്ച ശേഷമുള്ളത്) 2,50,000 രൂപയിൽ കൂടുതലുള്ളവരെല്ലാം റിട്ടേണ്‍ സമർപ്പിക്കണം.
Wednesday, June 24, 2015
HOW TO CHANGE ADMIN PASSWORD IN SAMPOORNA - A POST BY SITC FORUM PALAKKAD
Date Entry Users in Sampoorna
സമ്പൂര്‍ണ്ണയുമായി ബന്ധപ്പെട്ട് നിരവധി പേര്‍ ഉന്നയിച്ച ഒരു സംശയമാണ് Admin Level-ല്‍ നിന്ന് മാറ്റി മറ്റ് Users-നെ തയ്യാറാക്കാമോ എന്ന്. പ്രധാനാധ്യാപകന്റെ Username, Password ഇവ എല്ലാ അധ്യാപകര്‍ക്കും നല്‍കുന്നത് ഒഴിവാക്കുന്നതിന് ഇത് ഉപകരിക്കും. ഒരു
വിദ്യാലയത്തിലെ പ്രധാനാധ്യാപകന് അതെ വിദ്യാലയത്തിലെ വിവിധ ക്ലാസ്
അധ്യാപകര്‍ക്ക് അവരുടെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ എഡിറ്റ്
ചെയ്യുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും School-ന്റെ Username
,Password ഇവക്ക് പകരം അവര്‍ക്ക് സ്വന്തമായി Username , Password നല്‍കി
User-മാരായി നല്‍കുന്നതിനുള്ള സംവിധാനം സമ്പൂര്‍ണ്ണയില്‍ നിലവിലുണ്ട്.
പരിമിതമായ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് അനുവദിച്ചു
നല്‍കിയിരിക്കുന്നത്. അവര്‍ക്ക് അനുവാദം നല്‍കിയിരിക്കുന്ന ക്ലാസുകളിലെ
കുട്ടികളുടെ വിശദാംശങ്ങള്‍ എഡിറ്റ് ചെയ്യുക മാത്രമേ ഇവര്‍ക്ക് സാധിക്കൂ.
മറ്റ് ക്ലാസുകളിലെ കുട്ടികളുടെ വിശദാംശങ്ങള്‍ ഇവര്‍ക്ക് കാണാമെങ്കിലും
എഡിറ്റ് ചെയ്യുക അസാധ്യമാവും. ഇതിനായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ താഴെ
വിശദീകരിക്കുന്നു.
Monday, June 22, 2015
DATE DIGITS MAGIC BY PRAMOD MURTHY M N
SETIGAM-കളിലൂടെ നമുക്കേവര്‍ക്കും സുപരിചിതനായ ശ്രീ പ്രമോദ് മൂര്‍ത്തി
സാര്‍ രസകരമായ ഒരു ഗണിതപ്രവര്‍ത്തനം പരിചയപ്പെടുത്തുന്നു. ഗണിതത്തിലെ
ചതുഷ്‌ക്രിയകളെ ഉപയോഗിച്ച് വിനോദവും വിജ്ഞാനവും കലര്‍ന്ന ഒരു കണ്ടെത്തല്‍.
ജൂണ്‍ , ജുലൈ മാസങ്ങളിലെ എല്ലാ തീയതികളെയും വര്‍ഷവുമായി ചതുഷ്‌ക്രിയകളുടെ
സഹായത്തോടെ ബന്ധപ്പെടുത്തി എഴുതിയ പ്രവര്‍ത്തനങ്ങള്‍ pdf ഫയലായി അയച്ചു
തന്നത് ചുവടെ പ്രസിദ്ധീകരിക്കുന്നു. തീയതിയും മാസവും വിവിധ ക്രിയകളുടെ
സഹായത്തോടെ വര്‍ഷത്തിലെ അക്കങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.
ഉദാഹരണത്തിന് ജൂണ്‍ മാസത്തിലെ 01.06.2015 എന്നതിനെ 0+10+6= 20+1-5 (16=16). അതായത് ദിവസവും മാസവും കൂടിയുള്ള അക്കങ്ങളെ ക്രിയകളുപയോഗിച്ച് വര്‍ഷത്തിലെ അക്കങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതു പോലെ തന്നെ ജുലൈ മാസത്തിലെ 01-07-2015 എന്നതിനെ 0+1+0+7 = 2+0+1+5 (8 = 8 )എന്ന് ബന്ധിപ്പിച്ചിരിക്കുന്നു.
ജൂണ്‍ ജുലൈ മാസങ്ങളിലെ എല്ലാ തീയതികളെയും 2015-മായി എങ്ങനെ ബന്ധിപ്പിച്ചിരിക്കുന്നു എന്ന് കാണുന്നതിന് ചുവടെയുള്ള ലിങ്ക് കാണുക .
ഉദാഹരണത്തിന് ജൂണ്‍ മാസത്തിലെ 01.06.2015 എന്നതിനെ 0+10+6= 20+1-5 (16=16). അതായത് ദിവസവും മാസവും കൂടിയുള്ള അക്കങ്ങളെ ക്രിയകളുപയോഗിച്ച് വര്‍ഷത്തിലെ അക്കങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതു പോലെ തന്നെ ജുലൈ മാസത്തിലെ 01-07-2015 എന്നതിനെ 0+1+0+7 = 2+0+1+5 (8 = 8 )എന്ന് ബന്ധിപ്പിച്ചിരിക്കുന്നു.
ജൂണ്‍ ജുലൈ മാസങ്ങളിലെ എല്ലാ തീയതികളെയും 2015-മായി എങ്ങനെ ബന്ധിപ്പിച്ചിരിക്കുന്നു എന്ന് കാണുന്നതിന് ചുവടെയുള്ള ലിങ്ക് കാണുക .
Thursday, June 11, 2015
SETIGAM SERIES - MATHEMATICS VIII
പുതുക്കിയ എട്ടാം ക്ലാസ്സ് ഗണിതത്തിലെ ചതുര്‍ഭുജങ്ങള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി ഗണിതശാസ്ത്ര ക്ലബ്ബ് TSNMHS Kundurkunnu തയ്യാറാക്കിയ SETIGAM ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മുമ്പ് പരിചയപ്പെട്ട SETIGAMകളെപ്പോലെ തന്നെ ചുവടെയുള്ള ലിങ്കില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലിനെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്യുകയും അതിനെ Right Click ചെയ്ത് Extract Here നല്‍കിയാല്‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനസജ്ജ്മാകും .Extract ചെയ്യുന്ന ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. പാഠപുസ്തകത്തിലെ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് സ്വയം വിലയിരുത്തുന്നതിന് സഹായകരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി നല്‍കിയതിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍. ഈ സോഫ്ട് വെയര്‍ ഉബുണ്ടു 10.04ന്‍ പ്രവര്‍ത്തിക്കും.
എട്ടാം ക്ലാസ്സ് ഗണിതത്തിലെ ചതുര്‍ഭുജങ്ങള്‍ എന്ന പാഠഭാഗത്തെ SETIgam ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
എട്ടാം ക്ലാസ്സ് ഗണിതത്തിലെ ചതുര്‍ഭുജങ്ങള്‍ എന്ന പാഠഭാഗത്തെ SETIgam ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Monday, June 1, 2015
Tuesday, May 19, 2015
Higer Secondary Text Books - Plus Two( Draft)
Monday, May 18, 2015
SETIGam Exam Series - Std VIII - BIOLOGY and MATHS
SETIGam Exam Series are taken from Maths blog and SITC Forum.Our blog tried to bring all Posts related to SETIGam Exam Series
under one roof.We are highly indebted to the above mentioned blogs. We
do not forget to extend our sincere gratitude to the teachers who
suffered hardships to prepare these materials.....
പുതുക്കിയ
എട്ടാം ക്ലാസ് പാഠപുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന Self
Evaluation Tools-ല്‍ ആദ്യത്തേത് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ജീവശാസ്ത്രത്തിലെ ഒന്നാമത്തെ അധ്യായമായ 'കുഞ്ഞറക്കുള്ളിലെ ജീവരഹസ്യങ്ങള്‍'
എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി TSNM HS കുണ്ടൂര്‍കുന്നിലെ ജീവശാസ്ത്രം
ക്ലബ് തയ്യാറാക്കിയ SETIGAM ഒരു പക്ഷെ പുതിയ പാഠപുസ്തകവുമായി
ബന്ധപ്പെടുത്തി തയ്യാറാക്കിയ ആദ്യ പഠനവിഭവമായിരിക്കും ഇത്. അതോടൊപ്പം തന്നെ
മണ്ണാര്‍ക്കാട് നടക്കുന്ന അവധിക്കാല അധ്യാപക പരിശീലനത്തില്‍ തയ്യാറാക്കിയ
ഗണിതത്തിലെ ആദ്യ അധ്യായവുമായി ബന്ധപ്പെട്ട ഒരു ICT Tool.
പാഠപുസ്തകത്തിലെ വിവിധ ഭാഗങ്ങളെ കുട്ടികള്‍ക്ക് സ്വയം പരിശോധിക്കുന്നതിനും
അവ പരിചയപ്പെടുന്നതിനും രണ്ട് പ്രവര്‍ത്തനങ്ങളും ഏറെ സഹായകരമാകും
എന്നതില്‍ തര്‍ക്കമില്ല. ഉബുണ്ടു 10.04-ല്‍ പ്രവര്‍ത്തിക്കുന്ന ഈ
സോഫ്റ്റ്‌വെയറുകള്‍ താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത്
കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. Extract ചെയ്തെടുക്കുന്ന ഫയലില്‍
ഡബിള്‍ക്ലിക്ക് ചെയ്ത് ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
ബയാളജിയുടെ സോഫ്റ്റ്‌വെയറില്‍ സമയം ക്രമീകരിക്കുക എന്ന ജാലകത്തില്‍ നിന്നും
സമയം തിരഞ്ഞെടുത്ത് OK ബട്ടണ്‍ അമര്‍ത്തുന്നതോടെ പ്രവര്‍ത്തനം
ആരംഭിക്കുകയായി. ഇടത് വശത്തുള്ള Main Menu എന്നതില്‍ ക്ലിക്ക്
ചെയ്യുമ്പോള്‍ ലഭിക്കുന്ന ബട്ടണിലെ പരീക്ഷക്ക് മുമ്പ് എന്നതില്‍ ക്ലിക്ക്
ചെയ്ത് പരീക്ഷ എഴുതുന്ന കുട്ടിയെ രജിസ്റ്റര്‍ ചെയ്യുക.തുടര്‍ന്ന് പരീക്ഷ
തുടങ്ങുന്നതോടെ ചോദ്യങ്ങള്‍ ദൃശ്യമാകും .ഈ ജാലകത്തിന്റെ ഇടത് വശത്തുള്ള
പരീക്ഷ എന്നതില്‍ ക്ലിക്ക് ചെയ്ത് ഉത്തരങ്ങള്‍ കണ്ടെത്താവുന്നതാണ്. എല്ലാ
ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതി മതിയാക്കാം എന്നതില്‍ ക്ലിക്ക് ചെയ്യുന്നതോടെ
അടുത്ത ചോദ്യം തിരഞ്ഞെടുക്കുന്നതിനുള്ള ജാലകം ലഭിക്കും. ഇത്തരത്തില്‍
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതി കഴിഞ്ഞാല്‍ പരീക്ഷക്ക് ശേഷം എന്നതിലെ
സ്കോര്‍ഷീറ്റ് വഴി സ്കോറുകളും തെറ്റിയവയുടെ ശരിയുത്തരങ്ങളും കണ്ടത്താന്‍
കഴിയും. സോഫ്റ്റ്‌വെയര്‍ തയായറാക്കിയ ജീവശാസ്ത്രം ക്ലബിനും നമുക്കയച്ചു
തന്ന പ്രമോദ് സാറിനും ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
ഗണിതത്തിലെ പ്രവര്‍ത്തനം ആദ്യ അധ്യായവുമായി ബന്ധപ്പെട്ടതാണ്.
തുല്യത്രികോണങ്ങള്‍ എന്ന ഈ അധ്യായത്തിലെ പ്രവര്‍ത്തനങ്ങള്‍ പാഠപുസ്തകത്തിലെ
ഇരുപതോളം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതാണ്. അതിലെ ത്രികോണത്തിലെ കോണുകളും
വശങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആശയം ഊട്ടിയുറപ്പിക്കാന്‍
സഹായകരമാകും എന്നതില്‍ സംശയമില്ല. ഈ രണ്ട് സോഫ്റ്റ്‌വെയറുകളും ഫോറം
ബ്ലോഗിനയച്ചുതന്ന കുണ്ടൂര്‍കുന്ന് സ്കൂളിലെ എസ് ഐ ടി സി കൂടിയായ പ്രമോദ്
സാറിന് നന്ദി.
രണ്ട് സോഫ്റ്റ്‌വെയറുകളും ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്കുകള്‍ ചുവടെ.
ഗണിതം-തുല്യത്രികോണങ്ങള്സമവാക്യങ്ങള് അധ്യായം 2
ഭൗതശാസ്ത്രം - അളവുകളും യൂനിറ്റുകളും
Sunday, May 17, 2015
SETIGam Exam Series 3
അധ്യാപകന്റെ
സഹായം കൂടാതെ തന്നെ താന്‍ പഠിച്ച ഓരോ യൂണിറ്റിന്റേയും പരീക്ഷയെഴുതാന്‍
സാധിക്കുമെന്ന അവസ്ഥ വന്നതോടെ SETIGam പരീക്ഷാ സോഫ്റ്റ്വെയറിനെ
ആശ്രയിക്കുന്ന കുട്ടികളുടെ എണ്ണം ദിവസങ്ങള്‍ കഴിയുന്തോറും വര്‍ദ്ധിച്ചു
വരികയാണ്. പല വിദ്യാലയങ്ങളില്‍ നിന്നും അധ്യാപകര്‍ തന്നെ SETIGam
പരീക്ഷയെഴുതാന്‍ കുട്ടികളോട് നിര്‍ദ്ദേശിക്കുന്നുവെന്ന അറിവ് മാത്സ്
ബ്ലോഗിന് ഏറെ സന്തോഷമുണ്ടാക്കുന്നു. ഗണിതത്തിനു മാത്രമല്ല, മറ്റു
വിഷയങ്ങളിലുള്ള SETIGam പരീക്ഷയ്ക്ക് ആവശ്യക്കാരേറിയതോടെ പ്രമോദ് മൂര്‍ത്തി
സാറും ഇപ്പോള്‍ വല്ലാത്ത തിരക്കിലാണ്. എന്നാല്‍ GAMBAS എന്ന പ്രോഗ്രാമിനെ
ഉപയോഗപ്പെടുത്തുന്നതിനോ അതുവഴി പരീക്ഷകള്‍ തയ്യാറാക്കുന്നതിനോ ആരും
ശ്രമിക്കുന്നില്ലെന്നൊരു പരാതിയും അദ്ദേഹത്തിനുള്ളതായി മനസ്സിലാക്കാന്‍
ഞങ്ങള്‍ക്ക് കഴിഞ്ഞു. Open Source ആയതിനാല്‍ ഈ പ്രോഗ്രാമിനെ ആര്‍ക്കു
വേണമെങ്കിലും ഉപയോഗപ്പെടുത്താനും മെച്ചപ്പെടുത്താനുമൊക്കെ
പരിശ്രമിക്കാവുന്നതാണല്ലോ. പക്ഷേ നേരത്തേ അദ്ദേഹം തയ്യാറാക്കിയ SETIGam
പരീക്ഷകളെല്ലാം നിങ്ങള്‍ ചെയ്തു നോക്കിക്കാണുമെന്നു കരുതുന്നു.ഇത്തവണ
പ്രമോദ് സാര്‍ തയ്യാറാക്കി മാത്സ് ബ്ലോഗിന് അയച്ചു തന്നിരിക്കുന്നത്
പത്താം ക്ലാസ് ഗണിതശാസ്ത്രത്തിലെ നാലാം യൂണിറ്റായ ത്രികോണമിതി, ഫിസിക്‌സിലെ
രണ്ടാം യൂണിറ്റായ വൈദ്യുത കാന്തിക പ്രേരണം, രസതന്ത്രത്തിലെ രണ്ടാം
യൂണിറ്റായ രാസപ്രവര്‍ത്തനങ്ങളും മോള്‍ സങ്കല്‍പ്പനവും, ബയോളജിയിലെ ആദ്യ
രണ്ടു യൂണിറ്റുകളായ ഇന്ദ്രിയങ്ങള്‍ക്കുമപ്പുറം, പ്രതികരണങ്ങള്‍ ഇങ്ങനെയും,
ഇംഗ്ലീഷിലെ ആദ്യ രണ്ടു യൂണിറ്റുകളായ Generations, The world of mystry
എന്നിവയുടെ പരീക്ഷാ സോഫ്റ്റ്‍വെയറുകളാണ്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഇവ
ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
ഇന്‍സ്റ്റലേഷന്‍
ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് സോഫ്റ്റ്വെയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ചുവടെ നിന്നും ഓരോ വിഷയങ്ങളുടേയും SETIGam പരീക്ഷാ സോഫ്‌റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുക.
ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ ലഭിച്ച .deb എക്സ്റ്റന്‍ഷനായി വരുന്ന file
ഡബിള്‍ ക്ലിക്ക് ചെയ്ത് Gdebi package installer വഴി administrator
password നല്‍കി ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇന്‍സ്റ്റലേഷനു ശേഷം ഫയലുകള്‍ Application-Education, Application -
Other, Application- Universal access തുടങ്ങിയ മെനുവില്‍ കാണാന്‍
സാധിക്കും.
ഇന്‍സ്റ്റലേഷന്‍
എന്താ പരീക്ഷകളെഴുതാന്‍ തയ്യാറാണോ? എങ്കില്‍ ഏതെങ്കിലുമൊരു പരീക്ഷ ഡൗണ്‍ലോഡ് ചെയ്തെടുത്ത് മുകളില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേപ്രകാരം ഇന്‍സ്റ്റലേഷന്‍ നടത്തി നോക്കുമല്ലോ. അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ അറിയിക്കുമല്ലോ.
Physics Unit - 2 Prepared by MN Narayanan, TSNMHS Kundurkunnu
Chemistry Unit 2 Prepared by Ebrahim Master HS Mudickal
Biology Unit 1 | Unit 2 Prepared by V.M.Vasumathi, TSNMHS Kundurkunnu
Mathematics Unit 4 Prepared by Pramod Moorthy
English Unit 1 | Unit 2
Wednesday, May 13, 2015
Basic Skill Test for SSLC-2016(Updated with SETIGAM's)
പത്താം ക്ലാസിലേക്ക് പ്രവേശിച്ച
വിദ്യാര്‍ഥികളുടെ ഗണിതാഭിരുചിയും അറിവും പരിശോധിക്കുന്നതിനും അവരുടെ
നിലവാരം അറിയുന്നതിനുമായി ഒരു Basic Skill Test-ന് ഉതകുന്ന ഒരു ചോദ്യാവലി
തയ്യാറാക്കി നല്‍കിയത് ഫോറം അംഗവും കല്ലിങ്ങല്‍പാടം ഗവ ഹൈസ്കൂള്‍
ഗണിതാധ്യാപകനും ജെ എസ് ഐ ടി സിയുമായ ശ്രീ വി കെ ഗോപീകൃഷ്ണന്‍ സാര്‍ .
അവധിക്കാല ക്ലാസുകളുടെ ആരംഭദിവസം നടത്താവുന്ന ഈ അഭിരുചി പരീക്ഷയ്ക്കായി
ഗണിതത്തിലെ അടിസ്ഥാനാശങ്ങള്‍ ഉള്‍പ്പെട്ട 30 ചോദ്യങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളം , ഈംഗ്ലീഷ് മീഡിയം വിഭാഗങ്ങള്‍ക്കായി
ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആശയം ബ്ലോഗുമായി പങ്ക്
വെച്ചതിന് അഭിനന്ദനങ്ങള്‍
Basic-Skill Test for SSLC 2016 Students
ശ്രീ ഗോപീകൃഷ്ണന്‍ സാര്‍ തയ്യാറാക്കിയ Basic Skill Test വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ മാതൃകയില്‍ പരീക്ഷിക്കുന്നതിനും പരിശീലിക്കുന്നതിനുമായി ഇതിനനുയോജ്യമായ SETIGAM എസ് ഐ ടി സി ഫോറത്തിന് തയ്യാറാക്കി ലഭിച്ചിട്ടുണ്ട്. മുമ്പ് പരിശീലിച്ച പല SETIGAM-കളെപ്പോലെ ഇവിടെയും താഴെത്തന്നിരിക്കുന്ന ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്യുക. കമ്പ്യൂട്ടറില്‍ സേവ് ചെയ്ത ഫയലില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് Install ചെയ്യുന്നതോടെ ഇത് പ്രവര്‍ത്തനസജ്ജമാകും. Application -> Education -> MathsBasicSkillTest എന്ന മെനു വഴി ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. Ubuntu-വിന്റെ 10.04-ലും 12.04-ലും പ്രവര്‍ത്തിക്കുന്ന രണ്ട് വേര്‍ഷനുകള്‍ ഉണ്ട്. ഇംഗ്ലീഷ്, മലയാളം മീഡിയം തിരഞ്ഞെടുക്കാവുന്നതുമാണ്.
SETIGAM for Basic Skill Test for UBUNTU10.04 Version
SETIGAM for Basic Skill Test for UBUNTU12.04 Version
Basic-Skill Test for SSLC 2016 Students
ശ്രീ ഗോപീകൃഷ്ണന്‍ സാര്‍ തയ്യാറാക്കിയ Basic Skill Test വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ മാതൃകയില്‍ പരീക്ഷിക്കുന്നതിനും പരിശീലിക്കുന്നതിനുമായി ഇതിനനുയോജ്യമായ SETIGAM എസ് ഐ ടി സി ഫോറത്തിന് തയ്യാറാക്കി ലഭിച്ചിട്ടുണ്ട്. മുമ്പ് പരിശീലിച്ച പല SETIGAM-കളെപ്പോലെ ഇവിടെയും താഴെത്തന്നിരിക്കുന്ന ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്യുക. കമ്പ്യൂട്ടറില്‍ സേവ് ചെയ്ത ഫയലില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് Install ചെയ്യുന്നതോടെ ഇത് പ്രവര്‍ത്തനസജ്ജമാകും. Application -> Education -> MathsBasicSkillTest എന്ന മെനു വഴി ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. Ubuntu-വിന്റെ 10.04-ലും 12.04-ലും പ്രവര്‍ത്തിക്കുന്ന രണ്ട് വേര്‍ഷനുകള്‍ ഉണ്ട്. ഇംഗ്ലീഷ്, മലയാളം മീഡിയം തിരഞ്ഞെടുക്കാവുന്നതുമാണ്.
SETIGAM for Basic Skill Test for UBUNTU10.04 Version
SETIGAM for Basic Skill Test for UBUNTU12.04 Version
SETIGAM for CLASS IX MATHS
ഒമ്പതാം
ക്ലാസിലെ പതിമൂന്ന് അധ്യായങ്ങളിലെയും ഗണിത പാഠങ്ങളെ ഉള്‍ക്കൊള്ളിച്ച് SITC
ഫോറത്തിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETIGAM
സോഫ്റ്റ്‌വെയറുകളുടെ സംഗ്രഹമാണ് ഇവിടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
Edu-ubuntu 10.04, 11.04, 12.04 എന്നിവയിലെല്ലാം പ്രവര്‍ത്തിക്കുന്ന ഈ
സോഫ്റ്റ്‌വെയറുകള്‍ ഓരോ യൂണിറ്റിനും പ്രത്യേകം പ്രത്യേകം
തയ്യാറാക്കിയതാണ്. പാഠഭാഗങ്ങള്‍ പരിശീലിക്കുന്നതിനും അറിവുകള്‍ സ്വയം
വിലയിരുത്തുന്നതിനും സഹായകമായ Self Test മാതൃകയിലാണ് ഇവ
തയ്യാറാക്കിയിരിക്കുന്നത്. താഴെത്തന്നിരിക്കുന്ന ലിങ്കുകളില്‍ നിന്നും അവ
ഓരോന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുക.ഫയലുകളെ Extract ചെയ്ത് കമ്പയൂട്ടറില്‍
സേവ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫോള്‍ഡറുകളില്‍ ഡബിള്‍ക്ലിക്ക് ചെയ്താല്‍
പരീക്ഷയുടെ സമയം ക്രമീകരിക്കുന്നതിനുള്ള ജാലകം ലഭിക്കും. 10 ,15
20,25,30,45 മിനിട്ടുകള്‍ വീതമുള്ളവയില്‍ നിന്നും അനുയോജ്യമായ സമയം
തിരഞ്ഞെടുത്ത് OK ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്ന് വരുന്ന ജാലകത്തിലെ ഇടത്
ഭാഗത്ത് കാണുന്ന Main Menu എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ പരീക്ഷക്ക്
മുമ്പ്, ചോദ്യങ്ങള്‍, പരീക്ഷക്ക് ശേഷം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍
കാണാം. ഇവയില്‍ ആദ്യമെനു പരീക്ഷക്ക് മുമ്പ് എന്നതില്‍ ഡബിള്‍ ക്ലിക്ക്
ചെയ്താല്‍ ലഭിക്കുന്ന പുതിയ മെനുവിലെ പേര് രജിസ്റ്റര്‍ ചെയ്യാം എന്നതില്‍
ക്ലിക്ക് ചെയ്യുക.തുറന്ന് വരുന്ന ജാലകത്തിലെ Register Your Details
എന്നതില്‍ ക്ലിക്ക് ചെയ്യുക. വിദ്യാര്‍ഥിയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി
രജിസ്റ്റര്‍ ചെയ്തതിന് ശേഷം മെയിന്‍ മെനുവിന് താഴയുള്ള പരീക്ഷ തുടങ്ങാം
എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഇതിന് താഴെ ചോദ്യങ്ങള്‍ എന്ന മെനു ലഭ്യമാകും.
ഇതില്‍ ഡബില്‍ക്ലിക്ക് ചെയ്താല്‍ ചോദ്യങ്ങളുടെ ലിസ്റ്റ് കാണാവുന്നതാണ്.
ഓരോ ചോദ്യനമ്പറിലും ഡബിള്‍ ക്ലിക്ക് ചെയ്ത് ചോദ്യത്തിന്റെ പേജ് തുറക്കുക.
ചോദ്യം വായിച്ചതിന് ശേഷം ഇതിന്റെ ഇടത് മുകളിലായി കാണുന്ന 'പരീക്ഷ' എന്ന
ബട്ടണില്‍ അമര്‍ത്തിയാല്‍ തുടങ്ങാം, മതിയാക്കാം എന്നിങ്ങനെ 2 Options
കാണാം പരീക്ഷ എഴുതുന്നതിന് തുടങ്ങാം എന്ന ബട്ടണ്‍ അമര്‍ത്തുക. ചോദ്യത്തല്‍
കാണുന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ അതിന്റെ ഉത്തരം എഴുതുന്നതിനുള്ള
നിര്‍ദ്ദേശം ലഭിക്കും ഉത്തരം തിരഞ്ഞെടുത്ത് എന്റര്‍ ബട്ടണ്‍ നല്‍കിയാല്‍
അടുത്ത ഭാഗത്തേക്ക് കടക്കാം. ഇപ്രകാരം എല്ലാ ഭാഗങ്ങളും
പൂര്‍ത്തിയാക്കിയതിന് ശേഷം മതിയാക്കാം എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ അടുത്ത
ചോദ്യത്തിലേക്ക് പോകുന്നതിനുള്ള ജാലകം ലഭിക്കും. ഇപ്രകാരം എല്ലാ
ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതിക്കഴിഞ്ഞാല്‍ വിലയിരുത്തലിനുള്ള അവസരമാണ്.
പരീക്ഷക്ക് ശേഷം എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ സ്കോര്‍ഷീറ്റ് , കുട്ടിയുടെ
ഉത്തരം , പുറത്ത് കടക്കാം എന്നിങ്ങനെ മൂന്ന് ബട്ടണുകള്‍ കാണാം. ഉത്തരങ്ങള്‍
പരിശോധിച്ച് പുറത്ത് കടക്കാം എന്ന ബട്ടണ്‍ അമര്‍ത്തി പരീക്ഷ
പൂര്‍ത്തിയാക്കാം. ഈ സോഫ്റ്റ്‌വെയര്‍ SITC ഫോറത്തിന് തയ്യാറാക്കി തന്ന
പ്രമോദ് മൂര്‍ത്തി സാറിന് ഫോറത്തിന്റെ നന്ദി. അടുത്ത് നടക്കാന്‍ പോകുന്ന
അധ്യാപക പരിശീലനത്തില്‍ ഇത് ചര്‍ച്ച ചെയ്യണമെന്നും ഏവരിലേക്കും ഈ
സോഫ്റ്റ്‌വെയര്‍ എത്തിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.
1 ബഹുഭുജങ്ങള്‍
2 ഭിന്നകസംഖ്യകള്‍
3. വൃത്തങ്ങള്‍
4.അഭിന്നകങ്ങള്‍
5.പരപ്പളവ്
6.സമവാക്യജോഡികള്‍
7.സ്ഥിതിവിവരക്കണക്ക്
8 ജ്യാമിതീയ അംശബന്ധങ്ങള്‍
9 സദൃശത്രികോണങ്ങള്‍
10 ബഹുപദങ്ങള്‍
11 വൃത്തത്തിലെ അളവുകള്‍
12 രേഖീയസംഖ്യകള്‍
13 സ്തംഭങ്ങള്‍
1 ബഹുഭുജങ്ങള്‍
2 ഭിന്നകസംഖ്യകള്‍
3. വൃത്തങ്ങള്‍
4.അഭിന്നകങ്ങള്‍
5.പരപ്പളവ്
6.സമവാക്യജോഡികള്‍
7.സ്ഥിതിവിവരക്കണക്ക്
8 ജ്യാമിതീയ അംശബന്ധങ്ങള്‍
9 സദൃശത്രികോണങ്ങള്‍
10 ബഹുപദങ്ങള്‍
11 വൃത്തത്തിലെ അളവുകള്‍
12 രേഖീയസംഖ്യകള്‍
13 സ്തംഭങ്ങള്‍
Tuesday, May 12, 2015
REVISED TEXT BOOKS FOR CLASS 2,4,6 AND 8
Textbook 2015
Standard II
Arabic
Standard IV
Standard VI
Standard VIII
Subscribe to:
Posts (Atom)