Monday, August 8, 2016

STD 10 - ICT - CHAPTER 3 - WEB DESIGNING VIDEO TUTORIALS

എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ഐ.സി.ടി വീഡിയോ  ട്യുട്ടോറിയലുമായി വീണ്ടും പ്രേക്ഷകരുടെ മുമ്പിലെത്തിയിരിക്കുകയാണ്GVHSS KALPAKANCHERRY യിലെ ശ്രീ സുശീല്‍ കുമാര്‍ സര്‍. ഇത്തവണ എത്തിയിരിക്കുന്നത്  പത്താം ക്ലാസ്സ് ഐ.സി.റ്റി പാഠ പുസ്തകത്തിലെ 3ാം അധ്യായമായ വെബ് ഡിസൈനിങ്  എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോകളുമായാണ്.  ഈ വീഡിയോകള്‍ കുട്ടികള്‍ക്കും ഐ.ടി പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഏറെ ഉപകാരപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. ശ്രീ. സുശീല്‍  കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
WEB DESIGNING - INTRODUCTION - STD -10 CLICK HERE
WEB DESIGNING - ELEMENT SELECTOR - STD 10  CLICK HERE

RELATED POSTS
MAIL MERGE PART PART1 PART 2 PART 3
MALAYALAM TYPING INSCRIPT KEYBOARD

A+ ORIENTED SSLC BIOLOGY FIRST TERM SAMPLE QUESTION PAPER WITH ANSWER KEY

പാദ വാര്‍ഷിക പരീക്ഷ പടിവാതിലില്‍ എത്തി നില്‍ക്കുന്ന ഈ സമയത്ത് ഇതാ നിങ്ങള്‍ക്ക് കൈത്താങ്ങായി വീണ്ടും എത്തിയിരിക്കുകയാണ് രതീഷ് സാറിന്റെ സാരഥ്യയത്തില്‍ വയനാടിലെ ടീം ബയോളജി.ഇത്തവണ പത്താം ക്ലാസിലെ പാദവാര്‍ശിക പരീക്ഷയുടെ സാമ്പിള്‍ ചോദ്യപേപ്പരും അതിന്റെ ഉത്തര സൂചികയുമാണ് ഇന്നിവിടെ അവതരിപ്പിക്കുന്നത്. നല്ല നിലവാരമുള്ള ചോദ്യങ്ങളായത്കൊണ്ട് ചില ചോദ്യങ്ങളെങ്കിലും പാദ വാര്‍ഷിക പരീക്ഷയ്ക്ക് പ്രതീക്ഷിക്കാവുന്നതാണ്. കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമായ ചോദ്യപേപ്പര്‍ ബ്ലോഗിന് അയച്ച് തന്ന രതീഷ് സാറിന് നന്ദി അറിയിച്ചുകൊള്ളുന്ന.
To Download First Term sample question paper and Answer Key Click Here

Related Posts
1. 10 ക്ലാസിലെ 3ാം അധ്യായത്തിലെ ചോദ്യശേഖരം 
2. 9ാം ക്ലാസ്സിലെ 3ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍  

10ാം ക്ലാസിലെ 2ാം അധ്യായത്തിലെ ചോദ്യശേഖരം
9, 10 ക്ലാസ്സുകളിലെ  2ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍ 
10ാം ക്ലാസിലെ 3ാം അധ്യായത്തിലെ  ടീച്ചിംഗ് മാന്വല്‍
8ാം  ക്ലാസ്സിലെ 2ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍ 

Sunday, August 7, 2016

STD 10 - UNIT 2 PROJECT TIGER - NOTES BY LEENA PRADEEP

 Mrs. Leena Pradeep HSA GHSS Kodungallur is back with a few notes on project Tiger  Std X Unit 2 English.Hope this will be useful to the students. Sheni school blog takes this opportunity to thank her  for her support to the blog.
Click here to download notes on Project Tiger - Class 10 - unit 2

Saturday, August 6, 2016

STD IX - SOCIAL - CHAPTER 1 - STUDY NOTES - ENGLISH MEDIUM

Mr.Shuhaib koolath,, Tirurangadi, Malappuram District ,is a Post Graduate in Economics from Govt Arts and Science College, Calicut . Now He is working as a Faculty of CMA in Economics and taking CMA foundation courses in various parts of Malappuram District. He  has much interest in Social Science and taking S S classes in various coaching centres.
Suhaib has shared with our blog 'A study note for students of standard IX - chapter 1 - medieval world :centre of Power. The note is given in the form of a capsule , which  will be handy to the students and teachers.Sheni School blog Team thanks him for his selfless service and hardwork. Viewers of this blog can expect from him study materials for other chapters shortly.
Click here to download SOCIAL SCIENCE 1- STUDY NOTE -MEDIEVAL WORLD: CENTRE OF POWER

9ാം ക്ലാസ് -ഗണിതം - ഭിന്ന സംഖ്യകള്‍ -ടീച്ചിംഗ് എയ്ഡ്

9ാം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ ഭിന്നസംഖ്യകള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഒരു Teaching Aid ആണ് കുണ്ടൂര്‍കുന്ന് TSNMHS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍ ഇന്നിവിടെ പരിചയപ്പെടുത്തുന്നത്.കുട്ടികള്‍ക്കും ഗണിത അധ്യാപകര്‍ക്കും  ഉപകാരപ്രദമായ Teaching Aid അയച്ചു തന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
ഫയല്‍ ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാല്‍ ചെയ്ത ശേഷം Application --> Universal acess --->bhinnasankhyakal9 എന്ന ക്രമത്തില്‍ തുറക്കണം.

Friday, August 5, 2016

ICT WORKSHEETS - STD VIII, IX AND X CHAPTER 3 BY HOWLATH TEACHER

കുട്ടികളും ഐ.ടി പഠിപ്പിക്കുന്ന അധ്യാപകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 8,9,10 ക്ലാസുകളിലെ വര്‍ക്ക്ഷീറ്റുകളുമായി ഇതാ വീണ്ടും എത്തിയിരിക്കുകയാണ് ക്രൈസ്റ്റ് കിങ്  ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഹൗലത്ത് ടീച്ചര്‍.ഇത്തവണ 8,9,10 ക്ലാസുകളിലെ 3ാം അധ്യായത്തിലെ വര്‍ക്ക്ഷീറ്റുകളാണ് ടീച്ചര്‍ ഷേണി ബ്ലോഗിലൂടെ അവതരിപ്പിക്കുന്നത്.കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ  ഹൗലത്ത്  ടീച്ചര്‍ക്ക്ഷേണി സ്കൂള്‍ ബ്ലോഗ് ടീം നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.കൂട്ടുക്കാര്‍ ഡൗണ്‍ലോഡ് ചെയ്ത് വായിച്ച് അഭിപ്രായങ്ങള്‍ കമന്റിലൂടെ അറിയിക്കുമല്ലോ..
ഐ. ടി ക്ലാസ് 8 അധ്യായം 2  -  അമ്മയെന്നെഴുതാമോ കംമ്പ്യൂട്ടറില്‍  - വര്‍ക്ക്ഷീറ്റ്
ഐ. ടി ക്ലാസ് 9 - അധ്യായം  3 - കൈയെത്തും ദൂരം അതിരില്ലാ ലോകം - വര്‍ക്ക്ഷീറ്റ്
ഐ. ടി  ക്ലാസ് 10 - അധ്യായം  3 - വെബ് ഡിസൈനിങ്ങ് മിഴിവോടെ -വര്‍ക്ക്ഷീറ്റ് 

Related Posts
IT WORK SHEETS std VIII, IX, and X chapter 1 and 2 

STD 10 - PHYSICS MEMORY MODULE - BASED ON ALL CHAPTERS BY NOUSHAD PARAPPANANGADI

ഫിസിക്സ് പാഠഭാഗങ്ങള്‍ വളരെ വ്യക്തയോടുകൂടിയും  ആശയം നഷ്ടപ്പെടാതെയും ഗുളുിക രൂപത്തില്‍ കുട്ടികളില്‍ എത്തിക്കാന്‍ സഹായകരമായ ഒരു മെമ്മറി മൊഡ്യൂള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലേയ്ക്ക് അയച്ച് തന്നിരിക്കുകയാണ് പരപ്പനങ്ങാടിയില്‍നിന്നുള്ള നൗഷാദ് സാര്‍.അദ്ദേഹം ഫിസിക്സ് , കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ സ്റ്റ‍ഡി മറ്റീരിയല്‍ തയ്യാറാക്കുകയും കേരളത്തെ വിവിധ ഭാഗങ്ങളിലായി ക്ലാസ്സെടുക്കുകയും ചെയ്യുന്ന ഒരു ഫ്രീലാന്‍സ് അധ്യാപകനാണ്.പാഠഭാഗത്തിന്റെ ആശയങ്ങള്‍ ഒറ്റ നോട്ടത്തില്‍ തന്നെ കുട്ടികള്‍ക്ക് ഗ്രഹിക്കാന്‍ കഴിയുന്നു എന്നതാണ് ഇതില്‍ കാണുന്ന മേന്മ.. ഇനിയും ഇത് പോലെ പഠന സഹായകരമായ സൃഷ്ടികള്‍ അദ്ദേഹത്തില്‍നിന്ന് ഉണ്ടാകും എന്ന് പ്രത്യാശിക്കുന്നു.ശ്രീ നൗഷാദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.
PHYSICS STD 10 - MEMORY MODULE MALAYALAM MEDIUM
PHYSICS STD 10 - MEMORY MODULE ENGLISH MEDIUM

Wednesday, August 3, 2016

ICT WORKSHEETS BASED ON THE REVISED TEXT BOOKS OF STD VIII, IX AND X - CHAPTERS 1 AND 2

പരിഷ്കരിച്ച ഐ.ടി പാഠപുസ്തകത്തില്‍ വര്‍ക്ക്ഷീറ്റുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.ഐ.ടി പ്രാക്ടിക്കല്‍ വര്‍ക്കുകള്‍ ഫലപ്രദമായി ചെയ്യുന്നതിന് വര്‍ക്ക് ഷീറ്റുകള്‍ വളരെ പ്രധാനപ്പെട്ട  ഘടകമാണ്.തിയറി ക്ലാസുകളില്‍ കുട്ടികളെകൊണ്ട് വര്‍ക്ക്ഷീറ്റുകള്‍ ചെയ്യിപ്പിച്ചാല്‍ മാത്രമേ അതനുസരിച്ച്  ലാബില്‍ പ്രാക്ടികല്‍ ചെയ്യാന്‍ സാധിക്കികയുള്ളു. വര്‍ക്ക്ഷീറ്റുകള്‍ പുറമെനിന്ന് കുട്ടികള്‍ക്ക് ലഭ്യമാകാനുള്ള സാഹചര്യവുമില്ല. വര്‍ക്ക്ഷീറ്റ് തയ്യാറാക്കാന്‍ കുട്ടികളെ സഹായിക്കണമെങ്കില്‍ അധ്യാപകന്  നന്നായി ഹോം വര്‍ക്ക് ചെയ്യേണ്ടി വരും. ഇതാ അധ്യാപകരുടെയും കുട്ടികളുടെയും ജോലി ലഘൂകരിക്കുവാന്‍ 8,9,10 ഐ.ടി പാഠപുസ്തകങ്ങളിലെ ഒന്ന്, റണ്ട് അധ്യായങ്ങളിലെ വര്‍ക്ക്ഷീറ്റുകള്‍  അവതരിപ്പിക്കുകയാണ്  മാത്സ് ബ്ലോഗിലൂടെ നിങ്ങളേവര്‍ക്കും പരിചിതയായ  മലപ്പുറം ജില്ലയിലെ ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപിക ഹൗലത്ത് ടീച്ചര്‍. ഹൗലത്ത് ടീച്ചറെ പോലുള്ളവരുടെ സേവനം ലഭിച്ചതിന് ഷേണി ബ്ലോഗ് അഭിമാനിക്കുന്നു. ടീച്ചര്‍ക്ക് ഷേണി  ബ്ലോഗിന്റെ നന്ദിയും കൃതജ്ഞതയും അറിയിക്കുന്നു.
8ാം ക്ലാസ്സ്  -രണ്ടാം അധ്യായം -ചിത്രലോകത്തെ വിസ്മയങ്ങള്‍  - പോസ്റ്റര്‍ നിര്‍മ്മാണം 
9ാം ക്ലാസ്സ്  -രണ്ടാം അധ്യായം -  അക്ഷര നിവേഷനത്തിന് ശേഷം - പ്രബന്ധം തയ്യാറാക്കി വിവിധ സ്റ്റൈലുകളില്‍   ഫോര്‍മേറ്റ് ചെയ്യല്‍ 

പത്താം ക്ലാസ്സ് -  ഒന്നാം അധ്യായം -ഡിസൈനിംഗ് ലോകത്ത്  - കപ്പ് & സോസര്‍ നിര്‍മ്മാണം
പത്താം ക്ലാസ്സ് - രണ്ടാം അധ്യായം - പ്രസിദ്ധീകരണത്തിലേയ്ക്ക് - 1 .റിപ്പോര്‍ട്ടിലെ ശീര്‍ഷകങ്ങള്‍ ആകര്‍ഷകമാക്കല്‍
പത്താം ക്ലാസ്സ് - രണ്ടാം അധ്യായം - 2. പങ്കാളിത്ത കാര്‍ഡ് തയ്യാറാക്കി  മൈല്‍ മര്‍ജ്ജ് ചെയ്യല്‍,
കലോത്സവമായി ബന്ധപ്പെട്ട കത്ത് തയ്യാറാക്കല്‍

UNIT TEST QUESTION PAPERS - 2 SETS EACH BY JINI ANTONY

ഈ വർഷത്തെ പാദ വാർഷിക പരീക്ഷ പടിവാതിലിൽ എത്തിയിരിക്കുന്ന വിവരം എല്ലാവരും അറിഞ്ഞിരിക്കമല്ലോ? പുതിയ പുസ്തകമായതിനാൽ മുൻകാല ചോദ്യപേപ്പറുകളെ പൂർണ്ണമായും ആശ്രയിക്കുക പ്രായോഗികവുമല്ല .ഈയൊരു പ്രതിസന്ധി മുന്നിൽ, കണ്ട് പത്താം ക്ലാസിന്റെ എല്ലാ വിഷയങ്ങളുടേയും Sample Question  Papers  നമ്മുടെ ബ്ലോഗിന് അയച്ചു തന്നിരിക്കുകയാണ്  തൃശ്ശൂര്‍ ജില്ലയില്‍നിന്നുള്ള  ശ്രീ  ജിനി ആന്റണി സർ .കുന്നത്തങ്ങാടി Laayi Tuition centre ലെ അധ്യാപകനാണ് ജിനി ആന്റണി.ഓരോ വിഷയങ്ങൾക്കും 2 Set ചോദ്യപേപ്പറുകളാണ് അദ്ദേഹം നൽകിയിട്ടുള്ളത് .ഇനിയും ഒരു സെറ്റ് ചോദ്യ പേപ്പറുകള്‍ അയച്ചുു തരാം എന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.ചോദ്യപേപ്പർ സംഘടിപ്പിക്കുക, Scan ചെയ്യുക , തുടർന്ന് upload ചെയ്യുക തുടങ്ങിയവ ഏറെ സമയം വേണ്ട പ്രവൃത്തികൾ ആണെന്ന് കൂട്ടുകാർക്ക് അറിയാമല്ലോ? ഇതിനായി തന്റെ തിരക്കുകൾക്കിടയിലും സമയം കണ്ടെത്തിയ ജിനി ആന്റണി സാറിന്  ഞങ്ങൾ നിറഞ്ഞ മനസ്സോടെ നന്ദി അറിയിക്കുന്നു .അദ്ദേഹത്തിന്റെ ട്യൂഷന്‍ സെന്ററിന് എല്ലാ വിധ നന്മകളും ഭാവുകങ്ങളും നേരുന്നു.
1. MALAYALAM I
2. MALAYALAM II
3. ENGLISH
4. HINDI
5. SOCIAL
6. PHYSICS
7. CHEMISTRY
8. BIOLOGY
9. MATHEMATICS

II.  SSLC - MONTHLY UNIT TEST PAPERS -ENGLISH MEDIUM WITH KEY  

Tuesday, August 2, 2016

STD 10 HISTORY- CHAPTER 4 - BRITISH EXPLOITATION AND RESISTANCE- TEACHING AID

Sri Michael Angelo M.A of St. Mary's High school Palliport Ernakulam has shared with our blog a slide presentation that can be used as a teaching aid to teach History I chapter 4 British Exploitation and Resistance.This file will be useful for the students to grasp the concepts of the chapter easily. Download the presentation  and give your valuable suggestions through comments.Sheni school blog team thank him for his selfless service and hardwork.
Click here to download History I chapter 4 - Teaching Aid ppt

Click here to download pdf file 

CHEMISTRY 10 CHAPTER 2 - MOLE CONCEPTS - WORKSHEETS IN MAL. AND ENG MEDIUM

പത്താംക്ലാസിലെ രസതന്ത്രം രണ്ടാം യൂണിറ്റിലെ 'മോള്‍ സങ്കല്പനം'എന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട്  Science Institute Vengaraയിലെ റഹീസ് വളപ്പില്‍  തയ്യാറാക്കിയ മോഡല്‍ ചോദ്യ പേപ്പര്‍  പ്രേക്ഷകര്‍ കണ്ടു കാണുമല്ലോ. ഇത്തവണ ഷേണി സ്കൂള്‍ ബ്ലോഗ് അവതരിപ്പിക്കുന്നത് തിരുവനന്തപുരം ജി വിഎച്ച്എസ്എസ് കല്ലറയിലെ രസതന്ത്രം അധ്യാപകനായ ബി ഉന്മേഷ് സര്‍  തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകളടങ്ങിയ പോസ്റ്റാണ്.  മലയാളം , ഇംഗ്ലീഷ് എന്നീ മീഡിയകളിലായി 14 വര്‍ക്ക്ഷീറ്റുകളാണ് ഇതിലുള്ളത്.കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമായ വര്‍ക്ക്ഷീറ്റുകള്‍ ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കാന്‍ സന്മനസ്സ് കാണിച്ച ശ്രീ ഉന്മേഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും  കടപ്പാടും അറിയിച്ചുകൊള്ളുന്നു.
To download chemistry work sheets-   Mal. Medium Click here
To download chemistry work sheets-   Eng. Medium Click here

RELATED POST 
MOLE CONCEPT SAMPLE QUESTION PAPER BY RAHEES VALAPPIL

Monday, August 1, 2016

BIOLOGY STD X CHAPTER 3 QUESTION BANK AND STD IX CHAPTER 3 TEACHING MANUAL

വയനാടിലെ ടീം ബയോളജി ജി.എച്ച്.എസ്.എസ്.കല്ലൂര്‍ സ്കൂളിലെ ശ്രീ രതീഷ് സാറിന്റെ സാരഥ്യത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇത്തവണ ഇതാ പത്താം ക്ലാസിന്റെ 3ാം അധ്യായത്തിലെ ചോദ്യശേഖരവും 9ാം ക്ലാസിലെ 3ാം അധ്യായത്തിലെടീച്ചിംഗ് മാന്വലുമാണ്  ഷേണി ബ്ലോഗിലൂടെ അവതരിപ്പിക്കുന്നത്.ടീം ബയോളജി വയനാട് നേരത്തെ  8,9,10 ക്ലാസുകളിലെ  ടീച്ചിംഗ് മാന്വലും 10ാം ക്ലാസിലെ 2ാം അധ്യായത്തിന്റെ ചോദ്യശേഖരവും ഷേണി ബ്ലോഗിലൂടെ അവതരിപ്പിച്ചത് പ്രേക്ഷകര്‍ കണ്ടുകാണുമല്ലോ.ബയോളജി ചോദ്യശേഖരം തയ്യാറാക്കിയിരിക്കുന്നത് രതീഷ് സാര്‍ തന്നെയാണ്. 9ാം ക്ലാസിലെ ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കിയത് ടീമംഗങ്ങളായ SAMJI, DURGA, MANOJ എന്നിവരാണ്. ഏല്ലാവര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗ് നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.ബയോളജി ടീമില്‍ന്നിന്ന് ഇനിയും ഇത്തരത്തിലുള്ള സൃഷ്ടികള്‍ ഉണ്ടാകട്ടെ അത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.
1. 10 ക്ലാസിലെ 3ാം അധ്യായത്തിലെ ചോദ്യശേഖരം ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
2. 9ാം ക്ലാസ്സിലെ 3ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍  ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക Related posts
10ാം ക്ലാസിലെ 2ാം അധ്യായത്തിലെ ചോദ്യശേഖരം
9, 10 ക്ലാസ്സുകളിലെ  2ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍ 
10ാം ക്ലാസിലെ 3ാം അധ്യായത്തിലെ  ടീച്ചിംഗ് മാന്വല്‍
8ാം  ക്ലാസ്സിലെ 2ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍ 

ENGLISH - STD IX UNIT 2 NOTES AND TEACHING MANUAL


Smt. Leena Pradeep of GHSS Kodungallur has shared with our blog some study materials related to Std IX  English Unit 2 which will be very useful for teachers and Students.Sheni School blog team feel proud to have the services of one of the eminent teachers like Leena Mam.Our blog team extend sincere gratitude to her and expect support from her in future too.
  • TO DOWNLOAD NOTES FROM STD UNIT 2 - MATERNITY CLICK HERE
  • TO DOWNLOAD TEACHING MANUAL STD IX - UNIT 2 -NOBILITY OF SERVICE,MATERNITY,SONG OF A DREAM CLICK HERE

BIOLOGY STD 8 - CHAPTER 2 TEACHING MANUAL BY TEAM BIOLOGY WAYANAD

പ്രിയ ബ്ലോഗ് പ്രേക്ഷകരെ,
9,10 ക്ലാസ്സുകളിലെ ബയോളജി പാഠഭാഗങ്ങളുടെ രണ്ടാം അധ്യായത്തിലെ ടീച്ചിംഗ് മാന്വലും 10 ാം ക്ലാസ്സിലെ രണ്ടാം അധ്യായത്തിലെ ചോദ്യശേഖരവും കണ്ടുകാണുമല്ലോ.ഇതാ നിങ്ങള്‍ക്ക് വേണ്ടി 8ാം  തരത്തിലെ 2ാം അധ്യായത്തിന്റെ(കോശജാലങ്ങള്‍) ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ നിങ്ങളുടെ മുമ്പിലെത്തിക്കുകയാണ് വയനാട് ബയോളജി ടീമംഗങ്ങളായ Manoj SN , HSS poothadi & Durga GHSS Padinjarathara. അവര്‍ക്കും ടീച്ചിംഗ് മാന്വല്‍ ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്ന കല്ലൂര്‍ ജി.എച്ച്.എസ്.എസ്സിലെ രതീഷ് സാറിനും ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
ടീച്ചിംഗ് മാന്വല്‍ ഡൗണ്‍ലോഡ്  ചെയ്യുവാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക

Sunday, July 31, 2016

SOCIAL SCIENCE - TEACHING AID IN GEOGEBRA

10 ക്ലാസ്സിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ വന്‍കരകള്‍ , മഹാ സമുദ്രങ്ങള്‍ എന്ന പാഠഭാഗം പഠിപ്പിക്കാന്‍ ഉതകുന്ന ഒരു Teaching Aid  ജിയോജിബ്ര ഉപയോഗിച്ച് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ് കുണ്ടൂര്‍കുന്ന് സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ്. ഇത്  അയച്ചു തന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും  അദ്ദേഹത്തിന്റെ സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
 To download Social Teaching Aid Click Here

ICT VIDEO TUTORIALS FOR STD 10 AND 8

പത്താം ക്ലാസ്സ് ഐ.സി.റ്റി പാഠ പുസ്തകത്തിലെ MAIL MERGE എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട 3 വീഡിയോ,എട്ടാം ക്ലാസ്സിലെ  ഐ.സി.റ്റി പാഠ പുസ്തകത്തിലെ MALAYALAM TYPING INSCRIPT KEYBOARD 1 വീഡിയോ എന്നിവയെ  ഷേണി ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ് GVHSS Kalapancherry ലെ ശ്രീ SUSEEL KUMAR സര്‍. അദ്ദേഹത്തിന്റെ ഈ ഉദ്യമം കുട്ടികള്‍ക്ക് ഏറെ ഉപകാരപ്പെടും എന്ന് കരുതുന്നു. സുശീല്‍  കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
MAIL MERGE PART - 1 STD X
 

ENGLISH TEACHING AID FOR TEACHING GRAMMER BY ENGLISH CLUB TSNMHS KUNDOORKUNNU

ജിയോജിബ്ര ഉപയോഗിച്ച് ഇംഗ്ലീഷ് വ്യാകരണം എങ്ങനെ പഠിപ്പിക്കാം  എന്ന് പരിചയപ്പെടുത്തുകയാണ് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ്. ഈ ഫയല്‍ അയച്ചു തന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഇംഗ്ലീഷ ക്ലബ്ബിനും  ഷേനി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അകംനിറഞ്ഞ നന്ദി
Teaching Aid ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

NB: Eng Teaching Aid  എന്ന ഫയല്‍ തുറന്ന് Save As [ഇഷ്ടമുള്ള പേരില്‍‍ .ggb] ചെയ്ത്   ഉപയോഗിക്കുന്നതാവും അഭികാമ്യം......... അല്ലെങ്കില്‍ ചിലപ്പോള്‍ പിന്നീട് തുറക്കുമ്പോള്‍ കുഴപ്പം കാണിച്ചേയ്ക്കും....

Saturday, July 30, 2016

FIRST TERM EXAM TIME TABLE 2016


PHYSICS CLASS 10 - UNIT TEST PAPERS MAL & ENGLISH MEDIUM

.
  എല്ലാവരും ഈ മാസത്തെ യൂണിറ്റ് ടെസ്റ്റ് നടത്തിയോ? പത്താംതരം ഭൗതികശാസ്ത്രത്തിന്റെ മാതൃകാ ചോദ്യപേപ്പറുകളുമായാണ് ഇന്നു ഞങ്ങൾ എത്തിയിരിക്കുന്നത് . മലയാളം മീഡിയം , ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പറുകൾ പ്രത്യേകമായി തന്നെ അയച്ചു തന്നിരിക്കുകയാണ് എ .വി . എച്ച്. ഹൈസ്ക്കൂൾ പൊന്നാനിയിലെ അധ്യാപകനായ Jipson Jacob സർ . ഈ ചോദ്യപേപ്പറുകളില്‍  മലയാള തയ്യാറാക്കിയിരിക്കുന്നത് അദ്ദേഹത്തിന്റെ സ്ക്കൂളിലെ അധ്യാപികമാരായ രേഖ Sindhu, Reetha എന്നിവരാണ് . രണ്ടു പേർക്കും ഷേണി സ്കൂൾ ബ്ലോഗ് നന്ദി അറിയിക്കുന്നു .Jipson Jacob  സാറിന് പ്രത്യേക നന്ദി അറിയിക്കുന്നു .താഴെ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്തു കൊണ്ട് നിങ്ങൾക്കിവ ഡൗൺലോഡ് ചെയ്യാവുന്നതാണ്
Physics Unit test Paper(Eng. Medium) Set 1    Set 2  -  Prepared by Reetha P, HSA, AVHS Ponnani
Physics Unit test Paper(Mal. Medium) Set A    Set 2  -  Prepared by Sindhu K, HSA, AVHS Ponnani

MINUTES OF THE QIP MEETING

29.7.2016 ൽ കൂടിയ QIP മീറ്റിങ്ങിന്റെ തീരുമാനങ്ങൾ ഒന്നാം പാദവാർഷിക പരീക്ഷ 8,9,10 ക്ലാസുകളിൽ ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 7വരെ
  • 1 മുതൽ 7വരെ ക്ലാസുകളിൽ ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 7വരെ
  • സെപ്റ്റംബർ 5ന് പരീക്ഷയില്ല. പക്ഷെ അന്നേ ദിവസം പ്രവൃത്തി ദിനമായിരിക്കും.
  • അഗസ്റ്റ് 20 ക്ലസ്റ്റർ ഉണ്ടായിരിക്കും.
  • എയ്ഡഡ് സ്കൂളുകൾക്കും അക്കാഡമിക് കലണ്ടർ സൗജന്യമായി നൽകാൻ ശ്രമിക്കും.
  • അർദ്ധവാർഷിക  പരീക്ഷ മുതൽ ക്വസ്റ്റ്യൻ പേപ്പർ നിർമ്മിക്കുന്നതിന് താത്പര്യമുള്ളവരെ ഉൾപ്പെടുത്തി ഒരു പൂൾ ഉണ്ടാക്കും. അതിനായി അപേക്ഷ ക്ഷണിക്കും.
  • DPl നിർദ്ദേശിക്കുന്ന സ്റ്റാമ്പുകൾ അല്ലാതെ മറ്റൊരു സ്റ്റാമ്പും സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യരുത്.

Thursday, July 28, 2016

TEACHING AID FOR ENGLISH STD 10 - CHAPTER 2

Mrs.Leena pradeep HSA English,GHSS Kodungallur has shared with us two valuable presentations those are very useful for imparting the second unit of 10th standard, English.Sheni School blog team is very thankful to her for keeping in touch with us.
To download the presentation "The legends of world Cinema" Click Here
To download the Presentation "Satyajit Ray" Click here

SOCIAL SCIENCE PART 1 AND 2 NOTES - CHAPTER 1 TO 4 - KANNADA MEDIUM

ಹತ್ತನೇ ತರಗತಿಯ ಸಮಾಜ ವಿಜ್ಞಾನ ಪಾಠಪುಸ್ತಕದ ಭಾಗ 1 ಮತ್ತು 2 ರ 4 ಅಧ್ಯಾಯಗಳ ಕಲಿಕಾ ಸಂಪನ್ಮೂಲಗಳನ್ನು  ಬೇಕೂರು ಸರಕಾರಿ ಪ್ರೌಢಶಾಲೆ  ಸಮಾಜವಿಜ್ಞಾನ ಅಧ್ಯಾಪಕರೂ ರಾಜ್ಯ ಸಂಪನ್ಮೂಲ ವ್ಯಕ್ತಿಯೂ ಆಗಿರುವ ಶ್ರೀ ಸುರೇಶ ಪಿ ಅವರು ಶೇಣಿ ಸ್ಕೂಲ್ ಬ್ಲೋಗಿನ ಮೂಲಕ ನಿಮ್ಮ ಮುಂದಿಡುತ್ತಿದ್ದಾರೆ. ಅವರ ಪರಿಶ್ರಮ ಮತ್ತು ಮಕ್ಕಳ ಕುರಿತಾದ ಕಾಳಜಿ ಪ್ರಶಂಸನೀಯವೇ ಸರಿ. ಅವರಿಗೆ ಶೇಣಿ ಸ್ಕೂಲ್ ಬ್ಲೋಗಿನ ಅಭಿನಂದನೆಗಳು.
ಸಮಾಜ ವಿಜ್ಞಾನ ಭಾಗ 1 ಪಾಠ 1
ಸಮಾಜ ವಿಜ್ಞಾನ ಭಾಗ 1 ಪಾಠ 2
ಸಮಾಜ ವಿಜ್ಞಾನ ಭಾಗ 1 ಪಾಠ 3
ಸಮಾಜ ವಿಜ್ಞಾನ ಭಾಗ 1 ಪಾಠ 4
ಸಮಾಜ ವಿಜ್ಞಾನ ಭಾಗ 2 ಪಾಠ 1
ಸಮಾಜ ವಿಜ್ಞಾನ ಭಾಗ 2 ಪಾಠ 2
ಸಮಾಜ ವಿಜ್ಞಾನ ಭಾಗ 2 ಪಾಠ 3
ಸಮಾಜ ವಿಜ್ಞಾನ ಭಾಗ 2 ಪಾಠ 4

MATHEMATICS - STD 10 - GEOGEBRA ANSWERS TO THE TEXT BOOK ACTIVITIES FROM PAGE 57 TO 58

പത്താം ക്ലാസ്സിലെ ഗണിത പാഠപുസ്തകത്തിലെ 57 ,58 പേജുകളിലെ പഠനപ്രവര്‍ത്തനങ്ങളിലെ ചോദ്യങ്ങള്‍ക്ക് ജിയോജിബ്രയിലൂടെ ഉത്തരം കണ്ടെത്തുന്നതെങ്ങനെ എന്ന് പരിചയപ്പെടുത്തുകയാണ് കുണ്ടൂര്‍കുന്ന്  സ്കൂളിലെ ഗണിത അധ്യാപകനുമായ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍.അദ്ദേഹത്തിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
ജിയോജിബ്ര  ഫയലുകള്‍ ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യുക.
**ഫയലുകള്‍ തുറന്ന് close  ചെയ്യുമ്പോള്‍ don't save   എന്ന ഓപ്ഷന്‍ ഉപയോഗിക്കുക

Wednesday, July 27, 2016

VIDEO LESSONS FOR STD VIII, IX AND X BY ARUN KUMAR A R

പഠനം രസകരമായ ഒരു അനുഭവമാകുന്നത്  അത് നമ്മുടെ  ആസ്വാദന കഴിവിനെ ഉയർത്തുമ്പോഴാണ് . ഒരു കവിത വായിക്കുന്നതിനേക്കാൾ മധുരമാണ് അത് പാടി കേൾക്കുന്നത് . ചിത്രങ്ങളും ചലച്ചിത്രങ്ങളും നമ്മുടെ മനസ്സിൽ  മായാ വർണ്ണങ്ങൾ വിരിയിക്കുന്നതും ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നതും അതു നമുക്ക് ദൃശ്യ-ശ്രാവ്യ മാക്കുമ്പോഴാണ് . അതിനാൽ ഇന്നത്തെ പഠനബോധന പ്രക്രിയയിൽ IT അധിഷ്ഠിത പഠനം അത്യന്താപേക്ഷിതമാണ് . ഇത്തവണ  8,9,10 ക്ലാസസുകളിലെ ഇംഗ്ലീഷ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ ചവറ ജി.ബി.എച്ച്.എസിലെ ഇംഗ്ലീഷ് അധ്യാപകനായ ശ്രീ അരുൺ കുമാർ എ ആർ തയ്യാറാക്കിയ   ചില വീഡിയോകളാണ് ഞങ്ങൾ ഈ പോസ്റ്റിലൂടെ  പരിചയപ്പെടുത്തുന്നത്. ശ്രീ അരുണ്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചുകൊള്ളുന്നു .
PROJECT TIGER STD X UNIT 2 CHAPTER 1

STD 10 - MATHS GEOGEBRA ANSWERS TO THE QUESTIONS FROM PAGE 51, 52

പത്താം ക്ലാസ്സിലെ ഗണിത പാഠപുസ്തകത്തിലെ 51 ,52 പേജുകളിലെ പഠനപ്രവര്‍ത്തനങ്ങളിലെ ചോദ്യങ്ങള്‍ക്ക് ജിയോജിബ്രയിലൂടെ ഉത്തരം കണ്ടെത്തുന്നതെങ്ങനെ എന്ന് പരിചയപ്പെടുത്തുകയാണ് കുണ്ടൂര്‍കുന്ന്  സ്കൂളിലെ ഗണിത അധ്യാപകനുമായ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍.അദ്ദേഹത്തിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
ജിയോജിബ്ര  ഫയലുകള്‍ ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യുക.
**ഫയലുകള്‍ തുറന്ന് close  ചെയ്യുമ്പോള്‍ don't save   എന്ന ഓപ്ഷന്‍ ഉപയോഗിക്കുക

Monday, July 25, 2016

TEACHING MANUAL STD X - UNIT 2 PROJECT TIGER

SRI PRASHANTH  P G HSA ENGISH GHSS KOTTODI KASARAGOD HAS SHARED WITH OUR BLOG A TEACHING MANUAL BASED ON PROJECT TIGER FROM UNIT 2. SHENI SCHOOL BLOG TEAM THANK HIM FOR HIS SUPPORT TO THE BLOG.
CLICK HERE TO DOWNLOAD TEACHING MANUAL

Sunday, July 24, 2016

TEACHING MANUAL STD X - BIOLOGY CHAPTER 3

10ാം ക്ലാസ്സിലെ ബയോളജി  3 അധ്യായവുമായി ബന്ധപ്പെട്ട ടീച്ചിംഗ് മാനുവന്‍  നിങ്ങള്‍ക്കായി  അവതരിപ്പിക്കുകയാണ്  നിങ്ങളേവര്‍ക്കും പരിചിതനായ വയനാട്  ബയോളജി ടീമിന്റം സാരഥി് ശ്രീ രതീഷ് സര്‍.അദ്ദേഹത്തിനും ബയോളജി ടീമിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ  നന്ദിയും അഭിനന്ദമങ്ങളും അറിയിക്കുന്നു.
ടീച്ചിംഗ് മാനുവല്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .

Saturday, July 23, 2016

TEACHING MANUAL - ENGLISH STD IX - CHAPTER 2

SRI PRASHANTH P G , HSA ENGLISH GHSS KOTTODI KASARAGOD HAS SHARED WITH OUR BLOG  A TEACHING MANUAL BASED ON NOBILITY OF SERVICE FOR STD IX. SHENI BLOG TEAM TAKES THIS OPPORTUNITY TO THANK HIM FOR HIS HARDWORK AND DEDICATION.
CLICK HERE TO DOWNLOAD TEACHING MANUAL

ENGLISH - STD X - SAMPLE QUESTION PAPERS 2 SETS

SRI JIPSON JACOB OF AVMHSS PONNANI MALAPPURAM HAS SHARED WITHOUR BLOG  2 SETS OF UNIT TEST PAPERS WHICH WILL BE USEFUL FOR STUDENTS PREPARING FOR  FIRST TERM EXAM. SHENI SCHOOL BLOG TEAM EXTENDS ITS GRATITUDE TO HIM FOR HIS SUPPORT TO THE BLOG.
CLICK HERE TO DOWNLOAD UNIT TEST QUESTION PAPERS

Friday, July 22, 2016

HINDI IX STD - CHAPTER 1 -TEXT BOOK ACTIVITES

करिंपा सरकारी हैस्कूल़ कॆ हिंदी अध्यापक श्री कॆ.पि सदाशिवनजी नॆ दसवीं कक्षा की पहली और दूसरी इकाई सॆ  संबन्धित कक्षाई उपजों तय्यार कियॆ थॆ | आप इससॆ लाभान्वित हुऎ होंगॆ |आज कॆ.पि सदाशिवनजी नॆ नव्वी कक्षा कॆ पहली इकाई की कहानी नौजवान  पक्षी और दीमक पाठ कॆ आधार पर पटकथा, आज नौजवाऩ पक्षी को दीमकें खाने का  सौभाग्य मिली - उस दिन की डायऱी,नौजवान पक्षी और गाडिवाले का बीच का वार्तालाप,सर्वनाम + परसर्ग [कार्यपत्रिका] आदि तैयार करकॆ शॆणी स्कूल ब्लोग को भेजा हैं | उनकॊ शेणी ब्लोग की तरफ सॆ धन्यवाद | आप जरूर इसका लाभ  उठाए।
1.नौजवान पक्षी और गाडिवाले का बीच का वार्तालाप
2.दूसरा वार्तालाप
3.आज नौजवान पक्षी को दीमकें खाने का सौभाग्य मिली  - उस दिन की डायरी
4.सर्वनाम + परसर्ग [कार्यपत्रिका]
5.स्टोरी बोर्ड
6.ये शब्द कैसे बने

Thursday, July 21, 2016

ഭിന്ന സൗന്ദര്യം -ഗണിത ഭിന്ന സംഖ്യകള്‍ - STD IX

ഒമ്പതാം ക്ലാസ്സിലെ ഗണിതം ടെക്സ്റ്റ് ബുക്കില്‍ രണ്ടാം അദ്ധ്യായമായ ഭിന്നസംഖ്യകളില്‍ , വിവിധ തരം ഭിന്നസംഖ്യാ പാറ്റേണുകളെ(സംഖ്യാക്രമങ്ങള്‍)ക്കുറിച്ച് പറയുന്നുണ്ട്. ഇത്തരം സംഖ്യാക്രമങ്ങള്‍ കണ്ടെത്തുവാനും അവയുടെ ബീജഗണിതത്വം കണ്ടുപിടിക്കുവാനും ചില ചോദ്യങ്ങളുമുണ്ട്.
ഈ അവസരത്തില്‍ പരിചയപ്പെടുത്താവുന്ന ഒരു രസകരമായ പാറ്റേണിനെക്കുറിച്ച്....
ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യൂ..അഭിപ്രായങ്ങള്‍ കമന്റിലൂടെ അറിയിക്കൂ..

Wednesday, July 20, 2016

MODEL TEACHING MANUAL - ENGLISH STD X UNIT 2- THE FRAMES

Sri Prashanth P.G HSA English, GHSS Kasaragod has shared with our blog a Model Teaching Manual based on one of the Language Elements (Questions-Activity 3) given in the second unit(The Frames) of Tenth Standard Text book.Sheni school blog team congratulates him for his dedication and hardwork.
 Click here to Download Teaching manual

Tuesday, July 19, 2016

CHANDRADINAM QUIZ BY SHAJAL KAKKODI

 ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളുകളുില്‍  നടത്താവുന്ന ക്വിസ് ചോദ്യങ്ങള്‍ അയച്ചു തന്നിരിക്കുന്നത് കോഴിക്കോ‍ട് ജില്ലയിലെ എം.ഐ.എല്‍.പി സ്കൂളിലെ ശ്രീ ഷാജല്‍ സാറാണ്. അദ്ദേഹത്തിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീം നന്ദിയും കടപ്പാടും  അറിയിച്ചുകൊള്ളുന്നു.
Click here to download Chandra dinam Quiz

Monday, July 18, 2016

BIOLOGY - STD 10- CHAPTER 2 -QUESTION BANK MALAYALAM MEDIUM


10ാം തരത്തിലെ ജീവശാസ്ത്രം  2ാം അധ്യായത്തിന്റെ (അറിവിന്റ വാതായനങ്ങള്‍) സമ്പൂര്‍ണ്ണ ചോദ്യശേഖരം കുട്ടികളെ വിലയിരുത്തുന്നതിനും ഡയറി തയ്യാക്കുന്നതിനും മൂല്യനിര്‍ണ്ണയം നടത്തുന്നതിനുും വളരെ സഹായകമാണ്.മികവുറ്റ ഈ ചോദ്യശേഖരം ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക് വെയ്ക്കുന്നത് വയനാട് ജില്ലയിലെ ബയോളജി ടീമിന്റെ നിറ സാന്നിധ്യവും  ജി.എച്ച്.എസ്.എസ് കല്ലൂര്‍ സ്കൂളിലെ ബയോളജി അധ്യാപകനുമായ  ശ്രീ രതീഷ് സര്‍ ആണ്.അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഇത് ഒരുപോലെ പ്രയോജനപ്പെടുമെന്നതില്‍ ഒരു തര്‍ക്കവുമില്ല.തീര്‍ച്ചയായും സാറിന്റെ കഴിവിനെ പ്രകീര്‍ത്തിച്ചേ മതിയാവൂ.നന്ദി സാര്‍......
ബയോളജി ചോദ്യശേഖരം ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
അഭിപ്രായങ്ങള്‍ കമന്റിലൂടെ അറിയിക്കുമല്ലോ.

 Related Posts
TEACHING MANUAL - BIOLOGY STD IX AND X - CHAPTER 2
BIOLOGY Notes Std IX and X Unit I and II   (Eng, Mal.Medium) BY Rasheed Odakkal)

SOCIAL SCIENCE I AND SOCIAL II - CHAPTER 3- TEACHING AIDS

 സാമൂഹ്യശാസ്ത്ര പാഠഭാഗങ്ങളായ മാനവ വിഭവശേഷി വികസനം ഇന്ത്യയില്‍, പൊതുഭരണം എന്നിവയെ അനായാസമായി കുട്ടികളിലെത്തിക്കുവാന്‍ സഹായിക്കുന്ന Teaching Aids ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് നിങ്ങളേവര്‍ക്കും പരിചിതനായ St.Mary's High school , Palliport, Ernakulam ലെ ശ്രീ Michael Angelo സര്‍.ഇത്രയും  സമഗ്രമായ ടീച്ചിംഗ് എയ്ഡ് തയ്യാറാക്കിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മറ്റ്  അധ്യാപകര്‍ക്ക്  മാതൃകയാണ്. ശ്രീ മൈക്കിള്‍ ഏഞ്ജലോ സാറിന്  ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
 ****************************************************************
Std X Social Science I : Unit 3
(PUBLIC ADMINISTRATION)
പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം I മൂന്നാം പാഠഭാഗത്തെ (Public Administration) ആസ്പദമാക്കിയുള്ള ആണ് ഈ പോസ്റ്റ്. ദേശരാഷ്ട്രങ്ങൾ നിലവിൽ വന്നപ്പോൾ മുതൽ പൊതു ഭരണത്തിന്രെ ചരിത്രവും ആരംഭിക്കുന്നു. ഭരണരീതിക്കനുസരിച്ച് പൊതു ഭരണത്തിലും വ്യത്യാസങ്ങൾ കാണാം. പൊതു ഭരണത്തിന്രെ പ്രാധാന്യവും, ഉദ്യോഗസ്ഥവൃന്ദത്തിന്രെ സവിശേഷതകളും, അവരുടെ തിരഞ്ഞെടുപ്പും ഈ പാഠം വിശകലനം ചെയ്യുന്നു. ഭരണനവീകരണത്തിനായുള്ള ഇ-ഗവേണൻസ്, അറിയാനുള്ള അവകാശം, വിവരാവകാശ കമ്മീഷൻ, ലോക്പാലും ലോകായുക്തയും തുടങ്ങിയവയുടെ പ്രവർത്തനവും ഈ പാഠഭാഗത്തിൽ വിവരിക്കുന്നു. സർക്കാർസേവനം ആരുടെയും ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നുമുള്ള തിരിച്ചറിവ് കുട്ടി ഈ പാഠഭാഗത്തിലൂടെ നേടിയെടുക്കുന്നു.

Sunday, July 17, 2016

TEACHING MANUAL - BIOLOGY STD IX AND X - CHAPTER 2

മാറിയ ഒമ്പതാം പത്താം തരത്തിലെയും ജീവശാസ്ത്ര പാഠപുസ്തകങ്ങള്‍ പഴയതില്‍നിന്ന് വ്യത്യസ്ഥമായി കുറേ കൂടി ശാസ്ത്ര കണ്ടുപിടിത്തങ്ങള്‍ ഉള്‍കൊള്ളുന്നതാണ്.ടീച്ചിംഗ് മാനുവല്‍ ഓരോ അധ്യാപകനും അധ്യാപികക്കും ക്ലാസ്സ് അനായാസമായി കൈകാര്യം ചെയ്യുവാന്‍ അത്യാവശ്യമാണ്.നല്ലൊരു ടീച്ചിംഗ് മാനുവല്‍ തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.വയനാട് ജില്ലയിലെ 3 അധ്യാപകരുടെ കൂട്ടായ്മ 9,10 ക്ലാസുകളിലെ ജീവശാസ്ത്രം രണ്ടാം അധ്യായത്തിലെ ടീച്ചിംഗ് മാനുവല്‍ വളരെ നന്നായി തയ്യറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വയ്കുക്കുകയാണ്. Ratheesh B  GHSS Kalloor Wayanad, Manoj SN HSS Poothadi , Kuriakose GHSS Meenangadi എന്നി അധ്യാപകരടങ്ങിയ ടീമാണ് ടീച്ചിംഗ്  മാനുവല്‍ തയ്യാറാക്കിയിരിക്കുന്നത്. വയനാട് ബയോളജി ടീമിന് ഷേണി  സ്കൂള്‍ ബ്ലോഗ് ടീം നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
9ാം ക്ലാസ്- രണ്ടാം അധ്യായം - സ്വാദറിയുന്നതിനപ്പുറം - ടീച്ചിംഗ് മാനുവല്‍  
10ാം ക്ലാസ് - രണ്ടാം അധ്യായം - അറിവിന്റെ വാതായനങ്ങള്‍ - ടീച്ചിംഗ് മാനുവല്‍ 

Related Posts
BIOLOGY Notes Std IX and X Unit I and II   (Eng, Mal.Medium) BY Rasheed Odakkal)

Saturday, July 16, 2016

STD 10 -MATHEMATICS -TEXT BOOK ACTIVITIES FROM PAGE 40 TO 42 AND A VIDEO TEACHING AID

പത്താം ക്ലാസിൽ പഠിക്കുന്ന കൂട്ടുകാർ ഇപ്പോൾ വൃത്തങ്ങൾ എന്ന അധ്യായമല്ലേ പഠിച്ചു കൊണ്ടിരിക്കുന്നത്?  വൃത്തങ്ങളിലെ എല്ലാ ചോദ്യങ്ങളും വൈവിധ്യമേറിയതാണല്ലേ? പ്രത്യേകിച്ചും 40 ,41,42 പേജുകളിലെ ചോദ്യങ്ങൾ? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ഷേണി ബ്ലോഗിലൂടെ അവതരിപ്പിക്കുകയാണ് പ്രമോദ് മൂർത്തി സർ . gif രൂപത്തിലും Geogebra രൂപത്തിലുമാണ് പ്രമോദ് മൂർത്തി സർ തയ്യാറാക്കിയിരിക്കുന്നത് . അധ്യാപകർക്കും ഇത് ഏറെ സഹായകരമാണ് .ഇവയെ Teaching Aid ആയി  ഉപയോഗിക്കാം . മൂർത്തി സാറിന്റെ ഈ പരിശ്രമങ്ങളെ കൂടുതൽ പേരിൽ എത്തിക്കാൻ സാധിച്ചതിൽ ഷേണി ബ്ലോഗിന് ചാരിതാർഥ്യം ഉണ്ട്.
I.ചുവടെയുള്ള ലിങ്കുകളില്‍നിന്ന് 2 deb fileകളെയും  ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ബ്രൗസര്‍ തുറന്ന് /isbella.html എന്ന് ടൈപ്പ് ചെയ്ത്  പ്രവര്‍ത്തിപ്പിക്കാം.
1.click here to download mathemagifs-x-02_1-2_all.deb
2.click here to download  isabella.html_1-2_all.deb
3.ജിയോജിബ്ര ഫയലുകളാണ്  വേണ്ടതെങ്കില്‍  ഇവിടെ ക്ലിക്ക് ചെയ്ത് geo.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് extract ചെയ്ത ശേഷം geoebra file ന്റെ മുകളില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം.

  • ഇതേ അധ്യായത്തിലെ 51ാം പേജില്‍ ഒരു ക്ലോക്കിലെ 1,4,8 സംഖ്യകള്‍യോജിപ്പിച്ച് ഒരു ത്രികോണം വരയ്ക്കുന്ന ഒരു teaching aid video ചുവടെ നല്‍കിയിരിക്കുന്നു.ഇതുപയോഗിച്ച്  1,4,8 ബിന്ദുക്കളിലെ ത്രികോണത്തിന്റെ മാത്രമല്ല, സമഭുജത്രികോണങ്ങളാകാവുന്ന ബിന്ദുക്കളും കണ്ടെത്താനാകും
 
  • ഈ പ്രവര്‍ത്തനത്തിന്റെ Geogebra ഫയല്‍  ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Friday, July 15, 2016

CHEMISTRY STD 10 CHAPTER 2 - MODEL QUESTION PAPER

 പത്താം ക്ലാസിലെ കെമിസ്ട്രി പാഠപുസ്തകത്തിലെ മോൾ സങ്കൽപ്പനം എന്ന രണ്ടാം അധ്യായവുമായി ബന്ധപ്പെട്ട് ഒരു മാതൃകാ ചോദ്യപേപ്പർ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ Science Institute Vengara യിലെ റാഹിസ് വളപ്പിൽ സർ . പുതിയ പാഠപുസ്തകമായതിനാൽ മുൻ വർഷ ചോദ്യപേപ്പറുകൾ അപ്രസക്തമായ ഈ അവസരത്തിൽ ഒരു മാതൃകാ ചോദ്യപേപ്പർ ലഭിക്കുന്നത് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരനുഗ്രഹമായിരിക്കും . റാഹിസ് സാറിന്റെ അവസരോചിതമായ ഈ പ്രയത്നത്തിന് ബ്ലോഗ് ടീം നന്ദി അറിയിക്കുന്നു . ഷേണി ബ്ലോഗുമായി റാഹിസ്  സാറിന്റെ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു.
മാതൃകാ ചോദ്യപേപര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday, July 14, 2016

BIOLOGY NOTES - CLASS 10 - ENGLISH & MAL.MEDIUM

ഷേണി ബ്ലോഗിന്റെ വായനക്കാരുടെ എണ്ണം അനുദിനം തുടുന്നത് ബ്ലോഗ് ടീമിന് അഭിമാനകരമായ നേട്ടമാണ്. അതോടൊപ്പം മികച്ച ലേഖനങ്ങളും ഉപകാരപ്രദമായ Software കളും നിങ്ങളുടെ മുന്നിലെത്തിക്കുക എന്ന ഞങ്ങളുടെ ഉത്തരവാദിത്വവും കൂടുകയാണ് . പഠനവിഷയ സംബന്ധിയായ ലേഖനങ്ങളെ കുറിച്ചുള്ള അന്വേഷണം ഇത്തവണ പുതിയൊരു അതിഥിയെ പരിചയപ്പെടാൻ ഇടയാക്കി . കൊണ്ടോട്ടി ഗവ ഹയർ സെക്കന്ററി സ്കൂളിലെ ബയോളജി അധ്യാപകനായ റഷീദ് ഓടയ്ക്കൽ ആണ് നമ്മുടെ ബ്ലോഗിലെ ഇന്നത്തെ അതിഥി . പുതിയ പാഠ  പുസ്തക നിർമ്മാണ സമിതി അംഗമായ അദ്ദേഹം റിസോഴ്സ് മേഖലയിലെ പ്രമുഖ സാന്നിധ്യമാണ് . പുതിയ ജീവ ശാസ്ത്രം ഒൻപത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ ആദ്യ രണ്ട് അധ്യായങ്ങളുടെ നോട്സ് ആണ് അദ്ദേഹം തയ്യാറാക്കി നമുക്കായി അയച്ചു തന്നിരിക്കുന്നത് .  ശ്രീ റഷീദ് ഓടയ്ക്കൽ സാറിന്റെ സാന്നിധ്യം ഷേണി സ്കൂൾ ബ്ലോഗിന് ഒരു അനുഗ്രഹം തന്നെയാണ് . ഈ നോട്സ് വിദ്യാർത്ഥികൾക്കുംബയോളജി അധ്യാപകർക്കും ഒരു പോലെ ഉപകാരപ്പെടുന്നതാണ് .റഷീദ് സാറിനു ബ്ലോഗ് ടീം നന്ദി രേഖപ്പെടുത്തുന്നു.
10th Biology School Note Unit 1 English Medium
10th Biology School Note Unit 1 Malayalam Medium
10th Biology School Note Unit 2 English Medium
 

10th Biology School Note Unit 2 Malayalam Medium

Wednesday, July 13, 2016

SOCIAL SCIENCE TEACHING AIDS FOR STD 10

Mr.Michael Angelo M.A ;HSA of St.Mary's High School Palliport, Ernakulam has shared with us Teaching Aids for Std10  - History Chapter 1 ,2 and Geography Chapter 1 , 2 which will be extremely useful for both Teachers and Students.Sheni school blog team  appreciates his hard work and dedication .Download the Teaching Aids from the links given below. Forget not to cast your opinion through comments. Sheni blog Team  expect his support and encouragement in future too.
HISTORY
Chapter 1.Revolutions that Influenced the World  -Click here to download
Chapter 2.World In the 20th Century - Click here to download 
GEOGRAPHY
Chapter 1.Seasons And Time -
Click here to download
Chapter 2.In Search of the Source of Wind - Click here to download

Tuesday, July 12, 2016

PAY REVISION ARREAR SOFTWARE - FIX EASY 2.5


എല്ലാവരും പുതിയ Pay Revision Arear കണക്കു കൂട്ടിയോ ? ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഏവരും എന്നറിയാം. സ്വന്തംArear എത്രയാണ് എന്നറിയാൻ നമ്മൾ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ഒരു കാര്യം കൂടിയാണിതല്ലേ? സഹായത്തിനായി ഒരു software ഉണ്ടായിരുന്നെങ്കിൽ... എന്നു ആഗ്രഹിക്കാറില്ലേ നിങ്ങൾ? എങ്കിൽ ഇതാ നിങ്ങളുടെ ആ പ്രശ്നത്തിനും പരിഹാരമുണ്ടായിരിക്കുന്നു . Pay Revision Arear calculate ചെയ്യാനായി ഒരു കിടിലൻ software അയച്ചു തന്നിരിക്കുകയാണ് കുണ്ടൂർകുന്ന് School ലെ ശ്രീ ഗോവിന്ദ പ്രസാദ് സാര്‍ . ഇത്തരത്തിലുള്ള Software കൾ മുൻപും വന്നിട്ടുണ്ടായിരുന്നെങ്കിലും അവയുടെയെല്ലാം ചില ന്യൂനതകൾ കാരണം ഉപയോഗശൂന്യമായിത്തീരുകയായിരുന്നു. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഇത്തരത്തിലുള്ള ഒരു Software ന്റെ അന്വേഷണത്തിലായിരുന്നു ഷേണി പാലക്കാട് SITC Blogൽ  ഈ software അവതരിപ്പിച്ചതായി അറിയാനിടയാവുകയും ഇതിനു പിന്നിൽ പ്രവർത്തിച്ച ഗോവിന്ദ പ്രസാദുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹം സസന്തോഷം Sheni Blog നു വേണ്ടി ഈ software കൈമാറുകയും ചെയ്തു. ഇതു കൂടാതെ ഒന്നു മുതൽ പത്താം തരം വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ, വിവിധ ആവശ്യങ്ങൾക്കായി നൽകുന്ന സർട്ടിഫിക്കറ്റുകൾ സമ്പൂർണ്ണ ഡാറ്റ ഉപയോഗിച്ച് എളുപ്പത്തിൽ നൽകുന്നതിനു വേണ്ടിയുള്ള Certificate Manager എന്ന മറ്റൊരു Software കൂടി ശ്രീ ഗോവിന്ദ പ്രസാദ് നമുക്കായി അയച്ചു തരികയുണ്ടായി . സ്ക്കൂളിലെ അഡ്മിഷൻ രജിസ്റ്റർ ഡിജിറ്റലൈസ് ചെയ്യുന്നതിന് പ്രയോജനപ്പെടുത്താവുന്ന ഈ Software ഉം ഏതു School നും ഒരു മുതൽകൂട്ടായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല .ശ്രീ ഗോവിന്ദ പ്രസാദ് അവർകൾക്ക് ഷേണി ഗ്ലോഗ് ടീമിന്റെ നിസ്സീമമായ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു . ഈ Softwareകളെ  ചുവടെയുള്ള ലിങ്കുകളില്‍നിേന്ന് Download ചെയ്യാവുന്നതാണ്.
CLICK HERE TO DOWNLOAD EASY FIX  - PAY REVISION ARREAR SOFTWARE
CLICK HERE TO DOWNLOAD HELP FILE

(Direct Editing എന്ന ബട്ടണ്‍ ഉപയോഗിച്ച് എഡിറ്റിങ്ങ് നടത്തുന്ന അവസരത്തില്‍ Runtime Eror എന്ന മെസ്സേജ് വന്നാല്‍ ഇവിടെ നിന്നും ലഭിക്കുന്ന ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി) 
CLICK HERE TO DOWNLOAD CERTIFICATE MANAGER SOFTWARE 
CLICK HERE TO DOWNLOAD HELP FILE

STUDY MATERIALS FOR STD 10 - HINDI BY K.P SADASIVAN; GHS KARIMBA PALAKKAD

दस्वी कक्षा कॆ परिष्कृत पाठपुस्तक कॆ पहला और दूसरा इकाइयों सॆ संबंधित कुछ अनुबन्ध कार्य और एक मॉडल प्रश्न-पत्र को तय्यार करकॆ गवर्नमॆंट हैस्कूल करिंपा कॆ अध्यापक श्री सदाशिवनजी शेणी स्कूल ब्लोग को भेजा हैं |उनकॊ शेणी स्कूल ब्लोग की ओर सॆ हार्दिक बधाई समर्पित करतॆ हैं |
इकाई 1

1.डायरी
2.दृश्य-विवरण ,संवाद
3.दूकानदार और बच्चों के बीच का वार्तालाप 
 
4.चिट्ठी 
5.टूटा पहिया - टिप्पणी  
 इकाई 2
1.ब्रोशर - फिल्मोत्सव I   ब्रोशर - फिल्मोत्सव II
2.सत्यजीत राय और रेलवे अिधकारी के बीच का वातालाप
3.भविष्यत काल
4.कार्य पत्रिका-सामान्य भविष्यत काल
5.जटायु को आज ऊँट से सवार करने का मौका मिला। उस दिन की डायरी
6.पड - विवशता बोधक
7.पहली इकाई - मॉडल परीक्षा

Sunday, July 10, 2016

DISCOURSE QUESTIONS BASED ON VANKA AND THE SNAKE AND THE MIRROR FOR STD X - ENGLISH

  SRI PRASHANTH P.G HSA ENGLISH ; GHSS KOTTODI, KASARAGOD HAS SENT US A FEW   DISCOURSE QUESTIONS  ATTEMPTED BY HIM BASED ON VANKA AND 'THE THE SNAKE AND THE MIRROR FOR THE STUDENTS OF STD X. HE ADMITS THAT THIS IS ONLY A SMALL CONTRIBUTION TO THE VIEWERS OF THE BLOG AND HE PROMISED TO CONTRIBUTE MORE IN THE COMING DAYS.
SHENI SCHOOL BLOG TEAM CONGRATULATE HIM FOR HIS SINCERE EFFORT.
1.CLICK HERE TO DOWNLOAD DISCOURSE QUESTIONS BASED ON  VANKA
2.CLICK HERE TO DOWNLOAD DISCOURSE QUESTIONS BASED ON THE SNAKE AND THE MIRROR

2016-2017 EXAM SCHEDULE

1.Quarterly:Sept.1-9
2.Half Yearly:Dec.15-22
3.Annual:2017 March 1st & last weeks
4.SSLC IT Model:2017 Jan 15-30
5.SSLC IT Practical:2017 Feb 2nd week
6.SSLC Model:2017 Feb 6-10
7.SSLC:2017 Mar8-23