**വിദ്യാഭ്യാസ അവകാശനിയമം - 2009 ഫലപ്രദമായി നടപ്പാക്കുന്നതിനും പ്രീ സ്കൂൾ മുതൽ 12 ക്ലാസ്സുവരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു.. see downloads**സ്കൂൾ സുരക്ഷാ പദ്ധതി - ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിർദേശങ്ങൾ - സാങ്കല്പിക കേഡർ -(Virtual Cadre) - ഓഫീസർമാരുടെ നിയമനം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു**മാനസികമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2018 -2019 സാമ്പത്തികവർഷം സംസ്ഥാന സർക്കാരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള വിശദംശങ്ങൾ സമർപ്പിക്കുന്നത് സംബന്ധിച്ച് നിദേശങ്ങൾ -ഡൗണ്‍ലോഡ്സ് കാണുക**Finance Department—Pay Revision arrears—Third installment—Directions to process the same in SPARK.see downloads**

Please send study materials to shreeshaedneer@gmail.com

Tuesday, 6 May 2014

TDS Nil Statement കൊടുക്കേണ്ടതുണ്ടോ?

തയ്യാറാക്കിയത് Sudheer Kumar T K, Headmaster, KCALP School Eramangalam.
           RPU സോഫ്റ്റ്‌വെയർ ഉപയോഗിച്ച് TDS Return തയ്യാറാക്കുന്നത് എങ്ങിനെയെന്ന് മുമ്പ് ഒരു പോസ്റ്റിലൂടെ നാം കണ്ടതാണ്.  മൂന്ന് മാസങ്ങൾ വീതമുള്ള ഓരോ ക്വാർട്ടറിന് ശേഷവും നാം ആ ക്വാർട്ടറിൽ ശമ്പളത്തിൽ നിന്നും കുറച്ച ടാക്സിന്റെ കണക്കാണ് റിട്ടേണിൽ നല്കുന്നത്.  മുമ്പ് ഒരു ക്വാർട്ടറിൽ ടാക്സ് കുറച്ചില്ലെങ്കിലും ആ ക്വാർട്ടറിന്റെ റിട്ടേണ്‍ (Nil Statement) നൽകണമെന്നത് നിർബന്ധമായിരുന്നു.  എന്നാൽ 2013-14 സാമ്പത്തിക വർഷം മുതൽ Nil Statement നൽകേണ്ടതില്ല.  പുതിയ RPU സോഫ്റ്റ്‌വെയർ ഉപയോഗിച്ച് Nil Statement തയ്യാറാക്കാനും  കഴിയില്ല.  

      ശമ്പളത്തിൽ നിന്നും ടാക്സ് കുറച്ചിട്ടില്ലാത്ത  ക്വാർട്ടറുകളിൽ  ഒരു Declaration നൽകുന്നതിന് TRACES ൽ പുതുതായി സൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.  ഇങ്ങനെ ഒരു Declaration  നൽകിയാൽ ടാക്സ് കുറച്ചിട്ടില്ലാത്ത  ക്വാർട്ടറിന് TDS return ഫയൽ ചെയ്തില്ല എന്ന് പറഞ്ഞ് TRACES നിന്നും വരുന്ന നോട്ടീസുകൾ ഒഴിവാക്കാം.  ഇത് ചെയ്യുന്നതെങ്ങനെ എന്ന് നമുക്ക് നോക്കാം.
     
        ഇതിന്  TRACES ൽ രജിസ്റ്റർ ചെയ്യേണ്ടത് ആവശ്യമാണ്‌.  നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ വീണ്ടും അത് ചെയ്യേണ്ടതില്ല.  രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ആദ്യം രജിസ്റ്റർ ചെയ്യണം.  ഇത് എങ്ങനെ എന്നറിയാൻ ഇതിൽ ക്ളിക്ക് ചെയ്യുക.

      TRACES ൽ രജിസ്റ്റർ ചെയ്ത് ചെയ്തു കഴിഞ്ഞാൽ User ID, Password, TAN Number എന്നിവ നൽകി ലോഗിൻ ചെയ്യാം.  അപ്പോൾ താഴെയുള്ള ചിത്രത്തിലുള്ളത് പോലെ നമ്മുടെ പേജ് തുറക്കും.
click to enlarge image 
      
       ഈ പേജിൽ "Statements, Payments" ൽ ക്ളിക്ക് ചെയ്‌താൽ വരുന്ന drop down list ൽ "Declaration for non filing of Statements" ൽ ക്ളിക്ക്ചെയ്യുക  അപ്പോൾ തുറന്നു വരുന്ന പേജിൽടാക്സ്കുറച്ചിട്ടില്ലാത്ത ക്വാർട്ടറിന്റെ Financial Year, Quarter എന്നിവ drop down list ൽ നിന്നും സെലക്ട്‌ ചെയ്യുക.  തുടർന്നു Form Type ൽ 24Q എന്ന് സെലക്ട്‌ ചെയ്യുക.
ഇനി TDS ഫയൽ ചെയ്യാതിരിക്കാനുള്ള കാരണം കാണിക്കണം.  ഇതിനു Reason എന്നതിന് നേരെ ക്ളിക്ക് ചെയ്യുമ്പോൾ വരുന്ന drop down menu വിൽ നിന്നും കാരണം സെലക്ട്‌ ചെയ്യാം.


click to enlarge image 

       ഇതിൽ ഒന്നാമത്തെ കാരണം തെരഞ്ഞെടുക്കുകയോ "Any other reason" കാണിക്കുകയോ ചെയ്യാം.  Any other Reason ആണ് കൊടുക്കുന്നതെങ്കിൽ  കൃത്യമായ കാരണം കൂടി കാണിക്കണം.  അവിടെ Tax not deducted from salary എന്ന് ചേർക്കുകയുമാവാം.  എന്നിട്ട്  താഴെയുള്ള ബട്ടണിൽ ക്ളിക്ക് ചെയ്‌താൽ അടുത്ത പേജിൽ എത്തുന്നു.  ഈ പേജിൽ ഒരു Declaration നൽകേണ്ടതുണ്ട്.

click to enlarge image 
     ഈ പേജിൽ മൂന്ന് സ്റ്റേറ്റ്മെന്റുകളുടെ തുടക്കത്തിലുമുള്ള ചതുരക്കള്ളികളിൽ ക്ളിക്ക് ചെയ്തു ശരി ഇട്ട ശേഷം താഴെയുള്ള "I agree" എന്ന ബട്ടണിൽ ക്ളിക്ക് ചെയ്യുക.  അപ്പോൾ "Filing status for the statements selected by യു has successfully changed" എന്ന message box  കാണാം.
     തെറ്റായി ഏതെങ്കിലും ക്വാർട്ടറിൽ മുകളിൽ കാണിച്ച പോലെ Declaration കൊടുത്തു പോയാൽ ഒരു തവണ അത് മാറ്റുന്നതിനും അവസരമുണ്ട്.  ഇതിനായി ലോഗിണ്‍ ചെയ്ത ശേഷം Statements payments ക്ലിക്ക് ചെയ്ത്  "Declaration for non filing of statements" ക്ലിക്ക് ചെയ്യുക.


click to enlarge image

ഇതിൽ മാറ്റം ആവശ്യമുള്ള ക്വാർട്ടറിന്റെ തുടക്കത്തിൽ ഉള്ള ചതുരക്കള്ളിയിൽ ക്ളിക്ക് ചെയ്ത് അതിനു താഴെയുള്ള "Change Filing Status" ക്ളിക്ക് ചെയ്യുക.

No comments: