Friday, January 23, 2015

എ ലിസ്റ്റ് വന്നേ !

കാത്തിരിപ്പിന് വിരാമമിട്ട്  A list  പോര്‍ട്ടല്‍ തുറന്നു.  ഇനി 29-01-2015 ന്  മുമ്പായി  തിരുത്തലുകള്‍ നടത്തണം.   സര്‍ക്കുലര്‍ കാണുക . എത്രയും വേഗം പൂര്‍ത്തിയാക്കുന്നതായിരിക്കും അഭികാമ്യം. കറക്ഷനുകള്‍ അവസാന ദിവസത്തേക്ക് മാറ്റിവെച്ച്, സെര്‍വ്വറിന് പണികൊടുക്കാതിരിക്കവാന്‍ നമുക്ക് ശ്രദ്ധിക്കാം.
iExaMS എന്നൊരു ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറിലൂടെയാണ് ഇത്തവണമുതല്‍, SSLC സംബന്ധമായ (A-List Correction, Print, CE Uploading,Hall Ticket, Tabulation etc.) മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.CE മാര്‍ക്ക് അപ്‌ലോഡിങ് ഇപ്പോള്‍ ചെയ്യേണ്ടതില്ല.. അതിനുള്ള പരിശീലനം അടുത്തയാഴ്ച ലഭിക്കും. സൈറ്റ് ഭംഗിയായി ലഭിക്കുവാന്‍ നിങ്ങളുടെ ബ്രൗസര്‍ Mozilla Firefox 30 ക്ക് മുകളിലുള്ളതായാല്‍ നന്നത്രെ.
(പഴയ വേര്‍ഷനുകള്‍ വെറും മൂന്നു കമാന്റുകള്‍കൊണ്ട് പുതുക്കുന്നതെങ്ങനെ എന്ന്  അ
റിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
സമ്പൂര്‍ണ്ണയില്‍ നിങ്ങള്‍ കൃത്യമാക്കിവെച്ചിരിക്കുന്ന വിവരങ്ങള്‍, അതേപടി ഈ സോഫ്റ്റ്‌വെയറിലേക്ക് എടുത്തിട്ടുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത്, തെറ്റുകളുണ്ടെങ്കില്‍ തിരുത്തുകയും, വിട്ടുപോയവ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കാനുള്ളവ ഒഴിവാക്കുകയുമാണ്.
First Login Password  Test@123 (സ്കൂള്‍ കോഡ് തന്നെയാണ് സ്കൂള്‍കോഡും യൂസര്‍ കോഡുമായി നല്‍കേണ്ടത്.
മൂന്ന് ലെവലുകളിലുള്ള Users, അതായത്, Entry level, Verification Level, Head Master Level ഉണ്ടാക്കണം. ഈ കാര്യങ്ങളൊക്കെ എങ്ങിനെ ചെയ്യണമെന്ന്
ഈ Help File കാണുക.

No comments:

Post a Comment